Australia

മെല്‍ബണിലെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണം ; ഭീകരവാദ ബന്ധമുണ്ടോയെന്ന് അന്വേഷണം
മെല്‍ബണിലെ പ്രതിരോധ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഭീകരവാദ ബന്ധമുണ്ടോയെന്ന് വിക്ടോറിയ പൊലീസ് അന്വേഷിക്കുന്നു. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം.  എഫ്-35 യുദ്ധവിമാനങ്ങള്‍ക്കുള്ള ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ലോബിറ്റ് ടെക്‌നോളജീസാണ് ആക്രമിക്കപ്പെട്ടത്. ഇസ്രയേലിന്റെ പ്രതിരോധ വിതരണ ശൃംഖലയുമായുള്ള കമ്പനിയുടെ ബന്ധമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷവും ഇതേ കമ്പനിക്ക് നേരെ സമാനമായ ആക്രമണം നടന്നിരുന്നു.  

More »

കാനഡയിലെ കാട്ടുതീ: സഹായത്തിന് ഓസ്‌ട്രേലിയന്‍ അഗ്‌നിശമന സേന
 കാനഡയില്‍ രൂക്ഷമായ കാട്ടുതീ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി ഓസ്‌ട്രേലിയ അഗ്‌നിശമന സേനാംഗങ്ങളെ അയയ്ക്കുന്നു. വീടുകളെയും വന്യജീവികളെയും സംരക്ഷിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഇവര്‍ പങ്കാളികളാകുക. കാട്ടുതീ ദുരന്തം നേരിട്ട ഫ്രാന്‍സിലേക്കും ന്യൂ സൗത്ത് വെയില്‍സ് ഫയര്‍ സര്‍വീസ് നേരത്തെ സഹായസംഘത്തെ അയച്ചിരുന്നു. ബ്ലാക്ക് സമ്മര്‍ കാട്ടുതീയുടെ സമയത്ത്

More »

മുലപ്പാല്‍ ശ്വാസകോശ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്ന് പഠനം
ചില ശ്വാസകോശ രോഗങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മുലപ്പാലിന് കഴിയുമെന്ന് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി. ബ്രിസ്‌ബേനിലെ ക്യുഐഎംആര്‍ ബെര്‍ഗ്‌ഹോഫര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ്, മുലപ്പാലിലുള്ള ഒരു പ്രത്യേക പ്രോട്ടീന്‍ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ശ്വാസകോശ രോഗങ്ങളില്‍ നിന്ന്

More »

സിഡ്‌നി ഓപെറാ ഹൗസിന് 120 മില്യണ്‍ ഡോളറിന്റെ നവീകരണം
ലോകപ്രശസ്തമായ സിഡ്‌നി ഓപെറാ ഹൗസിന്റെ നവീകരണത്തിനായി 120 മില്യണ്‍ ഡോളര്‍ അനുവദിച്ചതായി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ അറിയിച്ചു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന പദ്ധതിയുടെ ഭാഗമായി 50 വര്‍ഷത്തിലേറെ പഴക്കമുള്ള ഉപകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളും മാറ്റിസ്ഥാപിക്കും. സമുദ്രത്തോട് ചേര്‍ന്നുള്ള സ്ഥാനം പരിഗണിച്ച് വേലിയേറ്റത്തില്‍ നിന്ന് കെട്ടിടത്തെ സംരക്ഷിക്കുന്ന

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ കടല്‍പക്ഷികളുടെ കൂട്ടമരണം; എച്ച്5എന്‍1 പക്ഷിപ്പനി സ്ഥിരീകരിച്ചു
സൗത്ത് ഓസ്‌ട്രേലിയയിലെ കേപ്പ് ജാഫയ്ക്ക് സമീപം നിരവധി കടല്‍പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവം രാജ്യത്തെ ആദ്യത്തെ എച്ച്5എന്‍1 പക്ഷിപ്പനി മൂലമുള്ള കൂട്ടമരണമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ചത്തതും രോഗബാധിതരുമായ പക്ഷികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചാണ് വൈറസ് സ്ഥിരീകരിച്ചത്.  ജൂണ്‍ മാസത്തില്‍ ആദ്യമായി വൈറസ് കണ്ടെത്തിയതിന് ശേഷം രാജ്യത്ത് ഇതുവരെ 74

More »

സിഡ്‌നിയില്‍ കെട്ടിടം തകര്‍ന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
സിഡ്‌നിയിലെ അള്‍ട്ടിമോയില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അറുപത് വയസ്സുള്ള ഒരാളെയും മുപ്പത് വയസ്സുള്ള മറ്റൊരാളെയും കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് അഞ്ച് പേര്‍ക്ക് സംഭവസ്ഥലത്ത് തന്നെ പാരാമെഡിക്കുകള്‍ ചികിത്സ നല്‍കി. ന്യൂ സൗത്ത് വെയില്‍സ് ബില്‍ഡിംഗ്

More »

ഓസ്‌ട്രേലിയയില്‍ ഭവനവിലയില്‍ ഇടിവ്
ഓസ്‌ട്രേലിയയിലെ ഭവനവിപണിയില്‍ ജൂലൈ മാസത്തില്‍ വീടുകളുടെ വില 0.7 ശതമാനം കുറഞ്ഞതായി പുതിയ റിപ്പോര്‍ട്ട്. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്.    പ്രാദേശിക മേഖലകളിലും ഭവനവിലയില്‍ 0.2 ശതമാനം കുറവ് രേഖപ്പെടുത്തി. അടുത്തകാലം വരെ വില ഉയര്‍ന്നുകൊണ്ടിരുന്ന ബ്രിസ്‌ബേന്‍, അഡിലെയ്ഡ് നഗരങ്ങളിലെയും വീടുകളുടെ വിലയില്‍ കുറവുണ്ടായതായി കോര്‍ലോജിക്കിന്റെ പുതിയ

More »

രാജ്യത്ത് ഇന്ധനവില അനാവശ്യമായി വര്‍ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ എസിസിസിക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ അനാവശ്യമായി ഇന്ധനവില ഉയര്‍ത്തുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഓസ്‌ട്രേലിയന്‍ കോംപറ്റിഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ കമ്മീഷന്  നിര്‍ദേശം നല്‍കി. ഇന്ധന എക്‌സൈസ് തീരുവയിലെ താല്‍ക്കാലിക ഇളവ് അവസാനിച്ച സാഹചര്യത്തിലാണ് നടപടി.  ട്രഷറര്‍ ജിം ചാമേഴ്‌സ് എസിസിസിക്ക് അയച്ച കത്തില്‍, നിയമലംഘനം നടത്തുന്ന

More »

16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സോഷ്യല്‍മീഡിയ നിരോധനം ; മൂന്നു മാസത്തിന് ശേഷവും പത്തില്‍ എട്ടിലേറെ പേര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നു ; കൗമാരക്കാരില്‍ മാറ്റമുണ്ടാകുമെന്ന് സര്‍ക്കാര്‍
ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ നിരോധന നയം പരാജയപ്പെട്ടു.നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷവും ഭൂരിഭാഗം കൗമാരക്കാര്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയുടെ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന്

More »

രാജ്യാന്തര വിദ്യാര്‍ഥികളുടെ വിസ ദുരുപയോഗം തടയാന്‍ ഓസ്‌ട്രേലിയ; ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം

ഓസ്‌ട്രേലിയയില്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ വിസ നിലനിര്‍ത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നതായി സര്‍ക്കാര്‍ സംശയിക്കുന്ന ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിന് നിയന്ത്രണം കൊണ്ടുവരികയാണ്. പുതിയ വിസ റദ്ദാക്കല്‍ അധികാരം ആദ്യമായി പ്രയോഗിച്ചാണ് സര്‍ക്കാര്‍ നടപടി

ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ചരിത്രനേട്ടം

ഓസ്‌ട്രേലിയയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ ചരിത്രനേട്ടം. ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വില്‍പ്പനയില്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം

ഓസ്‌ട്രേലിയന്‍ ഭവനവിപണിയില്‍ വന്‍ ഇടിവിന് സാധ്യത; വില 9 ശതമാനം വരെ കുറയുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്ക്

ഓസ്‌ട്രേലിയയിലെ വീടുകളുടെ വിലയില്‍ വരും മാസങ്ങളില്‍ വലിയ ഇടിവുണ്ടാകുമെന്ന് കോമണ്‍വെല്‍ത്ത് ബാങ്കിന്റെ പ്രവചനം. രാജ്യത്തെ ഭവനവിലയില്‍ ഒന്‍പത് ശതമാനം വരെ കുറവുണ്ടാകാനിടയുണ്ടെന്നാണ് ബാങ്കിന്റെ വിലയിരുത്തല്‍. ഇതോടെ സര്‍ക്കാരിന്റെ ഭവനനയത്തെക്കുറിച്ചും കൂടുതല്‍ ചോദ്യങ്ങള്‍

നേപ്പാള്‍ പ്രളയം: കാണാതായ ഓസ്‌ട്രേലിയക്കാരെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കി

നേപ്പാളിലെ പ്രളയത്തെ തുടര്‍ന്ന് കാണാതായ ഓസ്‌ട്രേലിയന്‍ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ശക്തമാക്കി. കാണാതായവരെ അവസാനമായി കണ്ട സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷന്‍ വിവരങ്ങള്‍ നേപ്പാള്‍ അധികൃതര്‍ക്ക് കൈമാറിയതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഉണര്‍വ്; ജൂണ്‍ പാദത്തില്‍ 0.4% വളര്‍ച്ച; പലിശനിരക്ക് ഉയര്‍ത്താന്‍ സാധ്യത

ഓസ്ട്രേലിയന്‍ സമ്പദ്വ്യവസ്ഥ ജൂണ്‍ പാദത്തില്‍ 0.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങളെ നേരിയ തോതില്‍ മറികടന്ന വളര്‍ച്ച, ഈ മാസം തന്നെ പലിശനിരക്ക് ഉയര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതായി വിലയിരുത്തല്‍.ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ്

പ്രതിഷേധക്കാരനെ തലയ്ക്ക് 'ഇടിച്ചെന്ന്' പൊലീസുകാരന്റെ വെളിപ്പെടുത്തല്‍; ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്ത്

പ്രതിഷേധക്കാരനെ മര്‍ദിച്ചതായി പൊലീസുകാരന്‍ സഹപ്രവര്‍ത്തകരോട് അഭിമാനത്തോടെ പറയുന്ന ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ന്യൂ സൗത്ത് വെയില്‍സ് പൊലീസിനെതിരെ വിവാദം. പ്രതിഷേധക്കാരനെ ''താഴെ വീണുകിടക്കുമ്പോള്‍ തലയ്ക്ക് ഇടിച്ചെന്ന്'' പൊലീസുകാരന്‍ പറയുന്ന ദൃശ്യങ്ങളാണ്