Association / Spiritual
ബോണ്‍മൗത്ത്: യുകെയിലെ മലയാളി കലാസ്വാദകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവില്‍ സംഗീതം 'മെഗാ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റ്' ജൂണ്‍ 13ന് ബോണ്‍മൗത്തില്‍ അരങ്ങേറും. മഴവില്‍ സംഗീതത്തിന്റെ പതിമൂന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ 'മെഗാ ഇവന്റ്' സംഗീതത്തിന്റെയും നൃത്തത്തിന്റെയും വര്‍ണാഭമായ ആഘോഷവേദിയാകും. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്‌കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവില്‍ സംഗീതം. കലാസ്‌നേഹികള്‍ക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതല്‍ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്. പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന 'വോക്‌സ്
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ
പീറ്റര്‍ബറോ: കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക ചരിത്രതാളുകളില്‍ മുഖമുദ്ര ചാര്‍ത്തിയിട്ടുള്ള ചങ്ങനാശ്ശേരിയില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ പീവാസികളായി എത്തിയിട്ടുള്ള കുടുംബങ്ങളുടെ മഹാസംഗമം ജൂണ്‍ 21 ന് പീറ്റര്‍ബറോയില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു. ചങ്ങനാശ്ശേരിയുടെ നൊസ്റ്റാള്‍ജിയയും നാട്ടിന്‍പുറത്തിന്റെ സൗഹൃദ ഓര്‍മ്മകളും വീണ്ടും
ഗ്ലാസ്‌ഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലാസ്‌ഗോ ക്ലൈഡ്ബാങ്കില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. മിഡ്ലാന്‍ഡ്‌സ് ഏരിയയില്‍ രൂപീകൃതമാകുന്ന പതിനഞ്ചാമത്തെയും സ്‌കോട്ട്‌ലന്‍ഡിലെ രണ്ടാമത്തെ യൂണിറ്റുമാണ് ഗ്ലാസ്‌ഗോ
റാംസ്ഗേറ്റ് : ആഗോളതലത്തില്‍ ആയിരങ്ങളെ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കുകയും, ആന്തരിക സൗഖ്യ- അഭിഷേക - വിശുദ്ധീകരണ ശുശ്രുഷകളിലൂടെ അനുരഞ്ജനവും, കൃപകളും പകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിന്‍സന്‍ഷ്യല്‍ ടീം ഒരുക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ നടത്തപ്പെടും. വിന്‍സെന്‍ഷ്യന്‍ ധ്യാന കേന്ദ്രങ്ങളുടെ ഡയറക്ടറും, അഭിഷിക്ത
സോമര്‍സെറ്റ്/കോന്നി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ കേരള ചാപ്റ്റര്‍ ടോണ്ടന്‍ - സോമര്‍സെറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള 'പഠനോപകരണ വിതരണം' പരിപാടി ഇന്ന് വൈകിട്ട് 5 മണിക്ക് പത്തനംതിട്ട ജില്ലയിലെ കോന്നി പ്രമാടം മല്ലശ്ശേരി കെ.എം.യു.പി സ്‌കൂളില്‍ വെച്ച് നടക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയും ആറന്മുള എംഎല്‍എയുമായ അഡ്വ. അബിന്‍ വര്‍ക്കി
ചെസ്റ്റര്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ചെസ്റ്ററില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാന്‍ഡ്‌സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവര്‍ത്തനം. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഫ് മുന്നണി നേടിയ മിന്നുന്ന വിജയവും മുഖ്യമന്ത്രി ശ്രീ. വി ഡി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഘോഷവും
ചെസ്റ്റര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയവും കേരളത്തിന്റെ 13 - ആം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെയും ആവേശത്തില്‍ ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്സ് ഏരിയയുടെ നേതൃത്വത്തില്‍ ചെസ്റ്ററിലും ബ്ലാക്ക്പൂളിലും ആഘോഷം സംഘടിപ്പിച്ചു. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തുമാണ് യു
സ്റ്റീവനേജ്: കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേടിയ ചരിത്രവിജയം ആഘോഷമാക്കിയും, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ എം.എല്‍.എയ്ക്ക് അഭിനന്ദനവും, ആശംസകളും അര്‍പ്പിച്ചും സ്റ്റീവനേജില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) സംഘടിപ്പിച്ച യോഗം ശ്രദ്ധേയമായി. സ്റ്റീവനേജ് ഐഒസി യൂണിറ്റ് പ്രസിഡന്റ് ജോണി കല്ലടാന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അപ്പച്ചന്‍ കണ്ണഞ്ചിറ







