Oman

ഒമാനിലെ ഏറ്റവും വലിയ മൃഗശാല പെരുന്നാളിന് തുറക്കും
ഒമാനിലെ ഏറ്റവും വലിയ സ്വകാര്യ മൃഗശാല ചെറിയ പെരുന്നാളിന്റെ രണ്ടാം ദിനം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ ഭൂകണ്ഡങ്ങളില്‍ നിന്നുള്ള 300 ഓളം മൃഗങ്ങളുമായി ഒരുങ്ങുന്ന മൃഗശാലയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. 150000 ചതുരശ്ര മീറ്റര്‍ ഏരിയില്‍ വരുന്ന മൃഗശാലയോട് ചേര്‍ന്ന് വാട്ടര്‍ തീം പാര്‍ക്കും ഫാമിലി എന്റര്‍ടൈന്‍മെന്റ് അവന്യൂസും ഉള്‍പ്പെടെ ഭാവിയില്‍ ഒരുക്കും. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക സന്ദര്‍ശന ദിവസങ്ങളും മൃഗശാലയില്‍ ഒരുക്കും. മൃഗങ്ങള്‍, പക്ഷികള്‍, ചീങ്കണ്ണികള്‍, പാമ്പുകള്‍ തുടങ്ങിയവയുടെ വലിയൊരു നിര തന്നെയുണ്ടാകും.  

More »

ഒമാനില്‍ താപനില ഉയരുന്നു
രാജ്യം കടുത്ത ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ താപനില അനുഭവപ്പെട്ടത് അല്‍വുസ്ത ഗവര്‍ണറേറ്റിലെ മാഹൂത്ത് സ്റ്റേഷിലായിരുന്നു. 47 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടത്തെ താപനില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ഷംസ്

More »

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
മുതുപറമ്പ് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. മുതുപറമ്പ് മലയില്‍ പാലാട്ട് കുയ്യന്‍ റഫീഖ് (35) ആണ് മരിച്ചത്. ഒമാനില്‍ സെയില്‍സ്മാന്‍ ആയിരുന്നു. കബറടക്കം ഒമാനില്‍ ഭാര്യ ഷഹ്ന മക്കള്‍ റഹ്ല ഫാത്തിമ, ഫാത്തിമ നുസ്‌റ  

More »

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി (49) ആണ് അല്‍ഖൂദില്‍ മരിച്ചത്. മദീന പ്രിന്റിങ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ് ,പരേതനായ സദാനന്ദന്‍, മാതാവ് ; ഇന്ദിര, ഭാര്യ മഹിത മക്കള്‍ ; മാളവിക, അഭിജിത്ത്. സഹോദരി ; സന്ധ്യ നടപടികള്‍ പൂര്‍ത്തിയാക്കി . മൃതദേഹം ഇന്നു നാട്ടിലേക്ക്

More »

വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാന്‍ സാധ്യത
വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ കാറ്റിന്റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ ആണ് സാധ്യത. തീരപ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍

More »

ഒമാനില്‍ മലയാളി ജീവനൊടുക്കി
നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഒമാനിലെ ഇബ്രിയില്‍ ആണ് ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലിയില്‍ ആണ് ഇദ്ദേഹത്തെ കണ്ടത് എന്നാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരം. 61 വയസായിരുന്നു. ഒമാനിലെ

More »

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പില്‍ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രിയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറു വര്‍ഷമായി ഒമാനിലുണ്ട് പിതാവ് കുട്ടപ്പന്‍ ,മാതാവ് സരോജിനി,  ഭാര്യ മിനി ,മക്കള്‍ അഖില്‍, നിഖില്‍ മൃതദേഹം നാട്ടിലേക്ക്

More »

മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം
മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം. മസ്‌കറ്റില്‍ നിന്നം കണ്ണൂരിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ ആണ് മാറ്റം വന്നിരിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന് കണ്ണൂരിലെത്തും.  കണ്ണൂരില്‍ നിന്നും പുലര്‍ച്ചെ 4.35ന് പുറപ്പെടുന്ന വിമാനം ഒമാന്‍ സമയം രാവിലെ 6.35ന്

More »

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി മസ്‌കത്തിലെ നിര്‍മാണ മേഖലയിലുള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാര്‍ഥമായിരുന്നു സലാലയില്‍ എത്തിയത്. ഭാര്യ: സീന ജോണി.

More »

മസ്‌കത്ത് ഇന്ത്യന്‍ എംബസി 21 ന് അവധി

മഹാവീര്‍ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഈ മാസം 21 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍) 80071234 ( കമ്യൂണിറ്റി വെല്‍ഫെയര്‍ ) എന്നീ നമ്പറുകളില്‍

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍

ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന,

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി

ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദിലാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഒമാന്‍ മതകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സൗദ് മാമറി

താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍

താമസ ,തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ശിര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്. സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച