ഇഷ്ടമുണ്ടെങ്കില്‍ തുടരും; അല്ലെങ്കില്‍ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും: അണ്ണാമലൈ

ഇഷ്ടമുണ്ടെങ്കില്‍ തുടരും; അല്ലെങ്കില്‍ രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും: അണ്ണാമലൈ
ശുദ്ധമായ രാഷ്ട്രീയം കൊണ്ടുവരികയെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ. അല്ലാത്തപക്ഷം ജോലി രാജിവെച്ച് പാര്‍ട്ടിയില്‍ ചേരേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോയെന്ന് അണ്ണാമലൈ ചോദിച്ചു. എഐഎഡിഎംകെയിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.

'തമിഴ്നാട്ടില്‍ ശുദ്ധമായ രാഷ്ട്രീയം നടപ്പാക്കാന്‍ സഖ്യം രൂപീകരിക്കാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ആര് തുടരണമെന്നോ എങ്ങനെ പെരുമാറണമെന്നോ പറയാന്‍ ഞാന്‍ അതോറിറ്റിയല്ല. എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാല്‍ അത് തുടരും. അല്ലാത്തപക്ഷം രാജിവെച്ച് കൃഷിയിലേക്ക് മടങ്ങും. സമയമാകുമ്പോള്‍ പ്രതികരിക്കും', അണ്ണാമലൈ പറഞ്ഞു.

എഐഎഡിഎംകെ നേതാക്കളുടെ വിമര്‍ശനങ്ങളിലും അണ്ണാമലൈ പ്രതികരിച്ചു. 'പറയാന്‍ തുടങ്ങിയാല്‍ നിരവധി കാര്യങ്ങള്‍ പറയും. ഞാന്‍ ഇതുവരെ എഐഎഡിഎംകെയെക്കുറിച്ച് സംസാരിച്ചിട്ടില്ല. അമിത് ഷായ്ക്ക് നല്‍കിയ ഉറപ്പിന്മേലാണ് സംയമനം പാലിക്കുന്നത്. ക്ഷമയ്ക്ക് അതിരുണ്ട്', എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. പാര്‍ട്ടിയിലെയും മുന്നണിയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ കടുത്ത നീരസം പ്രകടമാക്കുന്ന വാക്കുകളാണ് അണ്ണാമലൈയുടേത്.

Other News in this category



4malayalees Recommends