Australia

സിഡ്‌നി ഷോപ്പിങ് മാളില്‍ കത്തി കുത്ത് ; ഷോപ്പിങ് സെന്ററില്‍ നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു
കത്തി കുത്തിനെ തുടര്‍ന്ന് ശനിയാഴ്ച സിഡ്‌നിയിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ നിന്ന് നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഒരാള്‍ക്ക് വെടിയേറ്റതായും നിരവധി പേര്‍ക്ക് കത്തിയാക്രമണമേല്‍ക്കേണ്ടിവന്നതായിട്ടുമാണ് റിപ്പോര്‍ട്ട്. ബോണ്ടി ബീച്ചിന് സമീപമുള്ള തിരക്കേറിയ മാളിലാണ് വെടിവെപ്പുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജ്വല്ലറിയില്‍ അഭയം തേടുന്നതിന് മുമ്പ് വെടിയൊച്ച കേട്ടതായും ഒരു സ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടതായും രണ്ട് സാക്ഷികള്‍ റോയിട്ടേഴ്‌സിനെ അറിയിച്ചു. ന്യൂ സൗത്ത് വെയില്‍സ് സ്റ്റേറ്റ് പോലീസ് ഒരു പോലീസ് ഓപ്പറേഷന്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരമായി പൊലീസും എമര്‍ജന്‍സി സര്‍വീസും സ്ഥലത്തെത്തി. പരിഭ്രാന്തരായ ജനക്കൂട്ടം മാളില്‍ നിന്ന് ഓടിപ്പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

More »

ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ശ്രമങ്ങള്‍ക്ക് മികച്ച തുടക്കം ; കുതിച്ചുയരാന്‍ ഓസ്‌ട്രേലിയുടെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് ; ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് വിക്ഷേപണം
ഓസ്‌ട്രേലിയയില്‍ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങുന്നു.ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ബഹിരാകാശ കമ്പനിയായ ഗില്‍മോര്‍ സ്‌പേസ് ടെക്‌നോളജീസ് നിര്‍മ്മിച്ച എറിസ് റോക്കറ്റാണ് ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് ബഹിരാകാശത്തേക്ക് കുതിക്കുക.  വിക്ഷേപണത്തിനായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി.

More »

മൂന്നു സ്ത്രീകളുടെ മരണം ; പുരുഷ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റാലി
സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ വര്‍ധിച്ചുവരികയാണ്. ഇതിനിടെ ഞെട്ടിക്കുന്ന വ്യത്യസ്തങ്ങളായ മൂന്നു സ്ത്രീകളുടെ മരണവും വലിയ വാര്‍ത്തയായിരുന്നു.സ്ത്രീകള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കാനും നിയമ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുമായി വിക്ടോറിയയില്‍ റാലി സംഘടിപ്പിക്കുന്നത്. പുരുഷ അതിക്രമങ്ങളെ തുടര്‍ന്ന് ബലാറക് മേഖലയില്‍ മൂന്നു സ്ത്രീകളാണ് കൊല്ലപ്പെട്ടത്.

More »

ആലീസ് സ്പ്രിംഗ്‌സിലെ യുവജന കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനം
ആലീസ് സ്പ്രിംഗ്‌സിലെ യുവജന കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏപ്രില്‍ 16 ചൊവ്വാഴ്ച രാവിലെ കര്‍ഫ്യൂ അവസാനിപ്പിക്കുമെന്ന് നോര്‍ത്തേണ്‍ ടെറിറ്ററി മുഖ്യമന്ത്രി ഇവാന്‍ ലോല പറഞ്ഞു. ആലീസ് സ്പ്രിംഗ്‌സിലെ എല്ലാ മദ്യ ഷോപ്പുകള്‍ക്ക് സമീപവും പൊലീസ് സാന്നിധ്യം ഉറപ്പാക്കും. 25 പൊലീസുകാരെ ജൂണ്‍ അവസാനം വരെ അധികമായി വിന്യസിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ കമ്യൂണിറ്റി ഹബ്

More »

പുരുഷന്മാര്‍ക്ക് വിലക്കില്ല ,കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി
കോടതി വിധിയെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മ്യൂസിയം സ്ത്രീകള്‍ക്ക് മാത്രമുള്ള പ്രദര്‍ശനത്തില്‍ പുരുഷന്മാര്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്‍കി. ടാസ്മാനിയയിലെ ഓള്‍ഡ് ആന്‍ഡ് ന്യൂ ആര്‍ട്ട് മ്യൂസിയത്തിലെ (മോന) പ്രത്യേക ലോഞ്ചിലാണ് പുരുഷ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നത്. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ലിംഗ വിവേചനം ആരോപിച്ച് ഒരാള്‍ കേസു നല്‍കി. ഈ കേസില്‍

More »

വിദേശികള്‍ വീടും സ്ഥലവും വാങ്ങുന്നതിന് അധിക നികുതി ചുമത്തും
വിദേശികള്‍ വീടും സ്ഥലവും സ്വന്തമാക്കുമ്പോള്‍ ഇനി അധിക നികുതി നല്‍കണം. ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാരിന്റെതാണ് തീരുമാനം. നിലവിലുള്ള ഭവന പ്രതിസന്ധി പരിഹരിക്കാനും ഭവന വിപണിയിലേക്ക് യുവാക്കളുടെ പ്രവേശനം എളുപ്പത്തിലാക്കാനുമാണ് നടപടി. പുതിയ നിയമം നിലവില്‍ വരുന്നതോടെ അധികമായി ലഭിക്കുന്ന നികുതി പണം  പുതിയ വീടുകളുടെ നിര്‍മ്മാണത്തെ സഹായിക്കാനാണ് ഉപയോഗിക്കുകയെന്ന് സംസ്ഥാന

More »

ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവ്
ന്യൂസൗത്ത് വെയില്‍സില്‍ പബ്ലിക് സ്‌കൂളുകളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുള്ളതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളിലേക്ക് മാറിയതിനാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പബ്ലിക് സ്‌കൂളില്‍ ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ 25000 ത്തോളം കുട്ടികളുടെ കുറവുണ്ടായി. സ്‌കൂളുകള്‍ക്കുള്ള ബജറ്റില്‍ 148 മില്യണ്‍ ഡോളര്‍

More »

പലസ്തീനെ രാജ്യമായി അംഗീകരിക്കാനാകുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ; എതിര്‍പ്പറിയിച്ച് പ്രതിപക്ഷം
ഹമാസിന് ഭരണത്തില്‍ യാതൊരുവിധ പങ്കുമില്ലെങ്കില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കാന്‍ കഴിയുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങ്. എന്നാല്‍ അത്തരമൊരു നീക്കം അപക്വമായിരിക്കുമെന്നായിരുന്നു ഓസ്‌ട്രേലിയയിലെ പ്രതിപക്ഷത്തിന്റെയും സയണിസ്റ്റ് ഫെഡറേഷന്റെയും നിലപാട്. ഇസ്രയേലില്‍ നിന്നും സ്വതന്ത്രമായൊരു രാജ്യമെന്ന നിലയില്‍ പലസ്തീനെ

More »

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പലവഴി തേടി ഓസ്‌ട്രേലിയക്കാര്‍; യുവതികള്‍ പണം വാങ്ങി പ്രായമേറിയവരുടെ കാമുകിമാരാകുന്നു; മെഡിക്കല്‍ ട്രയല്‍സിന് ഇരുന്ന് കൊടുക്കാനും മടിയില്ല
ജീവിച്ച് പോകാന്‍ ഓരോ ദിവസവും ചെലവേറുന്നതാണ് അവസ്ഥ. ഇങ്ങനെ പോകുമ്പോള്‍ സ്ഥിരം ജോലിക്കൊപ്പം മറ്റൊരു സൈഡ് ബിസിനസ്സ് കൂടി ഉണ്ടെങ്കില്‍ ജീവിച്ച് പോകാമെന്നതാണ് അവസ്ഥ. ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയക്കാര്‍ തേടുന്ന വഴികളെ കുറിച്ച് ബിസിയു ബാങ്കും, യുഗോവും ചേര്‍ന്ന് പഠനം നടത്തിയത്.  39 ശതമാനം പേരാണ് അവശ്യ ചെലവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്നതായി വ്യക്തമാക്കിയത്. 28 ശതമാനം പേര്‍ കഷ്ടിച്ച്

More »

ബോണ്ടി ജംഗ്ഷനില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ സ്ഥിതി മെച്ചപ്പെട്ടു; 38-കാരിയായ അമ്മ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത് സ്വന്തം ജീവന്‍ ബലികൊടുത്ത്

ശനിയാഴ്ച ബോണ്ടി ജംഗ്ഷനില്‍ നടന്ന അക്രമത്തില്‍ കുത്തേറ്റ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. സിഡ്‌നി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ സ്ഥിതി സ്ഥിരത കൈവരിച്ചതായാണ് അപ്‌ഡേറ്റ്. നേരത്തെ കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായിരുന്നു. ഇതിന്

ഓസ്‌ട്രേലിയന്‍ സര്‍ജറി കാത്തിരിപ്പ് സമയം എക്കാലത്തെയും നീണ്ടത്; എമര്‍ജന്‍സി റൂമുകളില്‍ തിക്കിത്തിരക്ക്; മുന്നറിയിപ്പുമായി എഎംഎ റിപ്പോര്‍ട്ട്

പബ്ലിക് ഹോസ്പിറ്റലുകളില്‍ പ്ലാന്‍ ചെയ്ത സര്‍ജറി കാത്തിരിപ്പ് സമയങ്ങള്‍ ഏറ്റവും ദൈര്‍ഘ്യമേറിയ അവസ്ഥയിലെന്ന് ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിപ്പോര്‍ട്ട്. 20 വര്‍ഷം മുന്‍പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്ലാന്‍ ചെയ്ത സര്‍ജറികള്‍ നടത്താന്‍ രണ്ടിരട്ടി

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി ; 16 കാരനെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവത്തില്‍ പൊലീസ് ഭീകരവാദ കുറ്റം ചുമത്തി .ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് 16 കാരനെതിരെ ചുമത്തിയിരിക്കുന്നത്. പരിക്കേറ്റ പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പാരമറ്റ ചില്‍ഡ്രന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മാനസിക

സ്ഥിതി പ്രതിസന്ധിയില്‍ ; ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ

ഇറാനുമായും പലസ്തീനുമായും സംഘര്‍ഷം കനത്തതോടെ ഇസ്രയേലില്‍ നിന്ന് പൗരന്മാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ഇസ്രയേലിലെ വിമാനത്താവളം എപ്പോള്‍ വേണമെങ്കിലും അടച്ചിടാന്‍ സാധ്യതുണ്ടെന്നും ഇസ്രായേലിലും അധിനിവേശ പലസ്തീനിലുമുള്ള ഓസ്‌ട്രേലിയക്കാര്‍ ഉടന്‍ മടങ്ങണമെന്നും

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട മാള്‍ ഇന്നു തുറന്നു ; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി പേര്‍ ഒത്തുകൂടി

സിഡ്‌നിയിലെ ആറുപേര്‍ കൊല്ലപ്പെട്ട സംഭവം ഓസ്‌ട്രേലിയന്‍ സമൂഹത്തിന് വലിയ വേദനയാകുകയാണ്. സംഭവത്തില്‍ ഇരയായവരുടെ പ്രിയപ്പെട്ടവരും മറ്റും ഇന്നലെ സിഡ്‌നിയില്‍ ആക്രമണം നടന്ന മാളില്‍ ഒത്തുകൂടി. വെള്ളിയാഴ്ച മുതല്‍ ഷോപ്പിങ് സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ചില കടകള്‍

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം ; ക്ഷമിക്കുന്നുവെന്ന് കുത്തേറ്റ ബിഷപ്പ്

സിഡ്‌നിയില്‍ ബിഷപ്പിനെ കുത്തിയ സംഭവം ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് കൗമാരക്കാരന്റെ കുടുംബം പറഞ്ഞു.സംഭവത്തില്‍ കൗമാരക്കാരന് കുറ്റബോധമുണ്ടെന്നും കുടുംബത്തിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. കൗമാരക്കാന്‍ ആശുപത്രിയില്‍ പൊലീസ് കാവലില്‍ ചികിത്സയിലാണ്. ഇയാളെ ചോദ്യം