Australia

ഓസ്‌ട്രേലിയ 2022 അവസാനം വരെ വിദേശയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും; കാരണം വിവിധ രാജ്യങ്ങളില്‍ കോവിഡ് ഭീഷണി തുടരുന്നതും ഇന്ത്യയിലെ പോലെ പുതിയ വേരിയന്റുകള്‍ കൊലവിളി നടത്തുന്നതും; വിദേശത്ത് പെട്ടവര്‍ക്ക് അടുത്തൊന്നും തിരിച്ചെത്താനാവില്ല
ഓസ്‌ട്രേലിയ 2022 അവസാനം വരെ വിദേശയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പേകിയ ധനകാര്യ  മന്ത്രി സൈമണ്‍ ബെര്‍മിംഗ്ഹാം രംഗത്തെത്തി.  നിലവില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിസന്ധി അപകടരമായ രീതിയില്‍ തുടരുന്നതിനാല്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ അനായാസമായി തുറക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പുതിയ തീരുമാനത്തെ ന്യായീകരിച്ചിരിക്കുന്നത്. ഇതോടെ വിദേശത്ത് പെട്ട ഓസ്‌ട്രേലിയക്കാര്‍ക്കും ഇവിടേക്ക് വരാനൊരുങ്ങുന്ന കുടിയേറ്റക്കാര്‍ക്കും അടുത്തൊന്നും തിരിച്ചെത്താനാവില്ലെന്നുറപ്പായി            ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകള്‍ നിരോധിച്ച സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ നടപടി വന്‍ വിവാദമുയര്‍ത്തുന്ന വേളയിലാണ് പുതിയ തീരുമാനം

More »

ഓസ്‌ട്രേലിയ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ നിരോധിച്ചതിനെതിരെ കോടതി കയറി ഓസ്‌ട്രേലിയന്‍ പൗരന്‍; മോറിസന്‍ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ആരോപണം; ഓസ്‌ട്രേലിയന്‍ പൗരന്‍മാര്‍ക്ക് തിരിച്ച് വരാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനമെന്ന്
ഓസ്‌ട്രേലിയയിലെ സ്‌കോട്ട് മോറിസന്‍ ഗവണ്മെന്റിനെതിരെ നിയമനടപടിയുമായി ഓസ്‌ട്രേലിയന്‍ പൗരനായ 73 കാരന്‍ ഗാരി ന്യൂമാന്‍ രംഗത്തെത്തി. കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ പെട്ട് പോയ ഇദ്ദേഹം ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടിയാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും നിരോധന

More »

ഓസ്‌ട്രേലിയയില്‍ പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനായി പുതിയ നാഷണല്‍ ഏജന്‍സി ;ദി നാഷണല്‍ റിക്കവറി ആന്‍ഡ് റിസൈലന്‍സ് ഏജന്‍സി പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സമൂഹങ്ങള്‍ക്ക് കൈത്താങ്ങേകും; ബുഷ്ഫയര്‍, പ്രളയം തുടങ്ങിയവയില്‍ ശക്തമായ പിന്തുണ
ഓസ്‌ട്രേലിയയില്‍ പ്രകൃതി ദുരന്തങ്ങളോട് പ്രതികരിക്കുന്നതിനായി പുതിയ നാഷണല്‍ ഏജന്‍സി രൂപീകരിച്ചു. ഇത് പ്രകാരം വന്‍ തോതില്‍ പ്രകൃതി ദുരന്തങ്ങളാല്‍  പ്രതിസന്ധിയിലായ സമൂഹങ്ങള്‍ക്ക് പുതിയ നാഷണല്‍ ഏജന്‍സിയില്‍ നിന്നും പിന്തുണ ലഭിക്കുന്നതായിരിക്കും. രാജ്യത്തെ പ്രകൃതിദുരന്തങ്ങളെ നേരിടുന്നതില്‍  ഇതൊരു നിര്‍ണായക ചുവട് വയ്പായിരിക്കുമെന്ന പ്രതീക്ഷ ശക്തമാണ്. പ്രകൃതി

More »

ബ്രിസ്ബാനിലെ ഹോട്ടലിലെ ഹെല്‍ത്ത് വര്‍ക്കര്‍ക്ക് കോവിഡ് 19;മാര്‍ച്ച് 11ന് ടാസ്മാനിയയിലെ വിവിധ ലൊക്കേഷനുകളില്‍ എത്തിയവരോട് സെല്‍ഫ് ഐസൊലേഷനില്‍ പോകാന്‍ നിര്‍ദേശം; അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റിറക്കി അധികൃതര്‍
ബ്രിസ്ബാനിലെ ഹോട്ടലിലെ ഹെല്‍ത്ത് വര്‍ക്കര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നുള്ള മുന്‍കരുതലും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി ടാസ്മാനിയന്‍ ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. ബ്രിസ്ബാനില്‍ നിന്നും അടുത്തിടെ ടാസ്മാനിയയിലേക്ക് വന്ന എല്ലാവരുമായും അധികൃതര്‍ ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പ്രിന്‍സസ് അലക്‌സാണ്ട്ര ഹോട്ടലിലെ വര്‍ക്കര്‍ക്ക്

More »

മെല്‍ബണിലും പരിസരപ്രദേശങ്ങളിലും കടുത്ത പേമാരിയും കാറ്റുമെത്തുന്നു; 25 മീല്ലീമീറ്റര്‍ വര്‍ഷപാതം; പെട്ടെന്നുള്ള വെള്ളപ്പൊക്കവും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
മെല്‍ബണ്‍ അനിശ്ചിതവും അപകടകരവുമായ കാലാവസ്ഥയുടെ പിടിയിലമരാന്‍ പോകുന്നുവെന്ന കടുത്ത മുന്നറിയിപ്പുയര്‍ന്നു. ഇത് പ്രകാരം മെല്‍ബണില്‍  കടുത്ത പേമാരിക്കും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ഇത് പ്രകാരം ചൊവ്വാഴ്ച മെല്‍ബണിലും ജീലോഗിലും ഇത്തരം കടുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.

More »

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കോവിഡിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ തടഞ്ഞ നടപടി; ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കോടതി കയറാന്‍ സാധ്യതയെന്ന് നിയമവിദഗ്ധന്‍;വിവേചനപരവും കിരാതവുമായ നിയമമെന്ന ആക്ഷേപം ശക്തമാകുന്നു
ഇന്ത്യയില്‍ കോവിഡ് പെരുകുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി ഇന്ത്യയില്‍ നിന്നുമുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടി ഈ നിരോധനം കാരണം ഇന്ത്യയില്‍ കുടുങ്ങിയ ഓസ്‌ട്രേലിയക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പേകി നിയമവിദഗ്ധന്‍ രംഗത്തെത്തി.ഓസ്‌ട്രേലിയന്‍ ലോയേഴ്‌സ് അലയന്‍സ് ദേശീയ വക്താവ്

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച് ന്യൂസിലാന്‍ഡ് ; പെര്‍ത്തില്‍ പുതിയ കോവിഡ് കേസുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍; ഐസൊലേഷന്‍ ഫെസിലിറ്റിയിലെ ജീവനക്കാരനും രണ്ട് അന്തേവാസികള്‍ക്കും കൊറോണ
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള വിമാനങ്ങള്‍ നിരോധിച്ച് ന്യൂസിലാന്‍ഡ് രംഗത്തെത്തി. സ്‌റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ ന്യൂസിലാന്‍ഡ് ഈ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുമായുള്ള ട്രാവല്‍ ബബിള്‍ ന്യൂസിലാന്‍ഡിലെ ആരോഗ്യമന്ത്രാലയം ഒഫീഷ്യലുകള്‍

More »

പെര്‍ത്തില്‍ മലയാളി പെണ്‍കുട്ടി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; ഐശ്വര്യയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിന് മുന്നില്‍ നിരാഹാര പ്രതിഷേധം ആരംഭിച്ചു; പനി പിടിച്ച ഏഴ് വയസുകാരി മരിച്ചത് എമര്‍ജന്‍സി വാര്‍ഡില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനാല്‍
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡില്‍ ഏഴ് വയസുകാരി മലയാളി പെണ്‍കുട്ടി ഐശ്വര്യ ചികിത്സ ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മരിച്ച സംഭവം വിവാദമാകുന്നു. പനിച്ച് വിറച്ചിട്ടും മകള്‍ക്ക് ചികിത്സ വൈകിപ്പിച്ച് അവളെ മരണത്തിലേക്ക് തള്ളി വിട്ട ആശുപത്രിക്കാരുടെ കണ്ണില്‍ ചോരയില്ലാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഐശ്വര്യയുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലിന്

More »

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മടങ്ങി വന്നു; ഇന്ത്യന്‍ വിമാനങ്ങളെ നിരോധിച്ച ഓസ്‌ട്രേലിയന്‍ നീക്കത്തിനിടെയുള്ള ഐപിഎല്‍ താരങ്ങളുടെ തിരിച്ച് വരവ്; നിരോധനത്തില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പോലും ഇളവില്ലെന്ന് പറഞ്ഞ മോറിസന്റെ പഴുതടച്ച നീക്കം
ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ നീക്കത്തെ മറി കടന്ന് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ മാതൃരാജ്യത്തേക്ക് മടങ്ങി വന്നു. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യന്‍  വിമാനങ്ങളെ നിരോധിച്ച ഓസ്‌ട്രേലിയന്‍ നീക്കത്തിനെ മറികടന്നാണ്  ഐപിഎല്‍ താരങ്ങള്‍ തിരിച്ച് വരവ്

More »

8 ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡില്‍ മുക്കി ജീവനെടുത്തു; 80% പൊള്ളലേറ്റ് നരതുല്യമായ യാതന നേരിടുമ്പോഴും അക്രമികളെ കുറിച്ച് ഒന്നും മിണ്ടാതെ മുന്‍ നഴ്‌സ് യാത്രയായി

ഓസ്‌ട്രേലിയന്‍ പോലീസ് ചരിത്രത്തിലെ ഏറ്റവും ഞെട്ടല്‍ ഉളവാക്കുന്ന കേസായിരുന്നിട്ട് കൂടി പ്രതിയെ പിടികൂടാന്‍ കഴിയാതെ കേസാണ് മോണിക്കാ ചെട്ടിയുടെ കൊലപാതകം. എട്ട് ലിറ്റര്‍ ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് ശരീരം മുഴുവന്‍ പൊള്ളലേല്‍പ്പിച്ചിട്ടും തന്നെ അക്രമിച്ചവരുടെ പേരുവിവരങ്ങള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതി ഉപേക്ഷിച്ച് ചൈന; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതോടെ ബീജിംഗ് അടിച്ചേല്‍പ്പിച്ചത് 20 ബില്ല്യണ്‍ ഡോളറിന്റെ നികുതികള്‍

ഓസ്‌ട്രേലിയന്‍ വൈന്‍ നിര്‍മ്മാതാക്കള്‍ക്ക് എതിരായ നികുതികള്‍ ഉപേക്ഷിക്കാന്‍ ചൈന. മാസങ്ങള്‍ നീണ്ട പുനരാലോചനയ്ക്ക് ശേഷമാണ് ഈ നടപടി. അമിത നികുതിക്ക് എതിരെ ഓസ്‌ട്രേലിയ ലോക വ്യാപാര സംഘടനയെ സമീപിച്ചിരുന്നു. ഈ നീക്കം പിന്‍വലിക്കുന്നതിന് പകരമായി നികുതി വിഷയത്തില്‍ പുനരാലോചന

പ്രൈമറി സ്‌കൂളിന് സമീപം വെടിയൊച്ച; കെയിന്‍സിലെ സ്റ്റേറ്റ് സ്‌കൂള്‍ ലോക്ക്ഡൗണില്‍; മേഖല ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം; അക്രമി ഒളിവില്‍

ഒരു പ്രൈമറി സ്‌കൂളിന് പുറത്ത് വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ ലോക്ക്ഡൗണില്‍ നിര്‍ത്തി അക്രമിക്കായി തെരച്ചില്‍ നടത്തി പോലീസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് കെയിന്‍സ് എഡ്ജ് ബില്ലിലെ കോളിന്‍ അവന്യൂവിലെ പ്രോപ്പര്‍ട്ടിയിലേക്ക് എമര്‍ജന്‍സി സര്‍വ്വീസുകളെ

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സമ്പൂര്‍ണ്ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ആന്തണി ആല്‍ബനീസിന്റെ 'ട്രംപ് സ്റ്റൈല്‍' പ്രഖ്യാപനത്തിന് എതിരെ അന്താരാഷ്ട്ര തലത്തില്‍ രോഷം; ബ്ലാക്ക്‌ലിസ്റ്റില്‍ റഷ്യയും

ട്രംപ് മാതൃകയില്‍ സമ്പൂര്‍ണ്ണ യാത്രാ നിരോധനം പ്രഖ്യാപിച്ച് ആല്‍ബനീസ് ഗവണ്‍മെന്റ്. ചില വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ പൂര്‍ണ്ണമായി വിലക്കാനുള്ള നിയമനിര്‍മ്മാണമാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ്

വാക്‌സിന്‍ എടുക്കാത്തതിനാല്‍ ജോലി നഷ്ടമായവര്‍ക്ക് വീണ്ടും അപേക്ഷ നല്‍കാം ; കോവിഡ് നിയമത്തില്‍ മാറ്റം വരുത്താന്‍ ന്യൂ സൗത്ത് വെയില്‍സ്

ന്യൂ സൗത്ത് വെയില്‍സില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധ കോവിഡ് വാക്‌സിനേഷന്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. 2021ല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്ന ഉത്തരവ്

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനം

രാജ്യത്തെ കുറഞ്ഞ വേതന നിരക്ക് പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുവാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഫെയര്‍വെയര്‍ കമ്മീഷനോട് ആവശ്യപ്പെടും. വ്യാഴാഴ്ച നടക്കുന്ന ശമ്പള അവലോകനത്തിന്റെ വാര്‍ഷിക