UK News

യുകെയില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് ഗ്രീന്‍ നമ്പര്‍ പ്ലേറ്റുകള്‍ അനുവദിച്ചേക്കും; കുറഞ്ഞ വിഷപ്പുക പുറന്തള്ളുന്നതിനുള്ള അംഗീകാരം; ഇത് നേടുന്ന വാഹനങ്ങള്‍ക്ക് മറ്റ് പലവിധ ആനുകൂല്യങ്ങളും ലഭിച്ചേക്കും; ലക്ഷ്യം വായുവിന്റെ ഗുണനിലവാരും സംരക്ഷിക്കല്‍
യുകെയില്‍ കുറഞ്ഞ അളവില്‍ വിഷപ്പുക പുറന്തള്ളുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് അംഗീകാരത്തിന്റെ ബാഡ്‌ജെന്ന നിലയില്‍ ഗ്രീന്‍ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്ന കാര്യം ഗവണ്‍മെന്റ് പരിഗണിച്ച് വരുന്നു. ഇത്തരത്തിലുള്ള ഡ്രൈവര്‍മാരെ അംഗീകരിക്കുന്നതിലൂടെ മറ്റുള്ളവരെ കൂടി പരിസ്ഥിതി-അന്തരീക്ഷ സംരക്ഷണത്തിന്റെ പാതയിലേക്ക് വഴിതിരിയാന്‍ പ്രേരിപ്പിക്കുകയാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മറ്റ് നിരവധി ആനുകൂല്യങ്ങളും ഇളവുകളും ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. ഇത് പ്രകാരം ഉയര്‍ന്ന എന്‍വയോണ്‍മെന്റ് സ്റ്റാന്‍ഡേര്‍ഡ് ഉറപ്പാക്കുന്ന കാറുകള്‍, വാനുകള്‍, ടാക്‌സികള്‍, തുടങ്ങിയവയ്ക്ക് പ്രത്യേക രജിസ്ട്രഷന്‍ പ്ലേറ്റുകള്‍ പ്രദാനം ചെയ്യുന്നതിനാണ് മിനിസ്റ്റര്‍മാര്‍ പദ്ധതി തയ്യാറാക്കുന്നത്. നോര്‍വേ,

More »

' സെയിം റൂഫ്' കോംപന്‍സേഷന്‍ സ്‌കീം റൂള്‍ ഇനിയില്ല; ഇല്ലാതാവുന്നത് കൂടെക്കഴിയുന്നവരുടെ ആക്രമണത്തിനിരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുത്ത നിയമം; നീക്കം അനീതിയില്ലാതാക്കലും നഷ്ടപരിഹാരം ലഭ്യമാകുന്നത് മെച്ചടുത്തലുമെന്ന് ഗവണ്‍മെന്റ്
' സെയിം റൂഫ്' കോംപന്‍സേഷന്‍ സ്‌കീം റൂള്‍ അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു.  തങ്ങളെ ആക്രമിച്ചവര്‍ക്കൊപ്പം കഴിയുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിന് സഹായിച്ചിരുന്ന നിര്‍ണായക നിയമത്തിനാണ് ഇതോടെ അറുതിയായിരിക്കുന്നത്. 1979ലായിരുന്ന ദി സെയിം റൂഫ് നിയമത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നില്ല ഇതില്‍ മാറ്റം

More »

ഈ വേര്‍പാട് ബോള്‍ട്ടന്‍ മലയാളികള്‍ക്ക് തീരാ വേദനയായി ; ജോയലിനും ജേസനും കണ്ണീരോടെ യാത്ര നല്‍കി
ഓസ്ട്രിയയില്‍ മുങ്ങി മരിച്ച ബോള്‍ട്ടനില്‍ താമസക്കാരായ കസിന്‍ സഹോദരങ്ങള്‍ക്ക് ഏവരും കണ്ണീരോടെ യാത്രാ മൊഴിയേകി. ചെറുപ്രായത്തില്‍ വിധി ക്രൂരത കാട്ടിയപ്പോള്‍ കുടുംബത്തിനെ ആശ്വസിപ്പിക്കാന്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ചര്‍ച്ചില്‍ ഇന്നലെ നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരുമായി

More »

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനും 900 പുതിയ ബെഡുകള്‍ക്കുമായി 145 മില്യണ്‍ പൗണ്ട്; നീക്കം സ്വാഗതാര്‍ഹമെങ്കിലും കടുത്ത വിന്ററില്‍ അധികമായി ഇടേണ്ടി വന്ന 4000 ബെഡുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫണ്ട് അപര്യാപ്തമെന്ന് വിദഗ്ധര്‍
എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനായും 900ത്തില്‍ അധികം ബെഡുകള്‍ ലഭ്യമാക്കുന്നതിനുമായി 145 മില്യണ്‍ പൗണ്ട് ലഭ്യമാക്കുമെന്ന ഉറപ്പുമായി ഗവണ്‍മെന്റ് രംഗത്തെത്തി.  സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത് സ്വാഗതാര്‍ഹമാണെങ്കിലും ഇക്കഴിഞ്ഞ രൂക്ഷമായ വിന്ററില്‍ എ ആന്‍ഡ് ഇകളില്‍ കൂടുതലായി വേണ്ടി വന്ന ബെഡുകളുടെ കാല്‍ഭാഗം പോലും ഇത് വരില്ലെന്നും

More »

ഇംഗ്ലണ്ടിലെ സ്‌കൂള്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും കടുത്ത പീഡനമേല്‍ക്കുന്നത് പതിവാകുന്നു; സപ്പോര്‍ട്ട് സ്റ്റാഫുകളുടെ നേരെ തുപ്പുകയും ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളേറെ; പ്രധാന കാരണം ഫണ്ട് വെട്ടിക്കുറക്കല്
ഇംഗ്ലണ്ടിലുടനീളമുള്ള ഏതാണ്ട് പകുതിയോളം സ്‌കൂളുകളിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ ജോലിക്കിടെ ക്ലാസ്‌റൂമുകളില്‍ വച്ച് കുഴപ്പക്കാരായ കുട്ടികളില്‍ നിന്നും പലവിധ ആക്രമണങ്ങള്‍ക്കിരകളാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്‌കൂളുകള്‍ക്കുള്ള ഫണ്ട് ഗവണ്‍മെന്റ് വെട്ടിക്കുറച്ചതിനെ തുടര്‍ന്ന്  വേണ്ടത്ര ജീവനക്കാരെയും ഉചിതമായവരെയും

More »

ഇംഗ്ലണ്ടില്‍ വേള്‍ഡ് കപ്പ് 2018നിടെ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചു;ഇംഗ്ലണ്ടിന്റെ ഏഴ് ഗെയിമുകള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1340 ഗാര്‍ഹിക പീഡനങ്ങള്‍; റഷ്യയിലേക്ക് പോയ ഇംഗ്ലീഷ് ആരാധകര്‍ മാന്യത പുലര്‍ത്തിയപ്പോള്‍ മാതൃരാജ്യത്ത് അവര്‍ അഴിഞ്ഞാടി
വേള്‍ഡ് കപ്പ് 2018നിടെ ഇംഗ്ലണ്ടില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിച്ചുവെന്ന് വെളിപ്പെട്ടു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും  ഫുട്‌ബോള്‍ പോലീസിംഗിന്റെ ലീഡ് ഓഫീസറായ ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍  മാര്‍ക്ക് റോബര്‍ട്‌സാണ്  ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് സെമിഫൈനലില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാത്രം ഗാര്‍ഹികപീഡനങ്ങളുമായി

More »

ബ്രിട്ടീഷുകാര്‍ ദുബായിലേക്ക് പോകുമ്പോള്‍ മദ്യം കൈ കൊണ്ട് തൊടരുത്; ഇല്ലെങ്കില്‍ ദുബായിലിറങ്ങിയ പാടെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും;വിമാനത്തില്‍ നിന്നും വൈന്‍ കുടിച്ച കെന്റിലെ ലേഡി ഡോക്ടറും മകളും ദുബായില്‍ അകത്തായത് ഏവര്‍ക്കുമുള്ള മുന്നറിയിപ്പ്
ദുബായിലേക്ക് ഹോളിഡേക്ക് പോകുന്നത് ബ്രിട്ടീഷുകാരുടെ പതിവ് ശീലങ്ങളിലൊന്നാണ്. എന്നാല്‍ അത്തരം യാത്രകളില്‍ ബ്രിട്ടനില്‍ നിന്നും വിമാനത്തില്‍ മദ്യം കൂടെക്കൊണ്ട് പോകരുതെന്ന കടുത്ത താക്കീതുമായി ബ്രിട്ടീഷ് അധികൃതര് രംഗത്തെത്തി.  ഇത്തരക്കാര്‍ ദുബായിലിറങ്ങുമ്പോള്‍ കൈയില്‍ മദ്യമുണ്ടെന്ന് കണ്ടെത്തിയാല്‍ തല്‍സമയം അറസ്റ്റിലാകാനും തടവിലടക്കപ്പെടാനും ഇടയാകുമെന്നും ബ്രിട്ടീഷ്

More »

ബ്രിട്ടീഷ് എയര്‍വേസില്‍ വന്‍ ഹാക്കിംഗ്; ലക്ഷക്കണക്കിന് യാത്രക്കാരുടെ വ്യക്തിപര-ഫിനാന്‍ഷ്യല്‍ വിവരങ്ങള്‍ ചോര്‍ന്നു; ഹാക്കിംഗ് ബാധിച്ചത് ഓഗസ്റ്റ് 21നും സെപ്റ്റംബര്‍ അഞ്ചിനും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെ യ്തവരെ; മാപ്പ് ചോദിച്ച് വിമാനക്കമ്പനി
 ബ്രിട്ടീഷ് എയര്‍വേസിന്റെ സെക്യൂരിററി സിസ്റ്റങ്ങളിലുണ്ടായ ഗുരുതരമായ ഹാക്കിംഗില്‍ കസ്റ്റമര്‍മാരോട് പശ്ചാത്താപം പ്രകടിപ്പിച്ച് ബ്രിട്ടീഷ് എയര്‍വേസ് ചീഫ് എക്‌സിക്യൂട്ടീവായ അലെക്‌സ് ക്രുസ് രംഗത്തെത്തി.  തങ്ങളുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ ആസൂത്രിതതവും കുറ്റകരവും അപകടകരവുമായ രീതിയില്‍ ഹാക്കിംഗ് നടന്നുവെന്നാണ് അദ്ദേഹം തുറന്ന് സമ്മതിച്ചിരിക്കുന്നത്.ലക്ഷക്കണക്കിന്

More »

എന്‍എച്ച്എസില്‍ ശസ്ത്രക്രിയകള്‍ നടക്കേണ്ടുന്ന ദിവസം മാറ്റി വയ്ക്കുന്നത് പെരുകുന്നു; ഗുരുതര രോഗങ്ങള്‍ക്കുള്ള സര്‍ജറികള്‍ പോലും 11ാം മണിക്കൂറില്‍ മാറ്റുന്നതിനാല്‍ രോഗികളുടെ ജീവന്‍ ഭീഷണിയില്‍; കഴിഞ്ഞ വര്‍ഷം ഏഴ് ദിവസത്തിനിടെ 26,000 കേസുകള്‍
എന്‍എച്ച്എസില്‍ ഗുരുതര രോഗങ്ങള്‍ക്കുള്ള സര്‍ജറികള്‍ പ്രസ്തുത ദിവസം റദ്ദാക്കുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ പഠനം വെളിപ്പെടുത്തുന്നു. ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികള്‍ ഇത്തരത്തില്‍ ഓപ്പറേഷന്‍ 11ാം മണിക്കൂറില്‍ മാറ്റി വയ്ക്കുന്നതിനെ തുടര്‍ന്നുള്ള കടുത്ത ഭീഷണി നേരിടുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നത് റോയല്‍ കോളജ് ഓഫ് അനസ്‌തേഷ്യയും

More »

[3][4][5][6][7]

ഇംഗ്ലണ്ടില്‍ അസാധാരണ ഉഷ്ണതരംഗങ്ങള്‍; സ്പ്രിംഗിലും സമ്മറിലുമായി അധിക മരണങ്ങളേറെ; രണ്ട് ഹീറ്റ് വേവുകളിലും കൂടി പൊലിഞ്ഞത് 382 പേര്‍; ഹൃദ്രോഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ പെരുകി; കാലാവസ്ഥാ മാറ്റങ്ങള്‍ തുടര്‍ന്നാല്‍ ചൂട് മരണങ്ങള്‍ ഇനിയുമേറും

ഇംഗ്ലണ്ടില്‍ കടുത്ത ഉഷ്ണതരംഗം ഈ സമ്മറില്‍ നൂറ് കണക്കിന് അധിക മരണങ്ങള്‍ക്ക് വഴിയൊരുക്കിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.സ്പ്രിംഗിലും സമ്മറിന്റെ തുടക്കത്തിലുമുണ്ടായ രണ്ട് ഉഷ്ണതരംഗങ്ങള്‍ മൂലം മൊത്തം 625 പേരാണ് അധികമായി മരിച്ചിരിക്കുന്നത്.ഈ അവസരത്തില്‍

എന്‍എച്ച്എസില്‍ നിന്നാണെങ്കിലും ലിക്യുഡ് രൂപത്തിലാണെങ്കിലും കുട്ടികള്‍ക്ക് പാരസെറ്റമോള്‍ കൊടുക്കരുതേ...; വളരെ ചെറിയ കുരുന്നുകളില്‍ പാരസെറ്റമോള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കും; കടുത്ത മുന്നറിയിപ്പുമായി പുതിയ പഠനം

ചെറിയ കുഞ്ഞുങ്ങള്‍ക്ക് പൊലും എന്‍എച്ച്എസില്‍ പോയാല്‍ വളരെ ചെറിയ ജലദോഷത്തിന് പോലും ലിക്യുഡ് രൂപത്തിലുള്ള പാരസെറ്റമോള്‍ നല്‍കുന്നത് പതിവാണ്. ഇത് കൊണ്ട് രോഗം വേഗം മാറുമെന്ന് മാത്രമല്ല ഇത് കൊണ്ട് കാര്യമായ പ്രത്യാഘാതങ്ങളൊന്നുമുണ്ടാകില്ലെന്നുമാണ് ഭൂരിഭാഗം

ബ്രെക്‌സിറ്റ് യുകെയിലെ തൊഴില്‍വിപണിയെ എങ്ങനെ ബാധിക്കും...??? നിര്‍ണായകമായ വിഷയം വിശകലനം ചെയ്യുന്ന മാക് റിപ്പോര്‍ട്ട് ഉടന്‍; യൂണിയന്‍ വിട്ടാല്‍ വിദഗ്ദ തൊഴിലാളികളെ ലഭിക്കില്ലെന്ന ആശങ്ക പുലര്‍ത്തി യുകെയിലെ തൊഴിലുടമകള്‍

ബ്രെക്‌സിറ്റിനെ തുടര്‍ന്ന് യുകെയിലെ തൊഴില്‍ വിപണിയ്ക്ക് മേലുണ്ടാകുന്ന ആഘാതത്തെ കുറിച്ച് അവലോകനം ചെയ്യുന്ന ഒരു റിപ്പോര്‍ട്ട് അധികം വൈകാതെ ഗവണ്‍മെന്റ് അഡൈ്വസര്‍മാര്‍ പുറത്തിറക്കമെന്ന് സൂചന. ദി മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി അഥവാ മാക് ആണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കി

ബ്രിട്ടീഷ് വിമാനയാത്രക്കാര്‍ക്ക് മേല്‍ പുതിയ ഫ്‌ലൈറ്റ് ടാക്‌സ് ചുമത്തിയേക്കും; വിമാനത്താവളങ്ങളിലെ ബോര്‍ഡര്‍ സ്റ്റാഫുകളുടെ അപര്യാപ്ത പരിഹരിക്കാനുള്ള വിവാദ വഴി; ഈ പണത്തിലൂടെ അധികമായി ജീവനക്കാരെ നിയമിച്ച് കാത്തിരിപ്പ് സമയം കുറയ്ക്കും

അധികം വൈകാതെ ബ്രിട്ടനിലെ വിമാനത്താവളങ്ങളിലൂടെ പോകുന്നവരും ഇവിടേക്ക് വരുന്നവരുമായി വിമാനയാത്രക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഒരു പുതിയ ഫ്‌ലൈറ്റ് ടാക്‌സ് കൊടുത്ത് മുടിയേണ്ടി വരും. രാജ്യത്തെ വിമാനത്താവളങ്ങളില്‍ വേണ്ടത്ര ബോര്‍ഡര്‍ സ്റ്റാഫുകളില്ലാത്തതിനാല്‍ യാത്രക്കാര്‍

സാലിസ്ബറിയില്‍ വീണ്ടും വിഷപ്രയോഗം ; ഇപ്രാവശ്യം ഇരകളായിരിക്കുന്നത് റഷ്യന്‍ ജോഡികള്‍; റസ്‌റ്റോറന്റില്‍ ശാപ്പിട്ട് കൊണ്ടിരുന്ന കാമുകന്‍ വിറച്ച് വീണപ്പോള്‍ കാമുകിക്ക് ഭ്രാന്തിളകിയ മാതിരി; റഷ്യയുടെ കറുത്ത കൈകളെന്ന് ആശങ്ക; എങ്ങും ജാഗ്രത

സതേണ്‍ ഇംഗ്ലീഷ് കൗണ്ടിയിലെ സാലിസ്ബറി വിഷപ്രയോഗത്തിന്റെ തലസ്ഥാനമായി മാറുകയാണോ...?മാര്‍ച്ചിലെയും ജൂണിലെയും വിഷപ്രയോഗത്തിന് ശേഷമിതാ ഇന്നലെ വീണ്ടും ഇവിടെ വിഷപ്രയോഗമുണ്ടായിരിക്കുകയാണ്. ഇപ്രാവശ്യം ഇരകളായിരിക്കുന്നത് റഷ്യന്‍ ജോഡികളാണ്. പ്രെസ്സോയിലെ ഇറ്റാലിയന്‍

യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടക്കാന്‍ സാധിക്കാത്തവര്‍ പെരുകുന്നു; കാരണം പലിശനിരക്കിലെ വര്‍ധനവും സ്റ്റേറ്റ് ബെനഫിറ്റില്‍ വരുത്തിയ മാറ്റങ്ങളും; തിരിച്ചടവ് നടത്താത്ത നിരവധി പേരുടെ വീടുകള്‍ ബാങ്കുകള്‍ തിരിച്ച് പിടിക്കുന്നു

മോര്‍ട്ട്‌ഗേജെടുത്ത് വീട് വാങ്ങി അതിന്റെ തിരിച്ചടവ് കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിരവധി പേരുടെ വീടുകള്‍ തിരിച്ച് പിടിക്കുന്ന പ്രവണത യുകെയില്‍ വര്‍ധിക്കുന്നു. പലിശനിരക്കിലെ വര്‍ധനവും സ്റ്റേറ്റ് ബെനഫിറ്റില്‍ വരുത്തിയ