World

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തി; ബ്രസീലിയന്‍ ഗായികയ്ക്ക് ദാരുണാന്ത്യം
ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയന്‍ ഗായിക ഡാനി ലി (42) അന്തരിച്ചു. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലിപോസക്ഷന് വിധേയയായ ശേഷം ഉണ്ടായ സങ്കീര്‍ണതകളെത്തുടര്‍ന്നായിരുന്നു ഗായികയ്ക്ക് അന്ത്യം സംഭവിച്ചത്. വയറില്‍ നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങള്‍ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സംഗീതരംഗത്ത് ഏറെ സജീവമായിരുന്ന ഡാനി തന്റെ അഞ്ചാം വയസിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് ടാലന്റ്‌റിയാലിറ്റി ഷോകളിലും ശ്രദ്ധേയായി. 'ഐ ആം ഫ്രം ദ് ആമസോണ്‍' എന്ന ആല്‍ബമാണ് ഡാനിയെ ലോകപ്രശസ്തയാക്കിയത്. ഭര്‍ത്താവും ഏഴ് വയസുള്ള

More »

ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് നിവര്‍ത്താനായില്ല, 29ാം നിലയില്‍ നിന്നു ചാടിയ യുവാവിന് ദാരുണാന്ത്യം
ആകാശച്ചാട്ടത്തിനിടെ പാരഷൂട്ട് തുറക്കാതെ പോയതോടെ 29 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം. തായ്‌ലന്‍ഡിലെ പട്ടായയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ആകാശച്ചാട്ടങ്ങളിലൂടെ പ്രശസ്തനായ നാതി ഓഡിനന്‍സന്‍ എന്ന 31 കാരനാണ് അപകടത്തില്‍ തലയടിച്ചുവീണ് മരിച്ചത്. ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടിയ ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ താഴെ വീണതായി

More »

ഹമാസ് ഭീകരാക്രമണത്തിന് യുഎന്‍ ഏജന്‍സി സഹായം ചെയ്തുവെന്ന റിപ്പോര്‍ട്ട് ; ഐക്യരാഷ്ട്രസഭയുടെ സഹായ ഏജന്‍സിക്ക് സാമ്പത്തിക സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ഥിച്ച് യുഎന്‍. മേധാവി
പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നിലവില്‍ സഹായം എത്തിച്ചുവരുന്ന ഐക്യരാഷ്ട്രസഭയുടെ സഹായ ഏജന്‍സിക്ക് സാമ്പത്തിക സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് അവ പുനഃസ്ഥാപിക്കാന്‍ അഭ്യര്‍ഥിച്ച് യുഎന്‍. മേധാവി അന്റോണിയോ ഗട്ടെറസ്.ഓസ്‌ട്രേലിയ, കാനഡ, ഫിന്‍ലാന്‍ഡ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, യു.കെ, യു.എസ് എന്നിവയാണു ധനസഹായം നിര്‍ത്തിവച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ നടന്ന

More »

വേദനയില്ലാ വധശിക്ഷ നടപ്പിലാക്കി യുഎസ്
വേദനയില്ലാ വധശിക്ഷ നടപ്പിലാക്കി യുഎസ്. നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷ യുഎസില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നത്. 1988ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കെന്നത്ത് യൂജിന്‍ സ്മിത്തിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഈ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ഏറ്റവും

More »

കാമുകനെ കൊലപ്പെടുത്തിയ യുവതി മയക്കുമരുന്നിന് അടിമ: യുവതിയെ കോടതി വെറുതെവിട്ടു
കാമുകനെ കൊല്ലാനായി 108 തവണ കുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കൊലപാതക സമയത്ത് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിഫോര്‍ണിയന്‍ കോടതി യുവതിയെ വെറുതെ വിട്ടത്. 32 കാരിയായ ബ്രെന്‍ സ്‌പെഷര്‍ 2018 ലാണ് കാമുകനായ ചാഡ് ഒമേലിയയെ കൊലപ്പെടുത്തിയത്. ലഹരിയുടെ പ്രേരണയാല്‍ നടത്തിയ കൊലപാതകമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റത്തിന്

More »

തന്നിലൂടെ ഗര്‍ഭം ധരിച്ച 5 ഭാര്യമാരുടെ ബേബി ഷവര്‍ ആഘോഷമാക്കി 22കാരന്‍
സംഗീതജ്ഞന്‍ സെഡ്ഡി വില്‍ നടത്തിയ ബേബി ഷവര്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. തന്നിലൂടെ ഗര്‍ഭം ധരിച്ച 5 ഭാര്യമാരുടെ ബേബി ഷവറാണ് 22 കാരനായ സെഡ്ഡി വില്‍ നടത്തിയത്. ജനുവരി 14ന് നടന്ന പരിപാടിയുടെ ചിത്രം 29 കാരിയായ ആഷ്‌ലിയാണ് സാമൂഹ്യമാധ്യങ്ങളില്‍ പങ്കുവച്ചത്. 'കുഞ്ഞു സെഡി വില്‍സുമാര്‍ക്ക് സ്വാഗതം' എന്ന കുറിപ്പോടെ സെഡ്ഡി വില്‍ അഞ്ചു ഗര്‍ഭിണികള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു

More »

'എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് വിലക്ക്', 14കാരന്‍ മരിച്ചു; പ്രസിഡന്റിനെതിരെ പ്രതിഷേധം
മാലദ്വീപില്‍ എയര്‍ലിഫ്റ്റിന് ഇന്ത്യന്‍ വിമാനം ഉപയോഗിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതിന് പിന്നാല രോഗബാധിതനായ 14കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. മാലദ്വീപിന് ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചെന്നും ചികിത്സ വൈകിയതോടെ 14കാരന്‍ മരിച്ചെന്നുമാണ് മാലദ്വീപ് മാധ്യമങ്ങളിലെ

More »

യുഎസ് കമ്പനിയുടെ ആഘോഷം ; ഇരുമ്പു കൂട്ടില്‍ സ്റ്റേജിലേക്ക് ഇറങ്ങിയ സിഇഒയ്ക്ക് കയര്‍ പൊട്ടിവീണ് ദാരുണാന്ത്യം
രാമോജി ഫിലിം സിറ്റിയില്‍ യുഎസ് സ്‌ഫോറ്റ്വെയര്‍ കമ്പനിയുടെ രജത ജൂബിലിയുടെ ആഘോഷങ്ങള്‍ക്കിടെ സ്‌റ്റേജിലുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരനായ സിഇഒയ്ക്ക് ദാരുണാന്ത്യം. കമ്പനിയുടെ പ്രസിഡന്റിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിസ്‌ടെക്‌സ് ഏഷ്യ പസഫിക് പ്രൈവറ്റ് ലിമിറ്റര്‍ എന്ന കമ്പനിയുടെ ഇല്ലിനോയിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഇഒ സഞ്ജയ് ഷാ (56) ആണ്

More »

നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി ; ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ചൂരല്‍ പ്രയോഗവും ശിക്ഷ
നൈറ്റ് ക്ലബ്ബില്‍ വെച്ച് കണ്ട ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി നാല് വര്‍ഷം തടവും ആറ് തവണ ചൂരല്‍ പ്രയോഗവും ശിക്ഷ വിധിച്ചു. 2022 ഓഗസ്റ്റ് മാസത്തില്‍ നടന്ന സംഭവത്തിലാണ് വെള്ളിയാഴ്ച കോടതി വിധി പറഞ്ഞതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 25 വയസുകാരനായ എരുഗുല ഈശ്വര റെഡ്ഡി എന്നയാളാണ്

More »

മണിപ്പൂരില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനം, ഇന്ത്യയില്‍ മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നു'; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് യുഎസ്

മണിപ്പൂര്‍ വിഷയത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അമേരിക്ക. മണിപ്പൂരില്‍ അരങ്ങേറിയത് കൊടിയ മനുഷ്യാവകാശ ലംഘനമാണെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയതോതില്‍ ആക്രമണമുണ്ടായെന്നും മനുഷ്യാവകാശത്തെ കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ

'ഭാര്യക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി'; ആരോപണവുമായി ഇമ്രാന്‍ ഖാന്‍

തന്റെ ഭാര്യ ബുഷ്‌റ ബീബിക്ക് ടോയ്‌ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്ന ആരോപണവുമായി പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍

തിരിച്ചടിച്ച് ഇസ്രയേല്‍; ഇറാനിലെ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ചു ; ആശങ്കയില്‍ ലോകം

ഇറാനിലെ സൈനിക കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാന്‍ ആക്രമിച്ച് ഇസ്രയേല്‍. വിമാനത്താവളത്തിന് സമീപം സ്‌ഫോടനശബ്ദം കേട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്ഫഹാന്‍, ടെഹ്‌റാന്‍, ഷിറാസ് മേഖലയില്‍ വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്‌റാനിലെ ഇമാം ഖമനയി

ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വെറുതെയിരിക്കില്ല; പാക് സൈനിക മേധാവിക്ക് ഇമ്രാന്‍ ഖാന്റെ മുന്നറിപ്പ്

പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തന്റെ ഭാര്യ ബുഷ്‌റ ബീബിയെ കള്ളകേസില്‍ കുടുക്കി തടവിലിട്ട് ഇല്ലാതാക്കാനാണ് ശ്രമമെന്നും കരസേനാ മേധാവി ജനറല്‍ അസിം മുനീറാണ് ഇതിന് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. അഴിമതി, നിയമവിരുദ്ധമായ വിവാഹം തുടങ്ങി

സൂര്യപ്രകാശം മാത്രം നല്‍കി, ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ

ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ റഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍ക്ക് എട്ട് വര്‍ഷം തടവുശിക്ഷ. കുഞ്ഞിന് ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുകയും പകരം സൂര്യപ്രകാശം കൊള്ളിക്കുകയുമായിരുന്നു കുഞ്ഞിന്റെ പിതാവായ മാക്‌സിം ല്യൂട്ടി ചെയ്തത്. ഇതോടെ കുഞ്ഞ്

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ സന്ദര്‍ശിക്കാന്‍ എംബസി അധികൃതര്‍

ഇറാന്‍ പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരെ ഇന്ന് എംബസി അധികൃതര്‍ സന്ദര്‍ശിച്ചേക്കും. കൂടികാഴ്ച്ചക്കായുള്ള സമയം ഇന്ന് എംബസി അധികൃതര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്നലെ കപ്പലിലുള്ള തൃശൂര്‍ സ്വദേശി ആന്റസ ജോസഫ് കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലില്‍