Oman

ഒമാനില്‍ ശക്തമായ മഴ ; ഒരു മരണം
കഴിഞ്ഞ രണ്ടു ദിവസമായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ദാഖിലിയ ഗവര്‍ണറേറ്റില്‍ സുമേയില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയ ഒരു വിദേശി മരണപ്പെട്ടു. ജെ.സി.ബി ഓപ്പറേറ്ററിയാരുന്ന ഇദ്ദേഹത്തിന് ലാസ്ഗ് വാദി പ്രദേശത്ത് ജോലിക്കിടയിലാണ് അപകടം സംഭവിച്ചതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ അറിയിപ്പില്‍ പറയുന്നു. ഖുറയാത്ത് വിലയത്തിലെ വാദി അല്‍അറബിന്‍ പ്രദേശത്തുണ്ടായ വെള്ളപ്പാച്ചില്‍ ഒരു റെസ്റ്റ് ഹൗസില്‍ കുടുങ്ങിപ്പോയ കുടുംബത്തെ പൊലീസ് ഏവിയേഷന്റെ സഹകരണത്തോടെ മസ്‌കത്ത് സിവില്‍ ഡിഫന്‍സ് സമിതി രക്ഷപ്പെടുത്തി. പത്ത് കുട്ടികളുള്‍പ്പെടെ  19  പേരടങ്ങുന്ന കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ സലാല വിലയത്തിലെ വാദിയില്‍ കുടുങ്ങിയ ഒരു കുടുംബത്തെ

More »

ഒമാനില്‍ സായാഹ്ന ലോക്ക്ഡൗണ്‍
ഒമാനില്‍ വലിയ പെരുന്നാള്‍ അവധി ദിവസങ്ങളിലെ കോവിഡ് സമൂഹ വ്യാപനം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള സായാഹ്ന ലോക്ഡൗണ്‍ നിലവില്‍ വരും. വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ നാലുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിന് ഒപ്പം സഞ്ചാരവിലക്കും പ്രാബല്ല്യത്തിലുണ്ടാകും. ഒമാനില്‍ ജൂലൈ 31 വരെയാണ് സായാഹ്ന ലോക്ഡൗണ്‍ പ്രാബല്ല്യത്തിലുണ്ടാവുക. ഇതില്‍ പെരുന്നാള്‍ ദിനമായ ജൂലൈ 20നും 21,22 തീയതികളിലും

More »

ഒമാനിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; 15 പേരെ രക്ഷപ്പെടുത്തി
മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ ബൗഷര്‍ വിലായത്തില്‍ ഗാലയിലെ ഒരു ബഹുനില കെട്ടിടത്തിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. ഗാല പ്രദേശത്തെ ബഹുനില കെട്ടിടത്തിലുണ്ടായ തീ നിയന്ത്രിക്കുവാന്‍ സാധിച്ചുവെന്നും കെട്ടിടത്തില്‍ നിന്നും 15 പേരെ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ

More »

ഒമാനില്‍ 982 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു
ഒമാനില്‍ 982 പേര്‍ക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 37  കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 3,472 ആയി. രാജ്യത്ത് ഇതുവരെ  2,87,054 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,60,826 പേരാണ് രോഗമുക്തരായത്. 90.9 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24

More »

ഒമാന്‍ ഭരണാധികാരി നാളെ സൗദിയിലേക്ക്
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണം സ്വീകരിച്ച് നാളെ ഞായറാഴ്ച ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിഖ് സൗദി അറേബ്യ സന്ദര്‍ശിക്കും. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ നിശ്ചയിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമാണ് സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. ഒമാന്റെ ഭരണമേറ്റെടുത്തതിന്  ശേഷം സൗദിയിലേക്കുള്ള  ഹൈതം

More »

കോവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു
കോവിഡ് ബാധിച്ച് മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കേളകം സ്വദേശി പരേതനായ വാളുവെട്ടിക്കല്‍ ചാക്കോയുടെ മകന്‍ ബിനു ചാക്കോ (44) ആണ് കോവിഡ് ബാധിച്ച് ഖൗല ആശുപത്രിയില്‍ മരിച്ചത്.  മൃതശരീരം ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്. മാതാവ്: ചീരംവേലില്‍ മറിയാമ്മ. ഭാര്യ: ജോമി മേനാംതുണ്ടത്തില്‍ (കോട്ടയം കൊഴുവനാല്‍) മക്കള്‍: 

More »

ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
ഒമാനില്‍ ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ചൊവ്വാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ദുല്‍ഹജ്ജ് പത്ത് മുതല്‍ 12 വരെയുള്ള മൂന്ന് ദിവസമായിരിക്കും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഈ ദിവസങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കും. മുസന്ദം ഗവര്‍ണറേറ്റിനെ

More »

ഒമാനില്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ നാലു മണിവരെ ലോക്ക്ഡൗണ്‍
 ഒമാനില്‍  കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാതീതമായ വര്‍ദ്ധനവ് കണക്കിലെടുത്ത് വൈകുന്നേരം അഞ്ച് മണി  മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും.  ജൂലൈ 16 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുന്ന ഈ അധിക നിയന്ത്രണം ജുലൈ 31 വരെ പ്രാബല്യത്തിലുണ്ടാകും. ലോക്ക്ഡൗണ്‍ കാലയളവില്‍ വൈകുന്നേരം അഞ്ച്  മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ യാത്രകള്‍ക്കും പൊതു

More »

വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതിന് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
വ്യാജ പിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയതിന് രണ്ട്  പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനില്‍ നിന്നും പുറത്തേക്ക് യാത്ര ചെയ്യുവാന്‍ ആവശ്യമായ രേഖകളിലൊന്നായ പിസിആര്‍ പരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച രണ്ട്  പ്രവാസികളെ മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡോകള്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്

More »

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍

ഒമാനില്‍ ശക്തമായ മഴ തുടരും ; വെള്ളപ്പൊക്ക സാധ്യത ; ജാഗ്രതാ നിര്‍ദ്ദേശം

ഞായറാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ച ഒമാനില്‍ തിങ്കളാഴ്ചയും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒപ്പം ശക്തമായ കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. നോര്‍ത്ത് അല്‍ ശര്‍ഖിയ, സൗത്ത് അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, മസ്‌കത്ത്, സൗത്ത് അല്‍ ബാത്തിന,

ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി

ഒമാനിലെ സീബ് വിലായത്തില്‍ ചെറിയ പെരുന്നാള്‍ നമസ്‌കാരം നിര്‍വ്വഹിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക്. വിലായത്തിലെ സയ്യിദ ഫാത്തിമ ബിന്‍ത് അലി മസ്ജിദിലാണ് സുല്‍ത്താന്‍ പെരുന്നാള്‍ നമസ്‌കാരം നടത്തിയത്. ഒമാന്‍ മതകാര്യ മന്ത്രി മുഹമ്മദ് ബിന്‍ സൗദ് മാമറി

താമസ തൊഴില്‍ നിയമ ലംഘനം ; 90 പ്രവാസികള്‍ പിടിയില്‍

താമസ ,തൊഴില്‍ നിയമ ലംഘനവുമായി ബന്ധപ്പെട്ട് 90 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വടക്കന്‍ ശിര്‍ഖിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ഇബ്ര സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് യൂണിറ്റിന്റെ പിന്തുണയോടെ

ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിലെ രാജേഷ് (44) ആണ് ഇബ്രയില്‍ മരിച്ചത്. സിനാവിലാണ് രാജേഷ് ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച

കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍

കള്ളനോട്ട് തട്ടിപ്പു കേസില്‍ രണ്ടു പ്രവാസികള്‍ മസ്‌കത്തില്‍ നിന്ന് അറസ്റ്റിലായി. ആകര്‍ഷകമായ നിരക്കില്‍ വിദേശ കറന്‍സി മാറ്റി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഇരകളെ പറ്റിച്ചിരുന്നത്. ഇതിനുപകരമായി വ്യാജ കറന്‍സികളായിരുന്നു ഇവര്‍ കൈമാറിയിരുന്നത്. ഇവര്‍ക്കെതിരെ നിയമ