Australia
ചാരപ്രവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത ഓസ്‌ട്രേലിയന്‍ എഴുത്തുകാരന്‍ യാംഗ് ഹെംഗ്ജുന് വധശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് വിധി പുറപ്പെടുവിച്ച് ചൈനീസ് കോടതി. അറസ്റ്റ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധി. രണ്ട് വര്‍ഷത്തിന് ശേഷം വിധി ജീവപര്യന്തമാക്കി കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറയുന്നു. ചൈനീസ് ദേശീയ വിഷയങ്ങളെ കുറിച്ച് ബ്ലോഗ് എഴുതുന്ന ഗവേഷകനും, നോവലിസ്റ്റുമാണ് ഡോ. യാംഗ്. എന്നാല്‍ ഇദ്ദേഹത്തിന് എതിരെ ചുമത്തിയ കുറ്റങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല. അനന്തരഫലം ഭീതിജകമാണെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പറയുന്നു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ചൈനീസ് അംബാസിഡറെ വിദേശകാര്യ മന്ത്രി പെന്നി വോംഗ് വിളിത്തുവരുത്തി. ബീജിംഗുമായി ഇക്കാര്യത്തില്‍ ശക്തമായ നിബന്ധനകള്‍ ചര്‍ച്ച ചെയ്യുമെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. ഡോ.
ഓസ്‌ട്രേലിയയിലേക്ക് ഷൂബോക്‌സുകളിലാക്കി മെതാംഫെറ്റമിന്‍ ഇറക്കുമതി ചെയ്ത പ്രായമായ മനുഷ്യന് ഒരു ദശകത്തിലേറെ ജയില്‍ശിക്ഷ. കാനഡക്കാരനായ 78-കാരനെയാണ് കൗണ്ടി കോര്‍ട്ട് ഓഫ് വിക്ടോറിയ ഇന്നലെ 12 വര്‍ഷത്തെ തടവ് വിധിച്ചത്. ഇതില്‍ എട്ട് വര്‍ഷവും പരോളില്ലാതെ അനുഭവിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. 2022 ജൂണില്‍ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച്
ഇന്ത്യ-ഓസ്‌ട്രേലിയ സൗഹൃദത്തിന് പത്തില്‍ പത്ത് മാര്‍ക്കും നല്‍കി മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍. വലിയ വ്യത്യാസം സൃഷ്ടിക്കുന്ന പ്രചോദനമേകുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം വ്യക്തമാക്കി. 2017-ല്‍ ഇന്ത്യയില്‍ ആദ്യമായി സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ ഇരുനേതാക്കളും അടുത്ത സൗഹൃദം പങ്കിട്ടിരുന്നു. ഇതിന് ശേഷം വിരമിച്ച
തെക്ക് കിഴക്കന്‍ ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളില്‍ വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയുണ്ടാകും. അതിനിടെ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് കിറിലി പടിഞ്ഞാറന്‍ ക്വീന്‍സ്‌ലാന്‍ഡിലും കിഴക്കന്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമായേക്കും. ന്യൂ സൗത്ത് വെയില്‍സിനെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായി പത്തുദിവസം മഴ ശക്തമായിരുന്നു. ഈ വാരാന്ത്യത്തില്‍
ഓസ്ട്രേലിയയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച കാല്‍ശതമാനം ഫണ്ടിംഗിന്റെയും ഉറവിടം അജ്ഞാതമെന്ന് റിപ്പോര്‍ട്ട്. 57 മില്ല്യണ്‍ ഡോളര്‍ സംഭാവന നല്‍കിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക രാഷ്ട്രീയ റിട്ടേണിലാണ് ഇത് വ്യക്തമാകുന്നത്. 21% മുതല്‍ 27% വരെ
മുന്‍ ലിബറല്‍ എംപി ക്രെയ്ഗ് കെല്ലിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫ്രാങ്ക് സുംബോയ്ക്ക് എതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ ശരിയെന്ന് കണ്ടെത്തി. നാല് സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്. പാര്‍ക്ക് ബെഞ്ചില്‍ ജനനേന്ദ്രിയം കാണിച്ചത് ഉള്‍പ്പെടെ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. 2022 ജൂണില്‍ ആരംഭിച്ച വിചാരണയില്‍ ഇരുപതിലേറെ ലൈംഗിക കുറ്റകൃത്യങ്ങളും, അപമര്യാദാപരമായ
റെയില്‍വെ ട്രാക്കില്‍ നിന്നും ഫോണ്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ സിഡ്‌നിയില്‍ രണ്ട് പേര്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. അറൗലെന്‍ ചിനിയന്‍, 30-കളില്‍ പ്രായമുള്ള ഇയാളുടെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. തര്‍ക്കത്തിനിടെ പങ്കാളിയുടെ ഫോണ്‍ അറൗലെന്‍ ട്രാക്കിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫോണ്‍ വീണ്ടെടുക്കാനായി യുവതി ട്രാക്കിലേക്ക് ചാടി. ട്രെയിന്‍
മുന്‍ ചുഴലിക്കാറ്റ് കിറിലിയുടെ ഭീഷണി ഇപ്പോഴും തുടരുന്നതിനാല്‍ ക്യൂന്‍സ്‌ലാന്‍ഡില്‍ അപകടകരമായ കാലാവസ്ഥ രൂപപ്പെടുന്നതായി ആശങ്ക. ക്യൂന്‍സ്‌ലാന്‍ഡിലെ ഗള്‍ഫ് കണ്‍ട്രിയുടെ ഭാഗങ്ങളിലാണ് ജീവന്‍ അപകടത്തിലാക്കുന്ന വെള്ളപ്പൊക്കത്തിന് സാധ്യത തെളിയുന്നത്. പുതിയൊരു ചുഴലിക്കാറ്റ് കൂടി രൂപപ്പെടുമെന്നും ആശങ്ക നിലനില്‍ക്കുന്നു. ബുര്‍ക്കെടൗണ്‍, സതേണ്‍ ഗള്‍ഫ് ഓഫ്
കൊടുങ്കാറ്റും വെള്ളപ്പൊക്കവും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ക്വീന്‍സ്ലാന്‍ഡില്‍. കുറച്ചുദിവസമായുള്ള ശക്തമായ കാറ്റും മഴയും വലിയ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ക്വീന്‍സ്ലാന്‍ഡില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ബ്രിസ്‌ബേന്‍, മോറെട്ടണ്‍ പ്രദേശങ്ങളില്‍ 250 മില്ലിമീറ്റര്‍ മുതല്‍ 300 മില്ലിമീറ്റര്‍ വരെ മഴ പെയ്തു. തീവ്ര മഴ തുടരുമെന്നും








