UK News

വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്ന മരുന്നുകള്‍ പെട്ടെന്ന് നിരോധിച്ചു, 20 വ്യത്യസ്ത പനി ജലദോഷ മരുന്നുകളാണ് വിപണിയില്‍ അപ്രത്യക്ഷമായത് ; പാര്‍ശ്വ ഫലമെന്നു ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്
20 ഓളം വ്യത്യസ്ത പനി ജലദോഷ മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഡേ ആന്‍ഡ് നൈറ്റ് നഴ്‌സ്, കോവോണിയ എന്നിവയുടെ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ മരുന്നുകള്‍ നിരോധിച്ചവയില്‍ ഉണ്ട്. പലരും വര്‍ഷങ്ങളായി ഈ മരുന്ന് ഉപയോഗിക്കുന്നവരാണ്. പാര്‍ശ്വ ഫലമുണ്ടാകുമെന്ന പേരിലാണ് നിരോധനം. നടപടിക്കെതിരെ ഒരു വിഭാഗം രംഗത്തുവന്നിട്ടുമുണ്ട്. ഇതുവരെ ഉപയോഗിച്ചിട്ടും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിരോധനം മോശമായി ബാധിക്കുമെന്നും സോഷ്യല്‍മീഡിയയില്‍ ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ചിലര്‍ ഇതിനെ വിഡ്ഢിത്തമെന്ന് വിമര്‍ശിക്കുന്നു. ഫോള്‍കോഡിന്‍ അടങ്ങിയ മരുന്നുകള്‍ പാര്‍ശ്വ ഫലമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.  മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി എജന്‍സി (എം എച്ച് ആര്‍ എ) ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. തല്‍ക്കാലം

More »

ബജറ്റ് ദിനത്തില്‍ ബ്രിട്ടനില്‍ സമരത്തീ പുകയും; അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ജോലിക്കാര്‍ സമരമുഖത്ത്; ശൈത്യകാലത്ത് സമരങ്ങളില്‍ നഷ്ടപ്പെട്ടത് 1.5 മില്ല്യണ്‍ തൊഴില്‍ ദിനങ്ങള്‍
 ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ആയിരക്കണക്കിന് ജീവനക്കാര്‍ പണിമുടക്കി സമരരംഗത്ത് സജീവമാകും. അധ്യാപകരും, ട്യൂബ് ഡ്രൈവര്‍മാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെ ജോലിക്കാരാണ് ബുധനാഴ്ച പണിമുടക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സമരപരമ്പരയിലെ ഏറ്റവും വലിയ സമരദിനമായി ഇത് മാറും.  വിവിധ ട്രേഡ് യൂണിയനുകളില്‍ പെട്ട അംഗങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി

More »

തുടര്‍ച്ചയായ എട്ടാം മാസവും ജോബ് വേക്കന്‍സികളുടെ എണ്ണം ഇടിഞ്ഞു; നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ ബജറ്റുമായി ചാന്‍സലര്‍; പാപ്പരാകുന്ന കമ്പനികളുടെ എണ്ണവും ഇരട്ടിയായി ഉയര്‍ന്നു; ജെറമി ഹണ്ടിന്റെ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം
 ബ്രിട്ടനിലെ തൊഴിലവസരങ്ങളുടെ എണ്ണം തുടര്‍ച്ചയായ എട്ടാം മാസത്തിലും ഇടിഞ്ഞു. ഇതോടൊപ്പം തകരുന്ന കമ്പനികളുടെ എണ്ണം ഇരട്ടിയായി ഉയരുകയും ചെയ്തു. ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങവെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഈ അവസ്ഥയില്‍ ബജറ്റില്‍ നികുതി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.  ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ വേക്കന്‍സികള്‍ 1.12

More »

.ബ്രിട്ടനിലേക്ക് ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരേറുന്നു; 2022ല്‍ എത്തിയത് 683 പേര്‍; അനധികൃത കുടിയേറ്റമവസാനിപ്പിക്കാനൊരുങ്ങിയ ഇന്ത്യന്‍ വംശജരായ പ്രധാനമന്ത്രിക്കും ഹോം സെക്രട്ടറിക്കും ഇന്ത്യക്കാരുടെ പാര....!!
.ഇംഗ്ലീഷ് ചാനലിലൂടെ അപകടകരമായ രീതിയില്‍ ചെറുവഞ്ചികളിലും ബോട്ടുകളിലും അനധികൃത കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്കെത്തിക്കൊണ്ടിരിക്കുന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്നാണ്. കാലാകാലങ്ങളായി ബ്രിട്ടനില്‍ അധികാരത്തിലെത്തുന്നവരെല്ലാം ഇത്തരത്തിലുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. നിലവില്‍ അധികാരത്തിലുള്ള ഇന്ത്യന്‍ വംശജനായ

More »

ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തി;ലക്ഷ്യം വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കല്‍; കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്തിരിക്കുന്ന 85,000ത്തിലധികം വീടുകളുടെയും ആസ്‌കിംഗ് പ്രൈസില്‍ കുറവ്
ഇംഗ്ലണ്ടിലെ വീട് വില്‍പനക്കാരില്‍ പത്തിലൊന്ന് പേരും മാര്‍ക്കറ്റില്‍ പ്രവേശിച്ച് 30 ദിവസങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ വീടുകള്‍ക്ക് ആവശ്യപ്പെടുന്ന വിലയില്‍ കുറവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ വീടുകളിലേക്ക് വാങ്ങലുകാരെ കൂടുതലായി ആകര്‍ഷിക്കുന്നതിനാണ് ഇത്തരത്തില്‍ വില കുറച്ചിരിക്കുന്നതെന്നാണ് ഹൗസ് ബൈയര്‍ ബ്യൂറോ (എച്ച്ബിബി)യില്‍ നിന്നുള്ള ഡാറ്റ

More »

അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരുമിച്ചുള്ള സഖ്യം ചൈനയ്ക്ക് വെല്ലുവിളി ; മുങ്ങി കപ്പലുകള്‍ അടക്കം നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കും ; ഓക്കസ് ശക്തമാകുമ്പോള്‍ പുതിയ വെല്ലുവിളികളിങ്ങനെ
അമേരിക്കയും ഓസ്‌ട്രേലിയയും ബ്രിട്ടനും ചരിത്ര പ്രാധാന്യമേറിയ കരാര്‍ ഒപ്പു വച്ചതോടെ ചൈനയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുകയാണ്. കാലിഫോര്‍ണിയയിലെ നാവിക ആസ്ഥാനത്ത് വച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഋഷി സുനക് സഹകരണത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു. ഓക്കസ് എന്ന ത്രിരാഷ്ട്ര സഖ്യം ഒന്നര വര്‍ഷം

More »

യുകെ അടക്കമുള്ള പാശ്ചാത്യരാജ്യങ്ങളില്‍ പുട്ടിന്‍ അണുബോംബിടുമോ...? റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ ആണവഭീഷണി ഓലപ്പാമ്പല്ലെന്ന മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ നേതാവ്; പാശ്ചാത്യരാജ്യങ്ങള്‍ക്കെതിരെയും ഉക്രയിനെതിരേയും ഏത് നിമിഷവും ആക്രമക്രമണമുണ്ടായേക്കാം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുട്ടിന്‍ മുഴക്കുന്ന ആണവഭീഷണി ഓലപ്പാമ്പല്ലെന്നും അഥവാ വെറുതെ പറയുന്നതല്ലെന്നും അത് ശരിക്കുള്ള ഭീഷണിയാണെന്നുമുള്ള കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ പ്രതിപക്ഷ രാഷ്ട്രീയനേതാവായ ഗ്രിഗറി യാവ്‌ലിന്‍സ്‌കി രംഗത്തെത്തി. റഷ്യയിലെ പ്രമുഖ പ്രതിപക്ഷമായ ലിബറല്‍ യാബ്ലോക്കോ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ മുന്നറിയിപ്പിനെ ലോകം

More »

സ്വാതന്ത്ര്യം നേടി അഞ്ച് വര്‍ഷത്തില്‍ ചാള്‍സ് രാജാവിനെ 'രാഷ്ട്രപതി' പദവിയില്‍ നിന്നും പുറത്താക്കും; പകരം തെരഞ്ഞെടുക്കപ്പെട്ട നേതാവ് തലപ്പത്തെത്തും; സ്‌കോട്ട്‌ലണ്ടില്‍ നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന ഹംസ യൂസഫിന്റെ പ്രഖ്യാപനം
 സ്‌കോട്ട്‌ലണ്ട് സ്വതന്ത്രമായാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് സാമ്രാജ്യാധിപതിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം. നിക്കോള സ്റ്റര്‍ജന്റെ പിന്‍ഗാമിയാകാന്‍ മത്സരിക്കുന്ന എസ്എന്‍പി റിപബ്ലിക്കന്‍ നേതാവ് ഹംസ യൂസഫാണ് സ്വാതന്ത്ര്യം നേടിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചാള്‍സ് രാജാവിനെ ഒഴിവാക്കി പകരം തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രപതിയെ നിയോഗിക്കുമെന്ന്

More »

അവതാരകന് മുന്നില്‍ കീഴടങ്ങി ബിബിസി; ഗാരി ലിനേകര്‍ വിഷയത്തില്‍ ബിബിസിയില്‍ ആഭ്യന്തര യുദ്ധം; കോര്‍പ്പറേഷന്‍ മേധാവി സമ്പൂര്‍ണ്ണമായി കീഴടങ്ങിയതില്‍ മാനേജ്‌മെന്റില്‍ ഭിന്നത; ബിബിസിയേക്കാള്‍ വലുത് താനെന്ന് തെളിയിച്ച് മുന്‍ ഫുട്‌ബോളര്‍
 നാസി ട്വീറ്റ് ഇറക്കി വിവാദത്തില്‍ ചാടിയ സ്‌പോര്‍ട്‌സ് അവതാരകന്‍ ഗാരി ലിനേകര്‍ക്ക് മുന്നില്‍ കീഴടങ്ങി ബിസിസി. ഇതോടെ ബിബിസി ജീവനക്കാരും, മാനേജ്‌മെന്റും തമ്മില്‍ പുതിയ സംഘര്‍ഷം ഉടലെടുക്കുകയാണ്. കോര്‍പ്പറേഷന്റെ നിഷ്പക്ഷ നിയമങ്ങള്‍ ലംഘിച്ചെന്ന പേരില്‍ മാച്ച് ഓഫ് ദി ഡേ അവതാരകനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും തിരിച്ചടി നേരിട്ടതോടെ തിരിച്ചെടുത്ത പരീക്ഷണം മറ്റ് അവതാരകരും

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ