UK News

തോറ്റിട്ടും വിജയിച്ച് ഇറാന്‍ ടീം; സ്വന്തം ദേശീയ ഗാനത്തിന് 'കൂക്കിവിളിച്ച്' ഇറാന്‍ ആരാധകര്‍; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് നാട്ടിലെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച താരങ്ങള്‍ പാടാന്‍ വിസമ്മതിച്ചു; പ്രതിഷേധം മൈതാനത്ത്
 ഇംഗ്ലണ്ടിന് എതിരായ ആദ്യ ലോകകപ്പ് മത്സരത്തില്‍ 6-2ന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇറാന്‍ ഫുട്‌ബോള്‍ ടീമിന് തലകുനിക്കാതെ മടങ്ങാം. മത്സരത്തില്‍ സര്‍വ്വാധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച ഇംഗ്ലണ്ടിനായി ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ വീഴ്ത്തിയ താരങ്ങള്‍ രണ്ടാം പകുതിയില്‍ വീണ്ടും മൂന്ന് ഗോളുകള്‍ നിറച്ച് സ്‌കോര്‍ബോര്‍ഡില്‍ ആറ് ഗോളുകളുടെ കണക്കൊപ്പിക്കാന്‍ കഴിഞ്ഞു.  ഏകപക്ഷീയ വിജയം അനുവദിക്കാതെ രണ്ട് ഗോളുകളാണ് ഇറാന്‍ തിരിച്ചടിച്ചത്. എന്നാല്‍ ഈ തോല്‍വിയിലും ഇറാന്‍ ടീം തങ്ങളുടെ അഭിമാനവും, അന്തസ്സും ഉയര്‍ത്തിപ്പിടിച്ചുവെന്നതാണ് വാസ്തവം. നാട്ടില്‍ മുസ്ലീം മതഭരണാധികാരികള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ചൂടും, ചൂരുമാണ് ഇറാന്‍ ഫുട്‌ബോള്‍ താരങ്ങള്‍ മറ്റൊരു മുസ്ലീം രാജ്യമായ ഖത്തറിന്റെ മണ്ണില്‍ പ്രകടമാക്കിയത്.  ഇംഗ്ലണ്ടിന് എതിരായ

More »

ജയില്‍പുള്ളിയ്‌ക്കൊപ്പം പ്രണയം, സെക്‌സ്, ഒടുവില്‍ പ്രസവം! വനിതാ ജയില്‍ ഓഫീസര്‍ക്ക് ജയില്‍ശിക്ഷ; പിടിക്കപ്പെട്ടത് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ കവര്‍ച്ചക്കാരന്റെ പേര് കണ്ടെത്തിയതോടെ
 ജയില്‍പുള്ളിയുമായി ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ കുഞ്ഞിന് ജന്മം നല്‍കിയ വനിതാ ജയില്‍ ഓഫീസര്‍ ജയിലിലായി! ആദ്യ ഘട്ടത്തില്‍ താന് കുറ്റം ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ട 29-കാരി കോറിന്‍ റെഡ്‌ഹെഡ് കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ തടവുകാരന്‍ റോബര്‍ട്ട് ഒ'കോണറുടെ പേര് നല്‍കിയതായി കണ്ടെത്തിയതോടെയാണ് കുരുങ്ങിയത്.  പ്രൊഫഷണല്‍ ഡ്യൂട്ടിയില്‍ ഗുരുതരമായ ലംഘനം

More »

യൂറോപ്യന്‍ യൂണിയനുമായി പിരിഞ്ഞെങ്കിലും ബിസിനസിനായി തുറന്ന സഹകരണത്തിന് വഴികള്‍ തേടി സര്‍ക്കാര്‍ ; സ്വിറ്റ്‌സര്‍ലന്‍ഡ് മോഡല്‍ സഹകരണത്തിന് സാധ്യത ; ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ കരകയറാന്‍ ശ്രമങ്ങള്‍ തുടരുന്നു
ബ്രക്‌സിറ്റിന് പിന്നാലെ രാജ്യത്തെ പ്രതിസന്ധി പരിഹാരങ്ങള്‍ക്ക് വഴി തേടുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. ഇതിനായി ചില നീക്കങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ജെറമി ഹണ്ടിന്റെയും പേരില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. യൂണിയനില്‍ അംഗത്വമില്ലാതെ സ്വിസ് മാതൃകയില്‍ യൂറോപ്പുമായി തുറന്ന വ്യാപാര ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും ചാന്‍സലറും ശ്രമിക്കുന്നുവെന്ന്

More »

56 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിയ്ക്കും; പ്രഖ്യാപനവുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയിന്‍; സ്വവര്‍ഗ്ഗപ്രേമികളെ പിന്തുണയ്ക്കുന്ന ആംബാന്‍ഡ് മഞ്ഞക്കാര്‍ഡിന് ഇടയാക്കുമെന്ന് ആശങ്ക; ഫിഫ വിലക്ക് കാര്യമാക്കില്ലെന്ന് ക്യാപ്റ്റന്‍
 നീണ്ട 56 വര്‍ഷമായി തുടരുന്ന ലോകകപ്പ് വരള്‍ച്ചയ്ക്ക് ഇക്കുറി ഹാരി കെയിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം അന്ത്യം കുറയ്ക്കുമോ? ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനെ നേരിടാനൊരുങ്ങുന്ന ക്യാപ്റ്റന്‍ ഹാരി കെയിന്റെ വാക്കുകള്‍ ഈ വിധത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ്.  ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സിംഹങ്ങളെ വിജയത്തിലേക്ക് നയിക്കുമെന്നാണ് സ്‌ട്രൈക്കറുടെ

More »

ഭവനഉടമകള്‍ നേരിടുന്നത് മോര്‍ട്ട്‌ഗേജ് 'ടൈംബോംബ്'! മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പലിശകള്‍ കുത്തനെ ഉയരും; പ്രതിമാസ തിരിച്ചടവ് ഇരട്ടിയായി വര്‍ദ്ധിക്കും; ജീവിതച്ചെലവ് പ്രതിസന്ധി ഒപ്പമെത്തുമ്പോള്‍ പ്രോപ്പര്‍ട്ടികളുടെ തിരിച്ചുപിടിക്കലും അധികരിക്കുമെന്ന് ഭീതി
 ഭവനഉടമകള്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് പലിശകളെന്ന് കണക്കുകള്‍. സാധാരണ ഹോം ലോണുള്ളവര്‍ക്ക് പോലും അടുത്ത വര്‍ഷം പ്രതിമാസ ചാര്‍ജ്ജുകള്‍ ഇരട്ടിച്ച് 500 പൗണ്ടിന് അരികിലെത്തുകയാണ്.  ട്രഷറി വാച്ച്‌ഡോഗ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി നടത്തിയ പരിശോധനകളാണ് ഞെട്ടിക്കുന്ന വര്‍ദ്ധന പ്രവചിച്ചത്. പലിശ നിരക്കുകള്‍ ഉയര്‍ത്തി

More »

അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ടാക്‌സ് വെട്ടിക്കുറയ്ക്കാന്‍ ടോറികള്‍ക്ക് മോഹം; പണപ്പെരുപ്പം താഴുന്നത് വരെ ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷയില്ല; ചാന്‍സലര്‍ ഹണ്ടിന് പിന്തുണയുമായി പാര്‍ട്ടി ചെയര്‍മാന്‍ നാദീം സവാഹി
 അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നികുതികള്‍ കുറയ്ക്കാന്‍ ടോറികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് നടപ്പാക്കാന്‍ ആദ്യം പണപ്പെരുപ്പം കുറയേണ്ടി വരുമെന്ന് നാദിം സവാഹി. 'മറുവശത്ത് കൂടെ നമ്മള്‍ പുറത്തുകടക്കുമ്പോള്‍ നികുതി ഭാരം ചുമന്ന ജനങ്ങളെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ജെറമി ഹണ്ട് മുന്‍ഗണന നല്‍കുക', കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ സവാഹി

More »

ഹൗസ് ഓഫ് ലോര്‍ഡ്‌സിനെ നിരോധിക്കും, പകരം തെരഞ്ഞെടുക്കുന്ന പുതിയ ചേംബറിനെ നിയോഗിക്കും; രാഷ്ട്രീയത്തില്‍ വിശ്വാസം പുനഃസ്ഥാപിക്കാന്‍ പുതിയ പ്രഖ്യാപനവുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍; 'കാശുള്ളവന് കസേര' പരിപാടി അവസാനിപ്പിക്കും
 കാശുള്ളവര്‍ക്കും, സംഭാവന നല്‍കുന്നവര്‍ക്ക് ഹൗസ് ഓഫ് ലോര്‍ഡ്‌സില്‍ സമ്മാനമായി കസേര നല്‍കുന്ന പരിപാടി അവസാനിപ്പിച്ച് രാഷ്ട്രീയത്തില്‍ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ പദ്ധതിയുമായി ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ഹൗസ് ഓഫ് ലോര്‍ഡ്‌സിനെ നിരോധിച്ച് കൊണ്ട് ഈ പദ്ധതി നടപ്പാക്കുമെന്നാണ് ലേബര്‍ നേതാവിന്റെ പ്രഖ്യാപനം. പകരം തെരഞ്ഞെടുക്കപ്പെടുന്ന ചേംബറിനെ നിയോഗിക്കുമെന്നും

More »

വീക്കെന്‍ഡുകളില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നത് എന്‍എച്ച്എസ് രോഗികളുടെ മരണം വര്‍ദ്ധിപ്പിക്കുന്നു; വീക്കെന്‍ഡ് ഷിഫ്റ്റുകള്‍ ചെയ്യാന്‍ വിസമ്മതിച്ച് ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍; തൊഴില്‍-ജീവിത ബാലന്‍സ് സംരക്ഷിക്കുമ്പോള്‍ രോഗികളുടെ ജീവന്‍ പൊലിയുന്നു
 എന്‍എച്ച്എസ് പ്രതിസന്ധി പരിഹരിക്കാന്‍ വീക്കെന്‍ഡുകളില്‍ ജോലി ചെയ്യണമെന്ന ആവശ്യം തള്ളി ഡോക്ടര്‍മാര്‍. ഇത് തങ്ങളുടെ തൊഴില്‍-ജീവിത ബാലന്‍സിനെ അപകടപ്പെടുത്തുമെന്നാണ് ഇവരുടെ പക്ഷം.  സുപ്രധാന ടെസ്റ്റുകളും, ചികിത്സകളും ഉള്‍പ്പെടെ ലഭിക്കാനായി കാത്തിരിക്കുന്നവരുടെ എണ്ണം ഏഴ് മില്ല്യണെന്ന റെക്കോര്‍ഡ് സംഖ്യയില്‍ തൊട്ടതോടെ ഏഴ് ദിവസം റൊട്ടേഷന്‍ ജോലി നടപ്പാക്കാന്‍

More »

ആന്‍ഡ്രൂ രാജകുമാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രാജ്ഞിയുടെ പണം അടിച്ചുമാറ്റാന്‍ ജെഫ്രി എപ്സ്റ്റീന്‍ പദ്ധതിയിട്ടു? ധനികരായ പുരുഷന്‍മാരുമായി ചങ്ങാത്തം കൂടി വിവാദം ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുന്നത് പീഡകന്റെ സ്ഥിരം തൊഴില്‍; വെളിപ്പെടുത്തലുമായി ഉപദേശകന്‍
 ആന്‍ഡ്രൂ രാജകുമാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് രാജ്ഞിയില്‍ നിന്നും പണം പിടുങ്ങുകയായിരുന്നു ജെഫ്രി എപ്സ്റ്റീന്റെ പരമോന്നത ലക്ഷ്യമെന്ന് സാമ്പത്തിക ഉപദേശകന്‍ ജോണ്‍ ബ്രയാന്‍. 30 വര്‍ഷക്കാലത്തിനിടെ നൂറുകണക്കിന് ചെറിയ പെണ്‍കുട്ടികളെ ലൈംഗിക മനുഷ്യക്കടത്തിന് വിധേയമാക്കിയ എപ്സ്റ്റീന്‍ ഇതിനൊപ്പം ലോകത്തിലെ ശക്തരും, ധനികരുമായ പുരുഷന്‍മാരുമായി ചങ്ങാത്തം കൂടുകയും

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ