മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയി: മാതാപിതാക്കള്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി, ഒപ്പം സഹോദരിയും സഹോദനും

മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയി: മാതാപിതാക്കള്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി, ഒപ്പം സഹോദരിയും സഹോദനും
സേലം: മകള്‍ കാമുകനൊപ്പം ഇറങ്ങിപ്പോയി അവളുടെ ഇഷ്ടജീവിതം തിരഞ്ഞെടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സഹോദരിയും സഹോദരനും ജീവിതം അവസാനിപ്പിക്കുകയാണ് ചെയ്തത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. ഒരു കുടുംബത്തിലെ നാലുപേരാണ് ജീവനൊടുക്കിയത്. കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ മൂത്ത മകള്‍ മൂന്ന് ദിവസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കാമുകനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇവര്‍ പോലീസിന്റെ സുരക്ഷയും ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ക്കായി പോലീസ് അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹവും കുടുംബവും ആത്മഹത്യ ചെയ്തത്.Other News in this category4malayalees Recommends