സൗദി കൊട്ടാരത്തിന് സമീപം വെടിവെയ്പ്പ് ; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

സൗദി കൊട്ടാരത്തിന് സമീപം വെടിവെയ്പ്പ് ; രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
സൗദിയിലെ അല്‍സലാം കൊട്ടാരത്തിന് സമീപം നടന്ന വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.മൂന്നു പേര്‍ക്ക് പരിക്കേറ്റു.കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു.28 കാരനായ സൗദി സ്വദേശി മാന്‍സോര്‍ അല്‍ അമ്രിയാണ് വെടിവപ്പ് നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കാല്‍നിഷ്‌കോവ് റൈഫിളും മൂന്ന് മോളോട്ടോവ് കോക്കടെയിലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

വാഹനത്തില്‍ ഗേറ്റിന് സമീപം എത്തിയ അക്രമി ഇറങ്ങിയ ഉടന്‍ വെടിയുതിര്‍ക്കുകയായിരുന്നു.സൗദി സൈനീകര്‍ ശക്തമായി തിരിച്ചടിച്ച് ഇയാളെ വധിച്ചു.ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്.രാത്രി വൈകിയാണ് ആഭ്യന്തര മന്ത്രാലയം വിവരം പുറത്തുവിട്ടത്.സംഭവത്തില്‍ ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

രാജകുടുംബം തങ്ങളുടെ ഔദ്യോഗിക ബിസിനസ് കൂടിക്കാഴ്ചകളും പ്രവര്‍ത്തനങ്ങളും നടത്തുന്നത് അല്‍സലാം കൊട്ടാരത്തിലാണ്.റഷ്യന്‍ സന്ദര്‍ശനത്തിലാണ് സൗദി രാജാവ്.സംഭവത്തെ തുടര്‍ന്ന് സൗദിയിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി.സൗദിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് .

Other News in this category4malayalees Recommends