Oman

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തു
ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നാല് വിദേശ വനിതകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ബൌഷര്‍ വിലായത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച്  പൊതുമര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. രാജ്യത്തെ താമസ, തൊഴില്‍ നിയമങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.  

More »

ഒമാനില്‍ വീടിനുള്ളില്‍ തീപിടിത്തം
ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം. ബഹ്ല വിലായത്തിലെ ഒരു വീട്ടിലാണ് തീ പടര്‍ന്നു പിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍

More »

ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
ഒമാനില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. രോഗവ്യാപനത്തിലും മരണത്തിലും ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം ഇളവുകള്‍ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച നമസ്‌കാരത്തിന് അനുമതി നല്‍കാനുള്ള തീരുമാനമാണ് ഇളവുകളില്‍ പ്രധാനപ്പെട്ടത്. നീണ്ട 18 മാസത്തെ ഇടവേളക്ക്

More »

ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാം
ഒമാനില്‍ വിദേശികള്‍ക്കും ഇനി വീടുകള്‍ സ്വന്തമായി വാങ്ങാമെന്ന് ഭവന നഗര വികസന മന്ത്രാലയം. ഇതിനുള്ള നിബന്ധനകള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഒമാനില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ താമസ വിസയുള്ള 23 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് അനുമതി. ബഹുനില താമസ, വാണിജ്യ കെട്ടിടങ്ങളില്‍ പാട്ടവ്യവസ്ഥയിലാണ് വീടുകള്‍ കൈമാറാന്‍ കഴിയുക.  99 വര്‍ഷത്തെ പാട്ടവ്യവസ്ഥയാണ്

More »

അമിത് നാരംഗ് ഒമാനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സ്ഥാനമൊഴിയുന്നു. മാലദ്വീപിലെ ഹൈകമീഷണറായാണ് പുതിയ നിയമനം. അമിത് നാരംഗ് ആണ് ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍.  2001ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വിസില്‍ ചേര്‍ന്ന നാരംഗ് നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായാണ്. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് അമിത് നാരംഗ് വിദേശകാര്യ മന്ത്രാലയത്തില്‍ കരിയര്‍

More »

ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു
ഒമാനിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച 16 ഏഷ്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാര്‍ഡ് പൊലീസും നോര്‍ത്ത് അല്‍ ബത്തിനാ ഗവര്‍ണറേറ്റ് പൊലീസും ചേര്‍ന്നാണ് 16 ഏഷ്യക്കാരെ പിടികൂടിയത്. ഇവര്‍ വന്ന ബോട്ടും പിടിച്ചെടുത്തു. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍

More »

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റെസിഡന്റ് കാര്‍ഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതര്‍ നീട്ടി. ഈ മാസം 20നുള്ളില്‍ റെസിഡന്റ് കാര്‍ഡിന്റെ കോപ്പികള്‍ അതത് ക്ലാസ് ടീച്ചര്‍മാര്‍ക്ക് നല്‍കണമെന്ന് കാട്ടി ഇന്ത്യന്‍ സ്‌കൂളുകള്‍ സര്‍ക്കുലര്‍ നല്‍കി.   ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തേ സെപ്റ്റംബര്‍ ഒമ്പതിനുള്ളില്‍ െറെസിഡന്റ്

More »

മൂന്നു കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചത് 66 എ സി യൂണിറ്റുകള്‍ ; പ്രവാസിയുള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
ഒമാനില്‍ താമസക്കാരുള്ള കെട്ടിടങ്ങളില്‍ നിന്ന് 66 എസി യൂനിറ്റുകള്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. മസ്‌കത്തിലെ അല്‍ അസൈബ ഏരിയയിലായിരുന്നു സംഭവം. മസ്‌കത്ത് ഗവര്‍ണറേറ്റ് പോലിസ് ആണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടാക്കളില്‍ ആറ് പേര്‍ സ്വദേശികളും ഒരാള്‍ പ്രവാസിയുമാണ്. അല്‍ അസൈബയിലെ മൂന്ന് ഭവന സമുഛയങ്ങളില്‍ നിന്നാണ് 66 എസികള്‍ മോഷ്ടിച്ചതെന്ന് റോയല്‍

More »

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം
ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 97 പേര്‍ കൂടി രോഗമുക്തി നേടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,02,924  പേര്‍ക്കാണ്. ഇവരില്‍ 2,93,007 പേരും ഇതിനോടകം രോഗമുക്തരായി. 4,084 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. 96.7

More »

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി (49) ആണ് അല്‍ഖൂദില്‍ മരിച്ചത്. മദീന പ്രിന്റിങ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. പിതാവ് ,പരേതനായ സദാനന്ദന്‍, മാതാവ് ; ഇന്ദിര, ഭാര്യ

വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാന്‍ സാധ്യത

വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ കാറ്റിന്റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ ആണ് സാധ്യത. തീരപ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്ന്

ഒമാനില്‍ മലയാളി ജീവനൊടുക്കി

നാട്ടിലെ വീടും വസ്തുവും കേരളബാങ്ക് ജപ്തി ചെയ്തതില്‍ മനംനൊന്ത് പ്രവാസി മലയാളി ഒമാനില്‍ ജീവനൊടുക്കി. ഒമാനിലെ ഇബ്രിയില്‍ ആണ് ഓച്ചിറ ക്ലാപ്പന ചാണാപ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന കൊച്ചുതറയില്‍ ചൈത്രത്തില്‍ വിജയനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസസ്ഥലത്ത് തൂങ്ങി മരിച്ച

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പില്‍ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രിയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറു വര്‍ഷമായി ഒമാനിലുണ്ട് പിതാവ് കുട്ടപ്പന്‍ ,മാതാവ് സരോജിനി, ഭാര്യ മിനി ,മക്കള്‍ അഖില്‍,

മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

മസ്‌കറ്റില്‍ നിന്നും പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം. മസ്‌കറ്റില്‍ നിന്നം കണ്ണൂരിലേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സമയത്തില്‍ ആണ് മാറ്റം വന്നിരിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് രാവില 7.35ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30ന്

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം നോര്‍ത്ത് പറവൂരിലെ നെടുംപറമ്പില്‍ പരേതരായ ജോസഫ് ത്രേസ്യ ദമ്പതികളുടെ മകന്‍ ജോണി ജോസഫിനെ (58) യാണ് ഒമാനിലെ സലാലയില്‍ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 20 വര്‍ഷമായി മസ്‌കത്തിലെ നിര്‍മാണ മേഖലയിലുള്ള കമ്പനിയില്‍