UK News
ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ ശേഷം 28 ദിവസത്തിലേറെയാണ് ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് ഇംഗ്ലണ്ട് നടത്തിയ 46.2 മില്ല്യണ്‍ ഇമേജിംഗ് ടെസ്റ്റ് വിവരങ്ങളാണ് റോയല്‍ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകള്‍ പരിശോധിച്ചത്. ഏകദേശം 344,960 സിടി, എംആര്‍ഐ, മറ്റ് സങ്കീര്‍ണ്ണ സ്കാന്‍ ഫലങ്ങളാണ് 28 ദിവസത്തിലേറെ വൈകി ലഭിച്ചത്. 745,290 സ്കാനുകളുടെ ഫലം ലഭിക്കാന്‍ നാലാഴ്ചയില്‍ കൂടുതലും കാത്തിരിക്കേണ്ടി വന്നു. എന്‍എച്ച്എസ്
തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ് കണക്ക്. ശരാശരി വാഹന ഉപയോക്താക്കള്‍ പ്രതിവര്‍ഷം 84 മണിക്കൂറാണ് ക്യൂവില്‍ പെട്ട് കിടക്കുന്നതെന്നും പോള്‍
ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്സില്‍ നിന്ന് ഹെര്‍ട്ട്ഫോര്‍ഡ്ഷെയറിലെ സെന്റ് ആല്ബള്സിലേക്ക് പോകുന്ന ട്രെയിനില്‍
ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്കി പ്രധാനമന്ത്രി. ഗവണ്മെന്റ് ധനസഹായം നല്കുന്നതില് കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്. ബെനഫിറ്റ് സിസ്റ്റം പരിഷ്കരിച്ച് കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനുള്ള സദാചാരപരമായ ദൗത്യമാണ് മുന്നോട്ട്
ഈ അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവ് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്ലോ പ്രിന്‍സ് അലക്സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ്പിലാണ് മരണ വിവരം ആദ്യം പുറത്തുവന്നത്. കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ
ബ്രിട്ടനില്‍ സിക്ക് നോട്ടുകളുടെ ബലത്തില്‍ ജോലിക്ക് പോകാതിരിക്കുന്നത് ലക്ഷങ്ങളാണ്. ഇവര്‍ രാജ്യത്തിന് സൃഷ്ടിക്കുന്ന സാമ്പത്തിക ഭാരവും ചെറുതല്ല. ഈ ഘട്ടത്തിലാണ് സിക്ക് നോട്ട് സംസ്കാരത്തിന് എതിരെ പടപൊരുതാന്‍ ഉറച്ച് പ്രധാനമന്ത്രി ഋഷി സുനാക് രംഗത്തിറങ്ങുന്നത്. സാധാരണ ആശങ്കകളെയും വലിയ പ്രശ്നമായി ഊതിപ്പെരുപ്പിച്ച് മാനസിക ആരോഗ്യ അവസ്ഥയായി കാണുന്നത് അപകടമാണെന്ന് അദ്ദേഹം
മെഗാന് മാര്‍ക്കിള്‍ തനിനിറം കാണിക്കും, ഹാരി രാജകുമാരന് തോറ്റ് തുന്നം പാടി, പെട്ടിയും കിടക്കയുമായി ബ്രിട്ടനിലേക്ക് മടങ്ങും! ഹാരി വിരുദ്ധ മാധ്യമങ്ങള്‍ പാടിനടന്ന ഈ കഥ ഇനി നടക്കില്ലെന്ന് ഉറപ്പായി. ബ്രിട്ടനല്ല, ഇനി യുഎസാണ് തന്റെ താമസസ്ഥലമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്ന രേഖകള്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് കൈമാറിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. താന്‍ യുഎസിലെ
കുടുംബത്തില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയോ, അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഇവരെ പരിപാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതമാകുമ്പോള്‍ നമുക്ക് പതിവ് ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരും. അതുകൊണ്ട് തന്നെയാണ് യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാക്കുന്നത്. എന്നാല്‍ അര
എന്‍എച്ച്എസ് ജോലി മറ്റേതെങ്കിലും ജോലി പോലെയല്ല. അതൊരു ജോലിയുമാണ്, അതേ സമയം സേവനവുമാണ്. ആ മനസ്ഥിതി സര്‍ക്കാര്‍ മുതലെടുക്കാന്‍ തുടങ്ങിയതോടെ കനത്ത സമ്മര്‍ദത്തിലുള്ള ജോലിയും ഇതിന്റെ ഭാഗമാണെന്ന നില വന്നിരിക്കുന്നു. 2020-ലെ കോവിഡ് മഹാമാരിക്ക് ശേഷം ഉയര്‍ന്ന കനത്ത സമ്മര്‍ദം ജീവനക്കാരുടെ മാനസിക നിലയെ പോലും ബാധിക്കുകയാണ്. ഇതോടെയാണ് പകുതിയോളം എന്‍എച്ച്എസ് ജീവനക്കാരും മറ്റ്