World

അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം; ആദരാഞ്ജലി അര്‍പ്പിച്ച 340ലധികം പേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം വിട്ടുനല്‍കാത്തതില്‍ പ്രതിഷേധം. നവാല്‍നിയുടെ മരണ വാര്‍ത്തയറിഞ്ഞ് ജയിലിലെത്തി ചേര്‍ന്ന മാതാവ് ല്യുഡ്മിലയക്കും അവരുടെ അഭിഭാഷകനും മൃതദേഹം കാണാന്‍ സാധിച്ചില്ലെന്ന് നവാല്‍നിയുടെ വക്താവായ കിറ യാര്‍മിഷ് അറിയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മൃതദേഹം വിട്ടുനല്‍കുകയുള്ളുവെന്നാണ് അധികാരികള്‍ അറിയിക്കുന്നത്. ജയിലിനു സമീപമുള്ള സേല്‍ഖാര്‍ഡിലേക്ക് നവാല്‍നിയുടെ മൃതദേഹം മാറ്റിയിട്ടുണ്ടെന്നാണ് ജയില്‍ അധികൃതര്‍ അറിയിക്കുന്നത്. റഷ്യന്‍ ഭരണാധികാരികള്‍ നവാല്‍നിയെ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കുന്ന നവാല്‍നി പക്ഷം കൊലയാളികള്‍ അവരുടെ വഴികള്‍ ഒളിപ്പിക്കാനാണ് മാതാവില്‍ നിന്നും പോലും മൃതദേഹം മറച്ചുവെക്കുന്നതെന്ന് ടെലഗ്രാമിലൂടെ പുറത്തുവിട്ട

More »

പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി ജയിലില്‍ മരിച്ചു; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചര്‍ച്ചയാകുന്നു ദുരൂഹ മരണം
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്‌സി നവാല്‍നി (48) മരിച്ചു. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അദേഹത്തിന്റെ മരണം.പുടിന്റെ വിമര്‍ശകനായതിനാല്‍ രാഷ്ട്രീയ പ്രേരിതമായാണ് അദ്ദേഹത്തെ ജയിലിലാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഏറ്റവും കഠിനമായ ജയിലുകളിലൊന്നായി

More »

അബുദബിയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍ ഇന്ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
എമിറേറ്റില്‍ ഒരുങ്ങിയിരിക്കുന്ന ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജാണ് നേതൃത്വം

More »

റഫ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതെ ഇസ്രായേല്‍ ; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയില്‍ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡന്‍
റഫ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതെ ഇസ്രായേല്‍. ആക്രമണം കടുപ്പിച്ചതോടെ ആയിരങ്ങളുടെ പലായനമാണ് നടക്കുന്നത്. ആക്രമണത്തെ വിമര്‍ശിച്ച് അമേരിക്കയും രംഗത്തെത്തി.  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ റഫയില്‍ സൈനിക നടപടി പാടില്ലെന്ന് ജോ ബൈഡന്‍ പറഞ്ഞു. വിവിധ ലോക രാജ്യങ്ങളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം തുടരുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്

More »

തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞിന് ദാരുണാന്ത്യം
തൊട്ടിലെന്ന് കരുതി അമ്മ ഓവനില്‍ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറഞ്ഞു. എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം പൊലീസ് നല്‍കിയിട്ടില്ല. അതേസമയം,

More »

ഹമാസുമായി ഒരു ഒത്തുതീര്‍പ്പും ഇല്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല; റാഫയില്‍ കടന്നുകയറി ആക്രമിക്കാന്‍ തയ്യാറാകാന്‍ സൈന്യത്തോട് നിര്‍ദ്ദേശം നല്‍കി നെതന്യാഹു
ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഹമാസ് മുന്നോട്ട് വെച്ച എല്ലാ നിര്‍ദേശവും തള്ളി ഇസ്രയേല്‍. പ്രഖ്യാപിച്ച യുദ്ധത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും സൈനിക നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹമാസുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുന്നില്ല. അവരുടെ നിബന്ധനകള്‍ വിചിത്രമാണെന്നും നെതന്യാഹു പറഞ്ഞു. 135 ദിവസത്തെ വെടിനിര്‍ത്തലാണ്

More »

കാറില്‍ മൃതദേഹങ്ങള്‍ക്കിടയിലിരുന്നു കണ്ണീരോടെ സഹായം തേടി ; മൂന്നു മണിക്കൂറിന് ശേഷം മരണം ; ആറു വയസുകാരിയുടെ മരണം വേദനയാകുന്നു
ഗാസ സിറ്റിയില്‍നിന്നു പലായനം ചെയ്യുന്നതിനിടെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെയും കുഞ്ഞിനെ രക്ഷിക്കാന്‍ പുറപ്പെട്ട സന്നദ്ധപ്രവര്‍ത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഹിന്ദിന്റെയും മൃതദേഹം കണ്ടെത്തിയത്.  രണ്ടാഴ്ച മുമ്പാണ് ഹിന്ദും കുടുംബവും ഇസ്രയേലിന്റെ

More »

ദമ്പതികളുടെ വീട്ടില്‍ നിന്ന് 189 അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി ; അറസ്റ്റില്‍
ദമ്പതികളുടെ വീട്ടില്‍ നിന്ന് 189 അഴുകിയ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊളറാഡോ ഫ്യൂണറല്‍ ഹോമിന്റെ (ശ്മശാനം) ഉടമകളുടെ വീട്ടില്‍ നിന്നാണ് ഇത്രയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ കാരണം ഗവര്‍ണര്‍ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം

More »

ചൈനീസ് യുദ്ധക്കപ്പല്‍ വീണ്ടും ചെങ്കടലില്‍; ഹൂതികളെ ഭയന്നെന്ന് കള്ളം പറഞ്ഞുള്ള ചൈനയുടെ പുതിയ തന്ത്രം
ഹൂതികളുടെ ആക്രമണം നേരിടാനെന്ന പേരില്‍ ചരക്കുകപ്പലിന് അകമ്പടിയുമായി ചൈനീസ് യുദ്ധക്കപ്പല്‍ വീണ്ടും ചെങ്കടലില്‍. ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ക്ക് നേരെ യമനിലെ ഹൂതികളുടെ ആക്രമണം തടയുന്നതിനാണ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ കയറിയതെന്നാണ് ചൈന നല്‍കുന്ന വിശദീകരണം. ഇസ്രായേലിന്റെയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരുടെയും കപ്പല്‍ മാത്രമേ ആക്രമിക്കൂവെന്നാണ് ഹൂതികള്‍

More »

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്

പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി

സൂര്യപ്രകാശം മാത്രം നല്‍കി, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ

ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്‌സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലില്‍