UK News

പലിശ നിരക്കുകള്‍ 0.5% വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബേസ് റേറ്റ് 14 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 4 ശതമാനത്തില്‍; തുടര്‍ച്ചയായ പത്താം വട്ടവും നിരക്ക് വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ മോര്‍ട്ട്‌ഗേജിനെയും, സേവിംഗ്‌സുകളെയും എങ്ങനെ ബാധിക്കും?
 ബേസ് റേറ്റ് 3.5 ശതമാനത്തില്‍ നിന്നും 4 ശതമാനത്തിലേക്ക് വര്‍ദ്ധിപ്പിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റിയുടെ പുതിയ തീരുമാനമാണ് മോര്‍ട്ട്‌ഗേജുകാര്‍ക്ക് മേല്‍ സമ്മര്‍ദമായി മാറുന്നത്.  പലിശ നിരക്കുകള്‍ 0.5% പോയിന്റുകള്‍ ഉയര്‍ത്തുന്നതിനെ 7-2 എന്ന തോതിലാണ് മോണിറ്ററി പോളിസി കമ്മിറ്റി അംഗങ്ങള്‍ പിന്തുണച്ചത്. ഇതോടെ ബേസ് റേറ്റ് 14 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് എത്തിയത്. രണ്ട് അംഗങ്ങള്‍ മാത്രമാണ് നിരക്ക് 3.5 ശതമാനത്തില്‍ നിലനിര്‍ത്താന്‍ വോട്ട് ചെയ്തത്.  13 മാസത്തിനിടെ തുടര്‍ച്ചയായ പത്താം തവണയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് വര്‍ദ്ധിപ്പിക്കുന്നത്. 2021 ഡിസംബറില്‍ 0.1 ശതമാനത്തില്‍ നിന്ന നിരക്കാണ് ഇപ്പോള്‍ 4 ശതമാനത്തില്‍ തൊട്ടിരിക്കുന്നത്. മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ളവര്‍ക്ക്

More »

സാത്താന്‍മാരെ 'ആരാധിച്ച്' കഴിയുന്ന ഒരു പട്ടണം! ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താന്‍ ആരാധന നടക്കുന്ന കുപ്രശസ്തി നേടി സഫോക്കിലെ ഈ പട്ടണം; ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി അധികം
 ചീസിനും, ഹാരി രാജകുമാരന്റെ പുസ്തകം പ്രിന്റ് ചെയ്തതിനും പേരുകേട്ട ഒരു പട്ടണം സാത്താന്‍ ആരാധനക്കാരുടെ ആസ്ഥാനമായി മാറുന്നു. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താനിസ്റ്റുകള്‍ വസിക്കുന്ന ഇടമെന്ന പേരാണ് സഫോക്കിലെ ബണ്‍ഗേയ് നേടിയിരിക്കുന്നത്.  ചുരുങ്ങിയത് 70 സാത്താന്‍ ആരാധനക്കാരാണ് ഇവിടെ വസിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയുടെ 100 ഇരട്ടിയാണ് ഇവിടുത്തെ

More »

ടാക്‌സ് റിട്ടേണുകള്‍ അടക്കേണ്ട തിയതി അവസാനിച്ചു, ആറു ലക്ഷത്തോളം പേരുകള്‍ ഇതുവരെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് ; പിഴ അടക്കേണ്ടിവരും
ടാക്‌സ് റിട്ടേണ്‍ അടയ്ക്കാന്‍ മറന്നിട്ടുണ്ടെങ്കില്‍ ഇനി പിഴയടക്കേണ്ടിവരും. ജനുവരി 31നായിരുന്നു അവസാന തിയതി. ഇതുവരെ ആറു ലക്ഷത്തോളം പേര്‍ ടാക്‌സ് റിട്ടേണ്‍ അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അവസാന തിയതി കഴിഞ്ഞ സ്ഥിതിക്ക് നൂറു പോണ്ടോളം പിഴ അടക്കേണ്ടിവരും. മൂന്നു മാസങ്ങള്‍ക്കു ശേഷവും റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓരോ ദിവസവും പത്തു പൗണ്ടാണ് പിഴ. ആറു മാസമായിട്ടും

More »

വെള്ളത്തിനും 'തീപിടിക്കും'? വാട്ടര്‍ ബില്ലുകള്‍ 7.5% വര്‍ദ്ധിപ്പിക്കുന്നു; 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ജനം നിര്‍ബന്ധിതമാകും
 20 വര്‍ഷത്തിനിടെ അതിവേഗത്തില്‍ വാട്ടര്‍ ബില്ലുകള്‍ കുതിച്ചുയരാന്‍ വഴിയൊരുങ്ങുന്നു. ചില സ്ഥാപനങ്ങള്‍ 10 ശതമാനത്തിലേറെ വര്‍ദ്ധനവാണ് അടിച്ചേല്‍പ്പിക്കുന്നത്.  ദേശീയ തലത്തില്‍ ഏപ്രില്‍ 1 മുതല്‍ ശരാശരി ബില്ലുകള്‍ 7.5 ശതമാനമാണ് വര്‍ദ്ധിക്കുക. അതേസമയം ഓരോ വീട്ടുകാര്‍ക്കും വേണ്ടിവരുന്ന ചെലവ് പ്രദേശത്തെ വാട്ടര്‍ കമ്പനിയെ ആശ്രയിച്ച് വ്യത്യസ്തമാകുകയും ചെയ്യും.

More »

പണിമുടക്കിന്റെ ക്ഷീണം 'കുടിച്ച്' തീര്‍ത്ത് അധ്യാപകര്‍; രാജ്യത്തെ 80% സെക്കന്‍ഡറി സ്‌കൂളുകളും അടഞ്ഞുകിടന്നു, ചില വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തുടരാന്‍ ഉപദേശിച്ചു; മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങി ജനങ്ങളെ വലച്ച് അധ്യാപകര്‍
 80% സെക്കന്‍ഡറി സ്‌കൂളുകളും അടച്ചിടുകയോ, നിശ്ചിത ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസെടുക്കാന്‍ കഴിയുകയോ ചെയ്ത അവസ്ഥയിലേക്ക് നയിച്ച ശേഷം മദ്യം ആസ്വദിച്ച് പണിമുടക്ക് നടത്തുന്ന അധ്യാപകര്‍. ലണ്ടനിലും, മറ്റ് വിവിധ യുകെ നഗരങ്ങളിലും അധ്യാപകര്‍ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ രാജ്യത്തെ 7 മില്ല്യണ്‍ വിദ്യാര്‍ത്ഥികളാണ് വീടുകളില്‍ കുടുങ്ങിയത്.  എഡ്യുക്കേഷന്‍

More »

ഫ്യുവല്‍ ഡ്യൂട്ടി 'പൂട്ട്' പൊട്ടിക്കാന്‍ ജെറമി ഹണ്ട്; അടുത്ത മാസത്തെ ബജറ്റില്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും
 അടുത്ത മാസം പ്രഖ്യാപിക്കുന്ന ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതായി സൂചിപ്പിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 5 പെന്‍സ് കട്ട് ദീര്‍ഘിപ്പിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ചാന്‍സലര്‍ ടോറി എംപിമാരോട് പറഞ്ഞു.  ഈ വര്‍ഷം സമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന ജി7 രാജ്യങ്ങളിലെ ഏക രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഇന്റര്‍നാഷണല്‍

More »

കുട്ടിയൊക്കെ അവിടെ ഇരിക്കട്ടെ, ആദ്യം വിമാനം പിടിക്കാം! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച് ദമ്പതികള്‍; റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി കുഞ്ഞിനെ വിമാനത്താവളത്തില്‍ 'ഉപേക്ഷിച്ച' ദമ്പതികളെ അറസ്റ്റ് ചെയ്തു
 വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലഗേജില്‍ കയറ്റാന്‍ കഴിയാത്ത വസ്തുവകകള്‍ ഉണ്ടെങ്കില്‍ ഇത് ഉപേക്ഷിക്കുന്ന പതിവുണ്ട്. ബാഗേജിന് ഭാരം കൂടിയാലും ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികം. എന്നാല്‍ വിമാനത്തില്‍ കയറാനായി സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്ത അത്ര സാധാരണമല്ല! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച മാതാപിതാക്കളാണ്

More »

'തൊഴിലാളി ഐക്യം, സിന്ദാബാദ്'! ബ്രിട്ടനെ സ്തംഭിപ്പിക്കാന്‍ 'ബുധനാഴ്ച' പണിമുടക്കുകള്‍; 23,000 സ്‌കൂളുകളിലെ അധ്യാപകര്‍ സമരരംഗത്ത്; ഒപ്പംകൂടി 1 ലക്ഷം സിവില്‍ സെര്‍വെന്റുമാരും, 70,000 യൂണിവേഴ്‌സിറ്റി ജീവനക്കാരും, ആയിരക്കണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരും
 ബുധനാഴ്ച ബ്രിട്ടനെ സംബന്ധിച്ച് ' സ്തംഭന' ദിവസമാണ്. സ്റ്റേറ്റ് സ്‌കൂളിലെ അധ്യാപകര്‍ മുതല്‍ വിവിധ സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാരും, യൂണിവേഴ്‌സിറ്റി ജീവനക്കാരും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂട്ടമായി പണിമുടക്കുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ജോലിക്ക് പോകുന്നവര്‍ വരെ പെടാപ്പാട് പെടേണ്ടി വരുന്നത്.  ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 23,000 സ്റ്റേറ്റ് സ്‌കൂളുകളിലെ

More »

എന്താണ് ലക്ഷ്യമിടുന്നത്? റഷ്യയെ വിഭജിക്കാനോ? ഉക്രെയിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്ന പാശ്ചാത്യചേരിയെ കടന്നാക്രമിച്ച് നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്; ക്രിമിയ ഇനിയൊരിക്കലും ഉക്രെയിന്റെ ഭാഗമാകില്ല
 പരമ്പരാഗത രീതിയില്‍ യുദ്ധം നയിച്ച് റഷ്യയെ പരാജയപ്പെടുത്താമെന്ന ചിന്ത 'ഭ്രാന്താണെന്ന്' നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്. ഉക്രെയിന് വമ്പന്‍ ടാങ്കുകളും, മറ്റ് ആയുധങ്ങളും എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.  കീവിന് സൈനിക സഹായം എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം നിരര്‍ത്ഥകമാണെന്ന് ക്രൊയേഷ്യന്‍ തലസ്ഥാനമായ

More »

ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?

പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ യുകെയിലും വ്യാപകമാണ്. ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവിടുത്തെ ഗവണ്‍മെന്റിനും പാരയാകുന്നുണ്ട്. ഇതിനിടെയാണ് ഒരു തെമ്മാടി സംഘം ഡെലിവെറി ഡ്രൈവറെ വെട്ടിയും, തല്ലിയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ സംഘത്തെ

100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും

ലോകത്തെ ഷേവിംഗ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. കാരണം താടിക്കാരുടെ എണ്ണം കൂടുന്നത് തന്നെ. കോര്‍പറേറ്റ് ലോകത്ത് പോലും ഇപ്പോള്‍ താടി വളര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതോടെ ഷേവിംഗ് സെറ്റ് പോലുള്ളവ നിര്‍മ്മിച്ചിരുന്ന കമ്പനികള്‍ക്ക് വില്‍പ്പന കുറഞ്ഞു. ഈ മാറ്റം

മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍

മരണം സ്വാഭാവികമായി തേടിയെത്തേണ്ട കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് മരണം ഒരു അനുഗ്രഹമായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഈ ഘട്ടങ്ങളില്‍ വിധി കനിയാതെ വരുമ്പോള്‍ സ്വയം ആ വഴി തെരഞ്ഞെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിതമാകും. ദയാവധത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നതിനിടെയാണ്

വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി

കാരണമില്ലാതെ വാടകക്കാരെ പുറത്താക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കാനുള്ള സുപ്രധാന നിയമനിര്‍മ്മാണത്തില്‍ പിന്നോട്ട് നീങ്ങി ഗവണ്‍മെന്റ്. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലും വെള്ളം ചേര്‍ത്തിട്ടുണ്ട്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും