Spiritual

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഫൊറോന തലത്തില്‍ ബൈബിള്‍ ക്വിസ് മത്സരം നടത്തി. ഫൊറോനകളുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കണമെന്ന ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ ആഹ്വാനത്തിനനുസരണമായി, ഫൊറോനാ വികാരി റവ.ഫാ. മാത്യു മുഞ്ഞനാട്ടില്‍ പ്രചോദിതമായപ്പോള്‍ 'DEI VERBUM' വൈവ വചനം' സഫലമായി. ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സാന്റാ അന്ന ഫൊറോനയിലെ 6 പള്ളികളും 6 മിഷനുകളും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന പ്രഥമ പരിപാടിയാണിത്. വികാരി മാത്യൂസ് അച്ചനോടൊപ്പം ഡോ. ശാരി ജോസഫ് ബൈബിള്‍ ക്വിസിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിച്ചു. മതബോധന സ്‌കൂള്‍ ഡയറക്ടര്‍ നിക്‌സണ്‍ ഫിലിപ്പ്, ഇടവകാംഗങ്ങളായ ജോര്‍ജ് യോഹന്നാന്‍,

ചിക്കാഗോ: മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ 2019 ലെ ഈസ്റ്ററിനൊരുക്കമായുള്ള നോമ്പുകാല ധ്യാനം ഏപ്രില്‍ 12നു രാവിലെ 8.30നുള്ള ദിവ്യബലിയോടെ ആരംഭിക്കും. ഷംഷാബാദ് രൂപത്യാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലായിരിക്കും ധ്യാനം നയിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ ആയിരിക്കും ധ്യാനപ്രസംഗങ്ങള്‍. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ധ്യാനം

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക ഈവര്‍ഷത്തെ കാതോലിക്കാദിനം ഏപ്രില്‍ ഏഴാം തീയതി ഞായറാഴ്ച ഭംഗിയായി കൊണ്ടാടി. ഇടവക വികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ അര്‍പ്പിച്ച വി. കുര്‍ബാനയ്ക്കുശേഷം കാതോലിക്കാദിന സമ്മേളനം നടന്നു. അധ്യക്ഷ പ്രസംഗത്തില്‍ നമ്മുടെ രക്ഷയുടെ കേന്ദ്രം സഭയാണെന്നും, ദൈവവും നാമും തമ്മിലുള്ള ബന്ധം ഉറപ്പിക്കേണ്ടത് സഭയിലൂടെയാണെന്നും വികാരി അച്ചന്‍

ചിക്കാഗോ: എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വച്ചു മെയ് 19,20,21,22 തീയതികളില്‍ സുപ്രസിദ്ധ ധ്യാന ഗുരു റവ.ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചനശുശ്രൂഷ നടത്തപ്പെടുന്നു. വചന പ്രഘോഷണരംഗത്ത് പ്രശംസനീയ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ദാനിയേല്‍ അച്ചന്‍ ഒരു അധ്യാപകന്‍ കൂടിയാണ്. 'വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കുവാന്‍ തക്കവിധം അവരുടെ മനസ്സ് അവന്‍

ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ ഏപ്രില്‍ 13നു ശനിയാഴ്ച വൈകുന്നേരം 6.30നു സന്ധ്യാപ്രാര്‍ത്ഥന, ധ്യാനയോഗം എന്നിവയോടുകൂടി ആരംഭിക്കും. ഏപ്രില്‍ 14നി ഞായറാഴ്ച രാവിലെ 9.30നു വി. കുര്‍ബാനയും, തുടര്‍ന്നു ഓശാന ശുശ്രൂഷയും നടത്തപ്പെടും. ഏപ്രില്‍ 17നു ബുധനാഴ്ച വൈകുന്നേരം 6.30നു വിശുദ്ധ കുര്‍ബാനയും, പെസഹാ ശുശ്രൂഷയും നടത്തും. ഏപ്രില്‍ 19നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ കുടുംബമേളയുടെ ഭാഗമായി ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ നേതൃത്വത്തില്‍, വിശുദ്ധ കുര്‍ബാനന്തരം കുടുംബ മേളയുടെ രജിസ്‌ട്രേഷന്‍ കിക്കോഫിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യ രജിസ്‌ട്രേഷന്‍ ഇടവക വികാരി ഫാ.

അറ്റ്‌ലാന്റ: 2019 ഏപ്രില്‍ നാലാം തിയതി അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ പള്ളിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ തുടക്കം കുറിക്കുന്നു. അന്ന് വൈകുന്നേരം ആറുമണി മുതല്‍ ആരാധനയും ഏഴുമണിക്ക് ആഘോഷമായ കുര്‍ബാനയോട് ദശാബ്ദി ആഘോഷം തുടക്കം കുറിക്കും. 200809ല്‍ ഈ പള്ളി തുടങ്ങുന്നതിനായ് മുന്‍കൈഎടുത്ത, അന്നത്തെ ക്‌നാനായ റീജിയന്റെ വികാരി ജനറല്‍ ആയിരുന്ന, ബഹുമാനപെട്ട എബ്രഹാം

ന്യൂജേഴ്‌സി: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ രണ്ടാമത് സുവിശേഷ യോഗവും ധ്യാനശുശ്രൂഷയും ഏപ്രില്‍ 5, 6 തീയതികളില്‍ (വെള്ളി, ശനി ) ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍

ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഏപ്രില്‍ ആറാംതീയതി ശനിയാഴ്ച വൈകിട്ട് 4 മണി മുതല്‍ ലുഫ്കിന്‍ (ടെക്‌സസ്) സെന്റ് തോമസ് ഇടവക വികാരി റവ.ഫാ. മാത്യൂസ് ജോര്‍ജ് നോമ്പുകാല ധ്യാനം നയിക്കുന്നു. ഇടവക വികാരി റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നു. തുടര്‍ന്ന് 6.30നു സന്ധ്യാനമസ്‌കാരവും ഉണ്ടായിരിക്കും. കഞ്ഞി നേര്‍ച്ചയോടുകൂടി