World

ഭാര്യ ബുഷ്‌റ ബീബിയെ ജയിലില്‍ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചു; ആരോപണവുമായി ഇമ്രാന്‍ ഖാന്‍
തന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ബുഷ്‌റ ബീബിയെ വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സബ് ജയിലാക്കി മാറ്റിയ സ്വകാര്യ വസതിയില്‍ വച്ചായിരുന്നു ആക്രമണ ശ്രമമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 190 മില്യണ്‍ പൗണ്ടിന്റെ തോഷഖാന അഴിമതിക്കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു വെളിപ്പെടുത്തല്‍. ജഡ്ജി നാസിര്‍ ജാവേദ് റാണയോടായിരുന്നു വെളിപ്പെടുത്തല്‍ നടത്തിയത്. അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ബുഷ്‌റയ്ക്ക് എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം പാകിസ്ഥാന്‍ ആര്‍മി ചീഫ് അസിം മുനീര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബുഷ്‌റ ബീവിയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കകളുണ്ടെന്നും പരിശോധിക്കുന്ന ഡോക്ടര്‍മാരെ വിശ്വാസമില്ലെന്നും ഇമ്രാന്‍ ഖാന്‍

More »

സിറിയയിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം ; പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍
സിറിയയിലെ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചു. വ്യോമാക്രമണത്തില്‍ എംബസിയുടെ കോണ്‍സുലേറ്റ് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ മുതിര്‍ന്ന കമാന്‍ഡര്‍

More »

ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം ; കാര്‍ട്ടൂണിനെതിരെ വിമര്‍ശനമുയരുന്നു
അമേരിക്കയിലെ ബാള്‍ട്ടിമോര്‍ പാലം കപ്പലിടിച്ച് തകര്‍ന്നതിനു പിന്നാലെ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം. അപകടത്തിന് തൊട്ടുമുന്‍പുള്ള കപ്പലിനുള്ളിലെ ദൃശ്യം എന്ന പേരിലാണ് ഗ്രാഫിക് കാര്‍ട്ടൂണ്‍ വീഡിയോ പങ്കുവെക്കപ്പെട്ടത്. ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഈ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ചിലര്‍ പ്രതികരിച്ചു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

More »

ഗാസയില്‍ പട്ടിണിയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചു ; ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി
ഗാസയില്‍ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് കടുത്ത നിര്‍ദ്ദേശം നല്‍കി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗാസയിലെ സാഹചര്യം ഹൃദയഭേദ കമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന

More »

വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണം ; തിരിച്ചടിക്ക് പിന്നാലെ ഉപദേശവുമായി മാലദ്വീപ് മുന്‍ പ്രസിഡന്റ് ; ഇന്ത്യയെ തഴഞ്ഞ് ചൈനയോട് ബന്ധം സ്ഥാപിച്ച മുഹമ്മദ് മുയിസിന് നാണക്കേടായി നിലപാട് മാറ്റം
വാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മാലദ്വീപ് മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. എങ്കില്‍ മാത്രമേ സാമ്പത്തിക വെല്ലുവിളി നേരിടാന്‍ സാധിക്കുകയുള്ളൂ എന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് മുന്‍ പ്രസിഡന്റ് പറഞ്ഞു. കടം വീട്ടുന്നതിന് മാലദ്വീപിന് കുറച്ച് സാവകാശം നല്‍കണമെന്ന് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം

More »

മോസ്‌കോ ഭീകരാക്രമണത്തില്‍ 11 പേര്‍ പിടിയില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് പുടിന്‍ ; പ്രതികള്‍ യുക്രൈനിലേക്ക് കടക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ യുക്രൈന്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നും റഷ്യ
റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടന്ന ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ ഉള്‍പ്പെടെ 11 പേര്‍ പിടിയില്‍. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നാണ് 11 പേരെ പിടികൂടിയതെന്ന് റഷ്യ അറിയിച്ചു. ക്രോക്കസ് സിറ്റി ഹാളിലെ സംഗീത പരിപാടിയ്ക്കിടെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 150 ആയെന്നാണ് റഷ്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

More »

തിരിച്ചടി കിട്ടിയതോടെ ഇന്ത്യാ വിരുദ്ധനിലപാട് ഉപേക്ഷിച്ചു ; ഇന്ത്യയുടെ സഹായം തേടി മാലദ്വീപ്
ഇന്ത്യാവിരുദ്ധനിലപാട് ഉപേക്ഷിച്ച് മാലദ്വീപ്. അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയോടുള്ള എതിര്‍പ്പ് ശക്തമാക്കുകയും ചൈനയോട് അടുക്കുകയും ചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്ന് അഭ്യര്‍ത്ഥിച്ച മുയിസു മാലദ്വീപ് ഇന്ത്യയുടെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും വ്യക്തമാക്കി. 2023 വരെ 40.9 കോടി

More »

റഷ്യയില്‍ സംഗീത സംഗീതനിശയ്ക്കിടെ വെടിവെയ്പ്പ്; 40 പേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേര്‍ക്ക് പരിക്ക്
റഷ്യയില്‍ സംഗീത നിശയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയ അഞ്ച് അം?ഗ സംഘം യന്ത്ര തോക്കുകളുപയോ?ഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെയുണ്ടായ സ്‌ഫോടനത്തില്‍ പരിപാടി നടന്ന ഹാളിന് തീ പിടിച്ചു. കെട്ടിടം പൂര്‍ണമായി കത്തിയമര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ

More »

'മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു'; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്
അധോലോക നായകനും പിടികിട്ടാ പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി മുന്‍ പാക് ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദ് മുസ്ലിം സമൂഹത്തിനു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവ പിന്നീട് ഓര്‍മിക്കപ്പെടുമെന്നും ജാവേദ് മിയാന്‍ദാദ് പറഞ്ഞു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ നിസാറിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാവേദ് മിയാന്‍ദാദ് ദാവൂദ്

More »

പാക് യുവതിയുടെ ശരീരത്തിനുള്ളില്‍ തുടിക്കുന്നത് ഡല്‍ഹി സ്വദേശിയുടെ ഹൃദയം

പാക്കിസ്താന്‍കാരിക്ക് പുതുജീവന്‍ നല്‍കി ഇന്ത്യയില്‍ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയില്‍ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന്

ഗാസയില്‍ ആശുപത്രി കുഴിമാടത്തില്‍ നിന്ന് 51 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപത്തെ കുഴിമാടത്തില്‍ നിന്ന് 51 പലസ്തീനികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഏകദേശം 30 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഗാസയുടെ സര്‍ക്കാര്‍ മീഡിയ ഡയറക്ടര്‍ ജനറല്‍ ഇസ്മാഈല്‍ അല്‍ തവാബ്ത

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്

പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി