Australia

1.2 മില്ല്യണ്‍ ഡോളറിന്റെ 'പല്ലി കച്ചവടം'; ഓസ്‌ട്രേലിയയില്‍ നിന്നും ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച പല്ലികളെ പിടികൂടി
ഓസ്‌ട്രേലിയയില്‍ മാത്രം കാണുന്ന തരത്തിലുള്ള നൂറുകണക്കിന് പല്ലികളെ അനധികൃതമായി ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച ക്രിമിനല്‍ സംഘത്തിന്റെ ശ്രമം തകര്‍ത്ത് അധികൃതര്‍.  1.2 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ വിപണി മൂല്യമുള്ള പല്ലികളെയാണ് കടത്താന്‍ ശ്രമിച്ചകെന്ന് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പറഞ്ഞു. സിഡ്‌നിയില്‍ നിന്നും സംഭവത്തില്‍ പങ്കുള്ള മൂന്ന് പുരുഷന്‍മാരും, ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്.  ഏകദേശം 257 പല്ലികളും, മൂന്ന് പാമ്പുകളുമാണ് പോലീസ് പിടിച്ചെടുത്തത്. ഇവയെ വളരെ മോശം സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നത്. ഈ ഉരഗങ്ങള്‍ക്ക് ചികിത്സ നല്‍കി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.  സെപ്റ്റംബറിലാണ് ജീവനുള്ള 59 പല്ലികളെ ഒന്‍പത് ചെറിയ കണ്ടെയ്‌നറുകളില്‍ ഹോങ്കോംഗിലേക്ക് കൊണ്ടുപോകുന്നതിനിടെ പിടിച്ചത്. ഇതോടെയാണ് ഇത്തരം കള്ളക്കടത്ത് പിടിക്കാന്‍

More »

ശക്തമായ കൊടുങ്കാറ്റ് നേരിടാന്‍ ഒരുങ്ങി വിക്ടോറിയ; കനത്ത മഴയും, ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്ക ഭീഷണിയും ഉയരുന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു
അപകടകരമായ തോതില്‍ വെള്ളപ്പൊക്കം ഉയരാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ജനങ്ങളെ വിക്ടോറിയയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. ഒരു പട്ടണത്തില്‍ മാത്രം അര്‍ദ്ധരാത്രിയോടെ 184 എംഎം വരെ മഴ പെയ്തിറങ്ങിയതോടെയാണ് അധികൃതര്‍ ഈ നീക്കം നടത്തുന്നത്.  സെന്‍ഡ്രല്‍ വിക്ടോറിയയിലെ യിയാ, സെയ്മര്‍, റോച്ചെസ്റ്റര്‍ പട്ടണങ്ങളിലാണ് എമര്‍ജന്‍സി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശക്തമായ

More »

2024-ല്‍ ആദ്യ കോവിഡ് തരംഗം നേരിട്ട് വിക്ടോറിയ; പുതിയ സബ് വേരിയന്റ് പണിതുടങ്ങി; ആശുപത്രിയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന
വിക്ടോറിയ വീണ്ടും ഒരു കോവിഡ് 19 തരംഗം നേരിടുന്നു. സമൂഹവ്യാപനം ശക്തമായതോടെ സ്‌റ്റേറ്റില്‍ വീണ്ടും ആശുപത്രി അഡ്മിഷനുകള്‍ വര്‍ദ്ധിച്ച് തുടങ്ങിയിട്ടുണ്ട്.  കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 വൈറസാണ് ഇപ്പോള്‍ വിക്ടോറിയയില്‍ ശക്തിയാര്‍ജ്ജിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ഈ വേരിയന്റ് ഇപ്പോള്‍ വ്യാപകമാകുന്നുണ്ട്.  ഏഴ് ദിവസത്തെ ശരാശരി ആശുപത്രി അഡ്മിഷനുകള്‍ കഴിഞ്ഞ ഏതാനും

More »

ഹെറോയിന്‍ കടത്ത്; നാല് പേര്‍ അറസ്റ്റില്‍, മയക്കുമരുന്നും പിടിച്ചെടുത്തു; പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
വിക്ടോറിയ പോലീസ് നടത്തിയ തെരച്ചിലിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നും മയക്കുമരുന്നും പിടിച്ചെടുത്തു. ഹെറോയിന്‍ കടത്ത് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറയുന്നു.  നോബിള്‍ പാര്‍ക്കിലെ കൊറിഗാന്‍ റോഡിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഹെറോയിന്‍, മെത്തെംഫെറ്റമിന്‍,

More »

വിദേശ പൗരന്‍മാരെ സൈന്യത്തില്‍ ജോലിക്കെടുക്കാന്‍ ഓസ്‌ട്രേലിയ! പൗരന്‍മാര്‍ അല്ലാത്തവരെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യാന്‍ ആലോചന
ഒരു രാജ്യത്തിന്റെ സൈന്യം അവിടുത്തെ പൗരന്‍മാര്‍ ഉള്‍പ്പെട്ടതാകുകയാണ് പതിവ്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ ചിലപ്പോള്‍ ഇതിന് വിപരീതമായ ഒരു സൈന്യം രൂപപ്പെട്ടേക്കാമെന്നതാണ് അവസ്ഥ.  ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ ചേരാന്‍ പൗരന്‍മാരല്ലാത്ത ആളുകളെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യാനാണ് ഫെഡറല്‍ ഗവണ്‍മെന്റ് ആലോചിക്കുന്നത്.  'പ്രതിരോധ സേനയെ വളര്‍ത്താന്‍ എല്ലാ തരത്തിലുള്ള

More »

ഓസ്‌ട്രേലിയയില്‍ ഓരോ 30 മിനിറ്റിലും ഒരു മെലനോമ രോഗിയെ കണ്ടെത്തുന്നു; ജിപി ചെലവുകള്‍ ഉയരുന്നതിനാല്‍ ക്യാന്‍സര്‍ രോഗം തിരിച്ചറിയാന്‍ വൈകുമെന്ന് ആശങ്ക
ഓസ്‌ട്രേലിയയില്‍ ഓരോ 30 മിനിറ്റിലും ഒരാള്‍ക്ക് വീതം മെലനോമ സ്ഥിരീകരിക്കുന്നുവെന്നാണ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍എസ്ഡബ്യുവിന്റെ കണക്ക്. ഇത് പ്രകാരം ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കിന്‍ ക്യാന്‍സര്‍ കാണുന്നത് ഇവിടെയാണ്.  ഈ വര്‍ഷം 16,800 ഓസ്‌ട്രേലിയക്കാര്‍ക്കെങ്കിലും സ്‌കിന്‍ ക്യാന്‍സര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഡോക്ടര്‍

More »

വിക്ടോറിയയ്ക്ക് മുന്നറിയിപ്പ്; അതിശക്തമായ മഴ പെയ്തിറങ്ങുമെന്ന് മുന്നറിയിപ്പ്; നാളെയും ആഞ്ഞടിക്കും, വെള്ളപ്പൊക്കത്തിന് സാധ്യതയേറി
അതിശക്തമായ മഴ പെയ്തിറങ്ങുമ്പോള്‍ വിക്ടോറിയക്കാര്‍ക്ക് വെള്ളപ്പൊക്കത്തെ പേടിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇന്നും, നാളെയും സ്റ്റേറ്റില്‍ മഴ കനക്കുമെന്നാണ് അറിയിപ്പ്.  കാലാവസ്ഥ വളരെ മോശമായി മാറുന്നതോടെ വിക്ടോറിയയില്‍ ഉടനീളം പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് എമര്‍ജന്‍സി സര്‍വ്വീസുകള്‍ പറഞ്ഞു.  ഏകദേശം 150 മില്ലിമീറ്റര്‍ വരെ മഴ

More »

സിഡ്‌നി ആശുപത്രിയില്‍ രോഗി സ്ത്രീ രോഗികളെ അക്രമിച്ചു; തല ചുമരില്‍ ഇടിച്ച 81 വയസ്സുകാരി ഗുരുതരാവസ്ഥയില്‍
സിഡ്‌നിയിലെ ആശുപത്രിയില്‍ വനിതാ രോഗികള്‍ക്ക് നേരെ അക്രമം. 81 വയസ്സുള്ള സ്ത്രീയെ ശ്വാസം മുട്ടിക്കുകയും, തല ചുമരില്‍ ഇടിക്കുകയും ചെയ്ത പ്രതിക്കെതിരെ കുറ്റം ചുമത്തി.  ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് ബാങ്ക്‌സ്ടൗണ്‍ ലിഡ്‌കോംബ് ഹോസ്പിറ്റലിലേക്ക് പോലീസ് എത്തുന്നത്. ഒരു രോഗിയെ അക്രമിച്ചെന്നായിരുന്നു വിവരം. 63, 58 വയസ്സുള്ള രണ്ട് സ്ത്രീകളെ അക്രമിച്ചെന്ന് പോലീസ്

More »

ഏജ്ഡ് കെയര്‍ ഹോമില്‍ 76 വയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം; അക്രമിയുടെ ജനനേന്ദ്രിയത്തില്‍ തൊഴിച്ച് വയോധിക രക്ഷപ്പെട്ടു
കോഫ്‌സ് ഹാര്‍ബറില്‍ ഏജ്ഡ് കെയര്‍ ഹോമില്‍ 76 വയസ്സുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടന്നത് ഭീതിജനകമായ സംഭവമെന്ന് പോലീസ്. പുതുവര്‍ഷത്തില്‍ ദിനത്തില്‍ ഹോമില്‍ അതിക്രമിച്ച് കടക്കുകയും, ലൈംഗികമായി അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതി 29-കാരന്‍ ഹെയ്‌ഡെന്‍ കാള്‍ സ്‌കിന്നറെ പോര്‍ട്ട് മാക്വാറി ലോക്കല്‍ കോടതിയില്‍ ഹാജരാക്കി.  ജനുവരി 1-നാണ് കോഫ്‌സ് ഹാര്‍ബറിലെ ഏജ്ഡ് കെയര്‍

More »

രാജ്യാന്തര വിദ്യാര്‍ഥികളുടെ വിസ ദുരുപയോഗം തടയാന്‍ ഓസ്‌ട്രേലിയ; ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം

ഓസ്‌ട്രേലിയയില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ വിസ നിലനിര്‍ത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നതായി സര്‍ക്കാര്‍ സംശയിക്കുന്ന ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം കൊണ്ടുവരികയാണ്. പുതിയ വിസ റദ്ദാക്കല്‍ അധികാരം ആദ്യമായി പ്രയോഗിച്ചാണ് സര്‍ക്കാര്‍ നടപടി

ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്രനേട്ടം

ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ചരിത്രനേട്ടം. ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

ഓസ്‌ട്രേലിയന്‍ ഭവനവിപണിയില്‍ വന്‍ ഇടിവിന് സാധ്യത; വില 9 ശതമാനം വരെ കുറയുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക്

ഓസ്‌ട്രേലിയയിലെ വീടുകളുടെ വിലയില്‍ വരും മാസങ്ങളില്‍ വലിയ ഇടിവുണ്ടാകുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്കിന്റെ പ്രവചനം. രാജ്യത്തെ ഭവനവിലയില്‍ ഒന്‍പത് ശതമാനം വരെ കുറവുണ്ടാകാനിടയുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. ഇതോടെ സര്‍ക്കാരിന്റെ ഭവനനയത്തെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍

നേപ്പാള്‍ പ്രളയം: കാണാതായ ഓസ്‌ട്രേലിയക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി

നേപ്പാളിലെ പ്രളയത്തെ തുടര്‍ന്ന് കാണാതായ ഓസ്‌ട്രേലിയന്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. കാണാതായവരെ അവസാനമായി കണ്ട സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വിവരങ്ങള്‍ നേപ്പാള്‍ അധികൃതര്‍ക്ക് കൈമാറിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ്; ജൂണ്‍ പാദത്തില്‍ 0.4% വളര്‍ച്ച; പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥ ജൂണ്‍ പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ നേരിയ തോതില്‍ മറികടന്ന വളര്‍ച്ച, ഈ മാസം തന്നെ പലിശനിരക്ക് ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിലയിരുത്തല്‍.ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ്

പ്രതിഷേധക്കാരനെ തലയ്ക്ക് 'ഇടിച്ചെന്ന്' പൊലീസുകാരന്റെ വെളിപ്പെടുത്തല്‍; ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

പ്രതിഷേധക്കാരനെ മര്‍ദിച്ചതായി പൊലീസുകാരന്‍ സഹപ്രവര്‍ത്തകരോട് അഭിമാനത്തോടെ പറയുന്ന ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ന്യൂ സൗത്ത് വെയില്‍സ് പൊലീസിനെതിരെ വിവാദം. പ്രതിഷേധക്കാരനെ ''താഴെ വീണുകിടക്കുമ്പോള്‍ തലയ്ക്ക് ഇടിച്ചെന്ന്'' പൊലീസുകാരന്‍ പറയുന്ന ദൃശ്യങ്ങളാണ്