ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണം,പ്രധാനപ്പെട്ടയിടങ്ങളില്‍ പാണ്ഡവന്‍മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബിജെപി എംപി

ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണം,പ്രധാനപ്പെട്ടയിടങ്ങളില്‍ പാണ്ഡവന്‍മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബിജെപി എംപി
ദില്ലിയുടെ പേര് ഇന്ദ്രപ്രസ്ഥയെന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി. ഇതുസംബന്ധിച്ച കത്ത് അമിത് ഷായ്ക്ക് അയച്ചു. ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ ആണ് കത്തയച്ചത്. സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ പരി?ഗണിച്ചാണ് ദില്ലിയുടെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

ഓള്‍ഡ് ദില്ലി റെയില്‍വേ സ്റ്റേഷന്‍ ഇന്ദ്രപ്രസ്ഥ ജംഗ്ഷന്‍ എന്നും വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ എയര്‍പോര്‍ട്ട് എന്നുമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. ദില്ലിയിലെ പ്രധാനപ്പെട്ടയിടങ്ങളില്‍ പാണ്ഡവന്‍മാരുടെ പ്രതിമ സ്ഥാപിക്കണമെന്നും ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാല്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends