UK News

ഇന്ത്യക്കാരെ വീട് കാണാന്‍ അനുവദിക്കില്ലെന്ന് വെള്ളക്കാരി വീട്ടുടമ? ബര്‍മിംഗ്ഹാമിലെ വീട് കണ്ട് ഇഷ്ടപ്പെട്ട് വിസിറ്റിന് ശ്രമിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നത്; ഇന്ത്യക്കാര്‍ കറങ്ങാന്‍ ഇറങ്ങി സമയം കളയുന്നവരെന്ന് വിമര്‍ശനവും; രോഷത്തില്‍ ദമ്പതികള്‍
 ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജര്‍ ഒരു വീട് വാങ്ങാന്‍ ശ്രമിച്ചാല്‍ എളുപ്പത്തില്‍ കാര്യം നടക്കുമോ? അതിനുള്ള ഉത്തരമാണ് വീട് കാണാന്‍ പോലും അനുമതി ലഭിക്കാതിരുന്ന ഈ ഇന്ത്യന്‍ വംശജരുടെ അനുഭവം. ഇന്ത്യക്കാര്‍ 'സമയം കൊല്ലികളാണെന്നും', തമാശയ്ക്ക് കറങ്ങാന്‍ ഇറങ്ങുന്നതാണെന്നും ആരോപിച്ചാണ് വീട് വാങ്ങാന്‍ തുനിഞ്ഞിറങ്ങിയ ഇന്ത്യന്‍ ദമ്പതികളോട് വെള്ളക്കാരിയായ വീട്ടുടമ നല്‍കിയ മറുപടി.  375,000 പൗണ്ടിന്റെ ഡിറ്റാച്ച്ഡ് ഹൗസ് കണ്ടാണ് ഇത് നേരില്‍ കാണാനായി 34-കാരി സറീനാ സുമനും, ഭര്‍ത്താവ് 33-കാരന്‍ അജയും അന്വേഷണം നടത്തിയത്. ആളുകളുടെ സമയം കളയാന്‍ മറ്റ് നിരവധി പ്രോപ്പര്‍ട്ടികള്‍ കാണുമെന്നായിരുന്നു ഇവര്‍ക്ക് ലഭിച്ച മറുപടി.  ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്റായ പര്‍പ്പിള്‍ബ്രിക്‌സ് വെബ്‌സൈറ്റിലാണ് ബര്‍മിംഗ്ഹാമിലെ നാല് ബെഡ് വീട് ദമ്പതികള്‍ കണ്ടതും, ഇഷ്ടപ്പെട്ടതും.

More »

സിറ്റി യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഹാളില്‍ കൊല്ലപ്പെട്ട 19 കാരി ഇന്ത്യന്‍ വംശജ ; സബിതയെ കൊലപ്പെടുത്തിയത് 22 കാരനായ കാമുകന്‍; ടൂണീഷ്യന്‍ പൗരത്വമുള്ള യുവാവിനെ അറസ്റ്റ് ചെയ്തു
ലണ്ടന്‍ ക്ലെര്‍ക്കെന്‍വെല്‍ സെബാസ്റ്റ്യന്‍ സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട 19 കാരിയായ യൂണിവേഴ്‌സിറ്റി വിദ്യാര്ത്ഥിനിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യക്കാരിയായ സബിത തന്‍വാനിയയാണ് മരണമടഞ്ഞത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ 22 കാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹര്‍ മറഫ് എന്നയാളെ

More »

ബ്രിട്ടനില്‍ 20 പൗണ്ടിന്റെ 'വ്യാജ നോട്ട്' വ്യാപകം! കറങ്ങിനടക്കുന്ന വ്യാജന്‍ പോക്കറ്റില്‍ കുടുങ്ങാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ജീവിതം ദുസ്സഹമാകുമ്പോള്‍ ബര്‍മിംഗ്ഹാം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാജന്‍ കറങ്ങുന്നതായി മുന്നറിയിപ്പ്
 വ്യാജനോട്ട് കൈയില്‍ പെട്ടാല്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ഇതേക്കുറിച്ച് അറിവുള്ളവര്‍ നോട്ട് വ്യാജനാണെന്ന് പറയുമ്പോഴാകും അബദ്ധം തിരിച്ചറിയുക. ഇപ്പോള്‍ ബ്രിട്ടനില്‍ 20 പൗണ്ടിന്റെ വ്യാജനോട്ടുകള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്.  ഉപയോഗശൂന്യമായ വ്യാജനോട്ട് തലയിലാകാതെ ഇരിക്കാന്‍ ശ്രദ്ധ പാലിക്കുകയാണ് മാര്‍ഗ്ഗം.

More »

ഇന്ധന വിലവര്‍ദ്ധനവില്‍ നിന്നും ആശ്വാസം അരികെ? ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറയ്ക്കുമെന്ന് ശക്തമായ സൂചന നല്‍കി ഋഷി സുനാക്; ലിറ്ററിന് 5 പെന്‍സ് ഡ്യൂട്ടി കുറയ്ക്കാനുള്ള പ്രഖ്യാപനം മിനി ബജറ്റില്‍ ഉണ്ടാകുമോ?
ഇന്ധനത്തിന്റെ വിലയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുതിപ്പ് പമ്പുകളിലെത്തുന്ന ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ്. ഇതിന് പുറമെയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത് ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യ വസ്തുക്കളുടെയും വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നത്.  ഈ ഘട്ടത്തിലാണ് ഫ്യുവല്‍ ഡ്യൂട്ടി വെട്ടിക്കുറച്ച് ആശ്വാസമേകാന്‍ തയ്യാറാകുമെന്ന ശക്തമായ സൂചനയുമായി ചാന്‍സലര്‍ ഋഷി സുനാക്

More »

കൗണ്‍സില്‍ ടാക്‌സ് ബില്‍ ഉയരുമ്പോള്‍ ജനം വലയും! ശരാശരി ഭവനങ്ങള്‍ക്ക് പോലും വര്‍ഷത്തില്‍ 2300 പൗണ്ടിലേറെ ചെലവ് വരും; ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതില്‍ മുന്നില്‍ ഈ കൗണ്‍സില്‍ മേഖലകള്‍
 ബ്രിട്ടനില്‍ ജനജീവിതം വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ്. ഈ അവസ്ഥയിലും നികുതി വര്‍ദ്ധനവുകളും, ബില്‍ വര്‍ദ്ധനവുകളുമായി മറ്റൊരു ഏപ്രില്‍ മാസം കൂടി മുന്നിലെത്തുകയാണ്. ഇതോടെ കൗണ്‍സില്‍ ടാക്‌സ് ഉള്‍പ്പെടെയുള്ള ബില്ലുകളാണ് കുതിച്ചുയരുന്നത്. ബ്രിട്ടനിലെ മുന്‍ ഖനന പട്ടണമായ നോട്ടിംഗ്ഹാംഷയറിലെ ഒല്ലേര്‍ട്ടണിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കൗണ്‍സില്‍ ടാക്‌സ്

More »

രാത്രിയ്ക്ക് ശേഷം പായുന്ന ആംബുലന്‍സ് വ്യൂഹത്തിലുള്ളത് റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങളോ ? ഇതുവരെ 15000 റഷ്യന്‍ പട്ടാളക്കാരെ കൊലപ്പെടുത്തിയോ; വിചാരിച്ച എളുപ്പത്തില്‍ കീഴടങ്ങാതെ യുക്രൈന്‍
യുദ്ധമുഖത്ത് നിന്ന് വരുന്ന എല്ലാവാര്‍ത്തകളും പലപ്പോഴും അഭ്യൂഹങ്ങളും നിറയാറുണ്ട്. അതിനാല്‍ ആധികാരികത സംശയിക്കാനും ഇടയുണ്ട്. ഏതായാലും യുക്രൈനെ വിചാരിച്ച എളുപ്പത്തില്‍ റഷ്യയ്ക്ക് കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. റഷ്യന്‍ ശക്തിയ്ക്ക് മേല്‍ പ്രതിരോധം തീര്‍ക്കുകയാണ് യുക്രൈന്‍. അതിനിടെ യുക്രൈന്‍ അതിര്‍ത്തിയായ ബെലാറൂസ് വഴി നൂറു കണക്കിന് റഷ്യന്‍ പട്ടാളക്കാരുടെ മൃതദേഹങ്ങള്‍

More »

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ബ്രിട്ടനെ വീണ്ടും പ്രതിസന്ധിയിലാക്കും ; ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന് ഇനി മുതിര്‍ന്നേക്കില്ല, നിയന്ത്രണങ്ങള്‍ ഇല്ലങ്കില്‍ മറ്റൊരു കോവിഡ് ദുരന്തമെന്ന മുന്നറിയിപ്പില്‍ ആരോഗ്യ വിദഗ്ധര്‍
കോവിഡില്‍ ഇളവുകള്‍ ആരംഭിച്ച ആശ്വാസത്തിലാണ് ജനം. എന്നാല്‍ കോവിഡ് കേസുകള്‍ നാള്‍ക്കു നാള്‍ വര്‍ധിക്കുന്നതോടെ വീണ്ടും കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന ആശങ്കയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ ജനത്തെ ഇനിയും വീട്ടിലിരുത്താനാകില്ലെന്ന് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിനിലെ പ്രൊഫ. റോജര്‍ കിര്‍ബി പറയുന്നു. കോവിഡ് പ്രതിസന്ധി തരണം ചെയ്തിട്ടില്ലെന്നും കാര്യങ്ങള്‍

More »

ആഴ്ചകള്‍ക്കുള്ളില്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍; രക്ഷിതാക്കള്‍ക്ക് ചെറിയ കുട്ടികള്‍ക്കായി വാക്‌സിന്‍ ബുക്ക് ചെയ്യാം; ഇന്‍ഫെക്ഷന്‍ കുതിച്ചുയരുമ്പോള്‍ പ്രായം കുറഞ്ഞവര്‍ക്ക് സംരക്ഷണമേകാനുള്ള പദ്ധതി വേഗത്തിലാക്കുന്നു
 അഞ്ച് മുതല്‍ 11 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്കായി രക്ഷിതാക്കള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ വഴിയൊരുങ്ങുന്നു. കോവിഡ് ഇന്‍ഫെക്ഷനുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത്.  കഴിഞ്ഞ മാസമാണ് ഈ പ്രായവിഭാഗത്തിലുള്ള ആരോഗ്യമുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ നല്‍കാമെന്ന് ജോയിന്റ്

More »

ആകാശത്തിന് കീഴിലെ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കൈയിലില്ല! കടിച്ചുകീറാന്‍ വന്ന ടോറികളോട് നിലപാട് വ്യക്തമാക്കി ചാന്‍സലര്‍; അടുത്ത ആഴ്ചത്തെ മിനി-ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണമെന്ന ആവശ്യം ശക്തം; ഭാരം കുറയ്ക്കുമെന്ന് സുനാകിന്റെ വാഗ്ദാനം
 പറഞ്ഞ വാക്ക് പാലിക്കുക. അക്കാര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനേക്കാള്‍ ജനത്തിന് വിശ്വാസമുള്ള മറ്റൊരു നേതാവുണ്ട് ബ്രിട്ടീഷ് ക്യാബിനറ്റില്‍, ചാന്‍സലര്‍ ഋഷി സുനാക്. നിലപാടുകളില്‍ കണിശത പ്രകടമാക്കുന്ന സുനാക് വെറും വാക്ക് പറയാറില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ജീവിതത്തിന്റെ സകല മേഖലയിലും വിലക്കയറ്റം പ്രകടമാകുമ്പോഴും 'ലോകത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും

More »

ഇന്ത്യക്കാര്‍ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന 'പ്രിയപ്പെട്ട രാജ്യം' ഏതാണ്? അത് യുകെയും, കാനഡയുമല്ല; 69% ഇന്ത്യക്കാരും വിദേശ പഠനത്തില്‍ ലക്ഷ്യമിടുന്നത് യുഎസിലേക്ക് പറക്കാന്‍

താങ്ങാന്‍ കഴിയാത്ത ഫീസ്, സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ എന്നിവയ്ക്കിടയിലും വിദേശ പഠനത്തിന് പദ്ധതിയുള്ള 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ലക്ഷ്യകേന്ദ്രമായി കാണുന്നത് യുഎസ്. ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡെക്‌സാണ് ഇക്കാര്യം

അവിഹിത ബന്ധം പുലര്‍ത്തിയ യുവതിക്ക് പുതിയ കാമുകനെ കിട്ടിയതില്‍ രോഷം; 21-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കേസിലെ പ്രതി വിചാരണയുടെ രണ്ടാം ദിനം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വനിതാ ഷോജംബറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിട്ട കുതിരയോട്ട പരിശീലകന്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. 21-കാരി കാറ്റി സിംപ്‌സണനെ കൊലപ്പെടുത്തിയതും, ബലാത്സംഗം ചെയ്തതുമായ കുറ്റങ്ങള്‍ നിഷേധിക്കുന്ന 36-കാരന്‍ ജോന്നാഥന്‍ ക്രൂസ്വെല്ലാണ്

വെയില്‍സിലെ സ്‌കൂള്‍ പ്ലേഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്; സ്‌പെഷ്യല്‍ നീഡ്‌സ് ടീച്ചര്‍ക്കും, ഹെഡ് ഓഫ് ഇയറിനും കുത്തേറ്റു; സഹജീവനക്കാരന്‍ ഓടിയെത്തി വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കി; ഭയചകിതരായി കുട്ടികള്‍

സ്‌കൂളിലെ പ്ലേഗ്രൗണ്ടില്‍ ചോരവീഴ്ത്തി വിദ്യാര്‍ത്ഥിനിയുടെ കത്തിക്കുത്ത്. സ്‌പെഷ്യല്‍ നീഡ്‌സ് അധ്യാപികയ്ക്കും, ഹെഡ് ഓഫ് ഇയറിനുമാണ് കുത്തേറ്റത്. ഓടിയെത്തിയ സഹജീവനക്കാരന്‍ ബലംപ്രയോഗിച്ച് വിദ്യാര്‍ത്ഥിനിയെ നിരായുധയാക്കിയതോടെയാണ് അക്രമത്തിന്

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം അനിശ്ചിതമായി നീളും; വാടകക്കാര്‍ക്ക് സമാധാനമായി കഴിയാനുള്ള അവകാശം മന്ത്രിമാര്‍ നിഷേധിക്കുന്നുവെന്ന് വിമര്‍ശനം

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് അനുകൂലമായി വിധിയെഴുതി എംപിമാര്‍. അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കല്ലുകടിയായി മാറുന്നത്. സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍

മുന്‍ കാമുകനില്‍ നിന്നും കടം വാങ്ങിയ 1000 പൗണ്ട് തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല; യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വിളിച്ചുവരുത്തി പുതിയ കാമുകനെ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി കൗമാരക്കാരി; കൊലയാളികള്‍ക്ക് ജീവപര്യന്തം ശിക്ഷ

മുന്‍ കാമുകനെ കൊലപ്പെടുത്താന്‍ കൗമാരക്കാരിയായ പെണ്‍കുട്ടി നടത്തിയ ഗൂഢാലോചനയുടെ വിശദവിവരങ്ങള്‍ പുറത്തുവിട്ട് ഡോക്യുമെന്ററി. 2018-ലാണ് സ്‌കോട്ട്‌ലണ്ടിലെ ഒറ്റപ്പെട്ട സംരക്ഷിത പ്രകൃതി മേഖലയില്‍ വെച്ച് 27-കാരനായ സ്റ്റീവെന്‍ ഡൊണാള്‍ഡ്‌സണ്‍ കൊല്ലപ്പെടുത്തുന്നത്. 26 തവണയാണ് ഇയാള്‍ക്ക്

പ്രതിരോധ ചിലവുകള്‍ക്കായി കൂടുതല്‍ തുക വകയിരുത്തി ; 2030 ഓടെ പ്രതിരോധ ചിലവ് പ്രതിവര്‍ഷം 87 ബില്യണ്‍ പൗണ്ടായി ഉയരും

പ്രതിരോധം ശക്തമാക്കേണ്ട അവസ്ഥയില്‍ കൂടുതല്‍ തുക നീക്കിവച്ച് യുകെ ജിഡിപിയുടെ 2.5 ശതമാനം പ്രതിരോധ ചിലവുകള്‍ക്കായി നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു ഇതനുസരിച്ച് 2030 ഓടെ യുകെയുടെ പ്രതിവര്‍ഷം പ്രതിരോധ ചിലവ് 87 മില്യണ്‍ പൗണ്ടായി ഉയരും പ്രതിരോധ ചിലവ് ഉയര്‍ത്തണമെന്നതില്‍