തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന്‍

തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന്‍
തിരുവനന്തപുരത്ത് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി മകന്‍. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കല്ലിയൂര്‍ സ്വദേശിനി വിജയകുമാരി(71)യാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായതോടെയായിരുന്നു കൊലപാതകം. മദ്യക്കുപ്പികൊണ്ട് വിജയകുമാരിയുടെ കഴുത്തറുത്തും കൈ ഞരമ്പ് മുറിച്ചുമായിരുന്നു കൊലപാതകം.

വീട്ടിലെ ബഹളവും നിലവിളിയും കേട്ട് സമീപത്തുള്ളവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും വിജയകുമാരി മരിച്ചിരുന്നു. മുന്‍ സൈനികനാണ് മകന്‍ അജയകുമാര്‍. സ്ഥിരം മദ്യപാനിയായിരുന്നു ഇയാളെന്നാണ് ലഭിക്കുന്ന വിവരം.

Other News in this category



4malayalees Recommends