സുഡാനില്‍ കൂട്ടക്കൊല ; 2000 മരണം, സ്ത്രീകളേയും കുട്ടികളേയും നിരത്തി നിര്‍ത്തി വെടിവച്ച് ആര്‍എസ്എഫ്

സുഡാനില്‍ കൂട്ടക്കൊല ; 2000 മരണം, സ്ത്രീകളേയും കുട്ടികളേയും നിരത്തി നിര്‍ത്തി വെടിവച്ച് ആര്‍എസ്എഫ്
ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ കൂട്ടക്കൊല. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍ കൊല ചെയ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നു. റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് നിരവധിയാളുകളെ നിരത്തിനിര്‍ത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

സുഡാന്‍ സൈന്യവും വിമത സേനയായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സുമായാണ് ഏറ്റുമുട്ടല്‍. ഒരു വര്‍ഷമായി ഏറ്റുമുട്ടല്‍ തുടരുകയാണെങ്കിലും എല്‍ ഷാഫിര്‍ നഗരം ദിവസങ്ങള്‍ക്ക് മുമ്പ് വിമതര്‍ പിടിച്ചതോടെയാണ് കൂട്ടക്കൊല ആരംഭിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ 2000 പേരെങ്കിലും കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്.

Other News in this category



4malayalees Recommends