USA

കാലിഫോര്‍ണിയയില്‍ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റവരേറെ; ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയില്‍; ആയിരക്കണക്കിന് പേരെ മുന്‍കരുതലായി മാറ്റിപ്പാര്‍പ്പിച്ചു; കടുത്ത കാറ്റ് കാരണം മൂന്നാഴ്ചയായി കാട്ടുതീയ്ക്ക് ശമനമില്ല
കാലിഫോര്‍ണിയയിലുണ്ടായ വന്‍ കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ ഭീഷണിയിലാവുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഇവിടെ കാറ്റ് ശക്തമായതിനെ തുടര്‍ന്നാണ്  പര്‍വതത്തിന് സമീപത്തുള്ള നിരവധി വീടുകളിലേക്ക് തീ പാഞ്ഞ് കയറുകയും തല്‍ഫലമായി നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരിക്കുന്നത്. പൊള്ളലേറ്റ നിരവധി പേരുടെ സ്ഥിതി ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. നോര്‍ത്തേണ്‍ സിയറ നെവാദയിലെ ഫൂട്ട്ഹില്‍സില്‍ നിരവധി വീടുകള്‍ക്ക് കാര്യമായ നാശനഷ്ടം അഗ്നിബാധ കാരണമുണ്ടായിരിക്കുന്നുവെന്നാണ് ഇവിടുത്തെ അധികൃതര്‍ വെളിപ്പെടുത്തുന്നത്. പ്ലുമാസ്, യുബ, ബട്ട് കൗണ്ടീസ് എന്നിവിടങ്ങളിലെ ഏതാണ്ട് 20,000ത്തോളം പേരെ മുന്‍കരുതലായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാട്ടു തീയില്‍ പെട്ട് ജീവന്‍

More »

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു;നോമിനേഷന്‍ യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരില്‍; ലോകമെമ്പാടും സമാധാനം സ്ഥാപിക്കുന്നതില്‍ ട്രംപിന്റെ ശ്രമം നിര്‍ണായകമെന്ന്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തു. യുഎഇ-ഇസ്രായേല്‍ സമാധാന കരാറിന് മാധ്യസ്ഥം നിന്നതിന്റെ പേരിലാണീ നോമിനേഷന്‍. ഇതിലൂടെ മേഖലയില്‍ സമാധാനം കൊണ്ടു വരുന്നതിന് ട്രംപ് നിര്‍ണായക പങ്ക് വഹിച്ചുവെന്നാണ് നോമിനേഷനില്‍ വിശദീകരിക്കുന്നത്. നോര്‍വീജിയന്‍ പാര്‍ലിമെന്റ് അംഗമായ ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജിജെഡെയാണ് ഈ

More »

അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സ്ഥാനം പിടിച്ച് ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ; 400 പേരുടെ ലിസ്റ്റില്‍ ആമസോണ്‍ സ്ഥാപകന്‍ ഒന്നാം സ്ഥാനത്ത്; കോവിഡ് സമ്പദ് വ്യവസ്ഥയെ തകര്‍ത്തെങ്കിലും കുബേരന്മാരുടെ സമ്പത്തില്‍ കുത്തനെ വര്‍ധന
ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ അമേരിക്കയിലെ മുന്‍നിര സമ്പന്നരുടെ ഗണത്തില്‍ സ്ഥാനം പിടിച്ച് ഫോര്‍ബ്‌സിന്റെ പട്ടികയില്‍ വന്നുവെന്ന് റിപ്പോര്‍ട്ട്. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിലാണ് ഇവര്‍ സ്ഥാനം നേടിയിരിക്കുന്നത്. 2020ലെ ഏറ്റവും മുന്‍നിരയിലുള്ള 400 അമേരിക്കക്കാരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്ത്

More »

യുഎസിലാണ് കോവിഡ് ഇത്രയ്ക്ക് രൂക്ഷമാകാന്‍ കാരണം ട്രംപിന്റെ പിടിപ്പ് കേടെന്ന് കമല ഹാരിസ്; ശാസ്ത്രജ്ഞന്‍മാരുടെ മുന്നറിയിപ്പുകള്‍ ട്രംപ് തള്ളിക്കളഞ്ഞതാണ് മഹാമാരി പടരാനിടയാക്കിയെന്ന് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി
ലോകത്തില്‍ യുഎസിലാണ് കോവിഡ് ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിച്ചിരിക്കുന്നതെങ്കിലും കോവിഡ് 19ന്റെ യുഎസിലെ താണ്ഡവം ഏറ്റവും പരമാവധി അതായത് സാധ്യമായ തോതില്‍ പിടിച്ച് നിര്‍ത്താന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ പാടേ നിഷേധിച്ച് വൈസ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസ് രംഗത്തെത്തി. രോഗത്തിന്റെ അതി ഗുരുതരാവസ്ഥ രാജ്യത്ത്

More »

ട്രംപ് അഭിപ്രായസര്‍വേകളില്‍ പിന്നിലാണെങ്കിലും തെരഞ്ഞെടുപ്പില്‍ അദ്ദേഹം എതിരാളിയായ ജോയ് ബിഡെനെ മലര്‍ത്തിയടിക്കുമെന്ന് പന്തയക്കാര്‍; യുഎസിന് പുറത്തുള്ള ഗാംബ്ലിംഗ് സൈറ്റുകളില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗാംബ്ലിംഗിന് ചൂട് പിടിക്കുന്നു
പോളുകളില്‍ ട്രംപ് പിന്നിലാണെങ്കിലും  തെരഞ്ഞെടുപ്പില്‍ അദ്ദേഹം മുകളിലെത്തുമെന്ന് അഭിപ്രായപ്പെട്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പന്തയക്കാര്‍  രംഗത്തെത്തി. അതായത് എല്ലാ പോളുകളിലും ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോയ് ബിഡെന്‍ മുന്നിലെത്തുമെന്നാണുള്ളതെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ട്രംപ് തന്നെ

More »

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് ട്രംപ്; യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും തനിക്ക് മഹത്തായ ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്റ്
യുഎസില്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍-അമേരിക്കക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. തനിക്ക് യുഎസിലെ ഇന്ത്യന്‍ സമൂഹവുമായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും മഹത്തായ ബന്ധമുണ്ടെന്നും ട്രംപ് അവകാശപ്പെടുന്നു. ഇക്കാരണങ്ങളാലാണ് നവംബര്‍ മൂന്നിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍

More »

യുഎസിലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രണ്ട് മില്യണോളം ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയാകും; പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റുകളില്‍ ഹിന്ദു വോട്ടുകള്‍ നിര്‍ണായകം
അമേരിക്കയില്‍ നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇവിടുത്തെ രണ്ട് മില്യണോളം വരുന്ന ഹിന്ദു വോട്ടര്‍മാര്‍ നിര്‍ണായക ശക്തിയായി വര്‍ത്തിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രധാന പാര്‍ട്ടികള്‍ക്ക് ഏതിനാണ് ഭൂരിപക്ഷം ലഭിക്കുകയെന്ന് ഉറപ്പില്ലാത്ത സ്റ്റേറ്റുകളിലായിരിക്കും ഹിന്ദുവോട്ടുകള്‍ നിര്‍ണായകമായി വര്‍ത്തിക്കുന്നത്. ഇന്ത്യന്‍

More »

യുഎസില്‍ പുതുതായി പരീക്ഷിച്ച കോവിഡ് 19 വാക്‌സിന്‍ പ്രതീക്ഷയേകുന്നു; കൊറോണക്കെതിരായ പ്രോട്ടീനുകളെ സ്വാഭാവികമായി ഉല്‍പാദിപ്പിച്ച് എലികളിലെ പരീക്ഷണം വിജയം; ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണം ലക്ഷ്യത്തിലേക്ക്
യുഎസില്‍ പുതുതായി പരീക്ഷിച്ച  കോവിഡ് 19 വാക്‌സിന്‍ പ്രതീക്ഷയേകുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം  ഈ വാക്‌സിന്‍ കുത്തി വച്ച എലികളില്‍ കൊറോണ വൈറസിനെതിരായ പ്രത്യേക പ്രോട്ടീനുകള്‍ വികസിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ  ഗവേഷകരാണ്  സ്വാഭാവികമായ രണ്ട്  പ്രോട്ടീനുകള്‍ വികസിപ്പിക്കുന്നതിനുള്ള ഒരു നാച്വറല്‍ സെല്ലുലാര്‍

More »

യുഎസിനെ കോവിഡ് 19 വാക്‌സിനായുള്ള അന്താരാഷ്ട്ര സഹകരണ യജ്ഞത്തില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് വൈറ്റ്ഹൗസ്; കാരണം ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നില്‍ക്കാന്‍ പ്രയാസമുള്ളതിനാല്‍; സ്വന്തം വാക്‌സിന്‍ ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് സര്‍ക്കാര്‍
കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര സഹകരണ പ്രയത്‌നത്തില്‍ പങ്ക് ചേരാന്‍ താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തി ട്രംപ് ഭരണകൂടം രംഗത്തെത്തി. ലോകോരോഗ്യ സംഘടന പോലുള്ള സംഘടനകളുടെ കാര്‍ക്കശ്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്തതാണ് ഇത്തരമൊരു കൂട്ട് യജ്ഞത്തില്‍ നിന്ന് പിന്മാറുന്നതെന്നും ട്രംപ് ഭരണകൂടം പറയുന്നു.

More »

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടം ; മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. തൊഴിലാളികളായ അലഹാഡ്രോ ഹെര്‍ണാണ്ടസ് ഫ്യൂന്റസ്, ഡോര്‍ലിയന്‍ റൊണിയല്‍ കാസ്റ്റില്ലോ കാബ്രേര എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മുങ്ങിയ ട്രക്കില്‍ കുടുങ്ങിയ നിലയിലായിരുന്നു

ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവം ; വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ വെള്ളത്തില്‍ വീണ ആറ് പേര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയും തിരച്ചില്‍ തുടര്‍ന്നാലും ഇവരെ ജീവനോടെ കണ്ടെത്താന്‍ സാധിക്കില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടസമയത്ത് പാലത്തിലുണ്ടായിരുന്ന

യുഎന്‍ രക്ഷാസമിതിയിലെ പ്രമേയത്തില്‍ കലിയില്‍ ഇസ്രയേല്‍; വീറ്റോ ചെയ്യാത്ത അമേരിക്കയുമായി ഉടക്കിട്ടു; യുഎസിലേക്കുള്ള പ്രതിനിധി സംഘത്തെ തടഞ്ഞ് നെതന്യാഹു

ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കിയതില്‍ രോഷംപൂണ്ട് ഇസ്രയേല്‍. യു.എന്‍ രക്ഷാ സമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അമേരിക്കയിലേക്കുള്ള ഇസ്രായേല്‍ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി മാധ്യമങ്ങള്‍

ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം ; വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപണം

സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്. തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും

മോസ്‌കോ ഭീകരാക്രമണം ; റഷ്യയ്ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നതായി യുഎസ് ; അക്രമികള്‍ എത്തിയത് സൈനിക വേഷത്തില്‍ ; മോസ്‌കോ ഭീകരാക്രമണ സാധ്യത അമേരിക്ക ഈ മാസം ആദ്യം അറിഞ്ഞിരുന്നു !

മോസ്‌കോയില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റഷ്യയ്ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അമേരിക്ക. ഭീകരാക്രമണ സാധ്യത സംബന്ധിച്ച വിവരം റഷ്യയ്ക്ക് കൈമാറിയിരുന്നതായി വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിന്‍ വാട്‌സണ്‍

ട്രംപ് പാപ്പരാകാന്‍ സാധ്യത ; 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന് കോടതി ; വിധിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ട്രംപ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. 454 മില്യണ്‍ ഡോളര്‍ പിഴയൊടുക്കിയില്ലെങ്കില്‍ ട്രംപിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടും. വരുന്ന നാല് ദിവസത്തിനുള്ളില്‍ പിഴയൊടുക്കിയില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് കോടതി ഉത്തരവ്. 355 മില്യണ്‍