UK News

ആദ്യമായി വീട് വാങ്ങുന്നവരെ കനിഞ്ഞനുഗ്രഹിക്കുന്ന മാതാപിതാക്കളുടെ ബാങ്ക്! കാല്‍ശതമാനം പേരും വീട്ടുകാരുടെ സഹായം തേടുന്നു; ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലെന്ന് ഗവണ്‍മെന്റിന് കുറ്റപ്പെടുത്തല്‍
നാട്ടുകാര്‍ക്ക് ഭവന ഉടമകളാകാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് വിമര്‍ശനം ഏറ്റുവാങ്ങി ഋഷി സുനാക്. ആയിരക്കണക്കിന് യുവാക്കളാണ് വീട് വാങ്ങാനായി അമ്മയുടെയും, അച്ഛന്റെയും 'ബാങ്കിനെ' ആശ്രയിക്കുന്നതെന്നാണ് തെളിവുകള്‍ പുറത്തുവരുന്നത്.  ഹൗസിംഗ് മേഖല താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് എത്തുന്നുവെന്നത് പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. യുവാക്കള്‍ക്കിടയില്‍ ഭവന ഉടമകളുടെ നിരക്ക് താഴുന്നത് നേരിടാന്‍ കണ്‍സര്‍വേറ്റീവുകള്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിരുന്നു. വര്‍ഷത്തില്‍ 300,000 വീടുകള്‍ നിര്‍മ്മിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പരാജയമാകുകയും ചെയ്തു.  ഇതിനിടയിലാണ് യുവാക്കള്‍ വീട് വാങ്ങാനായി സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും സഹായം തേടുന്നത് വര്‍ദ്ധിക്കുന്നതായി കണക്കുകള്‍ പുറത്തുവരുന്നത്. ഇത്തരത്തില്‍

More »

കിട്ടാനുള്ളതൊന്നും കളയില്ല! എംപിമാര്‍ക്കുള്ള 5.5% ശമ്പളവര്‍ദ്ധന പ്രധാനമന്ത്രി കൈപ്പറ്റും; കഴിഞ്ഞ വര്‍ഷം 2.2 മില്ല്യണ്‍ പൗണ്ട് വരുമാനം നേടിയ ഋഷി സുനാകിന് അടുത്ത വര്‍ഷം 5000 പൗണ്ടോളം ശമ്പളം കൂടും
എംപി സ്ഥാനം വഹിക്കുന്നതിന് പണപ്പെരുപ്പത്തെ മറികടക്കുന്ന 5.5% വര്‍ദ്ധന നല്‍കാനുള്ള തീരുമാനത്തോടൊപ്പം പ്രധാനമന്ത്രി ഋഷി സുനാക്. ഇതോടെ ഈ ശമ്പളവര്‍ദ്ധന ഋഷിക്കും കൈവരും. ഏപ്രില്‍ മാസത്തില്‍ എംപിമാരുടെ ശമ്പളം 86,584 പൗണ്ടില്‍ നിന്നും 91,346 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നു.  ജനുവരിയില്‍ 4

More »

യുകെ ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ എങ്ങുമെത്തിയില്ല ; ചര്‍ച്ചകള്‍ പരാജയപ്പെട്ടു ; ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു
ഏറെ പ്രതീക്ഷയോടെ യുകെയും ഇന്ത്യയും തമ്മില്‍ നടത്തിവന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ വിജയം കണ്ടില്ല. 14 റൗണ്ട് ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും നടത്തി. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി രണ്ടാഴ്ചയായി നടത്തിവന്നിരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്താതെ വന്നതോടെ ചര്‍ച്ച താല്‍ക്കാലികമായി അവസാനിച്ചു.  ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കേ സ്വതന്ത്ര വ്യാപാര്

More »

വിസ നിയന്ത്രണം ; മലയാളികള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ; എന്‍എച്ച്എസിനെ ഒഴിവാക്കിയതോടെ ആശ്രിത വിസ നിയന്ത്രണങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസം
യുകെയിലെ വിസ നിയന്ത്രണ വാര്‍ത്തയില്‍ മലയാളി സമൂഹം ആശങ്കയിലായിരുന്നു. കുടിയേറ്റ നിയന്ത്രണത്തില്‍ വീസ നിയന്ത്രണം കൊണ്ടുവരുന്നത് കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പുതിയ വിസ നയം നഴ്‌സുമാരുടെ യുകെയിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മികച്ച മലയാളി നഴ്‌സുമാര്‍ക്ക്

More »

ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഡാറ്റാബേസില്‍ ഗുരുതര പിശക്; 76,000 പേരുടെ പേരുവിവരങ്ങളും, ഫോട്ടോയും, മൈഗ്രേഷന്‍ സ്റ്റാറ്റസിലും തെറ്റുകള്‍; ജോലി മുതല്‍ ഹൗസിംഗ് നേടുന്നതിന് വരെ കുടിയേറ്റക്കാര്‍ ബുദ്ധിമുട്ടുന്നു
കുടിയേറ്റക്കാരെ കുരുക്കിലാക്കി ഹോം ഓഫീസ് ഇമിഗ്രേഷന്‍ ഡാറ്റാബേസില്‍ ഗുരുതര പിഴവുകള്‍. തെറ്റായ പേരുകള്‍, ഫോട്ടോഗ്രാഫുകള്‍, ഇമിഗ്രേഷന്‍ സ്റ്റാറ്റസ് എന്നിങ്ങനെ പോകുന്നു പിഴവുകളുടെ പട്ടിക. ഇതോടെ 76,000-ഓളം പേരാണ് കുരുക്കിലായത്.  ഇമിഗ്രേഷന്‍ ആപ്ലിക്കേഷന്‍ പ്രൊസസിംഗിലെ കാലതാമസം, അതിര്‍ത്തികളിലെ നീളമേറിയ ക്യൂ, തെറ്റായ ഐഡന്റിറ്റി കാര്‍ഡുകളുടെ വിതരണം എന്നിവയുടെ പേരില്‍ വിമര്‍ശനം

More »

യുകെ ഡിഫന്‍സ് സെക്രട്ടറി സഞ്ചരിച്ച വിമാനത്തിന്റെ സിഗ്നല്‍ 'ജാമാക്കി' റഷ്യ; ജിപിഎസും, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു; സംഭവം ആര്‍എഎഫ് ഫാല്‍ക്കണ്‍ ജെറ്റ് നാറ്റോ അഭ്യാസങ്ങളില്‍ നിന്നും മടങ്ങവെ
ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന്റെ സിഗ്നലുകള്‍ റഷ്യ ജാമാക്കിയെന്ന് സംശയം. 30 മിനിറ്റോളം യുദ്ധവിമാനത്തിന്റെ ജിപിഎസ്, മറ്റ് സിഗ്നലുകള്‍ എന്നിവ തടസ്സപ്പെട്ടതായി ആര്‍എഎഫ് പൈലറ്റുമാര്‍ പറയുന്നു.  പോളണ്ടിന് സമീപമുള്ള റഷ്യന്‍ മേഖലയായ കാലിനിന്‍ഗ്രാഡിലൂടെ പറക്കവെയാണ് ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന് ബുദ്ധിമുട്ടുകള്‍ നേരിട്ടത്. യോഗ്യതയുള്ള

More »

എന്‍എച്ച്എസില്‍ ഗുരുതര ശ്വാസകോശ രോഗങ്ങളുടെ ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം; ആസ്ത്മ ഉള്‍പ്പെടെയുള്ളവ ചികിത്സിക്കുന്ന മരുന്ന് റേഷന്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം; സേഫ്റ്റി അലേര്‍ട്ട് പ്രഖ്യാപിച്ച് ഡിഎച്ച്എസ്ഇ
രാജ്യവ്യാപകമായി എന്‍എച്ച്എസ് ആശുപത്രികളില്‍ ശ്വാസം കിട്ടാതെ മരിക്കുമെന്ന് ആശങ്ക ഉയര്‍ത്തി ശ്വാസകോശ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം. ശ്വസിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന രോഗികളെ മരണത്തില്‍ നിന്നും രക്ഷിക്കുന്ന ജീവന്‍രക്ഷാ മരുന്നുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.  സാല്‍ബുറ്റാമോള്‍ ലിക്വിഡിന്റെ ഉപയോഗം റേഷന്‍ അടിസ്ഥാനത്തിലേക്ക് മാറ്റാനാണ്

More »

എനര്‍ജി ബില്ലുകളില്‍ 200 പൗണ്ട് വര്‍ദ്ധന വരുന്നുവെന്ന് മുന്നറിയിപ്പ്; ഗ്യാസ് ഊര്‍ജ്ജമാക്കി പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ ബില്ലുകള്‍ക്ക് ഊര്‍ജ്ജമേകും; കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള പദ്ധതികള്‍ അനിവാര്യമെന്ന് ഗവണ്‍മെന്റ്
ബ്രിട്ടനില്‍ ഗ്യാസ് ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഗവണ്‍മെന്റ്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം ജനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ പ്രതിഫലിക്കുമെന്നാണ് മുന്നറിയിപ്പ്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ബില്‍ ഇനത്തില്‍ നൂറുകണക്കിന് പൗണ്ട് അധികം ചെലവ് വരുന്നത്.  പവര്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനായി വരുന്ന ചെലവാണ്

More »

മേയ് 2ന് പൊതുതെരഞ്ഞെുപ്പ് 'ഇല്ല'! അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രധാനമന്ത്രി സുനാക്; ലോക്കല്‍ തെരഞ്ഞെടുപ്പ് മുതല്‍ മേയര്‍ തെരഞ്ഞെടുപ്പ് വരെയുള്ളവയില്‍ ശ്രദ്ധിക്കും; ടോറികള്‍ക്ക് തിരിച്ചുവരവിന് സമയം ബാക്കി
മേയ് 2ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞ് ഋഷി സുനാക്. സൗത്ത് വെസ്റ്റ് ഗ്ലോസ്റ്റര്‍ റഗ്ബിയിലേക്കുള്ള സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് സ്ഥിരീകരണം.  'ഏഴ് ആഴ്ചയ്ക്കുള്ളില്‍ നമുക്ക് ലോക്കല്‍ തെരഞ്ഞെടുപ്പ് നടക്കും,

More »

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന്

ഋഷി സുനാകിന് പുതിയ തെരഞ്ഞെടുപ്പ് ആശങ്ക! വെയില്‍സില്‍ ടോറികളുടെ വോട്ട് വിഹിതം ഏറ്റവും താഴേക്ക്; കണ്‍സര്‍വേറ്റീവുകള്‍ രാഷ്ട്രീയ രംഗത്തെ 'ബേബിയായ' റിഫോം യുകെയ്ക്ക് ഒരു പോയിന്റ് മാത്രം മുന്നില്‍

അടുത്തിടെ മാത്രം രൂപപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അപേക്ഷിച്ച് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പാര്‍ട്ടിക്ക് പല മേധാവിത്വങ്ങളും അവകാശപ്പെടാന്‍ കഴിയും. എന്നാല്‍ ഈ മേധാവിത്വം വോട്ടര്‍മാര്‍ അംഗീകരിക്കാത്ത അവസ്ഥ വന്നാല്‍ എത്ര പാരമ്പര്യം പ്രസംഗിച്ചിട്ടും

വാടക വര്‍ദ്ധിപ്പിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്; വളര്‍ത്തുമൃഗങ്ങളെ പാര്‍പ്പിക്കുന്നത് നിയമപരമായ അവകാശമാകും; വാടക വീടുകള്‍ പുനരലങ്കരിക്കാം; വാടകക്കാര്‍ക്ക് ശക്തമായ അവകാശങ്ങള്‍ കൈമാറാന്‍ എസ്എന്‍പി ഗവണ്‍മെന്റ്

ലാന്‍ഡ്‌ലോര്‍ഡ്‌സിന് എതിരെ കര്‍ശനമായ നിലപാടുമായി വാടകക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കൈമാറാന്‍ സ്‌കോട്ട്‌ലണ്ട് ഗവണ്‍മെന്റ്. ചെലവേറിയ മേഖലയില്‍ വാടകയ്ക്ക് കഴിയുന്നതും കടുപ്പമായി മാറുന്ന കാലത്താണ് എസ്എന്‍പി ഈ നടപടി സ്വീകരിക്കുന്നത്. വാടകക്കാര്‍ക്ക് വളര്‍ത്തുമൃഗങ്ങളെ

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധന ; കുടിയേറ്റം ജന സംഖ്യാ വര്‍ദ്ധനവിന്റെ പ്രധാന കാരണമാകുന്നു ; പത്തുവര്‍ഷത്തിനിടെ ഇംഗ്ലണ്ടില്‍ ജന സംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചതായി കണക്കുകള്‍

ഇംഗ്ലണ്ടിലെ ജനസംഖ്യയില്‍ 7.5 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനവിന് പ്രധാന കാരണം കുടിയേറ്റം തന്നെയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ 40 ലക്ഷത്തോളം വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022

ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് കള്ളത്തരത്തില്‍ പാസായ 148 നഴ്‌സുമാര്‍ക്ക് പണികിട്ടി ; രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ എന്‍എംസിയുടെ നിര്‍ദ്ദേശം ; തട്ടിപ്പ് നടത്തിയതില്‍ അധികവും മലയാളികളെന്ന് സൂചന

മലയാളി നഴ്‌സുമാര്‍ എന്നും എന്‍എച്ച്എസിന് അഭിമാനമായിരുന്നു. ജോലിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവുമാണ് കാരണം. അതിനിടയില്‍ കല്ലുകടിയായി പുതിയ റിപ്പോര്‍ട്ടു പുറത്തുവന്നിരിക്കുകയാണ്. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒഒടി) പരീക്ഷയില്‍ തട്ടിപ്പ് നടത്തി പാസായി ബ്രിട്ടനിലെത്തിയ