Oman

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി മസ്‌കത്തിലെ നിര്‍മാണ മേഖലയിലുള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാര്‍ഥമായിരുന്നു സലാലയില്‍ എത്തിയത്. ഭാര്യ: സീന ജോണി. മക്കള്‍: അബിന്‍, അഖില്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം  നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.  

More »

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കല്‍ ; പരിശോധ കാമ്പയിനുകളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭക്ഷ്യ സ്ഥാപനങ്ങള്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധ കാമ്പയിനുകളുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഭക്ഷ്യ സ്ഥാപനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാണ് ഈ കാമ്പയിനുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനും തയ്യാറാക്കുന്നതിനും

More »

ഒമാനില്‍ ശക്തമായ മഴ തുടരുന്നു
കഴിഞ്ഞ കുറച്ചു ദിവസമായി ഒമാനില്‍ ശക്തമായ മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനില്‍ പതിവ് വര്‍ഷത്തിനും വിപരീതമായി മഴ ലഭിച്ചത്. ഇതിന്റെ ഭാഗമായി വിവിധ ഗവര്‍ണറേറ്റുകളിലെ ഡാമുകളില്‍ എല്ലാം ജലനിരക്ക് ഉയര്‍ന്നു. ബുറൈമിയില്‍ ഡാമുകള്‍ നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. 3.011 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ആണ് ഇപ്പോള്‍ ഇവിടെ ഉള്ളത്. ആറ് അണക്കെട്ടുകളാണ്

More »

ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ ലൊക്കേഷന്‍ നോക്കിയാല്‍ പണികിട്ടും
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ലൊക്കേഷനോ വിലാസമോ നോക്കുന്ന ഡ്രൈവര്‍മാരെ കാത്തിരിക്കുന്നത് പിഴയും ബ്ലാക്ക് പോയിന്റും. റോയല്‍ ഒമാന്‍ പൊലീസാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണുകളുടേയും ജിപിഎസ് ആപ്ലിക്കേഷനുകളുടേയും ഉപയോഗം നിയമ ലംഘനമായി കണക്കാക്കപ്പെടും. വാഹനമോടിക്കൊണ്ടിരിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗങ്ങള്‍ നിയമ ലംഘനങ്ങളാണെന്നും

More »

വാഹനങ്ങള്‍കൊണ്ട് അഭ്യാസ പ്രകടനം ; രണ്ടുപേര്‍ അറസ്റ്റില്‍
വാഹനങ്ങള്‍കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സുഹാര്‍ വിലായത്തിലെ അല്‍ തുറൈഫ് ഏരിയയില്‍ നിന്നാണ് രണ്ടു സ്വദേശി പൗരന്മാരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. അവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി അധികൃതര്‍

More »

പ്രതികൂല കാലാവസ്ഥ ; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം
രാജ്യത്തെ പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. രാജ്യത്തെ ബിസിനസ് ഉടമകളോട് ആണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷ തോന്നുന്നില്ലെങ്കില്‍ ആവശ്യമായ ജോലികള്‍ താത്കാലികമായി നിര്‍ത്തി വെക്കണം. ആവശ്യമല്ലെങ്കില്‍ പുറത്തുപോകുന്നത് ഒഴിവാക്കണം. ജോലിയുമായി

More »

ഒമാനില്‍ ഇന്നു മുതല്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഒട്ടുമിക്ക ഗവര്‍ണറേറ്റുകളിലും ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ആലിപ്പഴവും വര്‍ഷിക്കും. വിവിധ ഇടങ്ങളില്‍ 30 മുതല്‍ 150

More »

മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം
മസ്‌കത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നിര്യതയായി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനി സമീഹ തബസ്സുമാണ് മരണപ്പെട്ടത്. മാതാവിനൊപ്പം സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ സമീഹ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മാതാവ് ഗുരുതര പരിക്കുകളോടെ കൗല ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

More »

ഒമാനില്‍ റംസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു
ഒമാനില്‍ റംസാനിലെ തൊഴില്‍ സമയ ക്രമം തൊഴില്‍മന്ത്രാലയം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഫ്‌ളക്‌സസിബിള്‍ രീതി അനുസരിച്ചായിരിക്കും ജോലി സമയം. ഇതു പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍ യൂണിറ്റ് മേധാവികള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12, എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണി, ഒമ്പതു മുതല്‍

More »

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്

മസ്‌കത്ത് ഇന്ത്യന്‍ എംബസി 21 ന് അവധി

മഹാവീര്‍ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഈ മാസം 21 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍) 80071234 ( കമ്യൂണിറ്റി വെല്‍ഫെയര്‍ ) എന്നീ നമ്പറുകളില്‍

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍

ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന,

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി

ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദിലാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഒമാന്‍ മതകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സൗദ് മാമറി

താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍

താമസ ,തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ശിര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ