UAE
ഒമാനെയും യുഎഇയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചരിത്രപരമായ 'ഹഫീത് റെയില്‍' പദ്ധതിയുടെ ഉഭയകക്ഷി കരാറിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഔദ്യോഗിക അംഗീകാരം നല്‍കി. രാജകീയ ഉത്തരവിലൂടെ 250 കോടി ഡോളറിന്റെ കരാറിനാണ് അംഗീകാരം ലഭിച്ചത്. ഗള്‍ഫ് മേഖലയിലെ തന്നെ ആദ്യത്തെ അതിര്‍ത്തി കടന്നുള്ള റെയില്‍ ശൃംഖല എന്ന സവിശേഷതയുള്ള ഈ പദ്ധതിയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വാണിജ്യ ബന്ധം കൂടുതല്‍ ശക്തിപ്പെടും. ഒമാനിലെ പ്രധാന വ്യവസായ കേന്ദ്രമായ സൊഹാറില്‍ നിന്ന് ആരംഭിച്ച് ബുറൈമി, അല്‍ ഐന്‍ വഴി യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 238 കിലോമീറ്റര്‍ നീളമുള്ളതാണ് ഈ റെയില്‍പാത. പര്‍വതപ്രദേശങ്ങളിലടക്കം അതിവേഗം പുരോഗമിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏകദേശം 40 ശതമാനത്തോളം പണികള്‍ ഇതിനോടകം തന്നെ
കമ്പ്യൂട്ടര്‍, മൊബൈല്‍ ഉള്‍പ്പടെയുള്ള ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളുടെ മസ്തിഷ്‌ക വളര്‍ച്ചയെയും ഭാഷാ ശേഷിയെയും സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യ വിദഗ്ദ്ധര്‍. രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് ഉപയോഗങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ജീവിതനിലവാരത്തിലെ തകര്‍ച്ചയ്ക്കും കാരണമാകുമെന്ന് 'ദി 1001
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പതിമൂവായിരത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അപകടകരമായ രീതിയിലും സ്‌കൂട്ടര്‍ ഓടിച്ചതിനാണ് നടപടി. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക
യുഎഇയുടെ കായിക ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ഗുസ്തി മത്സരത്തിന് അബുദാബിവേദിയാകുന്നു. സെപ്റ്റംബര്‍ 26 ന് അബുദാബിയിലെ സ്പേസ് 42 അരീനിയിലാണ് ഓള്‍ സ്റ്റാര്‍ സുമോ കോമ്പറ്റീഷന്‍ നടക്കുന്നത്. അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പുമായി (ഡിസിടി അബുദാബി) സഹകരിച്ചാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ജാപ്പനീസ് കായിക ഇനമായ സുമോ ഗുസ്തി യുഎഇയില്‍ അരങ്ങേറുന്നത്. ജപ്പാന്‍, മംഗോളിയ, ഈജിപ്ത്,
'നോള്‍ ട്രാവല്‍ കാര്‍ഡ്' കൈവശമുള്ള യുഎഇനിവാസികള്‍ക്ക് ഇനി കാര്‍ വാടക സേവനങ്ങളില്‍ 40 ശതമാനം വരെ ഇളവ് ലഭിക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) യും യൂറോപ്കാറും തമ്മിലുള്ള പുതിയ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ ആനുകൂല്യം.ഇന്നുമുതല്‍ ഒരു വര്‍ഷത്തേക്കാണ് ഓഫര്‍ പ്രാബല്യത്തില്‍ വരുന്നത്. യുഎഇയ്ക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂറോപ്കാര്‍
യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ താവളം ആക്രമിച്ചതായി ഇറാന്‍ അവകാശ വാദം ഉന്നയിച്ചു. യുഎഇയുടെ പ്രാദേശിക സമുദ്രാതിര്‍ത്തിക്ക് മുകളില്‍ പ്രവേശിച്ച ഇറാനിയന്‍ ഡ്രോണ്‍ എയര്‍ ഡിഫന്‍സ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം
ഷാര്‍ജയില്‍ നിന്ന് ദുബായിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി വേഗത്തില്‍ യാത്രചെയ്യാം. റോഡ് വികസന പദ്ധതിയുടെ ഭാഗമായി എമിറേറ്റ്സ് റോഡിന്റെ പുതിയ ഭാഗം ഈ മാസം 30 ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുതിയ രണ്ട് ലെയ്നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)
യുഎഇയിലെ പൊതു സ്‌കൂളുകളില്‍ രണ്ടാം ക്ലാസ് വരെ ഇനി ഹോംവര്‍ക്കില്ല. ഒന്‍പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫിഫ്റ്റി ഫിഫ്റ്റി മൂല്യനിര്‍ണയ സ്‌കീമും പ്രഖ്യാപിച്ചു. സ്‌കൂളുകളിലെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് പുതിയ അധ്യായന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി
യുഎഇയില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ കാര്‍മേഘങ്ങള്‍ രൂപപ്പെടുകയും അത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്കും കാരണമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ചില പ്രദേശങ്ങളില്‍ ചൂട് തുടരുമെന്നും മുന്നറിയിപ്പുണ്ട്.. അബുദാബിയില്‍ 33 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില







