Australia

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം നാശം വിതക്കുന്നു ; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു ; രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ച് ലിസ്‌മോര്‍ മേഖല ; ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മൂന്നു നദികള്‍ കരകവിഞ്ഞതോടെ ജനജീവിതം താറുമാറായി
ക്വീന്‍സ്ലാന്റില്‍ നിന്ന് വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങിയ അതിശക്തമായ മഴ സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ ന്യൂസൗത്ത് വെയില്‍സിലെ ലിസ്‌മോര്‍ പട്ടണം പൂര്‍ണമായും വെള്ളത്തിനടിയിലായി.15,000ലേറെ പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴയില്‍ വില്‍സന്‍ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്‌മോര്‍ വെള്ളത്തിനടിയിലായത്. അതിവേഗം ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ നിരവധി പേര്‍ക്ക് വീടു വിട്ടുപോകാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.ഒട്ടേറെ പേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ അഭയം പ്രാപിച്ചതായാണ് എമര്‍ജന്‍സി വിഭാഗം അറിയിച്ചത്. മേല്‍ക്കൂര വരെ വെള്ളം പൊങ്ങിയതോടെ പ്രായമേറിയ ദമ്പതികള്‍ അവിടെ കുടുങ്ങിയിട്ടുമുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.രക്ഷാ പ്രവര്‍ത്തനത്തിന്

More »

യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ ; നാറ്റോ സഖ്യ കക്ഷികളിലൂടെ ആയുധം എത്തിക്കും ; റഷ്യന്‍ ചാനല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കോട്ട് മൊറിസണ്‍
റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന് സഹായവുമായി ഓസ്‌ട്രേലിയയും. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം

More »

റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ് റോവിനും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി ; യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി ഓസ്‌ട്രേലിയ
യുക്രെയ്‌നില്‍ കടുത്ത യുദ്ധമുറകളാണ് റഷ്യ പയറ്റുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ അവസാന നിമിഷവും പൊരുതാനുള്ള തീരുമാനത്തിലാണ് യുക്രെയ്ന്‍. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത യുദ്ധത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇപ്പോഴിതാ റഷ്യന്‍ പാര്‍ലമെന്റിലെ 339 അംഗങ്ങള്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പിടുനും വിദേശകാര്യ മന്ത്രി സെര്‍ഗെയ്

More »

ഓസ്‌ട്രേലിയയ്ക്ക് ദുഃഖ വാര്‍ത്ത! മഴ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്; നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറി; ഏപ്രില്‍ വരെ ആശ്വാസം അകലെ
 ഓസ്‌ട്രേലിയയിലെ ഈസ്റ്റ് കോസ്റ്റ് മേഖലകളില്‍ മഴയും, വെള്ളപ്പൊക്കവും തേടിയെത്തിയ വാര്‍ത്തകളാണ് എല്ലായിടത്തുമുള്ളത്. മഴ തോര്‍ന്ന്, വെള്ളം ഇറങ്ങി ആശ്വാസത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയും സജീവമാണ്. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് ബ്യൂറോ ഓഫ് മീറ്റിയറോളജി ഓസ്‌ട്രേലിയയ്ക്കായി ഒരു അശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  മഴയും, ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും

More »

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു ; ക്വീന്‍സ്ലാന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ; ശനിയാഴ്ച വരെ കനത്ത മഴ തുടരും
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ശമനമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്കവസാനിച്ച ഇരുപത്തിനാലു മണിക്കൂറില്‍ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. നദികളുടെയും, അരുവികളുടെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു.കനത്ത മഴയും

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഇളവുകള്‍ ; ഇനി മാസ്‌ക് വേണ്ട ; ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി ; പൊതുഗതാഗത സംവിധാനങ്ങളിലും എയര്‍പോര്‍ട്ടിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. മാസ്‌ക് ഇനി ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമില്ല. ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി. പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും എയര്‍പോര്‍ട്ടിലും കോവിഡ് പകരാന്‍ സാധ്യതയുള്ള മേഖലയായ ആശുപത്രിയിലും ഏജ്ഡ് കെയര്‍ സെന്ററുകളിലും മാസ്‌ക് വേണം. മ്യൂസിക് ഫെസ്റ്റിവലും പാട്ടും ഡാന്‍സ്

More »

സാമ്പത്തികമായും മിലിറ്ററി എക്യുപ്‌മെന്റും മരുന്നുകളും യുക്രെയ്‌ന് നല്‍കാന്‍ ഓസ്‌ട്രേലിയ ; ആയുധങ്ങള്‍ നല്‍കില്ല ; റഷ്യ രൂക്ഷ ആക്രമണം അഴിച്ചുവിടുമ്പോള്‍ പ്രതീക്ഷിച്ച പിന്തുണ കിട്ടാതെ യുക്രെയ്ന്‍
ഓസ്‌ട്രേലിയ മിലിറ്ററി എക്യുപ്‌മെന്റും സാമ്പത്തിക സഹായവും മരുന്നുകളും ഉള്‍പ്പെടെ യുക്രെയ്‌ന് നല്‍കും. എന്നാല്‍ ആയുധങ്ങള്‍ നല്‍കില്ലെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. ഫെഡറല്‍ ഗവണ്‍മെന്റ് നാറ്റോയുമായി ചേര്‍ന്ന് എങ്ങനെ ഇവയെല്ലാം യുക്രെയ്‌നില്‍ വിതരണം ചെയ്യുമെന്ന് തീരുമാനിക്കും.ഇങ്ങനെയുള്ള സഹായമേ നല്‍കാനാകൂ. നാറ്റോയുമായി ചേര്‍ന്ന് കൂടുതല്‍ സഹായം എന്ത്

More »

ഉക്രെയിനില്‍ റഷ്യന്‍ കടന്നുകയറ്റം; ഓസ്‌ട്രേലിയ ഏത് വിധത്തിലാകും പ്രതികരിക്കുക; അധിനിവേശത്തിന് എതിരെ നടപടികള്‍ എന്താകും; സൈനിക സഹായം നല്‍കുമോ?
 ഉക്രെയിനില്‍ യാതൊരു പ്രകോപനവും കൂടാതെ റഷ്യ അധിനിവേശം ആരംഭിച്ച് കഴിഞ്ഞു. എന്നാല്‍ ഏത് വിധത്തിലാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഉക്രെയിനെ സഹായിക്കാന്‍ രംഗത്തിറങ്ങുകയെന്നത് ഏറെ ആകാംക്ഷ ഉയര്‍ത്തുന്ന വിഷയമാണ്. ഉക്രെയിന് സൈനിക ഉപകരണങ്ങളും, മറ്റ് വസ്തുക്കളും എത്തിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തിലേക്ക് ഓസ്‌ട്രേലിയന്‍ സേനയെ അയയ്ക്കില്ലെന്ന നിലപാടിലാണ് ഓസ്‌ട്രേലിയന്‍

More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവി തെറിപ്പിച്ച വിവാദം കോടതിയില്‍; യുവതിയ്ക്ക് ലൈംഗിക സന്ദേശങ്ങളും, ജനനേന്ദ്രിയത്തിന്റെ ചിത്രവും അയച്ചത് അനുമതിയില്ലാതെ; മുന്‍ ക്രിക്കറ്റ് ടാസ്മാനിയ ജീവനക്കാരിയുടെ വാദം കേട്ട് ഫെഡറല്‍ കോടതി
 ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ടിം പെയിനെ പുറത്താക്കിയ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നുള്ള കേസില്‍ വാദങ്ങള്‍ കേട്ട് ഫെഡറല്‍ കോടതി. ടിം പെയിന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് വിചാരണയില്‍ വിശദമാക്കപ്പെട്ടു.  ക്രിക്കറ്റ് ടാസ്മാനിയയ്ക്ക് എതിരെ തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതി നല്‍കിയ റിനീ ഫെര്‍ഗൂസണ്‍ തനിക്ക്

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക