Australia
ആഫ്രിക്കയില്‍ നിന്നും വ്യാപിക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്ട്രേലിയയിലും പ്രവേശിച്ച സാഹചര്യത്തില്‍ ബൂസ്റ്റര്‍ വാക്സിന് മുന്‍കൂറായി നല്കാന് ഓസ്ട്രേലിയ. കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകളുടെ കാര്യത്തില്‍ സമയപരിധി നിശ്ചയിക്കാന്‍ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് വാക്സിന് വിദഗ്ധര്‍ക്ക് നിര്‍ദ്ദേശം നല്കി. ബൂസ്റ്റര്‍ ഡോസ് രണ്ടാം ഡോസ് പൂര്‍ത്തിയാക്കി ആറ് മാസത്തിന് ശേഷം നല്‍കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഡെല്‍റ്റ വേരിയന്റിലും വ്യാപനശേഷിയുള്ള പുതിയ വൈറസ് പിടിപെടുന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഈ ഇടവേള കുറയ്ക്കാനാണ് ആലോചന. 'പ്രതിരോധശേഷി സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ ലഭ്യമായ വിവരങ്ങള്‍ക്കൊപ്പം, ഒമിക്രോണ്‍ വേരിയന്റും രൂപപ്പെട്ട സാഹചര്യത്തില്‍ ബൂസ്റ്റര്‍ നല്കാന് സമയപരിധിയില്‍ വ്യത്യാസം വരുത്തുന്ന വിഷയം
ലോകത്ത് ആശങ്ക വിതയ്ക്കുന്ന ഒമിക്രോണ്‍ വേരിയന്റ് ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്ന് രാജ്യത്തെ ഉന്നത ഡോക്ടര്‍ സമ്മതിച്ചത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുമോ? ആരുമൊന്ന് ഞെട്ടിപ്പോകും കോവിഡ് പടരുന്നത് നല്ലതാണെന്ന് കേട്ടാല്‍. പക്ഷെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി ഇത്തരമൊരു അഭിപ്രായം പങ്കുവെയ്ക്കാന്‍ ചില കാരണങ്ങളുണ്ടെന്ന് കേട്ടാല്‍
ഓസ്ട്രേലിയ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജാഗ്രതയിലാണെന്നും ഒമിക്രോണ്‍ വേരിയന്റിനെ തരണം ചെയ്യാന്‍ രാജ്യം പ്രാപ്തമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് വ്യക്തമാക്കി. ലോകം മുഴുവന്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയിലാണ്. ഈ വേരിയന്റ് അതിവേഗത്തില്‍ വ്യാപിക്കുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവ ഗുരുതരമായ സാഹചര്യമുണ്ടാക്കുമോ എന്ന് വ്യക്തമല്ല.
ന്യൂ സൗത്ത് വെയില്‍സില്‍ ആഫ്രിക്കയില്‍ നിന്നെത്തിയ 150 പേരില്‍ ഒമിക്രോണ്‍ വൈറസ് ബാധയുള്ളവരുണ്ടെന്ന് സംശയം. മൂന്നു പേരില്‍ ഒമിക്രോണ്‍ സാന്നിധ്യം ഉണ്ടെന്ന സംശയം ആശങ്കയാകുകയാണ്. ഞായറാഴ്ച സിഡ്നിയില്‍ എത്തിച്ചേര്‍ന്ന യാത്രക്കാരില്‍ നടത്തിയ ടെസ്റ്റിങ്ങില്‍ രണ്ടുപേര്‍ക്ക് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രയാണ് ഇവര്‍
ന്യൂ സൗത്ത് വെയില്‍സിന്റെ ചില ഭാഗങ്ങളിലുള്ള താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്. സിംഗിള്‍ടണിലെ ലോക്കല്‍ ഗവണ്മെന്റ് ഏരിയയില്‍ പെടുന്ന ജനങ്ങളോടാണ് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹണ്ടര്‍ നദിയ്ക്ക് സമീപത്തുള്ള വിറ്റിംഗ്ഹാം, സ്കോട്സ് ഫ്ളാറ്റ്, ഗ്ലെന്റിഡിംഗ്, ഡുണോളി, കോംബോ മേഖലകളില്‍ വെള്ളം അപകടകരമായ നിലയിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഈ
സൗത്ത് ഓസ്ട്രേലിയയില്‍ നിന്നും വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ പ്രവേശിക്കാന്‍ എത്തുന്നവര്‍ക്ക് നിബന്ധനകള്‍ കടുപ്പിച്ച് അധികൃതര്‍. ശനിയാഴ്ച വൈകുന്നേരം മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. സൗത്ത് ഓസ്ട്രേലിയയെ വളരെ അപകടം കുറഞ്ഞ മേഖലയില്‍ നിന്നും അപകടം കുറഞ്ഞ പരിധിയാക്കിയാണ് ഉയര്‍ത്തിയിട്ടുള്ളതെന്ന് ഡബ്യുഎ പ്രീമിയര്‍ മാര്‍ക്ക് മക്ഗോവന്
എന്‍എസ്ഡബ്യുവിലെ പബ്ലിക് സ്കൂള്‍ അധ്യാപകരും, പ്രിന്‍സിപ്പല്‍മാരും അടുത്ത മാസം സമരത്തിന് ഇറങ്ങുന്നു. ജോലിഭാരവും, ശമ്പളത്തിലെ പോരായ്മയും മുന്‍നിര്‍ത്തിയാണ് സമരം. ഡിസംബര്‍ 7ന് അധ്യാപകര്‍ 24 മണിക്കൂര്‍ നേരത്തെ ജോലിയില്‍ നിന്നും വിട്ടുനില്‍ക്കും. ഒരു ദശകത്തിനിടെ നടക്കുന്ന ആദ്യത്തെ സുപ്രധാന സമരപരിപാടിയാണിത്. അധ്യാപകരുടെ ക്ഷാമം രൂക്ഷമായതിനാല്‍ താങ്ങാന്‍ കഴിയാത്ത ജോലി
സതേണ്‍ ആഫ്രിക്കയില്‍ വ്യാപിക്കുന്ന പുതിയ ഒമിക്രോണ്‍ കോവിഡ്-19 വേരിയന്റിനെ തുടര്‍ന്ന് യാത്രാ വിലക്കുകളും, പുതിയ ക്വാറന്റൈന് നിയമങ്ങളും പ്രഖ്യാപിച്ച് ഫെഡറല്‍ ഗവണ്മെന്റ്. ഇതോടെ സൗത്ത് ആഫ്രിക്ക ഉള്‍പ്പെടെ ഒമിക്രോണ്‍ കണ്ടെത്തിയ 9 രാജ്യങ്ങളില്‍ പ്രവേശിച്ച ഓസ്ട്രേലിയന്‍ പൗരന്മാരല്ലാത്തവര്ക്ക് ഓസ്ട്രേലിയ പ്രവേശനം നിഷേധിച്ചു. സൗത്ത് ആഫ്രിക്ക, നമീബിയ,
വിക്ടോറിയയില്‍ പ്രഖ്യാപിച്ച സുപ്രധാന വാക്സിനേഷന് സമയപരിധി അവസാനിച്ചതോടെ ജോലിയില്‍ തുടരാന്‍ സമ്പൂര്‍ണ്ണ വാക്സിനേഷന് നേടാന്‍ ബാക്കിയുള്ളത് 1 മില്ല്യണ്‍ ജോലിക്കാര്‍. നവംബര്‍ 26-നകം കോവിഡ്-19 വാക്സിനേഷന്റെ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണമെന്നാണ് സ്റ്റേറ്റിലെ അംഗീകൃത വര്‍ക്കേഴ്സ് ലിസ്റ്റില്‍ ജോലി ചെയ്യുന്നവരോട് ആവശ്യപ്പെട്ടിരുന്നത്. എഎഫ്എല്‍, പ്രൊഫഷണല്‍