UK News

യുകെയില്‍ ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
യുകെയിലെ ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് വെബ്‌സൈറ്റ് വഴി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കാണ് മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍ നല്‍കിയിരിക്കുന്നത്. യുകെയില്‍ എത്തിയ ശേഷം ജോലിക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ തട്ടിപ്പു സംഘങ്ങള്‍ ഇരയാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. വര്‍ക്ക് വീസ നല്‍കാന്‍ എണ്ണായിരം പൗണ്ടു മുതല്‍ 15000 പൗണ്ട് വരെ ഏജന്‍സി ഫീസ് വാങ്ങുന്നവര്‍ റിക്രൂട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ ആരോഗ്യ മേഖലയിലെ രാജ്യാന്തര റിക്രൂട്ട്‌മെന്റിനായുള്ള കോഡ് ഓഫ് പ്രാക്ടീസ് കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. യുകെയിലെ ഹെല്‍ത്ത്,

More »

അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് പെടാപ്പാട്! പ്രതിമാസം 6 മില്ല്യണ്‍ ജനങ്ങള്‍ ജിപിയെ കാണാനുള്ള ശ്രമം അവസാനിപ്പിക്കുന്നു; കാത്തിരിപ്പ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഫലം കാണുന്നില്ലേ?
 അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള സുദീര്‍ഘമായ കാത്തിരിപ്പ് മൂലം ആറ് മില്ല്യണ്‍ ജനങ്ങള്‍ ഓരോ മാസവും ജിപിയെ കാണാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി കണക്കുകള്‍. ഒരു റിസപ്ഷനിസ്റ്റിനെ മറികടക്കാന്‍ സാധിക്കാത്തതോ, സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസിന് കൂടുതല്‍ ഭാരമായി മാറുമോയെന്ന ഭയം പോലുള്ള വിഷയങ്ങള്‍ മൂലം സഹായം തേടുന്നത് തന്നെ രോഗികള്‍ നിര്‍ത്തുകയാണ്.  നാഷണല്‍

More »

സ്വാന്‍സിയിലെ ആശുപത്രിയില്‍ റിക്രൂട്ട് ചെയ്തത് 900നഴ്‌സുമാരെ ; നഴ്‌സിങ്ങ് ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യുമ്പോള്‍ ഏറ്റവും ഗുണം കിട്ടുന്നത് മലയാളികള്‍ക്ക് തന്നെ
മലയാളി നഴ്‌സുമാര്‍ എന്നും കേരളത്തിന് അഭിമാനമാണ്. കാരണം സേവനത്തിന്റെ കാര്യത്തില്‍ അവരെ വെല്ലുന്ന ആരും തന്നെയില്ല. നഴ്‌സിങ്ങ് എന്നതില്‍ സേവന മനോഭാവവും പരിചരണവും പ്രധാനമാണ്. അതിനാല്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ പ്രൊഫഷനില്‍ തിളങ്ങാതിരിക്കുമ്പോഴും മലയാളികള്‍ ഇതില്‍ മികവു കാട്ടുകയാണ്. സ്വാന്‍സി ബേ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ

More »

നിങ്ങളുടെ കൈയിലെ മൊബൈല്‍ ഫോണുകള്‍ 'ഈ ദിനത്തില്‍' ഉച്ചത്തില്‍ അലാറം മുഴക്കി വൈബ്രേറ്റ് ചെയ്യും; നമ്മളറിയാതെ ഫോണില്‍ നിന്നും ഈ പെരുമാറ്റം കണ്ട് ഞെട്ടരുത്; ഇത് ദേശീയ പബ്ലിക് അലേര്‍ട്ട് സിസ്റ്റം ടെസ്റ്റ്
 ഏപ്രില്‍ 23ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉച്ചത്തില്‍ അലാറം മുഴക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ അമ്പരന്ന് പരിഭ്രാന്തരാകരുത്. പുതിയ പബ്ലിക് അലേര്‍ട്ട് സിസ്റ്റം ദേശീയ തലത്തില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി.  വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ

More »

'കൊന്നത് ഞാന്‍ തന്നെ'! മലയാളി നഴ്‌സിനെയും, രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി ഭര്‍ത്താവ് സജു; നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നീട്ടി കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും കൂടുതല്‍ നീറ്റല്‍ സമ്മാനിച്ചില്ല
 മലയാളി നഴ്‌സ് അഞ്ജുവിന്റെയും, രണ്ട് മക്കളുടെയും കൊലപാതകത്തില്‍ വിചാരണ നീട്ടാതെ ഭര്‍ത്താവിന്റെ കുറ്റസമ്മതം. കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി 52-കാരനായ സജു ചേലാവലേല്‍ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു.  എന്‍എച്ച്എസ് നഴ്‌സ് 35-കാരി അഞ്ജു അശോക്, ആറ് വയസ്സുകാരന്‍ മകന്‍ ജീവാ സജു, നാല് വയസ്സുള്ള മകള്‍ ജാന്‍വി സജു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്

More »

എസ്എന്‍പി പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റല്‍; നിക്കോള സ്റ്റര്‍ജന്റെ വീട്ടില്‍ പോലീസ് റെയ്ഡ്; ഭര്‍ത്താവ് പീറ്റര്‍ മുറെലിനെ അറസ്റ്റ് ചെയ്തു; നിക്കോള രാജിവെച്ചത് ഈ നടപടി പേടിച്ചെന്ന് സംശയം; ഭാര്യക്കും, ഭര്‍ത്താവിനും എതിരായ അന്വേഷണം മനഃപ്പൂര്‍വ്വം വൈകിച്ചതോ
 സ്‌കോട്ട്‌ലണ്ടിന്റെ സൂപ്പര്‍താര ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ മുന്‍ എസ്എന്‍പി നേതാവ് നിക്കോള സ്റ്റര്‍ജന് കനത്ത തിരിച്ചടി നല്‍കി ഇവരുടെ വസതിയില്‍ പോലീസ് റെയ്ഡ്. പാര്‍ട്ടി സാമ്പത്തിക തിരിമറി കേസില്‍ ഇവരുടെ ഭര്‍ത്താവും, മുന്‍ എസ്എന്‍പി ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന പീറ്റര്‍ മുറെലിനെ പോലീസ് അറസ്റ്റ് ചെയ്തു.  സ്വാതന്ത്ര്യ

More »

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ കാന്‍സറിന് കാരണമാകുന്നുവെന്ന ആരോപണത്തില്‍ 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നു ; പണം നല്‍കുന്നത് പൗഡര്‍ മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായ ഒരു ലക്ഷം പേര്‍
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്നത് 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. പൗഡറുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. തെറ്റുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടില്ല, സുരക്ഷിതമെന്ന വാദം തുടരുകയാണ്.  2019ല്‍ ആയിരുന്നു ജോണ്‍സണ്‍ ആന്‍ഡ്

More »

അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം ഹാരി രാജകുമാരന്‍ വെളിപ്പെടുത്തിയിരുന്നു; ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ കൊക്കെയിന്‍, കഞ്ചാവ് ഉപയോഗത്തെ കുറിച്ച് ഡ്യൂക്ക് മറച്ചുവെച്ചില്ല
 മുന്‍കാലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ള കാര്യം അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഹാരി രാജകുമാരന്‍ യുഎസ് അധികൃതരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ്, കൊക്കെയിന്‍, മാജിക് മഷ്‌റൂം പോലുള്ളവ ഉപയോഗിച്ചിട്ടുള്ളതായി സസെക്‌സ് ഡ്യൂക്ക് കാലിഫോര്‍ണിയയില്‍ താമസിക്കാന്‍ അപേക്ഷിക്കുമ്പോള്‍ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രോതസ്സുകള്‍

More »

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളില്‍ ജീവനുകള്‍ പൊലിയും; ഗുരുതര രോഗികളുടെ അവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ്; ഇംഗ്ലണ്ടിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ഒഴിവാക്കാന്‍ ബിഎംഎയോട് ആവശ്യപ്പെട്ട് വിദഗ്ധര്‍
 അടുത്ത ആഴ്ച ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതിന്റെ ഫലമായി ഗുരുതരമായി രോഗം ബാധിച്ചവര്‍ മരിക്കുന്നത് തടയാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്. സമരങ്ങള്‍ മൂലം സര്‍ജറികള്‍ റദ്ദാക്കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് അടിയന്തര സര്‍ജറി

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?

ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ്