UK News

അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുകയും, വാടകയില്‍ വീഴ്ച വരുത്തുകയും ചെയ്താല്‍ ഇനി വാടകക്കാര്‍ പുറത്ത് കിടക്കും? സാമൂഹിക വിരുദ്ധ പെരുമാറ്റങ്ങള്‍ തടയാനുള്ള നീക്കങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പാരയാകുമോ?
 അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും, വാടക നല്‍കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന വാടകക്കാരെ പുറത്താക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് അധികാരം നല്‍കാന്‍ ഗവണ്‍മെന്റ്. സാമൂഹികവിരുദ്ധ പെരുമാറ്റങ്ങള്‍ക്ക് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്നതോടെയാണ് വാടകക്കാരെ പുറത്താക്കാന്‍ അധികാരങ്ങള്‍ നല്‍കുന്നത്.  എല്ലാ പുതിയ പ്രൈവറ്റ് ടെനന്‍സി എഗ്രിമെന്റുകളിലും സാമൂഹിക വിരുദ്ധ പെരുമാറ്റം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തും. ഈ വിഷയങ്ങളില്‍ പുറത്താക്കാനുള്ള നോട്ടീസ് പിരീഡ് നാലില്‍ നിന്നും രണ്ടാഴ്ചയിലേക്ക് ചുരുക്കുകയും ചെയ്യുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഥിരമായി പ്രശ്‌നക്കാരായി മാറുന്ന വാടകക്കാരാണ് പുറത്താക്കല്‍ നേരിടുക.  വാടകക്കാരെ വേഗത്തില്‍ പുറത്താക്കാനും

More »

യുകെയിലെ വിസ നിയമങ്ങള്‍ ലംഘിച്ച് കൂടുതല്‍ സമയം തൊഴിലെടുത്തു; സ്‌റ്റോക്ക് ഓണ്‍ ട്രെന്റില്‍ മലയാളികളായ രണ്ട് സ്റ്റുഡന്റ് വിസ ഹോള്‍ഡഡര്‍മാരും ഒരു ഡിപ്പന്റന്റ് വിസ ഹോള്‍ഡറും പിടിയില്‍; ഡിറ്റെന്‍ഷന്‍ സെന്ററിലായ ഇവരെ ഉടന്‍ നാടുകടത്തും
 .അനുവദിച്ച സമയത്തില്‍ കൂടുതല്‍ ജോലി ചെയ്തുവെന്ന കുറ്റത്തിന് രണ്ട് സ്റ്റുഡന്റ് വിസ ഹോള്‍ഡഡര്‍മാരും ഒരു ഡിപ്പന്റന്റ് വിസ ഹോള്‍ഡറും പിടിയിലായി. ഇവരെ അറസ്റ്റ് ചെയ്ത്  ഡിറ്റെന്‍ഷന്‍ സെന്ററിലാക്കിയെനന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മൂന്ന് പേരും മലയാളികളാണെന്നത് ഇവിടുത്തെ മലയാളി സമൂഹത്തിന് കടുത്ത നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വാരത്തില്‍ സ്റ്റോക്ക് ഓണ്‍

More »

ഒടുവില്‍ എനര്‍ജി ബില്ലുകള്‍ താഴുന്നതിന്റെ ശക്തമായ സൂചന പുറത്ത്; ഗവണ്‍മെന്റിന്റെ ശരാശരി എനര്‍ജി ബില്‍ ക്യാപ്പായ 2500 പൗണ്ടിലും താഴെ ആദ്യമായി ഡീല്‍ അവതരിപ്പിച്ച് ഓവോ; മറ്റ് എനര്‍ജി കമ്പനികളും പിന്തുടരുമോ?
 ഗവണ്‍മെന്റിന്റെ എനര്‍ജി ബില്‍ ക്യാപ്പിനും താഴെ ആദ്യത്തെ ഡീല്‍ അവതരിപ്പിച്ച് എനര്‍ജി സപ്ലൈയര്‍ ഓവോ. ഹോള്‍സെയില്‍ ഗ്യാസ് നിരക്കുകള്‍ താഴ്ന്നതോടെയാണ് ശരാശരി ഭവന ബില്ലുകള്‍ കുറയ്ക്കാന്‍ വഴിയൊരുക്കുന്ന ഡീലുമായി കമ്പനി രംഗത്തിറങ്ങിയത്.  നിലവിലെ ഉപഭോക്താക്കള്‍ക്ക് 2275 പൗണ്ടിന്റെ ഒരു വര്‍ഷത്തെ ഫിക്‌സഡ് താരിഫാണ് എനര്‍ജി വമ്പന്‍ ഓഫര്‍ ചെയ്യുന്നത്. ഗവണ്‍മെന്റിന്റെ

More »

എന്‍എച്ച്എസിലെത്തുന്ന അസാധാരണമായ ജനിതക വൈകല്യമുള്ള രോഗികള്‍ക്ക് മികച്ച ചികിത്സയേകാന്‍ പുതിയ സര്‍വീസ്; രോഗാവസ്ഥ നേരത്തെ തിരിച്ചറിയാനും ഉചിതമായ ചികിത്സയേകാനും ലക്ഷ്യമിട്ടുള്ള നീക്കം നൂറ് കണക്കിന് രോഗികളുടെ ജീവിതം മെച്ചപ്പെടുത്തും
അസാധാരണമായ ജനിതക വൈകല്യമുള്ള എന്‍എച്ച്എസ് രോഗികള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്തുന്നതിനായി പുതിയ സര്‍വീസ് ആരംഭിക്കാന്‍ എന്‍എച്ച്എസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റത്തെ ബാധിക്കുന്ന അപൂര്‍വ ജനിതകവൈകല്യങ്ങളുളള നൂറ് കണക്കിന് രോഗികളുടെ തകരാറുകള്‍ അതിവേഗം കണ്ടെത്താനും നേരത്തെ തന്നെ ഇവര്‍ക്ക് ആവശ്യമായ ചികിത്സ അഥവാ സ്‌പെഷ്യലിസ്റ്റ് കെയര്‍

More »

നാഷന്‍ വൈഡ് ഫിക്‌സഡ് ടേം ആന്‍ഡ് ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കുകള്‍ 45 ബേസിക് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചു;ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കും പുതിയ കസ്റ്റമര്‍മാര്‍ക്കും വന്‍ ആനുകൂല്യങ്ങള്‍
നാഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് ടേം ആന്‍ഡ് ട്രാക്കര്‍ പ്രൊഡക്ടുകളുടെ നിരക്കുകളില്‍ 45 ബേസിക് പോയിന്റുകള്‍ വരെ  വെട്ടിക്കുറച്ചുവെന്ന് റിപ്പോര്‍ട്ട്.  കൂടാതെ ഇതിന്റെ സ്വിച്ചര്‍ ആന്‍ഡ് അഡീഷണല്‍ ബോറോയിംഗ് റേറ്റുകളില്‍ 25 ബേസിക് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചിട്ടുമുണ്ട്.ഈ വെട്ടിക്കുറയ്ക്കലിനെ സ്വാഗതം ചെയ്ത് കൊണ്ട് ബ്രോക്കര്‍മാര്‍

More »

വീട്ടിലെ മാലിന്യം വല്ലവരുടെയും പറമ്പില്‍ വലിച്ചെറിയുന്ന ശീലമുണ്ടോ? എങ്കില്‍ പരിപാടി നിര്‍ത്താം, മറിച്ചായാല്‍ ഫൈന്‍ 1000 പൗണ്ട്: മാലിന്യം അനധികൃതമായി ഉപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍-സ്‌പോട്ട് ഫൈന്‍ ഇരട്ടിയാക്കി ഗവണ്‍മെന്റ്; വൃത്തിയാക്കി കൊടുക്കണം
 വീട്ടിലെ മാലിന്യം വഴിയരികില്‍ ഉപേക്ഷിക്കുന്ന ശീലമുണ്ടെങ്കില്‍ ഇത് അവസാനിപ്പിക്കാന്‍ സമയമായി. സാമൂഹികവിരുദ്ധ പെരുമാറ്റം അടിച്ചമര്‍ത്താനുള്ള നടപടികളുടെ ഭാഗമായി ഇത്തരക്കാര്‍ക്ക് എതിരായ ഓണ്‍-സ്‌പോട്ട് ഫൈന്‍ ഇരട്ടിയാക്കി ഉയര്‍ത്തി. കൂടാതെ മാലിന്യം പതിവായി എറിയപ്പെടുന്ന സ്ഥലങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് നാണംകെടുത്തുകയും ചെയ്യും.  പോലീസിനും,

More »

ഇത് 'കാട്ടുനീതി'! ബ്രിട്ടനില്‍ വെറുമൊരു 'മാപ്പ്' പറഞ്ഞാല്‍ ബലാത്സംഗ കേസിലെ പ്രതിക്ക് വരെ തലയൂരി പോകാം; കുട്ടികളെ ബലാത്സംഗം ചെയ്തവര്‍ ഉള്‍പ്പെടെ 1000-ലേറെ ലൈംഗിക കുറ്റവാളികള്‍ നീതിയുടെ മുന്നില്‍ നിന്നും രക്ഷപ്പെട്ടെന്ന് ഞെട്ടിക്കുന്ന കണക്ക്
 ഒരു 'സോറി' പറഞ്ഞാല്‍ നമ്മള്‍ ആരുടെയെങ്കിലും മനസ്സില്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കാന്‍ കഴിയുമോ? ഇല്ലെന്നതാണ് സത്യം. അങ്ങിനെ ഉള്ളപ്പോഴാണ് ലൈംഗിക കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇരകളോട് മാപ്പ് പറഞ്ഞ് ക്രിമിനല്‍ റെക്കോര്‍ഡില്‍ ഇടംപിടിക്കുന്നതില്‍ തലയൂരിയത്. ബ്രിട്ടനിലാണ് ആയിരത്തിലേറെ ലൈംഗിക കുറ്റവാളികള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഈ വിധം രക്ഷപ്പെട്ടതായി

More »

കൊച്ചിയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ വിമാനം ഇന്നുമുതല്‍ പറന്നുതുടങ്ങും; തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളിലേക്ക് ഗാറ്റ്‌വിക്കില്‍ നിന്നും സര്‍വ്വീസുകള്‍; ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ കുറഞ്ഞ ചെലവില്‍ വരവേല്‍ക്കാന്‍ ഗാറ്റ്‌വിക്ക്
 യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ നോട്ടമിടുന്നത് മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്നു. ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ കമ്പനികളെ മികച്ച ഓഫറുകള്‍ നല്‍കി ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തിക്കാനുള്ള ശ്രമങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.  മാര്‍ച്ച് 26, ഇന്ന് മുതല്‍

More »

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് പ്രത്യേകം ശമ്പള സംവിധാനം; എതിര്‍ത്ത് മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍; റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന് മുന്നില്‍ ഓഫര്‍ വെച്ച് ഗവണ്‍മെന്റ്; ലക്ഷ്യം ഭിന്നിപ്പിച്ച് ഭരിക്കലോ?
 നഴ്‌സുമാര്‍ക്ക് മാത്രമായി ഒരു ശമ്പള ഫണ്ട് രൂപീകരിക്കാമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന് ഗവണ്‍മെന്റ് നല്‍കിയ വാഗ്ദാനം എതിര്‍ത്ത് മറ്റ് എന്‍എച്ച്എസ് യൂണിയനുകള്‍. പ്രത്യേക നഴ്‌സിംഗ് ശമ്പള സംവിധാനം നടപ്പാക്കാമെന്ന് ഗവണ്‍മെന്റ് ഓഫര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത് നിലവിലെ ഔദ്യോഗിക ഓഫറിന്റെ ഭാഗമല്ലെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ ശമ്പള ഓഫര്‍ അജണ്ട ഫോര്‍ ചേഞ്ചില്‍

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍