UK News

ഇസ്രയേലിനെ തൊട്ടാല്‍ വിവരമറിയും! ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്; വ്യോമാഭ്യാസങ്ങള്‍ക്കായി വ്യോമപാത അടച്ചിട്ട് തെഹ്‌റാന്‍; മിസൈല്‍ അക്രമണത്തിന് സാധ്യതയെന്ന് വാഷിംഗ്ടണ്‍; യുഎസ് പിന്തുണ 'ഇരുമ്പ് മറയെന്ന്' ജോ ബൈഡന്‍
മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് സൂചനകള്‍ പുറത്ത്. ഇസ്രയേലിനെതിരെ യുദ്ധത്തിന് ഇറാന്‍ തയ്യാറെടുക്കുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ അക്രമണം ഉണ്ടായാല്‍ അമേരിക്കന്‍ പിന്തുണ ഇസ്രയേലിനൊപ്പം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു. ഇസ്രയേലിനെ ഇറാന്‍ അക്രമിക്കുമെന്നാണ് ആശങ്കകള്‍.  'പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞത് പോലെ, ഇറാനെതിരെ  ഇസ്രയേല്‍ സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഇവരുടെ പിണിയാളുകള്‍ക്കും എതിരായ പ്രതിരോധം ഇരുമ്പ് മറ കൊണ്ടുള്ളതാകും. വീണ്ടും പറയുന്നു, ഇരുമ്പ് മറയുടേത്. ഇസ്രയേല്‍ സുരക്ഷയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും', ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡയ്‌ക്കൊപ്പമുള്ള പത്രസമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.  ബൈഡന്റെ ഉന്നത നയതന്ത്രജ്ഞന്‍ ആന്തണി ബ്ലിങ്കെനും ഈ വാക്കുകള്‍ ആവര്‍ത്തിച്ചു.

More »

നികുതിയും, ബെനഫിറ്റുകളും വെട്ടിക്കുറയ്ക്കണം; പണിയെടുക്കാത്ത പുരുഷന്‍മാര്‍ പണിക്കിറങ്ങും; മടിപിടിച്ച പുരുഷന്‍മാരെ ജോലിയില്‍ എത്തിക്കാന്‍ യുകെയ്ക്ക് ഉപദേശവുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്; തൊഴില്‍ അന്വേഷിക്കാത്തവര്‍ 9.25 മില്ല്യണ്‍
ബ്രിട്ടനില്‍ ജോലി ചെയ്യാതെ മടിപിടിച്ച് വീട്ടിലിരുന്നാലും ഏതെങ്കിലും തരത്തിലുള്ള ബെനഫിറ്റുകള്‍ ലഭിക്കുമെന്നത് ഒരു ആകര്‍ഷണീയത തന്നെയാണ്. എന്നാല്‍ ഇത് തന്നെയാണ് ജോലി ചെയ്യാന്‍ യാതൊരു പ്രശ്‌നവും ഇല്ലാതിരുന്നിട്ടും, മടിയുടെയും, നിസ്സാര പ്രശ്‌നങ്ങളുടെയും പേരില്‍ ജോലിയ്ക്ക് പോകാതിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.  ഇപ്പോള്‍ ഈ വിഷയത്തില്‍ ബ്രിട്ടന് ഉപദേശവുമായി രംഗത്ത്

More »

അപ്രതീക്ഷിതമായി യുകെ മലയാളികളെ തേടി ഒരു മരണവാര്‍ത്ത കൂടി ; 41 കാരന്‍ ഭക്ഷണം കഴിക്കവേ കുഴഞ്ഞുവീണു മരിച്ചു ; ഉഴവൂരുകാരെ ആകെ വേദനയിലാഴ്ത്തി പ്രശസ്ത ഫോട്ടോഗ്രാഫറായ അജോയുടെ വിയോഗം
യുകെ മലയാളികളെ വേദനയിലാഴ്ത്തി അജോ ജോസഫ് എന്ന 41 കാരന്റെ മരണം .ഉഴവൂര്‍ സ്വദേശിയായ അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ

More »

ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പരുകള്‍ മറ്റൊരാളുമായി പങ്കുവച്ചത് താനെന്ന് സമ്മതിച്ച വില്യം വ്രാഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു ; സൈബര്‍ ഹണി ട്രാപ്പ് വിവാദത്തില്‍ പുതിയ വഴിത്തിരിവ്
സൈബര്‍ ഹണിട്രാപ്പില്‍ മന്ത്രിയും എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്ര പ്രവര്‍ത്തകരും കുടുങ്ങിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവം വിവാദമായതോടെ കണ്‍സര്‍വേറ്റീവ് എംപി വില്യം വ്രിഗ് പാര്‍ട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പില്‍ എംപിമാരുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് അറിയിച്ചിരുന്നു. സംഭവത്തില്‍

More »

ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവം ; 25 കാരന്‍ പൊലീസ് പിടിയില്‍ ; കൊലപാതകം അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് അരികില്‍ വച്ച്
യുകെയില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതക കേസില്‍ പ്രതി പിടിയില്‍.ബ്രാഡ്‌ഫോഡില്‍ ഷോപ്പിങ് നടത്തവേ 27 കാരിയായ കുല്‍സുമ അക്തര്‍ എന്ന യുവതി കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന 25 കാരനായ യുവാവ് ഹബിബുര്‍ മാസൂമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണ്. കഴിഞ്ഞ ദിവസം യുവാവിന്റെ ചിത്രം പുറത്തുവിട്ടതോടെയാണ്

More »

എന്‍എച്ച്എസ് ലിംഗമാറ്റ നടപടിക്രമങ്ങള്‍ കൈവിട്ട കളി! മുന്നറിയിപ്പുമായി സ്വതന്ത്ര റിവ്യൂ റിപ്പോര്‍ട്ട്; കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന സേവനങ്ങളുടെ രീതി മാറ്റും; അതീവജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും
നാല് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ എന്‍എച്ച്എസിലെ ലിംഗമാറ്റ ചികിത്സയെ കുറിച്ചുള്ള നേര്‍ചിത്രം പുറത്ത്. കുട്ടികള്‍ക്കും, യുവാക്കള്‍ക്കും നല്‍കുന്ന ചികിത്സകളില്‍ വ്യക്തമായ പ്രശ്‌നങ്ങള്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ് മുന്‍നിര കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ഹില്ലാരി ക്ലാസിന്റെ കണ്ടെത്തല്‍.  എന്‍എച്ച്എസ് നല്‍കുന്ന ലിംഗമാറ്റ സേവനങ്ങളില്‍ കാതലായ മാറ്റമാണ്

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റും, സ്റ്റേറ്റ് പെന്‍ഷനും വര്‍ദ്ധിച്ചു; ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വമ്പന്‍ വരുമാന വര്‍ദ്ധന; 901 പൗണ്ട് വരെ ഉയരും; പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കുന്നത് ഈ ബെനഫിറ്റുകള്‍
ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ലഭിക്കുന്ന ബെനഫിറ്റുകളിലും, സ്റ്റേറ്റ് പെന്‍ഷനിലും ബംപര്‍ നേട്ടം സമ്മാനിച്ച് നിരക്കുകള്‍ വര്‍ദ്ധിച്ചു. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ 6.7% വര്‍ദ്ധനവും, പെന്‍ഷനില്‍ 8.5% വര്‍ദ്ധനവുമാണ് ലഭ്യമാകുന്നത്. ഇതോടെ പലര്‍ക്കും 901 പൗണ്ട് വരെയാണ് വരുമാന വര്‍ദ്ധന സാധ്യമാകുക.  കഴിഞ്ഞ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് അനുസരിച്ചാണ് ബെനഫിറ്റ് അലവന്‍സുകളിലെ

More »

സാധാരണ പലസ്തീന്‍കാര്‍ തട്ടിക്കൊണ്ട് പോയെന്ന് ഇസ്രയേലി നഴ്‌സ്; ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് കൂട്ടുനിന്ന ജനങ്ങള്‍ തന്നെ ഹമാസിന് വിറ്റു; മുറി അറബിയില്‍ നഴ്‌സാണെന്ന് അറിയിച്ചതോടെ മുറിവേറ്റ ബന്ദികള്‍ക്ക് മെഡിക്കല്‍ പരിചരണം നല്‍കി
ഒക്ടോബര്‍ 7-ന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ പലസ്തീനിലെ സാധാരണ ജനങ്ങളും ഒപ്പമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സാധാരണക്കാരായ ജനങ്ങള്‍ തട്ടിക്കൊണ്ട് പോയ ഇസ്രയേലി നഴ്‌സാണ് ഇക്കാര്യം പുറത്തുവിട്ടത്. തന്നെ ഇവര്‍ ഹമാസിന് വില്‍ക്കുകയാണ് ചെയ്തതെന്നും നഴ്‌സ് വെളിപ്പെടുത്തി.  ആറ് മാസം മുന്‍പാണ് കിബുട്‌സ് നിര്‍ ഓസില്‍ ഹമാസ് നടത്തിയ അക്രമണത്തിനിടെ 42-കാരി

More »

മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി; സഹായം തേടിയപ്പോള്‍ എത്തിയ പോലീസുകാരന്‍ 20-കാരിയായ വിദ്യാര്‍ത്ഥിയെ ബലാത്സംഗത്തിന് ഇരയാക്കി; കുറ്റങ്ങള്‍ നിഷേധിച്ച് ഉദ്യോഗസ്ഥന്‍
മുന്‍ കാമുകന്റെ ശല്യം സഹിക്കാതെ പോലീസ് സഹായം തേടിയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. മുന്‍ കാമുകന്‍ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് 20 വയസ്സുള്ള വിദ്യാര്‍ത്ഥി പോലീസ് സഹായം തേടിയത്. സഹായിക്കാന്‍ എത്തിയ ഓണ്‍ ഡ്യൂട്ടി ഓഫീസര്‍ വീട്ടിലെത്തി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.  ഗ്രേറ്റര്‍

More »

എന്‍എച്ച്എസ് ജീവനക്കാരില്‍ പകുതി പേര്‍ക്കും 'പണി മടുത്തു', മറ്റ് ജോലികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം; കോവിഡ് മഹാമാരിക്ക് ശേഷം എന്‍എച്ച്എസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെട്ട് ജോലിക്കാര്‍; മാനസികമായി തകര്‍ന്ന നിലയില്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാര്‍

എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ യുവതിയെ പള്ളിയിലെ സഹായി ബലാത്സംഗത്തിന് ഇരയാക്കി; സുഹൃത്തിന്റെ വീട്ടിലെത്തിച്ച് ഇയാള്‍ക്കും അക്രമിക്കാന്‍ സഹായിച്ചു; ക്രൂരതയ്ക്ക് ശേഷം തെരുവില്‍ ഉപേക്ഷിച്ചു; കുറ്റവാളികള്‍ക്ക് 16, 15 വര്‍ഷം വീതം ജയില്‍

ബര്‍മിംഗ്ഹാമില്‍ വഴിതെറ്റിയ സ്ത്രീയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കിയ പള്ളി സഹായി, സുഹൃത്തിന്റെ വീട്ടിലെത്തിച്ച് വീണ്ടും അക്രമിക്കാന്‍ വഴിയൊരുക്കി. 39-കാരനായ ഫാബ്രിസ് എംപാറ്റയാണ് ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ മേഖലയിലൂടെ ഡ്രൈവ് ചെയ്യുമ്പോള്‍ ആഫ്രിക്കക്കാരിയായ ഇര

പണപ്പെരുപ്പം 'പ്രതീക്ഷയ്‌ക്കൊത്ത്' കുറഞ്ഞില്ല? വിപണി പ്രതീക്ഷിച്ചില്ലെങ്കിലും തങ്ങളുടെ പ്രവചനങ്ങള്‍ കിറുകൃത്യമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍; അടുത്ത മാസം ലക്ഷ്യമിട്ട 2 ശതമാനത്തിലേക്ക് കുറഞ്ഞാല്‍ പണിതുടങ്ങും?

ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ എപ്പോള്‍ കുറയ്ക്കും? മോര്‍ട്ട്‌ഗേജുകള്‍ എടുത്തിട്ടുള്ള സകല ആളുകളും ചോദിച്ച് കൊണ്ടിരിക്കുന്ന കാര്യമാണിത്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതോടെ പെട്ടെന്നൊരു വെട്ടിക്കുറവ് പ്രതീക്ഷിക്കേണ്ടെന്ന നിലപാടിലാണ് സാമ്പത്തിക

പോലീസിനെ വിശ്വാസമില്ലാത്ത ജനം! ഇംഗ്ലണ്ടില്‍ പോലീസ് സേനയെ വിശ്വാസം കേവലം 40% ജനങ്ങള്‍ക്ക് മാത്രം; ലോകോത്തരമായ സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ മേലുള്ള വിശ്വാസത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച; ബ്രിട്ടീഷ് പോലീസ് പരാജയമോ?

പോലീസ് ഒരു സമൂഹത്തെ സംബന്ധിച്ച് സുപ്രധാനമാണ്. നിയമപാലനം നടത്തുക മാത്രമല്ല, നിയമവിരുദ്ധ നീക്കങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന മനസ്സുകളെ തടഞ്ഞ് നിര്‍ത്താനും സജീവമായി ഇടപെടുന്ന പോലീസ് സേനയ്ക്ക് സാധിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടനിലെ പോലീസ് സേനകള്‍ എവിടെ

ബ്രിട്ടന്റെ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍; പണപ്പെരുപ്പം 3.2 ശതമാനത്തിലേക്ക് കുറഞ്ഞു; പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചനകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ ഇനിയെത്ര കാത്തിരിക്കണം?

ബ്രിട്ടന്റെ പണപ്പെരുപ്പത്തില്‍ കൂടുതല്‍ ആശ്വാസം രേഖപ്പെടുത്തി നിരക്കുകള്‍ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3.2 ശതമാനത്തിലേക്ക് കുറഞ്ഞു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും

മകന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ സന്ദര്‍ശക വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു

മകനേയും കുടുംബത്തേയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ പിതാവ് അന്തരിച്ചു. കാസര്‍കോട് കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മുത്തച്ചന്‍ (71) ആണ് അന്തരിച്ചത്. ലങ്കാഷെയറില്‍ താമസിക്കുന്ന ഡിബിന്റെ പിതാവാണ്. മൂന്നു വര്‍ഷം മുമ്പാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. അവധിക്കാലം