UK News

വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ഹണ്ടിന്റെ സാമ്പത്തിക ഇടപെടല്‍ വീണ്ടും; പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; ഇളവുകളില്‍ വോട്ട് വീഴുമോ?
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ചാന്‍സലര്‍ ജെറമി ഹണ്ട്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പ് സാമ്പത്തിക ഇടപെടല്‍ നടത്തുമെന്ന് നേരത്തെ ഹണ്ട് സൂചന നല്‍കിയിരുന്നു.  വീട് വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്ന പരിധി 250,000 പൗണ്ടിന് പകരം 300,000 പൗണ്ടിലേക്ക് ഉയര്‍ത്താന്‍ ട്രഷറി ഒരുങ്ങുന്നതായാണ് ടൈംസ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പിന് മുന്‍പുള്ള ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഇതോടെ വീട് വാങ്ങുന്ന പകുതി പേര്‍ക്കും നികുതി ഒഴിവാകുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.  സ്പ്രിംഗ് ബജറ്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇത് 2 പെന്‍സ് നാഷണല്‍

More »

ഇ-വിസകള്‍ നടപ്പിലാക്കി യുകെ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും; തട്ടിപ്പ്, ദുരുപയോഗം എന്നിവ തടയുമെന്ന് ഹോം ഓഫീസ്; ബോര്‍ഡര്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാകും; ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകള്‍ ഉള്ളവര്‍ ഇമെയില്‍ ശ്രദ്ധിക്കണം
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റാനാണ് യുകെയുടെ പദ്ധതി.  ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍

More »

സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് 28 ദിവസം! 7 ലക്ഷത്തിലേറെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ നാല് ആഴ്ചയിലേറെ കാത്തിരിപ്പെന്നും കണക്കുകള്‍
ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ ശേഷം 28 ദിവസത്തിലേറെയാണ് ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി

More »

ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍
തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ് കണക്ക്.  ശരാശരി വാഹന ഉപയോക്താക്കള്‍ പ്രതിവര്‍ഷം 84 മണിക്കൂറാണ് ക്യൂവില്‍ പെട്ട് കിടക്കുന്നതെന്നും പോള്‍

More »

ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ഫോട്ടോകള്‍ എടുത്ത ട്രെയിന്‍ ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ ; സ്വകാര്യതയെ ലംഘിക്കുന്നതെന്ന് റിപ്പോര്‍ട്ട്
ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്‌സില്‍ നിന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബള്‍സിലേക്ക് പോകുന്ന ട്രെയിനില്‍

More »

ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?
ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്.  ബെനഫിറ്റ് സിസ്റ്റം പരിഷ്‌കരിച്ച് കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനുള്ള സദാചാരപരമായ ദൗത്യമാണ് മുന്നോട്ട്

More »

നഴ്‌സായ മലയാളി യുവാവ് യുകെയില്‍ മരിച്ച നിലയില്‍ ; മരിച്ചത് ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍
ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്‌സിങ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ

More »

സാധാരണ ടെന്‍ഷനും പെരുപ്പിച്ച് കാണിക്കരുത്! ബ്രിട്ടന്റെ 'സിക്ക് നോട്ട്' സംസ്‌കാരത്തിനെതിരെ സുനാകിന്റെ പടയൊരുക്കം; ഫിറ്റ് നോട്ട് നല്‍കാനുള്ള ജിപിമാരുടെ അവകാശം പിന്‍വലിക്കും; സ്‌പെഷ്യല്‍ ടീം അവലോകനം ചെയ്യും
ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്‌കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്.  സാധാരണ ആശങ്കകളെയും വലിയ പ്രശ്‌നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം

More »

ഇനി ഞാനൊരു അമേരിക്കന്‍! യുഎസ് ഇനി സ്വദേശമെന്ന് സ്ഥിരീകരിച്ച് ഹാരി രാജകുമാരന്‍; അമേരിക്കയിലെ സ്ഥിരതാമസം ഉറപ്പിച്ചെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറി; ഇനിയൊരു മടക്കമില്ല?
മെഗാന്‍ മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന്‍ തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്.  താന്‍ യുഎസിലെ

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍