UK News

രാജ്യം രക്ഷപ്പെടാന്‍ യുകെയില്‍ നിന്നും 'ബ്രേക്ക്-അപ്പ്' വേണം! വാദങ്ങള്‍ ആവര്‍ത്തിച്ച് നിക്കോള സ്റ്റര്‍ജന്‍; ടോറി ദുരിതത്തില്‍ നിന്നും കരകയറാന്‍ വിഭജനം അനിവാര്യം; കോടതി എതിര്‍ത്താല്‍ അടുത്ത തെരഞ്ഞെടുപ്പ് ഹിതപരിശോധനയാകും?
 അടുത്ത വര്‍ഷം ഒക്ടോബര്‍ 19-ന് സ്‌കോട്ടിഷ് ഹിതപരിശോധന നടത്താനുള്ള പദ്ധതികള്‍ക്ക് കോടതി ബ്രേക്കിട്ടാലും മുന്നോട്ട് പോകുമെന്ന് നിക്കോള സ്റ്റര്‍ജന്‍. ടോറികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കോട്ട്‌ലണ്ട് ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് യുകെയില്‍ നിന്നും 'ബ്രേക്ക്-അപ്പ്' ആവശ്യമാണെന്ന് ഫസ്റ്റ് മിനിസ്റ്റര്‍ പ്രഖ്യാപിച്ചു.  അബെര്‍ദീനില്‍ എസ്എന്‍പിയുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോടതി പുറപ്പെടുവിക്കുന്ന വിധിയെ ബഹുമാനിക്കുമെങ്കിലും സ്‌കോട്ട്‌ലണ്ടിന്റെ സ്വാതന്ത്ര്യം എന്ന പോരാട്ടത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സ്റ്റര്‍ജന്‍ വ്യക്തമാക്കി.  കോടതി തനിക്കെതിരെ വിധി പ്രഖ്യാപിച്ചാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് ഹിതപരിശോധനയ്ക്ക് പകരമായി ഉപയോഗിക്കുമെന്നാണ് 52-കാരിയായ

More »

ലോകത്തിലെ ഓരോ വ്യക്തികളെയും നിരീക്ഷിക്കാന്‍ സാറ്റലൈറ്റ് സിസ്റ്റം വികസിപ്പിച്ച് ചൈന; സാങ്കേതികവിദ്യ കയറ്റുമതി ചെയ്ത് ചാരപ്രവര്‍ത്തനം; തായ്‌വാനില്‍ കടന്നുകയറിയാല്‍ ഉപരോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഡിജിറ്റല്‍ കറന്‍സിയുമായി ഒരുങ്ങി ചൈന
 ആഗോള സാങ്കേതിക രംഗത്ത് മേധാവിത്വം പിടിച്ചെടുക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ലോകത്തില്‍ എല്ലാവര്‍ക്കും ഭീഷണിയായി മാറുന്നുവെന്ന് ജിസിഎച്ച്ക്യു മേധാവിയുടെ മുന്നറിയിപ്പ്. സുപ്രധാന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചൈന തങ്ങളുടെ സ്വാധീനം ലോകത്ത് പടര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ജെറമി ഫ്‌ളെമിംഗ് ഭയാശങ്ക പ്രകടിപ്പിച്ചു. ബഹിരാകാശത്ത് നിന്നുള്ള നിരീക്ഷണം പോലും ഇതിനായി

More »

15 മിനിറ്റ് വരുന്ന ഉബര്‍ യാത്രക്ക് 35,427 പൗണ്ട് ബില്‍; ജോലി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്ക് അരികിലെത്താന്‍ ടാക്‌സി പിടിച്ച 22-കാരനെ ഞെട്ടിച്ച് നിരക്ക്; കാര്‍ഡില്‍ നിന്നും വന്‍തുക ഈടാക്കാന്‍ കഴിയാതെ ഉബര്‍?
 ജോലി കഴിഞ്ഞ് പതിവ് പോലെ മടങ്ങവെ ടാക്‌സി ഓര്‍ഡര്‍ ചെയ്ത 22-കാരന്‍ ഒലിവര്‍ കാപ്ലാനെ ഞെട്ടിച്ച് ബില്‍. തന്റെ ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് ഉബര്‍ ഏകദേശം 39,317 പൗണ്ട് ഈടാക്കാന്‍ ശ്രമിച്ചതായി ഈ ചെറുപ്പക്കാരന്‍ കണ്ടെത്തിയത്. 15 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള യാത്രക്കായിരുന്നു ഈ വമ്പന്‍ ഫീസ്.  ജോലി ചെയ്തിരുന്ന മാഞ്ചസ്റ്ററിലെ ബക്സ്റ്റണ്‍ ഇന്നില്‍ നിന്നുമാണ് ഒലിവര്‍ ഉബര്‍

More »

ബെനഫിറ്റ് കട്ടിലും ലിസ് ട്രസ് യു-ടേണടിക്കും! പണപ്പെരുപ്പത്തിന് പകരം വരുമാനത്തിന് ആനുപാതികമായി ബെനഫിറ്റ് നല്‍കുന്ന പദ്ധതിയ്‌ക്കെതിരെ ടോറി എംപിമാര്‍; 450,000 പേരെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും
 ടോറി എംപിമാരുടെ എതിര്‍പ്പ് കൊടുമ്പിരി കൊള്ളുന്നതിനിടെ പുതിയ യു-ടേണ്‍ എടുക്കാന്‍ ലിസ് ട്രസ് നിര്‍ബന്ധിതമാകുന്നു. ബെനഫിറ്റില്‍ റിയല്‍-ടേം കട്ട് സമ്മാനിക്കാനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി അവതരിപ്പിച്ചാല്‍ എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന് ഭീഷണി ഉയര്‍ന്നതോടെയാണ് ട്രസിന്റെ മനംമാറ്റം.  പദ്ധതി നടപ്പായാല്‍ 450,000 ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക്

More »

ജെയിംസ് ബോണ്ടാകാന്‍ താല്‍പര്യമുണ്ടോ? സ്ത്രീകള്‍ക്കും, ന്യൂനപക്ഷം വംശജര്‍ക്കും അവസരവുമായി എംഐ5; ദേശീയ സുരക്ഷ ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറെങ്കില്‍ 33,000 പൗണ്ട് വരുമാനമുള്ള ഇന്റലിജന്‍സ് ഓഫീസര്‍ ജോലിക്ക് അപേക്ഷിക്കാം
 007, ഈ നമ്പര്‍ തന്നെ ധാരാളമാണ് ഈ ജോലിയെക്കുറിച്ച് അറിയാന്‍. ജെയിംസ് ബോണ്ട് സിനിമകളിലൂടെ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിലെ അംഗങ്ങള്‍ എന്തൊക്കെ ചെയ്യുമെന്ന് അല്‍പ്പം പൊക്കിപ്പറഞ്ഞിട്ടുണ്ടെങ്കിലും ലോകമാകമാനം ഒരു ധാരണയുണ്ട്. ഇത്തരമൊരു ജോലി കിട്ടിയാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ ആ അവസരം ഇപ്പോള്‍ ലഭ്യമാണ്. വനിതകളെയും, വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ടവരെയുമാണ്

More »

ഫിലിപ്പ് രാജകുമാരന് 'അവിഹിതബന്ധം' ഉണ്ടായിരുന്നോ? രാജ്ഞിയുടെ മരണത്തിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ഷോ ക്രൗണില്‍ രാജകുമാരന്‍ അടുത്ത സുഹൃത്തുമായി പ്രണയബന്ധം പുലര്‍ത്തിയതായി കഥ വരുന്നു; ക്രൂരമായ വൃത്തികേടെന്ന് മുന്‍ പ്രസ് സെക്രട്ടറി
 മരിച്ച ശേഷം ആ വ്യക്തിയെ കുറിച്ച് മോശം കാര്യങ്ങള്‍ ഉണ്ടെങ്കിലും അത് പറയാതെ നല്ല കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നാണ് കേരളത്തിലെ സഖാക്കള്‍ അടുത്തിടെ പറഞ്ഞത്. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണനെ കുറിച്ച് എതിരാളികളും, ജനങ്ങളും അപദാനങ്ങള്‍ പാടിത്തുടങ്ങിയപ്പോഴായിരുന്നു ഈ പാര്‍ട്ടി ക്ലാസ്! പക്ഷെ ബ്രിട്ടീഷുകാര്‍ ഈ ക്ലാസ് കേള്‍ക്കാത്തത് കൊണ്ട് അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ

More »

ഡിസംബര്‍ 25ന് ഇക്കുറി ക്രിസ്മസ് ബാങ്ക് ഹോളിഡേ കിട്ടില്ല; പകരം മറ്റൊരു ദിവസത്തേക്ക് അവധി മാറും; ക്രിസ്മസ് അവധി മാറുന്നതോടെ നീണ്ട അവധി ആസ്വദിക്കാന്‍ ജനങ്ങള്‍ക്ക് വഴിയൊരുങ്ങും
 ഏറെ കാത്തിരുന്ന് എത്തുന്നതാണ് ക്രിസ്മസ് ബാങ്ക് ഹോളിഡേ. എന്നാല്‍ ഇക്കുറി ക്രിസ്മസ് അവധി ഡിസംബര്‍ 25ന് ലഭിക്കില്ലെന്നതാണ് അവസ്ഥ ഇതിന് കാരണം ക്രിസ്മസ് ദിവസം വരുന്നത് ഞായറാഴ്ച ആയതിനാലാണ്. എന്നാല്‍ ഈ ബാങ്ക് ഹോളിഡേ നഷ്ടമാകാതെ മറ്റൊരു ദിവസത്തേക്ക് നല്‍കുകയാണ് ചെയ്യുക.  ആഘോഷ ദിനങ്ങള്‍ വീക്കെന്‍ഡില്‍ വന്നുചേര്‍ന്നാല്‍ ബാങ്ക് ഹോളിഡേ പ്രവര്‍ത്തിദിനത്തിലേക്ക് മാറുന്നതാണ് പതിവ്.

More »

അയര്‍ലണ്ടില്‍ പെട്രോള്‍ സ്‌റ്റേഷന്‍ സ്‌ഫോടനം; മരണം പത്തായി; മരിച്ചവരെ തിരിച്ചറിഞ്ഞതോടെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയവേദന; ഗ്യാസ് അപകടമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ പോലീസ് അന്വേഷണം
 അയര്‍ലണ്ടിലെ ആപ്പിള്‍ഗ്രീന്‍ സര്‍വ്വീസ് സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച വൈകുന്നേരം 3.15-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ഈ സമയത്ത് സ്‌കൂളില്‍ നിന്നും മകള്‍ക്കൊപ്പം മടങ്ങവെ സ്വീറ്റ്‌സ് വാങ്ങാനായി നിര്‍ത്തിയ പിതാവ് ഉള്‍പ്പെടെ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റൊരു അമ്മയും, കൗമാരക്കാരനായ മകനും

More »

പെണ്ണുങ്ങള്‍ കുട്ടികളെ പെറ്റുകൂട്ടട്ടെ! പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് ടാക്‌സ് വെട്ടിക്കുറച്ച് കൊടുക്കണം; ബേബി ബൂം പ്രോത്സാഹിപ്പിച്ച് ഇമിഗ്രേഷനെ ആശ്രയിക്കുന്ന പരിപാടി നിര്‍ത്തണമെന്ന് ക്യാബിനറ്റ് മന്ത്രി
 ബ്രിട്ടന്‍ ഇമിഗ്രേഷനെ വന്‍തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ്. ഇതിന് പ്രധാന കാരണം രാജ്യത്ത് ആവശ്യത്തിന് കുട്ടികള്‍ ജനിച്ച് വീഴുന്നില്ലെന്നത് തന്നെ. ഈ ഘട്ടത്തില്‍ ഇടിയുന്ന ജനനനിരക്ക് പിടിച്ചുനിര്‍ത്താന്‍ സുപ്രധാന ഐഡിയയാണ് ഒരു ക്യാബിനറ്റ് മന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. ബേബി ബൂം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളെ പ്രസവിക്കുന്ന സ്ത്രീകള്‍ക്ക് നികുതി

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍