UK News
യുകെ റോഡുകളുടെ അവസ്ഥ മോശമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം വഴിയിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങളുടെ ബ്രേക്ക് ഡൗണ്‍ 9 ശതമാനം വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് അവസാനം വരെയുള്ള വര്‍ഷത്തില്‍ മോശം റോഡ് പ്രതലങ്ങള്‍ മൂലം 27,205 ബ്രേക്ക്ഡൗണ്‍ കോളുകള്‍ ലഭിച്ചതായി ആര്‍എസി റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുന്‍പത്തെ 12 മാസങ്ങളില്‍ 24,906 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആര്‍എസി പറഞ്ഞു. അതേസമയം ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഗട്ടറുകളുമായി ബന്ധപ്പെട്ട കോളുകളില്‍ 22% കുറവ് വന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് റോഡ് നന്നായെന്ന് അര്‍ത്ഥമില്ലെന്ന് ആര്‍എസി പറഞ്ഞു. കാലാവസ്ഥ കടുപ്പമല്ലാത്ത അവസ്ഥയിലേക്ക് പോയതാണ് ഈ ഗുണത്തിന് ഇടയാക്കിയത്. റോഡിലെ ഗട്ടറുകളില്‍ പതിക്കുന്നത് വാഹനത്തിന്റെ
തുര്‍ക്കിയിലെ ഹോട്ടലിലെ 5ാം നിലയില്‍ നിന്ന് താഴെ വീണ് ബ്രിട്ടീഷുകാരനായ ടൂറിസ്റ്റിന് ദാരുണാന്ത്യം. ഏപ്രില്‍ 18 ന് പുലര്‍ച്ചെ അന്റാലിയ്ക്ക് സമീപമുള്ള ഹോട്ടലില്‍ താമസിക്കുമ്പോഴാണ് 21 കാരനായ ആന്റണി മാക്സ്വെല് ദാരുണമായി മരിച്ചത്. പുറത്തേക്കു സിഗരറ്റ് മേടിക്കാന്‍ ഇറങ്ങിയ ആന്റണി സുരക്ഷിതമല്ലാത്ത ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. 33 കാരിയായ കാമുകിയും
റുവാന്‍ഡ സേഫ്റ്റി ബില്‍ നിയമമായി മാറും. അവസാന മണിക്കൂറുകളില്‍ ബില്ലിനെതിരായ പോരാട്ടം ലോര്‍ഡ്സ് അവസാനിപ്പിച്ചതോടെയാണ് ഗവണ്മെന്റ് ബില്‍ നിയമമായി മാറുന്നതിലേക്ക് വഴിതുറന്നത്. നിരവധി ആഴ്ചകളായി ബില്‍ തടയാനുള്ള ശ്രമത്തിലായിരുന്നു ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങള്‍. യുകെയില്‍ ചെറുബോട്ടുകളില്‍ കയറി പ്രവേശിക്കുന്ന അനധികൃത അഭയാര്‍ത്ഥികളെ റുവാന്‍ഡയിലേക്ക് നാടുകടത്തിയ ശേഷം
ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനയ്ക്കുള്ള വീടുകളുടെ എണ്ണം അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. ഇതോടെ വീടുകളുടെ വില താഴുമോയെന്ന ചോദ്യമാണ് വ്യാപകമായി ഉയരുന്നത്. ഒരു വര്‍ഷത്തെ മുന്‍പത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ വിപണിയില്‍ 20 ശതമാനം അധികം വീടുകളുണ്ടെന്നാണ് പ്രോപ്പര്‍ട്ടി പോര്‍ട്ടലായ സൂപ്ല വ്യക്തമാക്കുന്നത്. വിപണിയിലേക്ക് വീടുകള്‍ ഒഴുകുന്നതില്‍ വലിയ
വരണ്ട കാലാവസ്ഥയില്‍ വീക്കെന്‍ഡ് ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് മഴയുടെ വരവ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇത് 10 ദിവസത്തേക്ക് നീണ്ടുനില്‍ക്കുമെന്നാണ് സൂചന. യുകെയിലെ മിക്ക പ്രദേശങ്ങളിലും ഓരോ ദിവസവും മഴ പെയ്യുമെന്നാണ് ബിബിസി വെതര്‍ കണക്കുകൂട്ടുന്നത്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍,
ബലാത്സംഗ കേസിലെ പ്രതിയെ പോലും നാടുകടത്താന്‍ ശേഷിയില്ലാതെ ബ്രിട്ടന്! കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കുറ്റവാളിക്കാണ് നാടുകടത്തലില്‍ നിന്നും മാനസിക ആരോഗ്യത്തിന്റെ പേരില്‍ ഇളവ് ലഭിച്ചത്. കൗമാരക്കാരിയായ പെണ്‍കുട്ടിയെ അക്രമിച്ച കേസില്‍ ജയിലിലായിരുന്ന കുറ്റവാളിയെ 2014-ലാണ് ചവിട്ടിപ്പുറത്താക്കാന്‍ ഉത്തരവ് വന്നത്. എന്നാല്‍ ഈസ്റ്റ് ആഫ്രിക്കയിലെ എറിത്രിയ സ്വദേശിയായ
ബ്രിട്ടനിലെ പോലീസിന് നാട്ടുകാരുടെ ജീവിതത്തിന് സമാധാനം നല്‍കാനുള്ള സമയമില്ലാത്ത അവസ്ഥയാണ്. ഇത് ഒരിക്കല്‍ കൂടി വ്യക്തമാക്കി ശല്യം ചെയ്യല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ ശതമാന കണക്കുകള്‍ പുറത്തുവന്നത് ഞെട്ടല്‍ സമ്മാനിക്കുകയാണ്. കേവലം 1.7% ശല്യപ്പെടുത്തല്‍ കേസുകളാണ് ശിക്ഷയില്‍ കലാശിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ കുറ്റകൃത്യം പോലീസ് കൈകാര്യം ചെയ്യുന്നതിലെ
നിര്‍ബന്ധിത ട്രെയിനിംഗ് കാലയളവ് കുറച്ച് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ജീവിതം നല്കാന് എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്ഡിയന് റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 33 സെഷനുകള്‍
കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഉത്പന്നമാണ്. എന്നാല്‍ മയക്കുമരുന്ന് കടത്തുകാര്‍ക്കും ചോക്ലേറ്റ് ഏറെ ഇഷ്ടമാണെന്നാണ് ഇപ്പോള്‍ പോലീസ് റെയ്ഡില്‍ തെളിഞ്ഞിരിക്കുന്നത്. മയക്കുമരുന്ന് റെയ്ഡിലാണ് കഞ്ചാവ് നിറച്ച നിലയില്‍ കാഡ്ബരി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ പോലീസ് കണ്ടെത്തിയത്. ഇതിന് പുറമെ