Cinema

ഇന്റിമേറ്റ് രംഗങ്ങള്‍ കണ്ടാല്‍ ഏതൊരു പങ്കാളിക്കും അസ്വസ്ഥത തോന്നും, എന്നെ അവള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട് ; യഷ്
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ടോക്‌സിക്'ലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും അതിനോട് ഭാര്യ രാധിക പണ്ഡിറ്റ് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് കന്നഡ സൂപ്പര്‍താരം യഷ്. ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ പങ്കാളിക്ക് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ ഒരു നടി കൂടിയായ രാധികയ്ക്ക് കഥാപാത്രത്തെയും വ്യക്തിയെയും വേര്‍തിരിച്ചു കാണാനുള്ള പക്വതയുണ്ടെന്നും യഷ് പറഞ്ഞു. 'ഏതൊരു പങ്കാളിക്കും ഇത് കണ്ടാല്‍ അസ്വസ്ഥത തോന്നും, അതില്‍ കള്ളം പറയേണ്ടതില്ല. രാധികയ്ക്കും ഇതില്‍ പൂര്‍ണ്ണ സന്തോഷം കാണില്ല. എന്നാല്‍ ഇതൊരു കലയാണെന്നും സിനിമയുടെ കഥയ്ക്ക് അത് അനിവാര്യമാണെന്നും നമ്മള്‍ തിരിച്ചറിയണം. ഒരു അഭിനേതാവ് എന്ന നിലയില്‍ ഞാനും എന്റെ സുരക്ഷിത വലയത്തിന് പുറത്തുകടന്നാണ് ഇത് ചെയ്തത്. രാധികയും ഒരു നടിയാണ്; അതിനാല്‍

More »

'പടം ഹിറ്റായി നില്‍ക്കുമ്പോള്‍ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,' ഓര്‍മകള്‍ പങ്കുവെച്ച് ശിവദ
സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ് നടി ശിവദ. ഗര്‍ഭകാലത്ത് കൈവിട്ടുപോയ വന്‍ തമിഴ് പ്രോജക്റ്റുകളെക്കുറിച്ചും, തുടര്‍ച്ചയായ റിജക്ഷനുകള്‍ക്ക് ശേഷം ജീവിതത്തില്‍ സംഭവിച്ച വഴിത്തിരിവുകളെക്കുറിച്ചും ശിവദാ പറയുന്നു.  'വിചാരിച്ചിരിക്കുന്ന സാധനം ചിലപ്പോ കിട്ടില്ല. ചില പ്രോജക്‌റ്‌സ് എനിക്ക്

More »

'കാമുകനില്‍ നിന്ന് സ്ലട്ട് ഷെയിം നേരിട്ടു'; പര്‍ദ്ദ പ്രസ് മീറ്റിനിടയില്‍ കരഞ്ഞതിന്റെ കാരണം വ്യക്തമാക്കി അനുപമ
പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് അനുപമ പരമേശ്വരന്‍. പിന്നീട് അന്യഭാഷാ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ മുന്‍നിര നായികമാരിലൊരാളാകാന്‍ അനുപമയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ധന്യ വര്‍മയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവില്‍ താന്‍ തന്റെ മുന്‍ കാമുകനില്‍ നിന്ന് നേരിട്ട നാര്‍സിസിസ്റ്റിക് അബ്യൂസിനെ കുറിച്ച് തുറന്നു പറയുകയും പിന്നീടത് സോഷ്യല്‍

More »

ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടി ; പി ശ്രീകുമാര്‍
സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ എന്നീ നിലകളിലൊക്കെ തിളങ്ങിയിട്ടുള്ള നടനാണ് പി. ശ്രീകുമാര്‍. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ സ്‌ക്രീനിലടക്കം തിളങ്ങി നില്‍ക്കുന്ന താരം 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് താങ്ങായി നിന്നത് മമ്മൂട്ടിയാണെന്നും താന്‍ ഇന്ന് കാണുന്ന നിലയിലെത്താന്‍ കാരണക്കാരനായത് മമ്മൂട്ടിയാണെന്നും

More »

ധ്രുവന്റെ കരിയര്‍ നശിപ്പിച്ചത് മാമാങ്കം സിനിമയാണ്, ഗ്യാപ്പ് എടുക്കരുതെന്ന് ടൊവിനോ പറഞ്ഞിരുന്നു: ഷൈജന്‍
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയം തുടങ്ങിയ ധ്രുവന്‍ 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തില്‍ പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ ധ്രുവന്‍ അഭിനയിച്ചു. ഇപ്പോഴിതാ മാമാങ്കം എന്ന സിനിമയാണ് നടന്റെ കരിയര്‍ നശിപ്പിച്ചതെന്ന് പറയുകയാണ് സെലിബ്രിറ്റി ട്രെയ്നര്‍ ആയ ഷൈജന്‍ അഗസ്റ്റിന്‍. ക്വീനിന് ശേഷം വന്ന സിനിമയായിരുന്നു മാമാങ്കമെന്നും ഒരു വര്‍ഷത്തെ

More »

'ഐ ആം ഗെയിം' റിലീസ് മാറ്റി
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'ഐ ആം ഗെയി'മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടു നീങ്ങുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാന്റസി

More »

കയ്യിലുണ്ടായിരുന്നത് പൊട്ടിയ ഫോണ്‍, വാമിഖ സമ്മാനിച്ചത് ഐഫോണ്‍ 17 പ്രോ മാക്‌സ്', ഡിസി നടന്‍ ജവഹര്‍ ശക്തി
ലോകേഷിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത 'ഡിസി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകേഷിനൊപ്പം തന്നെ ചിത്രത്തിലെ നായിക റോള്‍ അവതരിപ്പിച്ച വാമിഖയിക്കും പ്രശംസകള്‍ ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സെറ്റില്‍ വാമിഖയിക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് നടന്‍ ജവഹര്‍ ശക്തി. സാധാരണയായി നായികമാര്‍ ചെറിയ ആര്‍ട്ടിസ്റ്റുകളെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുമെന്നും

More »

'ഉദയനിധിയെ അറസ്റ്റ് ചെയ്‌തെങ്കില്‍ യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി വേണം', വിശാല്‍
തമിഴകത്തെ വലിയ വാര്‍ത്തയായിരുന്നു പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ്. കാവേരി നദി വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് ജോസഫിനെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെ നടി തൃഷയ്‌ക്കെതിരെ നടത്തിയ ദ്വയാര്‍ഥ പ്രയോഗമായിരുന്നു ഉദയനിധിയെ വിവാദത്തിലാക്കിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുക്കുകയും ഉദയനിധിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നേ ദിവസം തന്നെ ഉദയനിധി ജാമ്യത്തില്‍

More »

അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു, ആ സമയത്ത് ജീവനൊടുക്കാന്‍ തോന്നി ; വെളിപ്പെടുത്തി ഗോവിന്ദ
തന്റെ അമ്മയുടെ മരണം തനിക്ക് താങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു എന്നും ആ സമയത്ത് തനിക്ക് ജീവനൊടുക്കാന്‍ തോന്നിയിരുന്നു എന്നും പറയുകയാണ് നടന്‍ ഗോവിന്ദ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു താരം മനസുതുറന്നത്. 1996 ജൂണ്‍ 15-നാണ് ഗോവിന്ദയുടെ അമ്മയും പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയുമായിരുന്ന നിര്‍മ്മല ദേവി അന്തരിച്ചത്. 'എനിക്ക് ധാരാളം വേദനകളുണ്ടായിരുന്നു. ആ ഘട്ടത്തില്‍, എല്ലാം

More »

'ഒരേ ഇന്‍ഡസ്ട്രിയില്‍ തന്നെ വര്‍ക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരം കമന്റ് ഏറെ വിഷമിപ്പിച്ചു'; രതീഷ് വേഗ

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'-ന്റെ ടീസര്‍ സൗണ്ട് ഡിസൈന്‍ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുമായെത്തിയ സൗണ്ട് ഡിസൈനര്‍ അജയന്‍

വാഴ 2'ന് ശേഷം ഹാഷിര്‍ നായകനാകുന്ന ഞൊടി ചിത്രീകരണം തുടങ്ങി

വാഴ 2'ന് ശേഷം ഹാഷിര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ പൂജ വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തില്‍ വച്ചു നടന്നു. നവാഗതനായ ജെ.എസ്. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്‍ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ',

'അന്ന് എന്റെ ഷര്‍ട്ടൂരി ആ നടന് കൊടുക്കാന്‍ പറഞ്ഞു, തോര്‍ത്ത് മാത്രമുടുത്ത് സെറ്റില്‍ നിന്നു'; ആദ്യകാല അനുഭവം പങ്കുവച്ച് സൂരി

സിനിമയിലെ തന്റെ തുടക്കകാലത്ത് സെറ്റില്‍ വച്ച് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടന്‍ സൂരി. ഒരു സെറ്റില്‍ വച്ച് തന്റെ ഷര്‍ട്ട് അഴിച്ച് മറ്റൊരു നടന് കൊടുക്കാന്‍ സംവിധായകന്‍ പറഞ്ഞെന്നും വെറും തോര്‍ത്ത് മാത്രം ധരിച്ച് നിന്ന് ഇതെല്ലാം കാണേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പറയുകയാണ് സൂരി.

തീരുമാനങ്ങളില്‍ ഇടപെടാറില്ല, വീഴുമ്പോള്‍ താങ്ങാന്‍ വാപ്പച്ചിയുണ്ട്'; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തന്റെ കരിയറിലും ജീവിതത്തിലും പിതാവ് മമ്മൂട്ടി നല്‍കിയ ഏറ്റവും വലിയ ഉപദേശത്തെക്കുറിച്ച് മനസ്സ് തുറന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ പുതിയ ചിത്രം ഐ ആം ഗെയിം റിലീസിന് മുന്നോടിയായി നടന്ന പരിപാടിയില്‍ നിങ്ങളുടെ അച്ഛന്‍ മമ്മൂട്ടിയില്‍ നിന്നും ലഭിച്ച ഏറ്റവും മികച്ച

ഈ വര്‍ഷം ഏറെ ത്രില്ലിങ്ങാണ്, മദ്യപാനം പൂര്‍ണമായി ഉപേക്ഷിച്ച വര്‍ഷമാണ് ; വിജയ് ദേവരകൊണ്ട

2026 എട്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ഈ വര്‍ഷം തനിക്ക് ഏറെ ത്രില്ലിങ് ആണെന്ന് വെളിപ്പെടുത്തി സൂപ്പര്‍താരം വിജയ് ദേവരകൊണ്ട. മദ്യപാനം താന്‍ പൂര്‍ണമായും ഉപേക്ഷിച്ച വര്‍ഷമാണ് ഇതെന്നും താരം തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രമായ 'രോമാഞ്ചക'ത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ പങ്കെടുത്ത്

'ആ നഗ്‌ന വീഡിയോയില്‍ ഉള്ളത് ഞാന്‍ അല്ല, കാണാന്‍ ഇടയായാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്യുക'; ശാലിനി പാണ്ഡെ

തന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയ്ക്കെതിരെ നടി ശാലിനി പാണ്ഡെ രംഗത്ത്. താന്‍ നടത്തിയ വിദേശ യാത്രയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ശാലിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലൊരു വിഡിയോയാണ് എഐയുടെ സഹായത്തോടെ മാറ്റം വരുത്തി പ്രചരിപ്പിക്കുന്നത്. വൈറലാകുന്ന വീഡിയോയില്‍