UK News

ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ബ്രിട്ടനിലേക്ക് മടങ്ങി ; നയതന്ത്ര ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ചാരവൃത്തി ആരോപിച്ച് ഇറാന്‍ തടവറയിലായിരുന്ന നസാനിന്‍ സഗാരി റാഡ്ക്ലിഫിന് ജന്മനാടായ ബ്രിട്ടനിലേക്ക് മടങ്ങി. ആറ് വര്‍ഷത്തെ തടവിന് ശേഷമാണ് മോചനം. 2016ന് നസാസിന്‍ തടവിലായതിനുശേഷമുള്ള തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ചാരിറ്റി പ്രവര്‍ത്തകയായിരുന്ന നസാനിന്‍ 2009 പൊതുതെരഞ്ഞെടുപ്പ് ഫലത്തിനെതിരെ സമരം ചെയ്തതും ബിബിസിക്ക് അഭിമുഖം നല്‍കിയതും രാജ്യത്തിനെതിരായ നീക്കമാണെന്ന് ആരോപിച്ചാണ് 2016ല്‍ ഇവരെ ഇറാന്‍ ഭരണകൂടം തടവിലാക്കിയിരുന്നത്. ചാരിറ്റി സംഘടനയായ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പ്രൊജക്ട് മാനേജറായി ജോലി ചെയ്തിരുന്നതിനൊപ്പം മറ്റ് ചില ചാരിറ്റി സംഘടനകളുമായും ഇവര്‍ സഹകരിച്ചിരുന്നു. ഇറാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട രേഖകള്‍ ചോര്‍ത്താന്‍ നസാനിന്‍ ശ്രമിച്ചെന്നും ഭരണകൂടത്തെ

More »

ബ്രിട്ടന്റെ ഇന്ധന പ്രതിസന്ധി വര്‍ക്ക് ഫ്രം ഹോം 'തിരിച്ചെത്തിക്കുന്നു'? പെട്രോള്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെ ജോലിക്ക് പോകാനും, കുട്ടികളെ സ്‌കൂളില്‍ വിടാനും ഡ്രൈവ് ചെയ്യുന്നത് നിര്‍ത്തി; പ്രാദേശിക മേഖലകളില്‍ വാഹനങ്ങളില്‍ നിന്ന് ഇന്ധന മോഷണവും?
 കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നതിന് മുന്‍പ് തന്നെ വര്‍ക്ക് ഫ്രം ഹോം പരിപാടി യുകെ അവസാനിപ്പിച്ചതാണ്. ഇപ്പോള്‍ എല്ലാവരോടും ഓഫീസുകളില്‍ മടങ്ങിയെത്താന്‍ ആവശ്യപ്പെട്ടിട്ടും ചിലര്‍ ഇത് അനുസരിക്കുന്നില്ല. കാരണം കോവിഡല്ല, ഇന്ധനവില വര്‍ദ്ധനവാണെന്നതാണ് വാസ്തവം.  പെട്രോള്‍ വില റെക്കോര്‍ഡ് നിരക്കായ 1.65 പൗണ്ടിലേക്ക് ഉയര്‍ന്നതോടെ ജോലിക്കും, കുട്ടികളെ സ്‌കൂളില്‍

More »

യുക്രെയ്‌നിനൊപ്പമെന്ന യുകെയുടെ വാക്ക് വെറും വാക്കല്ല ; അഭയാര്‍ത്ഥികള്‍ക്കായി നൂറുകണക്കിന് കമ്പനികള്‍ ജോലി നല്‍കാന്‍ മുന്നോട്ട് വരുന്നു ; വിസ നല്‍കാന്‍ സര്‍ക്കാരും ; താമസം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും നല്‍കി ജനതയുടെ പിന്തുണയും
യുക്രെയ്‌ന് യുകെ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. റഷ്യയ്‌ക്കെതിരെ ഉപരോധം കടുപ്പിക്കുക മാത്രമല്ല പലായനം ചെയ്ത് എത്തിയവരെ സ്വീകരിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബെര്‍നാര്‍ഡ് മാത്യൂസ്, അസ്ട്രാ സെനെക എന്നിങ്ങനെ നിരവധി സ്ഥാപനങ്ങള്‍ ജോലി നല്‍കാന്‍ മുമ്പിലുണ്ട്. നെസ്ലെ ഉള്‍പ്പെടെ സഹായിക്കാന്‍ തയ്യാറാണ്. കൂടാതെ മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍, അസോസ്,ലഷ് എന്നി കമ്പനികളും

More »

വീണ്ടും ഒരു ലക്ഷം കടന്ന് യുകെയില്‍ ദൈനംദിന കോവിഡ് കേസുകള്‍; 13,548 രോഗികള്‍ ആശുപത്രിയില്‍; ഒരാഴ്ച കൊണ്ട് 77% വര്‍ദ്ധന; ഒമിക്രോണിന്റെ വകഭേദം ഭീതി പരത്തുന്നു; സ്വാതന്ത്ര്യ പ്രഖ്യാപനം വിനയാകുമോ?
 കോവിഡ് നിയന്ത്രണങ്ങള്‍ എല്ലാം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് ജീവിതം എത്തിക്കാനുള്ള ശ്രമത്തിലാണ് യുകെ. എന്നാല്‍ ഇതിന് പിന്നാലെ കോവിഡ് കേസുകളും വന്‍കുതിപ്പ് നേടുകയാണ്. ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം യുകെയില്‍ ഒരു ലക്ഷം കടന്ന് ദൈനംദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ബലപ്പെടുത്തുകയാണ്.  കഴിഞ്ഞ 24 മണിക്കൂറില്‍ 109,802 പോസിറ്റീവ് കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്.

More »

ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നിട്ട് 1 ലക്ഷം ബ്രിട്ടീഷുകാര്‍! ഹോം ഓഫീസ് അനുവദിച്ചത് 4600 വിസകള്‍ മാത്രം; സര്‍ക്കാര്‍ സ്‌കീമിന് പുറത്ത് സ്വന്തം നിലയില്‍ പരസ്യം നല്‍കി ജനങ്ങള്‍; ജോലി നല്‍കാന്‍ ആസ്ട്രാസെനെക ഉള്‍പ്പെടെ 100 കമ്പനികള്‍
 യുദ്ധകലുഷിതമായ രാജ്യത്ത് നിന്നും രക്ഷപ്പെടുന്നവര്‍ക്ക് ആശ്രയം നല്‍കാന്‍ വാതായനങ്ങള്‍ തുറന്നിട്ട് ഒരു ലക്ഷത്തിലേറെ ബ്രിട്ടീഷുകാര്‍. വ്‌ളാദിമര്‍ പുടിന്റെ സൈന്യം നിഷ്‌കരുണം ബോംബ് വര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജീവനും കൈയില്‍ പിടിച്ച് ഓടുന്ന ജനതയ്ക്ക് അഭയം നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതിയ്ക്കാണ് മികച്ച പ്രതികരണം ലഭിക്കുന്നത്.  ബ്രിട്ടന്റെ ഹോംസ് ഫോര്‍ ഉക്രെയിന്‍

More »

മിസ്റ്റര്‍ ചാന്‍സലര്‍, ഇന്ധന ഡ്യൂട്ടി വെട്ടിക്കുറയ്ക്കണം! മൈലേജ് റേറ്റ് വര്‍ദ്ധിപ്പിക്കണം, ഹോളേജ് സ്ഥാപനങ്ങള്‍ക്ക് ഇന്ധനത്തില്‍ ഡിസ്‌കൗണ്ടും വേണം; ഐഡിയകള്‍ പങ്കുവെച്ച് ടോറി എംപിമാര്‍; പരിഗണിക്കാമെന്ന് സുനാക്; ആശ്വാസ പ്രഖ്യാപനം വരുമോ?
 'കണ്ണ് നിറയ്ക്കുന്ന' ഇന്ധന വില വര്‍ദ്ധനവില്‍ നിന്നും മോട്ടോറിസ്റ്റുകള്‍ക്ക് അല്‍പ്പം ആശ്വാസമേകാന്‍ തയ്യാറാകണമെന്ന് ഋഷി സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി ടോറി എംപിമാര്‍. അടുത്ത ആഴ്ച ചാന്‍സലര്‍ സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകണമെന്നാണ് എംപിമാരുടെ ആവശ്യം.  മാര്‍ച്ച് 23നാണ് ചാന്‍സലര്‍ യുകെ സമ്പദ്

More »

ചാന്‍സലറുടെ മനസ്സലിയുമോ! അടുത്ത മാസത്തെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന ഒരു വര്‍ഷത്തേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യത; 1.25 ശതമാനം പോയിന്റ് വര്‍ദ്ധന വൈകിപ്പിക്കാന്‍ കഴിയുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍
 ഏപ്രില്‍ മാസത്തില്‍ ഒന്നിലേറെ ബില്ലുകളാണ് വര്‍ദ്ധിക്കുന്നത്. ഇതിനെല്ലാം പുറമെ നാഷണല്‍ ഇന്‍ഷുറന്‍സ് കൂടി വര്‍ദ്ധിക്കുന്നത് ജനങ്ങളെയും, സ്ഥാപനങ്ങളെയും സാരമായി ബാധിക്കും. ഇതല്ലാതെ മറ്റ് പോംവഴിയില്ലെന്ന സര്‍ക്കാര്‍ വാദം തള്ളി ചാന്‍സലര്‍ ഋഷി സുനാകിന് ഇത് മാറ്റിവെയ്ക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുകയാണ് ഒരു മുന്‍ ട്രഷറി വാച്ച്‌ഡോഗ്.  1.25 ശതമാനം പോയിന്റ് വര്‍ദ്ധന

More »

നിയന്ത്രണങ്ങള്‍ മൂന്നു ദിവസം കൂടി മാത്രം ; വെള്ളിയാഴ്ചയോടെ പാസഞ്ചര്‍ ലൊക്കേറ്റര്‍ ഫോമും നെഗറ്റീവ് ടെസ്റ്റും വേണ്ട ; സാധാരണ പോലെ ഇനി ജീവിക്കാം
കോവിഡ് പ്രതിസന്ധിയെല്ലാം അവസാനിപ്പിച്ച് ജീവിതം തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം. രണ്ടു വര്‍ഷം നീണ്ട ലോക്ക്ഡൗണും നിയന്ത്രണങ്ങളും കടുത്ത സമ്മര്‍ദ്ദമാണ് ജനങ്ങള്‍ക്കുണ്ടായിത്. നിരവധി പേരുടെ ജീവനെടുത്ത കോവിഡ് മഹാമാരി വീണ്ടും ലോകത്ത് പിടിമുറുക്കുകയാണ്.. എന്നാല്‍ ഇനിയും രോഗത്തെ ഭയന്ന് മുന്നോട്ട് പോയാല്‍ സാമൂഹിത സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളെ

More »

ഉക്രെയിന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ബ്രിട്ടന്റെ പദ്ധതിക്ക് വന്‍ സ്വീകരണം; 350 പൗണ്ട് പ്രതിമാസം ലഭിക്കുന്ന സ്‌കീം പ്രഖ്യാപിച്ചതിന് പിന്നാലെ വെബ്‌സൈറ്റില്‍ തിക്കിത്തിരക്ക്; യുദ്ധ കലുഷിതമായ രാജ്യത്ത് നിന്നും രക്ഷപ്പെടുന്നവര്‍ക്ക് 3 വര്‍ഷം താമസം
 ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടനില്‍ താമസം അനുവദിക്കാനുള്ള പദ്ധതിക്ക് മികച്ച പ്രതികരണം. സ്‌കീം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വെബ്‌സൈറ്റ് തകര്‍ന്നു. റഷ്യയുടെ അക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഉക്രെയിന്‍കാരെ സ്വീകരിക്കാന്‍ 37,000ലേറെ പേരാണ് ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  ഉക്രെയിന്‍ അഭയാര്‍ത്ഥികള്‍ക്ക് പരിധികള്‍

More »

യുകെ റോഡുകളുടെ സ്ഥിതി 'ശോകം'; ഗട്ടറുകളില്‍ വീണ് ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നു; കാലാവസ്ഥ മെച്ചപ്പെട്ടതിന്റെ അനുഗ്രഹത്തില്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ കുഴി സംബന്ധമായ വിളി കുറഞ്ഞു

യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍

കാമുകിക്കൊപ്പം അവധി ആഘോഷിക്കാന്‍ തുര്‍ക്കിയിലെത്തിയ 21 കാരനായ ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം ; അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരണം

തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്‌സ്വെല്‍ ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി

റുവാന്‍ഡ ബില്‍ നിയമമായി മാറും; ഗവണ്‍മെന്റും, ലോര്‍ഡ്‌സ് അംഗങ്ങളും തമ്മിലുള്ള പോരാട്ടം അര്‍ദ്ധരാത്രി വരെ നീണ്ടു; തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങളുടെ ഭേദഗതികള്‍ മുഴുവന്‍ തള്ളി എംപിമാര്‍; അനധികൃത കുടിയേറ്റക്കാരെ പറപ്പിക്കുമോ?

റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്‌സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്‍മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗങ്ങള്‍. യുകെയില്‍

വീട് വില്‍പ്പന അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിപണിയില്‍ ഒഴുകിയെത്തിയത് 20% അധികം വീടുകള്‍; മോര്‍ട്ട്‌ഗേജ് നിരക്ക് വര്‍ദ്ധന വാങ്ങലിനെ ബാധിക്കുന്നു; വീട് വില കുറയുമോ?

ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ്

യുകെയിലേക്ക് 10 ദിവസത്തേക്ക് മഴ വരുന്നു; ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ വ്യാപിക്കും; വ്യാഴാഴ്ചയോടെ മാറിയ കാലാവസ്ഥ നേരിടണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ

നാടുകടത്തിയാല്‍ മാനസിക ആരോഗ്യം തകരും! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്ക് യുകെയില്‍ തുടരാന്‍ അനുമതി; സ്വദേശത്തേക്ക് മടങ്ങിയാല്‍ ജീവനൊടുക്കുമെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തുണയായി?

ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്‍! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ്