UK News
ബ്രിട്ടന്റെ രാജാവായി ചാള്‍സ് രാജകുമാരന്‍ അധികാരമേല്‍ക്കുമ്പോള്‍ താമസം ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ മകന്‍ വില്ല്യം ഭാര്യ കെയ്റ്റിനെയും മക്കളെയും കൂട്ടി വിന്‍ഡ്‌സര്‍ കാസിലിലേക്കും താമസം മാറുമെന്നാണ് സൂചന. രാജകസേര കൈയിലെത്തുന്നതോടെ കൊട്ടാരത്തിലേക്ക് മാറാനാണ് 73-കാരനായ വെയില്‍സ് രാജകുമാരന്റെ ഉദ്ദേശമെന്നാണ് വ്യക്തമാകുന്നത്. രാജാവ് ആസ്ഥാന മന്ദിരത്തില്‍ തന്നെ താമസിക്കണമെന്ന ചാള്‍സിന്റെ വിശ്വാസമാണ് ഇതിന് കാരണം. തലസ്ഥാന നഗരത്തിലെ രാജകീയ ചിഹ്നമാണ് കൊട്ടാരമെന്ന് വെയില്‍സ് രാജകുമാരന്‍ വിശ്വസിക്കുന്നതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനിലെ ഔദ്യോഗിക ഭവനം ജോലിക്കായി ഉപയോഗിച്ച്, പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. കാമില്ലയ്‌ക്കൊപ്പം ക്ലാരന്‍സ് ഹൗസിലാണ് ചാള്‍സ്
പ്രായം തികയുന്നതിന് മുന്‍പ് പല വിവരങ്ങളും കുട്ടികളിലേക്ക് എത്തപ്പെടുന്നതിന്റെ വിപത്ത് ഇന്ന് സമൂഹം അനുഭവിച്ച് വരികയാണ്. ഇന്റര്‍നെറ്റ് വിരല്‍തുമ്പില്‍ എത്തിയതോടെ ഏത് വിവരങ്ങളും തങ്ങള്‍ക്കും അറിവുണ്ടെന്ന ചിന്തയിലാണ് യുവത്വം. പ്രായത്തില്‍ കവിഞ്ഞ വിവരങ്ങള്‍ മൂലം കുട്ടികളുടെ 'കുട്ടിത്തം' തന്നെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതില്‍ ഏറ്റവും ഉയര്‍ന്ന ഭീഷണിയാണ് നീലച്ചിത്ര
വാടകക്ക് താമസിക്കുന്നവര്‍ പലപ്പോഴും വിട്ടുടമയുടെ കാരുണ്യത്തില്‍ ജീവിച്ച് പോകുന്ന അവസ്ഥയാണ്. വാടക വീട്ടിലെ സൗകര്യങ്ങള്‍ മോശമായാല്‍ വേണമെങ്കില്‍ മതിയെന്ന അവസ്ഥ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കാരണങ്ങളില്ലാതെ വാടകക്കാരെ ഇറക്കിവിടുന്നതിന് തടയിടാന്‍ നിയമമാറ്റവും സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണ്. സര്‍ക്കാരിന്റെ
കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനവ് നടപ്പാക്കാനിരിക്കേ ഇളവുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് പലരും. ഏപ്രിലോടെ കൗണ്‍സില്‍ ടാക്‌സ് പ്രതിവര്‍ഷം 2000 പൗണ്ടെന്ന നിലയിലേക്കുയരും. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ ഗവേഷ പ്രകാരം കുടുംബത്തിന് ശരാശരി ടാക്‌സില്‍ 2.8 ശതമാനം വര്‍ദ്ധനവുണ്ടാകും. ഈ പ്രവചനം ശരിയായാല്‍ ഈ വര്‍ഷത്തെ നികുതി 1951 പൗണ്ടായി ഉയരും. പരിമിത
ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരു ഉത്തരവിറക്കുന്നു. അത് സാക്ഷാല്‍ പ്രധാനമന്ത്രി നേരിട്ട് നല്‍കിയ നിര്‍ദ്ദേശമാണെന്ന ധാരണയില്‍ സഹായികളും, ജീവനക്കാരും ഇത് പാലിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ ബോറിസ് ജോണ്‍സനും, ഭാര്യ കാരി ജോണ്‍സനും ഡൗണിംഗ് സ്ട്രീറ്റില്‍ ഇരിക്കുമ്പോള്‍ സ്ഥിതി ഇതല്ലെന്നാണ് ആരോപണം ഉയരുന്നത്. ബോറിസ് ജോണ്‍സനെന്ന പേരില്‍ ഭാര്യ കാരി ജോണ്‍സണ്‍ സഹായികള്‍ക്ക്
70 വര്‍ഷക്കാലമായി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ തലപ്പത്ത് വിരാജിക്കുന്ന രാജ്ഞിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് ചാള്‍സ് രാജകുമാരന്‍. താന്‍ രാജാവാകുമ്പോള്‍ പ്രിയപ്പെട്ട ഭാര്യ കാമില്ല ക്യൂന്‍ കണ്‍സോര്‍ട്ടായി അറിയപ്പെടുമെന്ന് പ്രഖ്യാപിച്ച രാജ്ഞിയുടെ തീരുമാനത്തിന്റെ സവിശേഷത ആഴത്തില്‍ മനസ്സിലാക്കുന്നതായി ചാള്‍സ് പ്രഖ്യാപിച്ചു. ചരിത്രപരമായ പ്ലാറ്റിനം ജൂബിലി
ചാള്‍സ് രാജകുമാരന്‍ രാജാവായി വാഴ്ത്തപ്പെടുമ്പോള്‍ ഒപ്പം രാജ്ഞിയുടെ കിരീടം കാമില്ലയ്ക്ക് ലഭിക്കുമെന്ന സുപ്രധാന പ്രഖ്യാപനം നടത്തി രാജ്ഞി. ചാള്‍സിന്റെ രണ്ടാം ഭാര്യക്ക് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കില്ലെന്ന നിലപാടാണ് രാജ്ഞി തിരുത്തിയത്. രാജകസേരയില്‍ 70 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയിലാണ് കോണ്‍വാള്‍ ഡച്ചസിന് ക്യൂന്‍ കണ്‍സോര്‍ട്ട് പദവി നല്‍കാന്‍ ആത്മാര്‍ത്ഥമായി
വാടകയ്ക്ക് താമസിക്കുന്നവര്‍ കിട്ടുന്ന സൗകര്യത്തിന് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചോളണമെന്ന് ചില ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഒരു ധാരണയുണ്ട്. വാടകയ്ക്ക് നല്‍കുന്ന വീടുകള്‍ കൃത്യമായി മെയിന്റനന്‍സ് നടത്താതെ മോശമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നാലും ശരിയാക്കി കൊടുക്കില്ലെന്ന് വാശിപിടിക്കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് പാരയായി നിയമമാറ്റം. താമസത്തിന് അനുയോജ്യമല്ലാത്ത 8 ലക്ഷത്തോളം
പ്രധാനമന്ത്രി പദത്തില്‍ നിന്നും ബോറിസ് ജോണ്‍സനെ തെറിപ്പിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ കരുനീക്കം ത്വരിതപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോണ്‍സനെതിരെ അക്രമം അഴിച്ചുവിട്ട് പുതിയ തന്ത്രം പയറ്റാനാണ് എതിരാളികള്‍ ഒരുങ്ങുന്നത്. വരുംദിവസങ്ങളില്‍ സുഖകരമല്ലാത്ത പല കാര്യങ്ങളും പ്രധാനമന്ത്രിയുടെ കുടുംബം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ടോറി എംപിമാരുടെ