Oman

ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായി
ഒമാനില്‍ നാല്പതിലധികം പ്രവാസികള്‍ അറസ്റ്റിലായതായി തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വാ  വിലായത്തില്‍ നിന്നാണ് നാല്പത്തി മൂന്നു പ്രവാസികളെ പിടികൂടിയതെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ  അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റിലെ ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ സംഘവും നിസ്‌വ നഗര സഭാ  അധികൃതരും റോയല്‍ ഒമാന്‍ പൊലീസ് കമാന്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 43 പേരെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരം പ്രവാസികള്‍ ഒത്തുചേരുന്ന സ്ഥലങ്ങളിലും വഴിയോരക്കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടത്തിയാണ്  ഇവരെ പിടികൂടിയതെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നിയമലംഘകര്‍ക്കെതിരെ

More »

ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം
ഒമാനില്‍ വീണ്ടും ഇരട്ട ന്യൂനമര്‍ദ്ദം വരുന്നു. ആദ്യ ന്യൂനമര്‍ദ്ദം ഈ മാസം നാലു മുതല്‍ ആറു വരേയും രണ്ടാമത്തെ ന്യൂനമര്‍ദ്ദം എട്ടു മുതലും ആരംഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. മുസന്ദം, വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലും ഒമാന്റെ തീര പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കുമെന്നും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ

More »

ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ
ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മാര്‍ച്ച് രണ്ടു വരെ മഴ തുടരും. വടക്കന്‍ ബാത്തിന, ദാഹിറ, ബുറൈമി ഗവര്‍ണറേറ്റുകളിലാകും കൂടുതല്‍ മഴയെത്തുക. മസ്‌കത്ത്, തെക്കന്‍ ബാത്തിന, ദാഖിലിയ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലേക്കും മഴ ഭാഗികമായി വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. മുസന്ദം

More »

ഗാസയിലേക്ക് മൂന്നാം ഘട്ട സഹായം കൈമാറി
ഗാസയിലെ നിസ്സഹായരായ പലസ്തീന്‍ ജനതയ്ക്കുള്ള ഒമാന്റെ കൈത്താങ്ങ് തുടരുന്നു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒമാന്‍ ചാരിര്‌റബിള്‍ ഓര്‍ഗനൈസേഷന്‍ മൂന്നാം ഘട്ട അവശ്യ വസ്തുക്കള്‍ എത്തിച്ചു. റോയല്‍ എയര്‍ഫോഴ്‌സ് ഓഫ് ഒമാന്റെ വിമാനത്തില്‍ അവശ്യ വസ്തുക്കളും ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളുമാണ് കൈമാറിയത്. ജോര്‍ദാനിലെ ഒമാന്‍ എംബസിയുടെ

More »

ഒമാനില്‍ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചു
ഒമാനില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എറണാകുളം സ്വദേശിയായ കൊമ്പനാകുടി സാദിഖ് (23)ആണ് വാഹനാപകടത്തില്‍ മരിച്ചത്. ലിവസനയ്യയില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികള്‍ അറിയിച്ചു. മയ്യിത്ത് നെല്ലിക്കുഴി കാട്ടുപറമ്പ് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന്

More »

ന്യൂന മര്‍ദം ; ഒമാനില്‍ വീണ്ടും മഴ വരുന്നു
ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച മുതല്‍ ബുധനാഴ്ചവരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ഒമാന്‍ കടലിന്റെ തീര പ്രദേശങ്ങള്‍, അല്‍ ഹജര്‍ പര്‍വത നിരകള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.  കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. കടല്‍

More »

ഒമാനില്‍ ഉള്ളി വില ഇനിയും ഉയര്‍ന്നേക്കും
ഉള്ളി കയറ്റുമതി നയത്തില്‍ ഒരു മാറ്റവുമില്ലെന്നും കയറ്റുമതി നിരോധന മാര്‍ച്ച് 31 വരെ തുടരുന്നുമെന്നുമുള്ള ഇന്ത്യന്‍ ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങിന്റെ പ്രസ്താവന ഒമാനില്‍ ഉള്ളി വില ഉയരാന്‍ കാരണമാക്കും. ഇന്ത്യന്‍ ഉള്ളി നിലച്ചതോടെ പാക്‌സിതാന്‍ ഉള്ളിയാണ് വിപണി പിടിച്ചിരിക്കുന്നത്. എന്നാല്‍ പാകിസ്താന്‍ ഉള്ളിയുടെ വരവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു.

More »

റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയില്‍
രാജ്യത്ത് ആസൂത്രണം ചെയ്തിട്ടുള്ള റെയില്‍വേ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്ന് ഗതാഗത ആശയ വിനിമയ ,വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് മെട്രോക്കുള്ള കണ്‍സള്‍ട്ടന്‍സി പഠനം ഈ വര്‍ഷം പൂര്‍ത്തിയാകും. നൂറു കോടി റിയാല്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മെട്രോ ലൈനിന്ന് 55 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. വരാനിരിക്കുന്ന സുല്‍ത്താന്‍ ഹൈതം

More »

വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സ് യൂണിറ്റിന്റെ സഹകരണത്തോടെ ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ പിടികൂടിയത്. 330 ലധികം പാക്കറ്റ് ഖാട്ട് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയായതായി

More »

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍

ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന,

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി

ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദിലാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഒമാന്‍ മതകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സൗദ് മാമറി

താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍

താമസ ,തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ശിര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്. സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച

കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍

കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ മസ്‌കത്തില്‍ നിന്ന് അറസ്റ്റിലായി. ആകര്‍ഷകമായ നിരക്കില്‍ വിദേശ കറന്‍സി മാറ്റി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഇരകളെ പറ്റിച്ചിരുന്നത്. ഇതിനുപകരമായി വ്യാജ കറന്‍സികളായിരുന്നു ഇവര്‍ കൈമാറിയിരുന്നത്. ഇവര്‍ക്കെതിരെ നിയമ