Australia

വംശീയ അധിക്ഷേപ കേസില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോളര്‍ സാംകെര്‍ കുറ്റക്കാരിയല്ലെന്ന് ലണ്ടന്‍ കോടതി കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് 12 അംഗ ജൂറി സാംകെര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയത്. പൊലീസ് ഓഫീസറെ സ്റ്റുപിഡ് ആന്‍ഡ് വൈറ്റ് എന്ന പേരില്‍ വിളിച്ചു എന്നാരോപിച്ചാണ് കേസെടുത്തിരുന്നത്. ടാക്‌സി യാത്രക്കിടെ സാംകെറും പങ്കാളിയും കാറിനുള്ളില്‍ ഛര്‍ദ്ദിക്കുകയും ചില്ലു തകര്‍ക്കുകയും ചെയ്ത കേസിലാണ് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. നിയന്ത്രണമില്ലാതെ പെരുമാറിയതില്‍ ഖേദമുണ്ടെന്നും വംശീയമായി അധിക്ഷേപിക്കാനായിട്ടല്ല തന്റെ പദ പ്രയോഗങ്ങള്‍ ഉപയോഗിച്ചതെന്നും സാംകെര്‍ പറഞ്ഞു.

ഉരുക്കിനും അലൂമിനിയത്തിനും അമേരിക്ക പ്രഖ്യാപിച്ച തീരുവയില്‍ ഓസ്‌ട്രേലിയയ്ക്ക് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു. 25 ശതമാനം താരിഫ് ഏര്‍പ്പെടുത്താനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയ്ക്ക് ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നുവെങ്കിലും ഉത്തരവില്‍

രാഷ്ട്രീയ സംഭാവനകള്‍ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമം സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തി. പരിഷ്‌കാരങ്ങള്‍ പ്രകാരം സ്ഥാനാര്‍ത്ഥികള്‍ക്ക് അമ്പതിനായിരം ഡോളര്‍ മാത്രമാണ് സംഭാവനയായി നല്‍കാന്‍ സാധിക്കുന്നത്. കൂടാതെ അയ്യായിരം ഡോളറില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത് ഡിക്ലെയര്‍ ചെയ്യണമെന്നും ബില്ലില്‍ പ്രതിപാദിക്കുന്നു. രാഷ്ട്രീയത്തില്‍

കൂടുതല്‍ പേര്‍ക്ക് ബള്‍ക്ക് ബില്ലിങ് സംവിധാനം നടപ്പാക്കുന്നതിനായി മെഡിക്കെയറിനുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം. ജിപിമാരുടെ സംഘടന റോയല്‍ ഓസ്‌ട്രേലിയന്‍ കോളജ് ഓഫ് ജീപീസ് ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഫണ്ടിങ് വര്‍ദ്ധിക്കുന്നതിലൂടെ ഒരു വര്‍ഷം 52 ലക്ഷം അധിക കണ്‍സള്‍ട്ടേഷനുകള്‍ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. പുതിയ കണക്ക് പ്രകാരം ജിപിസന്ദര്‍ശനത്തിലെ

സ്റ്റീല്‍, അലൂമിനിയം എന്നിവയുടെ ഇറക്കുമതി തീരുവയില്‍ നിന്ന് ഓസ്‌ട്രേലിയയെ ഒഴിവാക്കുന്നത് പരിഗണിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നേരത്തെ എല്ലാ രാജ്യങ്ങള്‍ക്കും 25 ശതമാനം താരിഫ് ചുമത്തുന്ന ഉത്തരവ് ട്രംപ് ഒപ്പുവച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം താരിഫില്‍ നിന്ന് ഓസ്‌ട്രേലിയയ്ക്ക് ഇളവു

തിരക്കിട്ട് പലിശനിരക്ക് കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്‍ അഭിപ്രായപ്പെട്ടു. ഇതു സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. നിരക്ക് കുറയ്ക്കല്‍ സ്വാഗതാര്‍ഹമാണെങ്കിലും ഇതു വളരെ നേരത്തെ ചെയ്യരുതെന്ന് പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. ക്വീന്‍സ്ലാന്‍ഡിലെ വെള്ളപ്പൊക്കം ഓസ്‌ട്രേലിയയില്‍ സാധനങ്ങളുടെ വില

24 മണിക്കൂര്‍ നീണ്ട മഴയില്‍ ക്വീന്‍സ്ലാന്‍ഡില്‍ വെള്ളപ്പൊക്കം രൂക്ഷമായി. മിക്കയിടങ്ങളിലും 300 മീറ്ററിലേറെ മഴ പെയ്തുവെന്നാണ് കണക്ക്. കുറഞ്ഞത് ആറു സബര്‍ബുകളെങ്കിലും ഒറ്റപ്പെട്ട നിലയിലാണ്. ജോര്‍ജ് ടൗണിനും നോര്‍മെന്റിനും ഇടയിലുള്ള പ്രദേശങ്ങള്‍ വരുന്ന നാലു ദിവസത്തില്‍ വെള്ളപ്പൊക്കത്താല്‍ ഒറ്റപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് അവശ്യ സാധനങ്ങള്‍

കെവിന്‍ റഡ്ഡിനെ അമേരിക്കയുടെ ഓസ്‌ട്രേലിയന്‍ അംബാസഡര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് നാഷണല്‍സ് നേതാവ് ഡേവിഡ് ലിറ്റില്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി കൂടിയായ കെവിന്‍ റഡ്ഡ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെ നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത് ഓസ്‌ട്രേലിയ യുഎസ് ബന്ധത്തെ സാരമായി

സ്റ്റീലിനും അലൂമിനിയത്തിനും ട്രംപ് ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആശങ്കയുമായി ഓസ്‌ട്രേലിയയും. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അമേരിക്കയിലേക്കെത്തുന്ന സ്റ്റീലിനും അലൂമിനിയത്തിനും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. തീരുവ നടപ്പാക്കിയാല്‍ അത് ഓസ്‌ട്രേലിയയില്‍ നിന്നുള്ള കയറ്റുമതിയെ സാരമായി ബാധിക്കും. ഓസ്‌ട്രേലിയ