UK News

പെട്രോള്‍ പമ്പുകള്‍ ചതിച്ചാശാനേ! ഋഷി സുനാക് വെട്ടിക്കുറച്ചത് 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി; സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് കൈമാറിയത് 2.71 പെന്‍സ് കുറവ് മാത്രം; ചാന്‍സലറുടെ സമാശ്വാസം 'കടലില്‍ കായം കലക്കുന്നത് പോലെ'; വിമര്‍ശനവുമായി എഎ
 ഇന്ധനത്തിന്റെ വില വര്‍ദ്ധന വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ എത്തുന്നവരെ മാത്രമല്ല, ഷോപ്പില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും ബാധിക്കും. ഷോപ്പുകളില്‍ സാധനങ്ങള്‍ എത്തിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്ധനച്ചെലവ് ഏറുമ്പോള്‍ ഇതിന്റെ ഭാരം സ്വാഭാവികമായി ജനങ്ങളുടെ തലയിലാണ് ചെന്നുപതിക്കുക. ഈ ഘട്ടത്തിലാണ് താല്‍ക്കാലിക ആശ്വാസമേകാന്‍ ചാന്‍സലര്‍ ഋഷി സുനാക് മിനി ബജറ്റില്‍ ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചത്.  ബുധനാഴ്ച വൈകുന്നേരം 6 മണിക്കാണ് ഋഷി സുനാക് പ്രഖ്യാപിച്ച 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചത് നിലവില്‍ വന്നത്. എന്നാല്‍ പെട്രോള്‍ വിലയില്‍ 2.71 പെന്‍സിന്റെയും, ഡീസല്‍ വിലയില്‍ 1.59 പെന്‍സിന്റെയും കുറവാണ് സംഭവിച്ചതെന്ന് എഎ വെളിപ്പെടുത്തി. പെട്രോള്‍ സ്‌റ്റേഷനുകള്‍ ബാക്കിയുള്ള വിലക്കുറവ് മുക്കിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്.  ഇന്ധന

More »

വേനല്‍ക്കാലം എത്തിക്കഴിഞ്ഞു, ഔദ്യോഗികമായി! ക്ലോക്കുകള്‍ നാളെ പുലര്‍ച്ചെ ഒരു മണിക്കൂര്‍ മുന്നോട്ട്; അടുത്ത ആഴ്ച വരെ സുഖമുള്ള ചൂട് കാലാവസ്ഥ; പിന്നാലെ തണുപ്പ് തേടിയെത്തും; വാച്ചിലും, ക്ലോക്കിലുമെല്ലാം സമയം മാറ്റാന്‍ മറക്കല്ലേ!
 വേനല്‍ക്കാലം വന്നെത്തിയാല്‍ കാലാവസ്ഥയിലെ മാറ്റം കൊണ്ട് തന്നെ ഇതിന്റെ വരവ് നമ്മള്‍ അറിയും. എന്നാല്‍ ബ്രിട്ടനില്‍ ഇതോടൊപ്പം മറ്റൊരു കര്‍മ്മം കൂടി നമ്മള്‍ ചെയ്യേണ്ടതുണ്ട്. തണുപ്പ് കാലത്തിന് മുന്‍പായി പിന്നോട്ട് തിരിച്ചുവെച്ച ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട് നീക്കുകയാണ് ആ കര്‍മ്മം! വര്‍ഷത്തില്‍ രണ്ട് തവണയാണ് യുകെയിലെ ക്ലോക്കുകള്‍ക്ക് ഈ സമയമാറ്റം വരുത്തുന്നത്.

More »

ഇംഗ്ലണ്ടിലെ ബാന്‍ഡ് എ മുതല്‍ ഡി വരെയുള്ള വീടുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ 150 പൗണ്ട് കൗണ്‍സില്‍ ടാക്‌സ് റിബേറ്റ്; 150 പൗണ്ട് ലഭിക്കാന്‍ എന്ത് ചെയ്യണം, കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കണോ, തിരിച്ചയ്‌ക്കേണ്ടി വരുമോ?
 ബ്രിട്ടനിലെ വര്‍ദ്ധിക്കുന്ന ജീവിത ചെലവില്‍ നിന്നും താല്‍ക്കാലിക ആശ്വാസ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ചിട്ടുള്ള കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഭവന ഉടമകള്‍ക്ക് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ നല്‍കുന്ന 150 പൗണ്ട് പേയ്‌മെന്റ് രാജ്യത്തെ 80% ഭവനങ്ങള്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.  സകല മേഖലയിലും വിലക്കയറ്റം

More »

ദി അപ്രന്റീസ് ജേതാവായി ബര്‍മിംഗ്ഹാമിലെ പഞ്ചാബി പെണ്‍കൊടി! ശക്തമായ പോരാട്ടത്തിനൊടുവില്‍ 15 എതിരാളികളെ മലര്‍ത്തിയടിച്ച് 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി ഹര്‍പ്രീത് കൗര്‍; ഡെസേര്‍ട്ട് പാര്‍ലറില്‍ യുകെയിലെ നം.1 ബ്രാന്‍ഡാക്കാന്‍ മോഹം
 ബിബിസിയിലെ ദി അപ്രന്റീസ് ഷോയുടെ ഫൈനലില്‍ ലോര്‍ഡ് ഷുഗറിന്റെ 250,000 പൗണ്ടിന്റെ നിക്ഷേപം കൈക്കലാക്കി പഞ്ചാബി പെണ്‍കൊടി ഹര്‍പ്രീത് കൗര്‍. ഫൈനലില്‍ കാതറീന്‍ ബേണിനെ മറികടന്നാണ് 30-കാരിയായ ഡെസേര്‍ട്ട് പാര്‍ലര്‍ ഉടമ വിജയിച്ച് കയറിയത്. തന്റെ വിജയകരമായ കോഫി, കേക്ക് ബിസിനസ്സിലെ യുകെയിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ത്താനാണ് കൗര്‍ ലക്ഷ്യമിടുന്നത്.  ബിസിനസ്സുകാരനായ ലോര്‍ഡ് ഷുഗര്‍

More »

കോവിഡിന്റെ തിരിച്ചുവരവ് തുടരുന്നു; 98,000 തൊട്ട് ദൈനംദിന കേസുകള്‍; ആശുപത്രി പ്രവേശനങ്ങള്‍ 11% ഉയര്‍ന്നു; ഇംഗ്ലണ്ടിലെ എല്ലാ അതോറിറ്റികളിലും ഇന്‍ഫെക്ഷന്‍ വര്‍ദ്ധന; ജലദോഷ ലക്ഷണങ്ങള്‍ കണ്ടാല്‍ 'ഐസൊലേറ്റ്' ചെയ്യണമെന്ന് ശാസ്ത്രജ്ഞര്‍
 യുകെയുടെ കോവിഡ് മഹാമാരി വീണ്ടും ഉയര്‍ച്ചയുടെ പാതയില്‍. ദൈനംദിന കേസുകളും, ആശുപത്രി അഡ്മിഷനുകളും ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലേറെയാണ് കുതിച്ചുയര്‍ന്നത്. ഇംഗ്ലണ്ടിലെ എല്ലാ ലോക്കല്‍ അതോറിറ്റികളിലും ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.  സ്‌കോട്ട്‌ലണ്ടില്‍ ആശുപത്രി പ്രവേശനങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്ന തലത്തിലേക്ക്

More »

റഷ്യന്‍ വിരുദ്ധനല്ല, പുടിന്‍ വിരുദ്ധന്‍! ബ്രിട്ടീഷ് പ്രധാനമന്ത്രി റഷ്യയുടെ ഒന്നാം നമ്പര്‍ ശത്രുവെന്ന ക്രെംലിന്‍ ആരോപണം തള്ളി ബോറിസ്; പുടിന്‍ അനുകൂലികളുടെ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതും, ഉക്രെയിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കുന്നതും ചൊടിപ്പിക്കുന്നു
 താന്‍ റഷ്യന്‍ വിരുദ്ധനാണെന്ന ആരോപണങ്ങള്‍ തള്ളി ബോറിസ് ജോണ്‍സണ്‍. റഷ്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ഉപരോധങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, ഉക്രെയിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കുന്നതും മോസ്‌കോയെ ചൊടിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ വ്യക്തിപരമായ അക്രമങ്ങള്‍ക്ക് റഷ്യ മുതിരുന്നത്.  6000 മിസൈലുകളുടെ പാക്കേജാണ് ബ്രിട്ടന്‍ ഉക്രെയിന് ഇപ്പോള്‍

More »

ഋഷി സുനാകിന്റെ മിനി-ബജറ്റ്; ആര് ചിരിച്ചു, ആരെല്ലാം കരഞ്ഞു; ഡ്രൈവര്‍മാരും, ജോലിക്കാരും, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കും നേട്ടം; യൂണിവേഴ്‌സല്‍ ക്രെഡിറ്റും, ബെനഫിറ്റുമുള്ളവരും, പെന്‍ഷന്‍കാരും, എനര്‍ജി ഉപയോക്താക്കള്‍ക്കും നിരാശ
 ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ കഴിയുന്ന വിവിധ നടപടികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഋഷി സുനാക് മിനി-ബജറ്റ് പ്രഖ്യാപിച്ചത്. ചില അതിശയിപ്പിക്കുന്ന പ്രഖ്യാപനങ്ങളും, ബാക്കിയുള്ളവ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളും തന്നെയായിരുന്നു.  കുറഞ്ഞ വേതനമുള്ള ജോലിക്കാര്‍, ബെനഫിറ്റിലുള്ള ആളുകള്‍, യൂണിവേഴ്‌സല്‍ ക്രെഡിറ്റ്, ഭവന ഉടമകള്‍, ഡ്രൈവര്‍മാര്‍ എന്നിവരെയെല്ലാം

More »

കോമണ്‍വെല്‍ത്തില്‍ അടുപ്പിച്ചു നിര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ എലിസബത്ത് രാജ്ഞി അയച്ച വില്യമും കെയ്റ്റും പരാജയപ്പെട്ടു ; കോമണ്‍ വെല്‍ത്ത് ഉപേക്ഷിച്ച് റിപ്പബ്ലിക്കാവുന്നുവെന്ന് തുറന്നുപറഞ്ഞ് ജമൈക്കന്‍ പ്രധാനമന്ത്രി
കരീബിയന്‍ യാത്രയ്ക്കിറങ്ങിയ കെയ്റ്റും വില്യമും വാര്‍ത്തയിലിടം നേടിയിരുന്നു.ഡാന്‍സും കടലിലെ നീന്തലും ഒക്കെയായി ആഘോഷിച്ച ഇരുവരുടേയും യാത്ര ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുള്ള ഇടപെടലുകളിലൂടെ ശ്രദ്ധേയമായിരുന്നു. ബ്രിട്ടീഷ് രാജ്ഞിയെ രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്ത് നിന്നും മാറ്റി ബാര്‍ബഡോസ് ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയിരുന്നു. ജമൈക്കയിലും മറ്റ് കരീബിയന്‍

More »

ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ചു, നിങ്ങളുടെ പെട്രോള്‍ നിറയ്ക്കലിനെ ഏത് വിധത്തില്‍ സ്വാധീനിക്കും? എത്ര പൗണ്ട് വരെ ലാഭിക്കാം? ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നടപടി എങ്ങിനെ ഗുണം ചെയ്യും?
 പെട്രോള്‍, ഡീസല്‍ വിലകളില്‍ 5 പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുന്നതായി ചാന്‍സലര്‍ ഋഷി സുനാക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇത് പല ഭാഗങ്ങളിലും പ്രാബല്യത്തിലും വന്നുകഴിഞ്ഞു. കുതിച്ചുയരുന്ന ഇന്ധന ചെലവില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമേകാനാണ് ഈ നടപടി.  പെട്രോളും, ഡീസലും, വാഹനത്തിനുള്ള മറ്റ് ഇന്ധനങ്ങളും, ഹീറ്റിംഗിനുമായി സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയാണ്

More »

ഇന്ത്യക്കാരനെ തല്ലിക്കൊന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ജീവപര്യന്തം; കോടാലിയും, ഗോള്‍ഫ് ക്ലബും, ഹോക്കി സ്റ്റിക്കും, ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് 23-കാരനായ ഡെലിവെറി ഡ്രൈവറെ തല്ലിയും, വെട്ടിയും കൊന്നു; എന്തിന് ചെയ്‌തെന്ന് തെളിവില്ല?

പഞ്ചാബില്‍ നിന്നുള്ള സിഖുകാര്‍ സൃഷ്ടിക്കുന്ന തലവേദനകള്‍ യുകെയിലും വ്യാപകമാണ്. ഖലിസ്ഥാന്‍ വാദം ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ പലപ്പോഴും അവിടുത്തെ ഗവണ്‍മെന്റിനും പാരയാകുന്നുണ്ട്. ഇതിനിടെയാണ് ഒരു തെമ്മാടി സംഘം ഡെലിവെറി ഡ്രൈവറെ വെട്ടിയും, തല്ലിയും കൊലപ്പെടുത്തിയത്. ഈ ഗുണ്ടാ സംഘത്തെ

100 വര്‍ഷത്തെ നിരോധനത്തിന് അവസാനം; ബ്രിട്ടീഷ് സൈനികര്‍ക്കും, ഓഫീസര്‍മാരും പൂര്‍ണ്ണമായി താടി വളര്‍ത്താനുള്ള അംഗീകാരം നല്‍കി രാജാവ്; ബ്രിട്ടീഷ് സേനയില്‍ ഇനി താടി അനുവദിക്കും

ലോകത്തെ ഷേവിംഗ് കമ്പനികള്‍ വലിയ പ്രതിസന്ധിയിലാണ്. കാരണം താടിക്കാരുടെ എണ്ണം കൂടുന്നത് തന്നെ. കോര്‍പറേറ്റ് ലോകത്ത് പോലും ഇപ്പോള്‍ താടി വളര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളില്ല. ഇതോടെ ഷേവിംഗ് സെറ്റ് പോലുള്ളവ നിര്‍മ്മിച്ചിരുന്ന കമ്പനികള്‍ക്ക് വില്‍പ്പന കുറഞ്ഞു. ഈ മാറ്റം

മരണത്തിലേക്ക് അംഗത്വം എടുക്കുന്നവര്‍! ബ്രിട്ടീഷ് ഡിഗ്നിറ്റാസ് അംഗത്വം 24% കുതിച്ചുയര്‍ന്നു; ദയാവധം നിയമപരമാക്കുന്ന ആദ്യത്തെ യുകെ നേഷനായി മാറാന്‍ സ്‌കോട്ട്‌ലണ്ട്; നിയമം നടപ്പാകുന്നതിന് അരികില്‍

മരണം സ്വാഭാവികമായി തേടിയെത്തേണ്ട കാര്യമാണ്. എന്നാല്‍ ചില ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് മരണം ഒരു അനുഗ്രഹമായി മാറുന്ന സാഹചര്യങ്ങളുണ്ട്. ഈ ഘട്ടങ്ങളില്‍ വിധി കനിയാതെ വരുമ്പോള്‍ സ്വയം ആ വഴി തെരഞ്ഞെടുക്കാന്‍ ചിലര്‍ നിര്‍ബന്ധിതമാകും. ദയാവധത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ച് വരുന്നതിനിടെയാണ്

വാടകക്കാര്‍ക്ക്‌ അധികാരം നല്‍കാനുള്ള ബില്ലില്‍ വെള്ളം ചേര്‍ത്തു; കാരണമില്ലാതെ പുറത്താക്കുന്നത് നിരോധിക്കാനുള്ള നീക്കം വൈകും; മന്ത്രിമാരുടെ പിന്‍വാങ്ങല്‍ ടോറി ബാക്ക്‌ബെഞ്ച് എംപിമാരുടെയും, ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെയും സമ്മര്‍ദത്തിന് വഴങ്ങി

കാരണമില്ലാതെ വാടകക്കാരെ പുറത്താക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കാനുള്ള സുപ്രധാന നിയമനിര്‍മ്മാണത്തില്‍ പിന്നോട്ട് നീങ്ങി ഗവണ്‍മെന്റ്. വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലും വെള്ളം ചേര്‍ത്തിട്ടുണ്ട്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരും, ലാന്‍ഡ്‌ലോര്‍ഡ്‌സും

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും