അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം ഉടന്‍ നടത്തുമെന്ന് ദക്ഷിണ കൊറിയ; മാറ്റി വച്ച മിലിട്ടറി ഡ്രില്‍ വിന്റര്‍ ഒളിമ്പിക്‌സിന് ശേഷം; പ്രകോപനപരായ അഭ്യാസം തുടങ്ങിയാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയയും

ഈ വരുന്ന ഏപ്രിലിന് മുമ്പ് അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസം നടത്തുമെന്ന് ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. ഇതിന് മുമ്പ് നടത്താന്‍ നിശ്ചയിക്കുകയും പിന്നീട് മാറ്റി വയ്ക്കുകയും ചെയ്ത മിലിട്ടറിഡ്രില്ലാണ് അധികം വൈകാതെ നടത്താന്‍ പോകുന്നതെന്നാണ് ഇന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രി സോംഗ് യംഗ് മൂ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയയില്‍ വച്ച് നടക്കാനിരിക്കുന്ന വിന്റര്‍ ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും ശേഷമായിരിക്കും ഈ സൈനിക അഭ്യാസം നടക്കുന്നത്. മാര്‍ച്ച് 18നാണ്  കായിക മാമാങ്കം സമാപിക്കുന്നത്.  യുഎസുമായുള്ള സൈനിക അഭ്യാസം നീട്ടി വച്ചതിനെ തുടര്‍ന്നായിരുന്നു രണ്ട് വര്‍ഷത്തിന് ശേഷം ഉത്തരകൊറിയ ആദ്യമായി ദക്ഷിണ കൊറിയയുമായി ചര്‍ച്ചക്കിരിക്കാന്‍ തയ്യാറായിരുന്നത്. ഇതിന് പുറമെ വിന്റര്‍ ഒളിമ്പിക്‌സിലേക്ക് അത്‌ലറ്റ്‌സുകളെ ദക്ഷിണ കൊറിയയിലേക്ക് അയക്കാനും ഉത്തര കൊറിയ ഇതിനെ തുടര്‍ന്ന് തയ്യാറായിരുന്നു. മാറ്റി വച്ച സംയുക്ത സൈനിക അഭ്യാസം എപ്പോള്‍ നടക്കുമെന്ന് താനും യുഎസ് പ്രതിരോധ മന്ത്രി ജിം മാറ്റിസും മാര്‍ച്ച് 18നും ഏപ്രില്‍ ആദ്യത്തിനുമിടയില്‍ പ്രഖ്യാപിക്കുമെന്നാണ് യംഗ് മൂ പാര്‍ലിമെന്റില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  ഒളിമ്പിക്‌സിന്റെ ജ്വരം കണക്കിലെടുത്താണ് അന്ന് അഭ്യാസം മാറ്റി വച്ചതെന്നാണ് മൂ പറയുന്നത്. മാറ്റി വച്ച അഭ്യാസം വീണ്ടും ആരംഭിച്ചാല്‍ തങ്ങള്‍ നോക്കിനില്‍ക്കില്ലെന്ന് ഉത്തരകൊറിയ അതിനിടെ മുന്നറിയിപ്പേകിയിട്ടുണ്ട്.  തങ്ങളുടെ പ്രദേശത്തേക്ക് കടന്ന് കയറുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ്  യുഎസും ദക്ഷിണ കൊറിയയും സംയുക്ത അഭ്യാസം നടത്താനൊരുങ്ങുന്നതെന്നാണ് പ്യോന്‍ഗ്യാന്‍ഗ് ആരോപിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങള്‍ അതിന് തക്കതായ പ്രതികരണം നടത്തുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പേകുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം മിസൈല്‍ പരീക്ഷണം പുനരാരംഭിക്കുമെന്നമുന്നറിയിപ്പും പ്യോന്‍ഗ്യാന്‍ഗ് നല്‍കുന്നുണ്ട്.         

Top Story

Latest News

ആരാണീ പ്രിയ വാര്യര്‍ ; പൊല്ലാപ്പിലായി ബാബു ആന്റണി

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ പ്രീയവാര്യരെക്കൊണ്ട് പൊല്ലാപ്പായിരിക്കുകയാണ് ബാബു ആന്റണി. സംഗതി മറ്റൊന്നുമല്ല തൃശ്ശൂര്‍ പൂങ്കുന്നവും കോട്ടയത്തെ പൊന്‍കുന്നവും അങ്ങ് മാറിപ്പോയി. പ്രിയാ വാര്യര്‍ താരമായതോടെ പൊന്‍കുന്നമാണെന്ന് തെറ്റിധരിച്ച് പൊന്‍കുന്നത്തുകാരനായ ബാബു ആന്റണിക്കാണ് മെസേജുകളും കോളുകളും. ചേട്ടാ പ്രീയ അയല്‍വാസിയാണോ.. തുടങ്ങി നിരവധി മെസ്സേജുകള്‍, അന്യ ഭാഷാ പത്രക്കാരുടെയടക്കം കോളുകള്‍. ബാബു ആന്റണിക്ക് പ്രിയാ വാര്യരെപ്പോലും അറിയില്ലായിരുന്നു. പാവം പൊല്ലാപ്പായാ പിന്നെന്തു ചെയ്യാനാ ഉടനെ ഗുഗിള്‍ ചെയ്തപ്പോഴാണ് കണ്ണിറുക്കിയും സൈറ്റടിച്ചു ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച കുട്ടിയാണെന്ന്. പിന്നീടാണ് ബാബു ആന്റണിക്കും പൊന്‍കുന്നവും, പൂങ്കുന്നവും മാറിയപ്പോഴുണ്ടായ വിഷമം മനസിലായത്. ഏതായാലും ആ കുട്ടിക്ക് എന്റെ എല്ലാവിധ ആശംസകളും. പുതിയ പുതിയ താരങ്ങള്‍ ജനിക്കട്ടെയെന്നും ബാബു ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.  

Specials

Spiritual

ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി കോളേജ് കാമ്പസുകളിലേക്ക്
ചിക്കാഗോ : ക്‌നാനായ റീജിയണ്‍ യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ ബോബന്‍ വട്ടംപുറത്തിന്റെ നേത്രത്വത്തില്‍ വി കുര്‍ബാന അടക്കമുള്ള ശുശ്രുഷകള്‍ കോളേജ് ക്യാമ്പസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംബിച്ച ക്യാമ്പസ് മിഷന്‍ പ്രവര്‍ത്തനത്തിന്

More »

Association

കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുപ്പത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ മാര്‍ച്ച് 3 ന്
മയാമി : കേരളാ സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുപ്പത്തഞ്ചാമത് വാര്ഷികാഘോഷനിറവില്‍ . മാര്‍ച്ച് 3 ന് വൈകിട്ട് 6 മണിക്ക് കലയുടെ നൂപുര സന്ധ്യക്ക് തിരിതെളിയുന്നു .ഇനി മയാമി മലയാളികളുടെ ഉത്സവകാലം .എന്നും പുതുമയുടെ വസന്തം നിങ്ങള്‍ക്കായി ഒരുക്കുന്ന കേരളാ

More »

classified

Looking for a suitable Hindu Bridegroom from UK, US or India
DOB 20/1/1987 Star Uthram Height, weight complexion 5 ft 7 ' , 75kg, wheatish Educational qualifications B.Arch. , PGPPM Schooling and higher qualification NIT Calicut and IIM Bangalore Native place Father belongs to Trivandrum and mother from Kottarakara Father's occupation IAS Addl. Chief Secretary Mother's Occupation Principal, Navodaya Vidyalaya Brother/sister Nil Girl's employment Associate program consultant, CDFI, Delhi Financial status high class. Suitable person please email with details :

More »

Crime

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചു ; ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ ഷൂ ലെയ്‌സുകൊണ്ട് യുവാവ് കഴുത്തു ഞെരിച്ചു കൊന്നു
ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്‌സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി

More »Cinema

സംവിധായകന്‍ പറഞ്ഞത് പോലെ ഉരുണ്ടു മറിഞ്ഞ് അഭിനയിച്ചു ; എനിക്കൊരു ഷോര്‍ട്‌സ് ബിനിയനുണ്ട്, അവര്‍ക്ക് അതും ഇല്ലായിരുന്നു ; ഷക്കീലയുടെ നായകനായി അഭിനയിച്ചതിനെ കുറിച്ച് ബാബുരാജ്
വില്ലന്‍ വേഷത്തില്‍ നിന്ന് കോമഡി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടന്‍ ബാബുരാജ് കുളിര്‍ക്കാറ്റ് എന്ന ചിത്രത്തില്‍ നായകനായിരുന്നു. ഇതില്‍ ഷക്കീലയാണ് നായിക.ഒരു ചാറ്റ് ഷോയില്‍ ബാബുരാജാണ് ആ കഥ തുറന്ന് പറഞ്ഞത്.. പ്രതിഫലം ഒന്നുമില്ലാതെ

More »

Cuisine

രുചിയേറിയ ചെമ്മീന്‍ അച്ചാറുകള്‍ തയ്യാറാക്കാം

ചെറിയ ചെമ്മീനുകളാണ് ചെമ്മീന്‍ അച്ചാറിന് പറ്റിയത്. വലുതാണെങ്കില്‍ ചെറു കഷണങ്ങളാക്കി നുറുക്കി അച്ചാറിന്

More »

Obituary

ആന്റണി വര്‍ക്കി തോട്ടുകടവില്‍ (95) നിര്യാതനായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍ പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ് മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി 16നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു

More »

Sports

അന്ന് ശ്രീശാന്തിന്റെ തലയ്‌ക്കെറിഞ്ഞു വീഴ്ത്താനായിരുന്നു പദ്ധതി ; പക്ഷെ ആ ഡാന്‍സ് മാറ്റി മറിച്ചു ; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി ആേ്രന്ദ നെല്‍

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും ദക്ഷിണാഫ്രിക്കന്‍ താരം ആേ്രന്ദ നെല്ലുമായി ഉണ്ടായ പോര് പ്രസിദ്ധമാണ്.

More »

അനുഷ്‌കയെ കുറ്റപ്പെടുത്തിയവര്‍ക്ക് വിരാട് മറുപടി നല്‍കിയത് ഈ ചിത്രത്തിലൂടെ

വിരാട് കൊഹ്ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹ സല്‍ക്കാരവും വസ്ത്രവും ഉള്‍പ്പെടെ വാര്‍ത്തയില്‍ നിറഞ്ഞു. വിവാഹ ശേഷം ദക്ഷിണാഫ്രിക്കയില്‍

സംവിധായകന്‍ പറഞ്ഞത് പോലെ ഉരുണ്ടു മറിഞ്ഞ് അഭിനയിച്ചു ; എനിക്കൊരു ഷോര്‍ട്‌സ് ബിനിയനുണ്ട്, അവര്‍ക്ക് അതും ഇല്ലായിരുന്നു ; ഷക്കീലയുടെ നായകനായി അഭിനയിച്ചതിനെ കുറിച്ച് ബാബുരാജ്

വില്ലന്‍ വേഷത്തില്‍ നിന്ന് കോമഡി വേഷങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടന്‍ ബാബുരാജ് കുളിര്‍ക്കാറ്റ് എന്ന ചിത്രത്തില്‍ നായകനായിരുന്നു. ഇതില്‍ ഷക്കീലയാണ് നായിക.ഒരു ചാറ്റ്

തടിവച്ച് നിത്യ ; ആരോപണങ്ങള്‍ കൂസാതെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം

മലയാളത്തില്‍ സജീവമല്ലെങ്കിലും നടി നിത്യമേനോന്‍ തമിഴിലും തെലുങ്കിലും സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിത്യയുടെ വണ്ണം ചര്‍ച്ചയാകുകയാണ്. തടിച്ച ലുക്കിലുള്ള താരത്തിന്റെ

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഉത്ഘാടനം ചെയ്ത് ഡോ ബോബി ചെമ്മണ്ണൂര്‍

ആലപ്പുഴ വീയപുരം ചുണ്ടന്‍വള്ളം മലര്‍ത്തല്‍ ചടങ്ങ് ഡോ ബോബി ചെമ്മണ്ണൂര്‍ ഉത്ഘാടനം ചെയ്തു. വിപുലമായ ആഘോഷത്തോടെ നിരവധിപേരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്

ഇത്തിക്കര പക്കിയായി ലാലേട്ടനും കായംകുളം കൊച്ചുണ്ണിയായി നിവിനും ; ചിത്രങ്ങള്‍ വൈറലാകുന്നു

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയായി എത്തിയ മോഹന്‍ലാലിന്റെ കിടിലന്‍ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കായംകുളം

രജനികാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

രജനീകാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി. രജനീകാന്ത് ചിത്രം കൊച്ചടയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ഫിനാന്‍സിംഗ് കമ്പനിയായ ആഡ്

ഞാന്‍ കൈനീട്ടി ഒരെണ്ണം തന്നാല്‍ നിന്റെ താടിയെല്ല് പൊട്ടിപ്പോകും ; കളിയാക്കിയവനോട് നടിയുടെ രൂക്ഷ പ്രതികരണം

 ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായ താരമാണ് ബോളിവുഡ് നടി സറീന്‍ ഖാന്‍. പലപ്പോഴും ഇതിനെതിരെ സറീന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ

ആരാണീ പ്രിയ വാര്യര്‍ ; പൊല്ലാപ്പിലായി ബാബു ആന്റണി

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ സമൂഹമാധ്യമങ്ങളില്‍ താരമായ പ്രീയവാര്യരെക്കൊണ്ട് പൊല്ലാപ്പായിരിക്കുകയാണ് ബാബു ആന്റണി. സംഗതി മറ്റൊന്നുമല്ല തൃശ്ശൂര്‍Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ