Australia

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടത്തുന്ന പാര്‍ട്ടികളും സല്‍ക്കാരപരിപാടികളുമേറുന്നത് ആശങ്കാജനകം; വീക്കെന്‍ഡില്‍ കോവിഡ് നിയമങ്ങള്‍ കാറ്റില്‍ പറത്തി 1800ഓളം പബ്ലിക് ഗാദറിംഗുകള്‍; 69 പേര്‍ പങ്കെടുത്ത പരിപാടിയില്‍ ആറ് പേര്‍ക്ക് കോവിഡ്
മെല്‍ബണില്‍ ലോക്ക്ഡൗണിനിടെയും നിയമം ലംഘിച്ച് പാര്‍ട്ടികള്‍ പോലുള്ള ഒത്ത് ചേരലുകളില്‍ പങ്കെടുത്തവരേറുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം ഇക്കഴിഞ്ഞ വീക്കെന്‍ഡില്‍ ഇത്തരം ഏതാണ്ട് 1800ഓളം പബ്ലിക് ഗാദറിംഗുകളാണ് മെല്‍ബണില്‍ നടന്നിരിക്കുന്നത്.സെന്റ് കില്‍ഡയില്‍ ഞായറാഴ്ച ഡസന്‍ കണക്കിന് പേര്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ഇത്തരം പരിപാടികള്‍ തടയുന്നതിന് അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് ഇത്തരം പാര്‍ട്ടികള്‍ പെരുകുന്നതെന്നതും ആശങ്കയേറ്റുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ച 69പേര്‍ പങ്കെടുത്ത ഒരു പരിപാടി മെല്‍ബണില്‍ അരങ്ങേറിയിരുന്നു.ഇതില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതൊരു സൂപ്പര്‍ സ്‌പ്രെഡിംഗ് ഇവന്റായി മാറുമെന്ന ആശങ്ക ആരോഗ്യ അധികൃതര്‍

More »

ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ അവിഹിതബന്ധങ്ങള്‍ പെരുകുന്നു; 25 ശതമാനത്തിലധികം പേരും മഹാമാരിക്കിടെ പുതിയ ലൈംഗികപങ്കാളികളുമായി കിടക്ക പങ്കിട്ടു; 1997ന് ശേഷം ജനിച്ചവരില്‍ മതിലുചാട്ടമേറി; ഇക്കാര്യത്തില്‍ പുരുഷന്‍മാര്‍ മുന്നില്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുമ്പോഴും രാജ്യത്തെ 25 ശതമാനത്തിലധികം പേരും അപരിചതരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന് ധൈര്യം പ്രകടിപ്പിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സെക്‌സ് സര്‍വേഫലം പുറത്ത് വന്നു.ഫൈന്‍ഡര്‍ നടത്തിയ നാഷണലി റപ്രസന്റേറ്റീവ് സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായിരിക്കുന്നത്.1000 പേരെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത

More »

മെല്‍ബണിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു; സെപ്റ്റംബര്‍ രണ്ട് വരെ മെല്‍ബണിലെ അടച്ച് പൂട്ടല്‍ തുടരും; കാരണം നിയന്ത്രണങ്ങളിലും കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യം; നഗരത്തില്‍ രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂവും
മെല്‍ബണിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ചയായിട്ടും കോവിഡ് ബാധയില്‍ കാര്യമായ കുറവ് രേഖപ്പെടുത്താത്ത അപകടകരമായ സാഹചര്യം കണക്കിലെടുത്ത് നിലവിലെ ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ണായകമായ തീരുമാനമെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്ഡൗണില്‍ നിന്ന് പുറത്ത് കടക്കാന്‍ വെമ്പിയിരിക്കുന്ന മെല്‍ബണ്‍കാരുടെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. ഇത് പ്രകാരം വ്യാഴാഴ്ച

More »

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും പ്രായം കുറഞ്ഞവരില്‍ കോവിഡ് പെരുകുന്നത് ആശങ്കയേറ്റുന്നു; എന്‍എസ്ഡബ്ല്യൂവിലെ നിരവിലെ കേസുകളില്‍ 75 ശതമാനം പേര്‍ക്കും 40 വയസില്‍ കുറവ്; വിക്ടോറിയയിലെ ആക്ടീവ് കേസുകളില്‍ 50 പേര്‍ക്കും പത്ത് വയസില്‍ താഴെ പ്രായം
കോവിഡ് പ്രായമായവരെയാണ് കൂടുതലായി ബാധിക്കുകയെന്ന പരമ്പരാഗത വാദം കാറ്റില്‍പ്പറത്തി എന്‍എസ്ഡബ്ല്യൂവില്‍ നിന്നും വിക്ടോറിയയില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കൊവിഡ് കേസുകളില്‍ 75 ശതമാനവും ചെറുപ്പക്കാരാണെന്നും വിക്ടോറിയയിലെ പുതിയ രോഗികളില്‍ കൂടുതല്‍ കുട്ടികളാണെന്നുമുള്ള

More »

ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍;പുതിയ രോഗികള്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍; എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് രോഗം ക്യൂന്‍സ്ലാന്‍ഡിലേക്ക് വ്യാപിക്കുന്നുവെന്നും കേസുകള്‍ പെരുകുമെന്നും മുന്നറിയിപ്പ്
ക്യൂന്‍സ്ലാന്‍ഡില്‍ പുതുതായി ഏഴ് പ്രാദേശിക കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട്. എന്‍എസ്ഡബ്ല്യൂവില്‍ നിന്നും രോഗബാധ വടക്കോട്ട് നീങ്ങാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണിത്.ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും സ്‌റ്റേറ്റിലെ രോഗബാധ പെരുകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജീനറ്റ് യംഗ്

More »

ഗ്രേറ്റര്‍ സിഡ്‌നിയിലുള്ളവര്‍ക്ക് റീജിയണ്‍ വിട്ട് പോകാന്‍ പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കിയേക്കും; സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും;എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗ്രേറ്റര്‍ സിഡ്‌നി റീജിയണിലുളളവര്‍ക്ക് മേല്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇവിടുത്തുകാര്‍ക്ക് റീജിയണ്‍ വിട്ട് പോകുന്നതിന് പ്രത്യേക പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നതായിരിക്കും. ഇതിന് പുറമെ സിംഗിള്‍ ബബിളുകള്‍ക്ക് മേല്‍ കര്‍ക്കശമായ നിയമങ്ങളും നിലവില്‍

More »

വിക്ടോറിയയില്‍ ആറ് പുതിയ കോവിഡ് കേസുകളും ക്വീന്‍സ്ലാന്‍ഡില്‍ പത്ത് പുതിയ കോവിഡ് കേസുകളും; ഇവരില്‍ പലരും രോഗികളായിട്ടും സമൂഹവുമായി ഇടപഴകിയെന്നതിനാല്‍ വരും ദിനങ്ങളില്‍ കേസുകളേറുമെന്ന മുന്നറിയിപ്പ് ശക്തം
വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഇന്നലെ സ്റ്റേറ്റില്‍ പുതിയ ആറ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ സ്‌റ്റേറ്റിലുള്ള ഡെല്‍റ്റാ വേരിയന്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടതാണ് ആറ് കേസുകളുമെന്നാണ് റിപ്പോര്‍ട്ട്.രോഗം ബാധിച്ചിട്ടും ഇവര്‍ സമൂഹത്തിലുള്ളവരുമായി ഇടപഴകിയെന്നത് കടുത്ത ആശങ്കക്കാണ്

More »

ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ 291 കോവിഡ് കേസുകള്‍ കൂടി; 48 പേര്‍ കോവിഡ് ബാധിച്ചിട്ടും ഏവരുമായി ഇടപഴകിയെന്നത് ആശങ്കയേറ്റുന്നു; വരും ദിനങ്ങളില്‍ രോഗപ്പകര്‍ച്ചയേറുമെന്ന മുന്നറിയിപ്പുമായി പ്രീമിയര്‍; ഐസിയുവിലെ 50 പേരില്‍ 44 പേരും വാക്‌സിനെടുക്കാത്തവര്‍
ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ കോവിഡ് കേസുകളേറി വരുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. രോഗത്തെ പിടിച്ച് കെട്ടാന്‍ ഏവരിലും വാക്‌സിനെത്തിക്കുക മാത്രമാണ് ഏകമാര്‍ഗമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുമുണ്ട്. സ്റ്റേറ്റില്‍ ഏറ്റവും പുതുതായി 291 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 48 പേര്‍ കോവിഡ് ബാധിച്ചിട്ടും

More »

ഓസ്‌ട്രേലിയക്കാര്‍ വിദേശത്ത് സ്ഥിരമായി ജീവിക്കുന്നവരാണെങ്കില്‍ പോലും തിരിച്ച് പോകാന്‍ നിയന്ത്രണം; ഇത്തരക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ച് പോകാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കി
ഓസ്‌ട്രേലിയ കോവിഡ് 19 കാരണമേര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഇനി മുതല്‍ വിദേശ രാജ്യങ്ങളില്‍ പെര്‍മനന്റ് റെസിഡന്റുമാരായ ഓസ്‌ട്രേലിയക്കാര്‍ക്കും ബാധകമാകും. മഹാമാരി രൂക്ഷമായതിനെ തുടര്‍ന്ന്  കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയക്കാരുടെ ഫോറിന്‍ യാത്രകള്‍ക്ക് വിലക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ പ്രത്യേക പെര്‍മിഷന്‍

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്