World

ബ്രാ ധരിച്ചില്ലെങ്കില്‍ യാത്ര അനുവദിക്കില്ല; അവയവങ്ങള്‍ പുറത്തുകാണാമെന്ന് ക്രൂ അംഗം; വിവാദമായതോടെ ക്ഷമാപണം നടത്തി ഡെല്‍റ്റ എയര്‍ലൈന്‍സ്
വസ്ത്ര ധാരണത്തിന്റെ പേരില്‍ യുവതിക്ക് വിമാനത്തില്‍ അപമാനം നേരിട്ടു .യുഎസിലെ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ലിസ ആര്‍ച്ച്‌ബോള്‍ഡ് എന്ന യുവതിയ്ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഡെല്‍റ്റാ എയര്‍ലൈനില്‍ കയറിയ യുവതിയെ ബ്രാ ധരിച്ചില്ലെന്ന പേരിലാണ് വിമാനത്തില്‍ തടഞ്ഞുവച്ചത്. വിമാനം പുറപ്പെടുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. യാത്രയ്ക്ക് ശേഷം യുവതി സാമൂഹ്യ മാധ്യമങ്ങളില്‍ വിവരം പങ്കുവച്ചതോടെ അടിവസ്ത്ര വിവാദം വലിയ ചര്‍ച്ചയായി. വിമാനത്തില്‍ കയറിയ യുവതിയെ എയര്‍ലൈനിലെ വനിതാ ക്രൂ അംഗം മുന്‍വശത്തേക്ക് വിളിപ്പിച്ചു. യുവതിയുടെ വസ്ത്രധാരണം മാന്യമല്ലാത്തതും സുതാര്യവുമാണെന്ന് ക്രൂ അംഗം വിമര്‍ശിച്ചു. വിമാനത്തില്‍ യാത്ര ചെയ്യണമെങ്കില്‍ യുവതി ബ്രാ ധരിക്കണമെന്ന് ക്രൂ അംഗം

More »

സൗത്ത് കരോലിന പ്രൈമറിയില്‍ ജോ ബൈഡന് ജയം: അധികാരത്തിലെത്തുമെന്ന് ജോ ബൈഡന്‍
യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ നടന്ന സൗത്ത് കരോലിന പ്രൈമറിയില്‍ ജോ ബൈഡന് ജയം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ മുന്‍തൂക്കം ലഭിച്ചതിന് പിന്നാലെ വീണ്ടും അധികാരത്തിലെത്തുമെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ട്രംപിനെ തോല്‍പ്പിക്കുന്നതിനുള്ള ആദ്യപടിയെന്നും ബൈഡന്‍ പറഞ്ഞു. 2024ലെ ആദ്യത്തെ ഔദ്യോഗിക

More »

യെമനിലെ ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നു; ഹൂതികള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ബ്രിട്ടീഷ് അമേരിക്കന്‍ സംയുക്ത സേന
യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ബ്രിട്ടീഷ്  അമേരിക്കന്‍ സംയുക്ത സേന. 13 ഇടങ്ങളിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം സംഘടിപ്പിച്ചത്. ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് സംയുക്തസേനയുടെ ആക്രമണം. ചെങ്കടലില്‍ വ്യാപാര കപ്പലുകള്‍ക്ക് എതിരായ ആക്രമണം അവസാനിപ്പിക്കാനാണ് പ്രത്യാക്രമണമെന്നുമാണ് സംയുക്ത സഖ്യസേന പ്രസ്താവനയില്‍

More »

എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് ; വില നാല് കോടി
ബ്രിട്ടനില്‍ എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്ന റേഞ്ച് റോവര്‍ കാര്‍ ലേലത്തിന് വെച്ചു. 2016 മുതല്‍ 2017 വരെ രാജകുടുംബത്തിന്റെ ഭാഗമായിരുന്ന റോയര്‍ ബ്ലൂ നിറമുള്ള കാര്‍ ആണ് ലേലത്തിന് വെച്ചിരിക്കുന്നത്. ബ്രാംലി ഓക്ഷണേഴ്‌സിന്റെ കൈവശമുള്ള കാറിന് ഏകദേശം നാല് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറിന്റെ വിവിധ ചിത്രങ്ങള്‍ ബ്രാംലി ഓക്ഷണേഴ്‌സ്

More »

ഇറാന്‍ കേന്ദ്രങ്ങളിലെ 30 മിനിറ്റ് നീണ്ട വ്യോമാക്രമണം ; ജോര്‍ദാന്‍ ആക്രമണങ്ങള്‍ക്കുള്ള ആദ്യ മറുപടിയെന്ന് അമേരിക്ക
ജോര്‍ദാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ വ്യോമാക്രമത്തിന് പ്രതികാരവുമായി അമേരിക്ക. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. സിറിയയിലേയും ഇറാഖിലേയും 85 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി.

More »

വിമാനയാത്രയ്ക്കിടെ 14 വയസുകാരിയായ സഹയാത്രികയ്ക്ക് മുന്നില്‍ വച്ച് സ്വയം ഭോഗം ചെയ്‌തെന്ന ആരോപണം ; അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ ഡോക്ടറെ വെറുതെ വിട്ടു
വിമാനയാത്രയ്ക്കിടെ 14 വയസുകാരിയായ സഹയാത്രികയ്ക്ക് മുന്നില്‍ വച്ച് സ്വയം ഭോഗം ചെയ്‌തെന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യന്‍ വംശജനായ ഡോക്ടറെ വെറുതെ വിട്ടു. 33 കാരനായ ഡോ സുദീപ്ത മൊഹന്തിയേയാണ് ബോസ്റ്റണിലെ വിചാരണക്കോടതി വെറുതെ വിട്ടത്. മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്. ബോസ്റ്റണിലെ ബെത്ത് ഇസ്രയേല്‍ ഡീക്കണ്‍സ്

More »

ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ നെതന്യാഹുവിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ മന്ത്രി
ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കില്‍ ബന്യാമിന്‍ നെതന്യാഹൂ സര്‍ക്കാരിനെ താഴെയിറക്കുമെന്ന ഭീഷണിയുമായി ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.  ബന്ദികളെ മോചിപ്പിക്കുന്നതിനായി ഹമാസുമായി നിരുത്തരവാദപരമായ കരാറിലാണ് നെതന്യാഹൂ ഏര്‍പ്പെടുന്നതെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കുമെന്നാണ് ഭീഷണി. ഒത്സ്മ

More »

ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; മൂന്നാം വിവാഹ ശേഷമുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഷുഐബ് മാലിക്
മൂന്നാം വിവാഹത്തിന് പിന്നാലെ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് താരവും സാനിയ മിര്‍സയുടെ മുന്‍ ഭര്‍ത്താവുമായ ഷുഐബ് മാലിക്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഷുഐബ് മാലികും പാക് നടി സനയും വിവാഹിതരായത്. സാനിയ മിര്‍സയുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ഷുഐബ് മാലിക് പാക് നടി സന ജാവേദിനെ വിവാഹം ചെയ്തത്. വിവാഹത്തിനു പിന്നാലെ ട്രോളുകളിലും

More »

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി; ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം
ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി (42) അന്തരിച്ചു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലിപോസക്ഷന് വിധേയയായ ശേഷം ഉണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നായിരുന്നു ഗായികയ്ക്ക് അന്ത്യം സംഭവിച്ചത്. വയറില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ നില

More »

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്

പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി

സൂര്യപ്രകാശം മാത്രം നല്‍കി, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ

ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്‌സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലില്‍

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് മന്ത്രി ,ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി

ഇറാന്റെ മിസൈല്‍ ആക്രമണത്തിന് സമയമാകുമ്പോള്‍ പകരം ചോദിക്കുമെന്ന് ഇസ്രയേല്‍. ഇസ്രായേല്‍ മന്ത്രി ബെന്നി ഗാന്റ്‌സാണ് ഇക്കാര്യം പറഞ്ഞത്. ഇറാനുമേല്‍ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏര്‍പ്പെടുത്തണമെന്ന് രക്ഷാസമിതിയില്‍ ഇസ്രായേല്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വയം