Australia

തുറിച്ച് നോക്കിയാല്‍ പണികിട്ടും! അനുമതിയില്ലാതെ ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ച് നോക്കുന്നവരെ പൊക്കാന്‍ പോലീസിനെ നിയോഗിച്ച് സിഡ്‌നി നൈറ്റ്ക്ലബ്; അപമാനിക്കാന്‍ ശ്രമിച്ചാല്‍ പണിയാകും
 ആളുകളെ തുറിച്ച് നോക്കുന്നത് വലിയൊരു കുറ്റമല്ലെന്നാണ് പലരുടെയും ധാരണം. മൂന്ന് മിനിറ്റിലേറെ ഒരാളെ തുറിച്ച് നോക്കിയാല്‍ കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് പണ്ട് നമ്മുടെ നാട്ടില്‍ ഒരു പോലീസ് മേധാവി വെളിപ്പെടുത്തിയപ്പോള്‍ ആളുകള്‍ക്ക് തമാശയായാണ് തോന്നിയത്.  എന്നാല്‍ വാക്ക് കൊണ്ട് അനുമതി ലഭിക്കാതെ അപരിചിതരെ തുറിച്ച് നോക്കുന്നത് കുറ്റകരമാക്കി കൊണ്ടാണ് സിഡ്‌നിയിലെ പ്രശസ്തമായ നൈറ്റ് ക്ലബ് നടപടിയെടുത്തിരിക്കുന്നത്. ഡാന്‍സ് ഫ്‌ളോറില്‍ അപരിചിതരെ തുറിച്ചു നോക്കുന്നവരെ പൊക്കാന്‍ 'സ്റ്റെയറിംഗ് പോലീസിനെ' നിയോഗിച്ചിരിക്കുകയാണ് ക്ലബ്.  അപമാനങ്ങള്‍ക്ക് എതിരെ നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് സിഡ്‌നിയിലെ ഡാര്‍ലിംഗ്ഹഴ്സ്റ്റ് പാര്‍ട്ടി സ്ട്രിപ്പിലെ സുരക്ഷാ നയങ്ങള്‍ പരിഷ്‌കരിക്കാന്‍ ക്ലബ് 77 തീരുമാനിച്ചത്. അപരിചിതര്‍ സംസാരിക്കുന്നതില്‍

More »

ഐശ്വര്യ അശ്വതിന്റെ മരണം ; ആശുപത്രിയ്ക്ക് വീഴ്ചയുണ്ടായെന്ന മാതാപിതാക്കളുടെ ആരോപണം തള്ളി നഴ്‌സ് ; പ്രാഥമിക പരിശോധനയില്‍ ഗുരുതര അവസ്ഥ ബോധ്യപ്പെട്ടില്ലെന്ന് നഴ്‌സിന്റെ മൊഴി
പെര്‍ത്ത് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഐശ്വര്യ അശ്വതിന്റെ ട്രയാഗ് സ്‌കോര്‍ കൃത്യമായിരുന്നുവെന്നും പ്രാഥമിക പരിശോധനകളില്‍ ഗുരുതരമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും നഴ്‌സ്. ഏപ്രില്‍ അവസാനമാണ് ഏഴു വയസ്സുകാരി ഐശ്വര്യ മരണമടഞ്ഞത്. പനിയും മറ്റുമായി അവശതയിലാണ് കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. എന്നാല്‍ ചികിത്സ കിട്ടാന്‍ 90 മിനിറ്റാണ് വൈകിയത്. കുട്ടിയുടെ

More »

ഹൗസ് പാര്‍ട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം ;കൗമാരക്കാരന് 9 മാസം തടവുശിക്ഷ
ന്യൂസൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടന്‍സില്‍ ഹൗസ് പാര്‍ട്ടിയില്‍ ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത കൗമാരക്കാരന്‍ കുറഞ്ഞത് 9 മാസമെങ്കിലും യൂത്ത് ഡിറ്റന്‍ഷനില്‍ കഴിയണം . കുട്ടി ആദ്യം ഇരയുമായി സമ്മതത്തോടെ ബന്ധപ്പെട്ടു. പെണ്‍കുട്ടിയെ പിന്നീട് ആറ് തവണ ലൈംഗികമായി പീഡിപ്പിക്കുകയും സിഡ്‌നിയ്ക്ക് സമീപം ഒരു വീട്ടിലെ സ്വീകരണമുറിയില്‍

More »

യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ട് ഗുണമില്ലേ, വിദ്യാര്‍ത്ഥികള്‍ക്ക് പണം തിരികെ? ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം; അസാധാരണ പദ്ധതി അംഗീകരിക്കുമോ?
 മോശം പഠനാനുഭവങ്ങള്‍ നേരിടുന്ന ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗികമായി റീഫണ്ട് ചെയ്യാനുള്ള പദ്ധതി മുന്നോട്ട് വെച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി അലന്‍ ടഡ്ജ്.  വാഗ്ദാനം ചെയ്തതില്‍ നിന്നും വിഭിന്നമായ അനുഭവം നേരിടുന്നതായി നിരവധി രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും തന്നോട് പതിവായി പറയുന്നുണ്ടെന്ന് ഇപ്പോള്‍ പ്രതിപക്ഷ വിദ്യാഭ്യാസ വക്താവായ ടഡ്ജ്

More »

പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്ക് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; വര്‍ഷത്തില്‍ 2 ലക്ഷമാക്കി ഉയര്‍ത്തിയേക്കും; ആവശ്യമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരെ എത്തിക്കാന്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് യൂണിയനുകള്‍
 ഓസ്‌ട്രേലിയയുടെ പെര്‍മനന്റ് മൈഗ്രേഷന്‍ ഇന്‍ടേക്കില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു. വര്‍ഷത്തില്‍ 160,000 കുടിയേറ്റക്കാര്‍ എന്നത് 200,000 ലക്ഷമായി ഉയരാനാണ് സാധ്യത. യൂണിയനുകളും, ബിസിനസ്സുകളും ഇതിന് അനുകൂലവുമാണ്.  അടുത്ത മാസം ചേരുന്ന ജോബ്‌സ് സമ്മിറ്റില്‍ ഇത്തരം നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയരുമെന്നാണ് കരുതുന്നത്. മൈഗ്രേഷന്‍ പ്രോഗ്രാമില്‍ തന്നെ മാറ്റങ്ങള്‍ വേണമെന്ന്

More »

ഐശ്വര്യ അശ്വതിന്റെ മരണം ; കാരണം കണ്ടെത്താനുള്ള കൊറോണര്‍ അന്വേഷണം തുടങ്ങി ; പരിചരിച്ച നഴ്‌സുമാരുടേയും ഡോക്ടര്‍മാരുടേയും മൊഴിയെടുക്കും
ഐശ്വര്യ അശ്വതിന്റെ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കൊറോണര്‍.  വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ഐശ്വര്യയെ പരിചരിച്ച നഴ്‌സുമാരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും കൊറോണര്‍ മൊഴി എടുക്കും. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും കൊറോണറുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുമെന്നാണ്

More »

ജോലി ഭാരം കുറയ്ക്കാനും വേതനത്തിലും തീരുമാനം വേണം ; ന്യൂ സൗത്ത് വെയില്‍സില്‍ നഴ്‌സുമാരും മിഡ് വൈഫുമാരും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു
ന്യൂ സൗത്ത് വെയില്‍സിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും അടുത്ത വ്യാഴാഴ്ച 24 മണിക്കൂര്‍ പണിമുടക്കും. തൊഴില്‍ സാഹചര്യത്തിലെ പ്രതിസന്ധി മൂലമാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും യൂണിയന്‍ അംഗങ്ങള്‍ സെപ്തംബര്‍ 1 ന് ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വോട്ട് ചെയ്തു തീരുമാനിക്കുകയായിരുന്നു.  രോഗികളുടേയും ജീവനക്കാരുടെയും അനുപാതം

More »

ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ ഓസ്‌ട്രേലിയന്‍ വാഴ്‌സിറ്റികളെ ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; ഓസ്‌ട്രേലിയ-ഇന്ത്യ എഡ്യുക്കേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച് ധര്‍മ്മേന്ദ്ര പ്രധാന്‍; സ്റ്റുഡന്റ് വിസ പ്രശ്‌നം ശ്രദ്ധയില്‍ പെടുത്തി
 ഇന്ത്യയില്‍ ക്യാംപസുകള്‍ സ്ഥാപിക്കാനുള്ള അവസരങ്ങള്‍ പരിശോധിക്കാന്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളെയും, സ്‌കില്ലിംഗ് സ്ഥാപനങ്ങളെയും ക്ഷണിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയിലെ സ്ഥാപനങ്ങളും, മറ്റ് മേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും തേടണമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു.  ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി

More »

ഉബര്‍ ഉപയോഗിക്കരുത്! ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഓസ്‌ട്രേലിയയിലെ യുണൈറ്റിംഗ് ചര്‍ച്ച്; സ്വന്തം ജോലിക്കാര്‍ക്കെതിരെ സദാചാര ബോധമില്ലാത്ത പെരുമാറ്റമെന്ന് ആരോപണം
 ഉബര്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യുണൈറ്റിംഗ് ചര്‍ച്ച്. വിക്ടോറിയ, ടാസ്മാനിയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് നിലവില്‍ ഇതുസംബന്ധിച്ച ഇമെയില്‍ ലഭിച്ചിരിക്കുന്നത്.  സദാചാര വിരുദ്ധമായ അടിസ്ഥാനത്തിലാണ് ഉബര്‍ അവരുടെ ബിസിനസ്സ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഓസ്‌ട്രേലിയയില്‍ കമ്മ്യൂണിറ്റി

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്