ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് മലയാളിയായ കരുണ്‍ കുതിച്ചു ;ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

A system error occurred.

ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് മലയാളിയായ കരുണ്‍ കുതിച്ചു ;ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
ഇംഗ്ലണ്ടിനെതിരെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രമെഴുതി കരുണ്‍ നായര്‍. ടെസ്റ്റില്‍ കന്നി സെഞ്ച്വറി ട്രിപ്പിള്‍ ആക്കി ഉയര്‍ത്തി ചരിത്രം കുറിച്ചിരിക്കുകയാണ് താരം.381 പന്തില്‍ 32 ഫോറും നാലു സിക്‌സറും ഉള്‍പ്പെടെയാണ് കരുണിന്റെ ട്രിപ്പിള്‍ സെഞ്ച്വറി.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി തന്നെ ട്രിപ്പിള്‍ അടിക്കുന്ന മൂന്നാമത്തെ താരമാണ് കരുണ്‍.

ടെസ്റ്റിലെ ഇന്ത്യ ഏറ്റവും ഉയര്‍ന്ന സ്‌കോറും ചെന്നൈയില്‍ പിറന്നു. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 759 റണ്‍സാണ് ഇന്ത്യ നേടിയത്. 2009ല്‍ ശ്രീലങ്കക്കെതിരെ നേടിയ 726 റണ്‍സ് എന്ന സ്‌കോറാണ് ഇന്ത്യ തിരുത്തിയത്. ഇതോടെ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 282 റണ്‍സിന്റെ ലീഡായി.

306 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ ഡബിള്‍ സെഞ്ച്വറി തികച്ചത്. 185 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതമാണ് കരുണ്‍ സെഞ്ച്വറി നേട്ടം . ഒരു മലയാളി താരത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് ഇത്.കരുണിനെ കൂടാതെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി. അശ്വിന്‍ 67ഉം ജഡേജ പുറത്താകാതെ 51ഉം റണ്‍സെടുത്തു. 29 റണ്‍സുമായി മുരളി വിജയ് പുറത്തായി.ഒരുറണ്‍ അകലെ കെ എല്‍ രാഹുലിന് ഡബിള്‍ സെഞ്ചറി നഷ്ടമായിരുന്നു.കരിയറിലെ നാലാം സെഞ്ച്വറിയാണ് രാഹുലിന്റേത്. പരിക്കില്‍ നിന്നും മുക്തമായി രാഹുലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവായി മത്സരം.

സച്ചിനും ഗാംഗുലിക്കും രാഹുലിനും ഗവാസ്‌കറിനും ഉള്‍പ്പെടെ നേടിയെടുക്കാനാകാത്തതാണ് കരുണ്‍ സ്വനത്മാക്കിയത് .സേവാഗിന് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചറി നേടുന്ന ആദ്യ താരമാണ് കരുണ്‍ .സെവാഗ് രണ്ടുതവണ ട്രിപ്പിള്‍ സെഞ്ചറി നേടിയിട്ടുണ്ട് .

Other News in this category4malayalees Recommends