World

ഗാസയില്‍ ആകാശമാര്‍ഗം ഭക്ഷണം വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം
ഗാസയില്‍ ആകാശമാര്‍ഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു. വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികള്‍ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം. സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേലാണ് ഇത് പതിച്ചത്. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത് എന്ന് വ്യക്തമല്ല. അമേരിക്കയും ജോ!!ര്‍ദനും ഈജിപ്തും ഫ്രാന്‍സും നെതര്‍ലാന്‍ഡും ബെല്‍ജിയവും  ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഗാസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്.   ഗാസയിലേക്ക് അവശ്യവസ്തുക്കള്‍ കടല്‍ മാ!ര്‍ഗം എത്തിക്കാനുള്ള ഇടനാഴി നാളെയോടെ പ്രവര്‍ത്തന സജ്ജമാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചിട്ടുള്ളത്. റോഡ്

More »

ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക ; ഭക്ഷണ പൊതികളെത്തിച്ചു
യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേല്‍  ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രദേശത്ത് പട്ടിണിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുകയാണ്. സഹായവുമായെത്തിയ ട്രക്കില്‍ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 100

More »

ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന ജോ ബൈഡന്‍; തള്ളി ഇസ്രയേലും ഹമാസും
ഗാസയില്‍ റംസാന്‍ മാസത്തിനു മുമ്പ് വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബന്ദി കൈമാറ്റവുമായി ബന്ധപ്പെട്ട കരാറിലെത്തിയാല്‍ ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ തയ്യാറാണെന്ന് ബൈഡന്‍ വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ ആറ് ആഴ്ചത്തെ വെടിനിര്‍ത്തലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി

More »

അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ, ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്നു ഭാര്യ
റഷ്യന്‍ മുന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ സംസ്‌കാരം നാളെ. തെക്കന്‍ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. ഭാര്യ യൂലിയ നവല്‍നയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചടങ്ങുകള്‍ സമാധാനപരമായി നടക്കുമോയെന്ന് ഉറപ്പില്ലെന്ന ആശങ്കയും യൂലിയ പങ്കുവച്ചു. ഫെബ്രുവരി 16നാണ് അലക്‌സി നവല്‍നി മരണപ്പെടുന്നത്. 2021 മുതല്‍ നവല്‍നി ആര്‍ട്ടിക് ജയിലില്‍

More »

'പുടിന്‍ വിമര്‍ശകന്‍ നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി'; അലക്‌സി നവാല്‍നിയുടെ വക്താവ്
വ്‌ലാദിമിര്‍ പുടിന്‍ വിമര്‍ശകന്‍ അലക്‌സി നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു. നവാല്‍നിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ

More »

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ വെറുതെ വിട്ടു
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ കുറ്റങ്ങള്‍ ഒഴിവാക്കി. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിങ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ നടപടി. കുറ്റാരോപിതനായ പൊലീസുകാരനെതിരെ ക്രിമിനല്‍ നടപടിയുമായി മുന്നോട്ട് പോകില്ലെന്ന് ബുധനാഴ്ച അധികൃതര്‍ വ്യക്തമാക്കി. അതേസമയം വിദ്യാര്‍ത്ഥിനിയുടെ

More »

അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് പുടിനോട് ആവശ്യപ്പെട്ട് മാതാവ്
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം വിട്ടു തരണമെന്ന് വ്‌ലാഡിമിര്‍ പുടിനോട് ആവശ്യപ്പെട്ട് മാതാവ് ല്യൂഡ്മില നവല്‍നയ. ആര്‍ട്ടിക് ധ്രുവത്തിലെ പീനല്‍ കോളനി ജയിലിന് മുന്നില്‍ ചിത്രീകരിച്ച വിഡിയോയിലാണ് ആവശ്യമുന്നയിക്കുന്നത്. മരിച്ച് അഞ്ച് ദിവസമായിട്ടും, മൃതദേഹം കാണാനായില്ലെന്ന് മാതാവ് വിഡിയോ സന്ദേശത്തില്‍ പറയുന്നു. നവല്‍നിയെ മരണത്തിന് പിന്നിലെ കാരണം

More »

അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം; ആദരാഞ്ജലി അര്‍പ്പിച്ച 340ലധികം പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം. നവാല്‍നിയുടെ മരണ വാര്‍ത്തയറിഞ്ഞ് ജയിലിലെത്തി ചേര്‍ന്ന മാതാവ് ല്യുഡ്മിലയക്കും അവരുടെ അഭിഭാഷകനും മൃതദേഹം കാണാന്‍ സാധിച്ചില്ലെന്ന് നവാല്‍നിയുടെ വക്താവായ കിറ യാര്‍മിഷ് അറിയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം

More »

പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചര്‍ച്ചയാകുന്നു ദുരൂഹ മരണം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി (48) മരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദേഹത്തിന്റെ മരണം.പുടിന്റെ വിമര്‍ശകനായതിനാല്‍ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി

More »

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്

പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി

സൂര്യപ്രകാശം മാത്രം നല്‍കി, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ

ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്‌സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലില്‍

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് മന്ത്രി ,ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് ഇസ്രയേല്‍. ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വയം

ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍. ഇറാന്റെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ ഇസ്രയേലിന്റെ സഹായത്തിനെത്തുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും