Oman

ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാം; പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ സമര്‍പ്പിക്കാം
ഒമാനില്‍ വിസിറ്റിങ് വിസയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്ക് ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കും എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതനുസരിച്ച് വിസിറ്റിങ് വിസയിലുള്ളവര്‍ക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ ഫാമിലി വിസയിലേക്ക് മാറാന്‍ സാധിക്കും. പാസ്‌പോര്‍ട്ട്‌സ് ആന്റ് റെസിഡന്‍സ് ഡയറക്ടറേറ്റ് ജനറലിലാണ് ഇതുസംബന്ധിച്ച അപേക്ഷ നല്‍കേണ്ടത്. ഒമാനില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, നിശ്ചിത പ്രായപരിധിയിലുള്ള കുട്ടികള്‍, ഒമാനി പൗരന്മാരുടെ വിദേശികളായ ഭാര്യ തുടങ്ങിയവരാണ് വിസ മാറ്റി ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍. കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസകള്‍ക്ക് ജൂലൈ 15 വരെ പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ലോക്ഡൗണിനെ തുടര്‍ന്ന് ഒമാനില്‍ കുടുങ്ങിയവര്‍ 15ാം

More »

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു; പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതര്‍
ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പൊതു മേഖലയിലെ വിദേശ ജീവനക്കാരുടെ അവസ്ഥയും ക്രമേണ ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതും കമ്മിറ്റി വിലയിരുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റിയറിംഗ് കമ്മിറ്റി മേധാവി മുഹമ്മദ് ബിന്‍

More »

സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ്സ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികള്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനിലൂടെ പുതുക്കാം; നിലവിലുള്ള ഫീസ് അടച്ചാല്‍ മതിയാകും
സന്ദര്‍ശക വിസയിലോ എക്‌സ്പ്രസ്സ് വിസയിലോ നിലവില്‍ ഒമാനില്‍ താമസിച്ചു വരുന്ന വിദേശികള്‍ക്ക് തങ്ങളുടെ വിസ ഓണ്‍ലൈനിലൂടെ പുതുക്കാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൊവിഡ് 19 മൂലം ഒമാനിലെ വിമാനത്താവളങ്ങള്‍ അടച്ചിട്ടതിനാല്‍ രാജ്യത്തേക്ക് സന്ദര്‍ശക വിസയിലെത്തി മടങ്ങി പോകുവാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന്

More »

സലാലയില്‍ നിന്ന് കേരളത്തിലേക്ക് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും; യാത്രക്കാരെ തിരഞ്ഞെടുത്തിട്ടുള്ളത് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും
സലാലയില്‍ നിന്ന് കേരളത്തിലേക്ക് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. കെ.എം.സി.സി ചാര്‍ട്ടര്‍ ചെയ്തിരിക്കുന്ന രണ്ടു വിമാനങ്ങള്‍ ബുധനാഴ്ച വൈകീട്ട് 4.30-ന് കണ്ണൂരിലേക്കും അതേ സമയത്ത് തന്നെ കൊച്ചിയിലേക്കും സര്‍വീസ് നടത്തും. ഇതിന്റെ ടിക്കറ്റ് വിതരണം ഇന്ന് നടക്കും. എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് യാത്രക്കാരെ

More »

സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍; വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു
സന്ദര്‍ശക വീസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍. സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ

More »

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും; കൊച്ചിയിലേക്ക് മൂന്നും തിരുവനന്തപുരത്തേക്ക് രണ്ടും കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് ഓരോ സര്‍വീസുകളും ഉള്‍പ്പെടുത്തി
 കോവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഈ ഘട്ടത്തില്‍ ഒമ്പത് സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയതായി മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. ഒമ്പതില്‍ ഏഴ് വിമാനങ്ങളും കേരളത്തിലേക്കാണ്. കൊച്ചിയിലേക്ക് മൂന്ന്

More »

സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി; ഇളവ് ലഭിക്കുക വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്ക്
സന്ദര്‍ശക വീസയിലെത്തി ഒമാനില്‍ കുടുങ്ങിയവരുടെ വീസ കാലാവധി ഈ മാസം 15 വരെ നീട്ടി. വിമാനത്താവളം അടച്ചതിനാല്‍ സ്വദേശത്തേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. വിസിറ്റ്, എക്‌സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും. മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ

More »

വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍; സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്ന്; ജൂണ്‍ 10 മുതല്‍ സര്‍വീസുകള്‍
പ്രവാസികളെ മടക്കി കൊണ്ടു വരുന്നതിനുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തില്‍ ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എട്ട് സര്‍വീസുകള്‍. സലാലയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഒരു സര്‍വീസ് ഒഴിച്ചാല്‍ ബാക്കി ഏഴും മസ്‌കറ്റില്‍ നിന്നാണ്. മസ്‌കറ്റില്‍ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉള്ളത്. ഒമാനില്‍ നിന്ന്

More »

സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍; എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന്; നിരവധി പേരുടെ തൊഴില്‍ പ്രതിസന്ധിയില്‍
 സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് 60 വയസ് കഴിഞ്ഞവരെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കി ഒമാന്‍. തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം. പിരിച്ചുവിടാന്‍ സംബന്ധിച്ച സര്‍ക്കുലര്‍ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും തീരുമാനം കര്‍ക്കശമായി

More »

മസ്‌കത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം

മസ്‌കത്തില്‍ ഒമാനിലെ ഏറ്റവും വലിയ കൊടിമരം അല്‍ ഖുവൈര്‍ സ്‌ക്വയര്‍ എന്ന പേരില്‍ ഒരുങ്ങുന്നു അല്‍ ഖുറൈവിലെ മിനിസ്ട്രി സീട്രീറ്റില്‍ 18000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ മസ്‌കത്ത് നഗരസഭയും ജിന്‍ഡാല്‍ ഷദീദ് അയേണ്‍ ആന്‍ഡ് സ്റ്റീല്‍ കമ്പനിയും ചേര്‍ന്നാണ് പദ്ധതി

ഔദ്യോഗിക സന്ദര്‍ശനത്തിന് യുഎഇയിലെത്തി ഒമാന്‍ സുല്‍ത്താന്‍

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. യുഎഇ അതിര്‍ത്തിയിലെത്തിയ സുല്‍ത്താന്റെ വിമാനത്തെ സ്വാഗത സൂചകമായി നിരവധി സൈനിക വിമാനങ്ങള്‍ അനുഗമിച്ചു. യുഎഇ വൈസ്

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയില്‍

130 ലധികം പാക്കറ്റ് ഹാഷിഷുമായി ഒമാനില്‍ പ്രവാസി പിടിയിലായി. സൗത്ത് ബാത്തിന ഗവര്‍ണറേറ്റില്‍വെച്ച് ഏഷ്യന്‍ പൗരനെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് ബാത്തിന ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ

വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന മലയാളിക്ക് ദാരുണാന്ത്യം

മസ്‌കറ്റില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്ന വടകര സ്വദേശി വിമാനയാത്രയ്ക്കിടെ മരിച്ചു. വടകര ചന്ദ്രിക ആശീര്‍വാദ് വീട്ടില്‍ സച്ചിന്‍ (42) ആണ് മരിച്ചത്. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്

മസ്‌കത്ത് ഇന്ത്യന്‍ എംബസി 21 ന് അവധി

മഹാവീര്‍ ജയന്തി പ്രമാണിച്ച് മസ്‌കത്ത് ഇന്ത്യന്‍ എംബസി ഈ മാസം 21 ന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്ക് 24 മണിക്കൂറും 98282270 (കോണ്‍സുലാര്‍) 80071234 ( കമ്യൂണിറ്റി വെല്‍ഫെയര്‍ ) എന്നീ നമ്പറുകളില്‍

മഴ ശക്തം ; 1300ലേറെ പേരെ ഒമാനിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി

ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇതുവരെ പ്രവര്‍ത്തന ക്ഷമമാക്കിയ 18 ദുരിതാശ്വാസ, അഭയകേന്ദ്രങ്ങളില്‍ 1,333 പേരെ പ്രവേശിപ്പിച്ചതായി നാഷണല്‍ സെന്റര്‍ ഫോര്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് അറിയിച്ചു. അല്‍ബുറൈമിയില്‍ നിന്ന് സോഹാറിലേക്കുള്ള വാദി അല്‍ ജിസി റോഡും, അല്‍ ജബല്‍ അല്‍